
കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ് നടത്തുന്നതിന് പരീക്ഷാ ഭവനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. സ്റേറ്റ് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗിനെ (എസ്.സി.ഇ.ആര്‍.ടി) എന്‍സിടിഇ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ് നടത്തുന്നതിനുള്ള അക്കാദമിക് അഥോറിട്ടിയായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ഇവര്‍ അക്കാദമിക് അഥോറിട്ടിയായി പ്രവര്‍ത്തനം നടത്തുകയും പരീക്ഷയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും സിലബസും തയാറാക്കുകയും ചെയ്യും. എസ്.സി.ഇ.ആര്‍.ടി മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് പരീക്ഷാ ഭവന്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ് നടത്തും. പരീക്ഷയ്ക്കുള്ള നോട്ടിഫിക്കേഷന്‍ പ്രസിദ്ധപ്പെടുത്തുന്നതും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നതും ചോദ്യപ്പേപ്പര്‍ തയാറാക്കുന്നതുമുള്‍പ്പെടെ എസ്.സി.ഇ.ആര്‍.ടിയുടെ മേല്‍നോട്ടത്തില്‍ പരീക്ഷാ ഭവന്‍ തന്നെ നിര്‍വഹിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്.ഇതൊടൊപ്പം തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡാറ്റാ ബേസും പരീക്ഷാ ഭവന്‍ സൂക്ഷിക്കണം. പരീക്ഷാര്‍ഥികള്‍ക്ക് അപേക്ഷയോടൊപ്പം എസ്.സി.ഇ.ആര്‍.ടി ഡയറക്ടറുടെ പേരില്‍ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ പൂജപ്പുര ബ്രാഞ്ചില്‍ അക്കൌണ്ട് നമ്പര്‍ 67186142559-കേരളാ ടിഇടി എന്ന അക്കൌണ്ടില്‍ പരീക്ഷാ ഫീസടയ്ക്കാം.
ടൈറ്റില്‍ യോഗ്യതയുള്ള ഭാഷാധ്യാപകര്‍ എന്ത് ചെയ്യണം? ഭാഷാധ്യാപക
ReplyDeleteട്രെയിനിംഗ് ഇല്ലാത്തവര്‍ക്ക് എല്‍ .പി യിലോ യു .പി യിലോ ഇനി അധ്യാപകരാകാന്‍ സാധിക്കില്ലേ ?അധ്യാപകരുടെ യോഗ്യത പുനര്‍ നിശ്ചയിക്കുമ്പോള്‍ വേണ്ടത്ര ചര്‍ച്ച നടത്താത്തത് ശരിയായില്ല .