KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Wednesday, 11 July 2012

അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ശമ്പളം പരിഷ്‌കരിക്കും - മന്ത്രി


തിരുവനന്തപുരം: അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് മെച്ചപ്പെട്ട സേവന, വേതന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞു. ശമ്പളവും മറ്റാനുകൂല്യങ്ങളും അധ്യാപകരുടെ യോഗ്യത തുടങ്ങിയവ സംബന്ധിച്ച് ഈ മേഖലയില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരും. ഇതിനായി സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ടി.വി.രാജേഷിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകളില്‍ ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാരിന് പരിമിതിയുണ്ട്. എന്നാല്‍ പുതിയ കേന്ദ്ര സിലബസ് സ്‌കൂളുകള്‍ തുടങ്ങുന്നതിന് എന്‍.ഒ.സി. നല്‍കുമ്പോള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ശമ്പളം നല്‍കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ ഉപാധിയായി വയ്ക്കുന്നുണ്ട്. അണ്‍ എയ്ഡഡ് കോളേജുകളിലെ ശമ്പള പരിഷ്‌കരണത്തിനായി കേരള സര്‍വകലാശാലാ വി.സി. അധ്യക്ഷനായ സമിതിയെയും നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

1 comment:

  1. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി സ്പെഷ്യല്‍ ഫീസ് പോലും ഒഴിവാക്കിയത് ഏറെ സന്തോഷത്തോടെയാണ് ജനം കേട്ടത്. പുസ്തകങ്ങളും ഉച്ചയൂണും യൂണിഫോമും സൌജന്യമാണെന്നത് ഇരട്ടിമധുരം തന്നെ. എന്നാല്‍ പച്ചക്കറിക്കായും കമ്പ്യൂട്ടര്‍ ഫീസിനത്തിനും പി.ടി.എ. സംഭാവനയുടെ പേരിലും പാവങ്ങളെ കൊള്ളയടിക്കുവാനുള്ള നിയമം നടുവൊടിക്കുന്നത് തന്നെ. 100 രൂപക്ക് പച്ചക്കറി, 50 രൂപ പി.ടി.എ. സംഭാവനയും കൊടുത്തില്ലെങ്കില്‍ എല്‍. പി.ക്ലാസ്സുകാരി ക്ലാസ്സിന് പുറത്താവും എന്ന സ്ഥിതിയാണ്. ദയവുചെയ്ത് ഒന്നാം ക്ലാസ്സു മുതല്‍ ഏഴുവരെയെങ്കിലും കമ്പ്യൂട്ടര്‍ പഠനം സിലബസ്സില്‍ നിന്നൊഴിവാക്കി 200 രൂപ ഒരു വര്‍ഷത്തെ കംപ്യൂട്ടര്‍ ഫീസ് എങ്കിലും ഒഴിവാക്കി എന്ന് അവകാശപ്പെടാന്‍ കഴിയട്ടേ. പി.ടി.എ. മെമ്പര്‍ഷിപ്പിനുള്ള സീലിംഗ് പി.ടി.എ. സംഭാവനക്കും ബാധകമാവണം. പണപ്പിരിന്റെ കാര്യത്തില്‍ പല HM മാരും ആര്‍ത്തി കാണിക്കുന്നു എന്ന് കാണാം. കൃത്യമായ സര്‍ക്കുലര്‍ ഇല്ലാത്തതുകൊണ്ടായിരിക്കാം

    ReplyDelete