KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Wednesday, 25 July 2012

ഹയര്‍ സെക്കന്‍ഡറി: എല്ലാവര്‍ക്കും പ്രവേശനം നല്‍കുമെന്ന് മുഖ്യമന്ത്രി

മുഴുവന്‍ എ പ്ലസ് നേടുന്നവര്‍ക്ക് ആഗ്രഹിക്കുന്ന സ്കൂളില്‍ പ്രവേശം
തിരുവനന്തപുരം. ഹയര്‍ സെക്കന്‍ഡറി പ്രവേശനം എല്ലാ കുട്ടികള്‍ക്കും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അപേക്ഷിച്ചവര്‍ക്കെല്ലാം അതത് താലൂക്കുകളില്‍ തന്നെ പ്രവേശനം നല്‍കും. പ്രവേശനത്തിനുള്ള സമയം നാളെ ഉച്ച കഴിഞ്ഞ് മൂന്നു മണി വരെ നീട്ടിയിട്ടുണ്ട്.
ആവശ്യമെങ്കില്‍ കൂടുതല്‍ അധ്യാപകരെ നിയമിക്കും. സയന്‍സ് ഒഴികെയുള്ള ഗ്രൂപ്പുകളില്‍ സ്കൂളുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ കൂടുതല്‍ സീറ്റ് അനുവദിക്കും. വേണ്ടിവന്നാല്‍ ചൊവ്വാഴ്ചയ്ക്കകം സര്‍ക്കാര്‍ സ്കൂളുകളില്‍ അധിക ബാച്ചുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

1 comment:

  1. ഒഴിവാക്കിയെന്നു പറഞ്ഞിരുന്ന ഐ ടി എഴുത്തു പരീക്ഷ തിരിച്ചു വന്നു. എട്ടാം ക്ലാസ്സിലെ രണ്ടു മണിക്കൂര്‍ പരീക്ഷകള്‍ ഒന്നര മണിക്കൂറാക്കി. എന്നാല്‍ പരീക്ഷാസമയം അര മണിക്കൂറെങ്കിലും അഡ്ജസ്റ്റു ചെയ്യാനനുവദിച്ചില്ലായെങ്കില്‍ നോമ്പുകാര്‍ക്ക് പാരയാണ്. അതും പതിനാറാം തിയ്യതി 4.30 വരെയാണ് പരീക്ഷ. അന്ന് രാവിലെ പരീക്ഷ ഉച്ചക്കും AN പരീക്ഷ രാവിലെയുമാക്കിയാല്‍ നന്ന്.

    ReplyDelete