പാദവാര്‍ഷിക സ്കൂള്‍ പരീക്ഷ ആഗസ്റ്റ് 16ന് തുടങ്ങും.
ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിന് മുന്‍പുതന്നെ നടത്താന്‍ തീരുമാനം. ആഗസ്റ്റ് 16 നും 24നും ഇടയില്‍ പരീക്ഷകള്‍ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അദ്ധ്യാപക പരിശീലന പരിപാടി നടക്കുന്നതിനാലാണ് ഓണത്തിന് ശേഷം പരീക്ഷ നടത്താനായി ആദ്യം തീരുമാനമെടുത്തത്. എന്നാല്‍ പരിശീലന പരിപാടി അദ്ധ്യാപക നേതാക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഓണത്തിന് മുന്‍പു തന്നെ പരീക്ഷകള്‍ നടത്താമെന്ന് തീരുമാനമായത്.
No comments:
Post a Comment