KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Showing posts with label എയ്ഡഡ്. Show all posts
Showing posts with label എയ്ഡഡ്. Show all posts

Wednesday, 19 September 2012

പതിനൊന്ന് സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി

തിരുവനന്തപുരം: വിവിധ മാനേജ്‌മെന്റുകള്‍ക്കു കീഴിലുള്ള 11 സ്‌പെഷല്‍ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഫാദര്‍ അഗസ്റ്റീനോ വിസിനി സ്‌കൂള്‍ മട്ടാഞ്ചേരി, ജോജി ഭവന്‍ സ്‌കൂള്‍ ഫോര്‍ ദി ഹിയറിങ് ഇംപയേര്‍ഡ് നീലേശ്വരം, റോയല്‍ സ്‌കൂള്‍ കോതമംഗലം, ദീപാലയം സ്‌പെഷല്‍ സ്‌കൂള്‍ പെരിന്തല്‍മണ്ണ, റോട്ടറി സ്‌കൂള്‍ ഫോര്‍ ഹിയറിങ് ഇംപയേര്‍ഡ് വടക്കാഞ്ചേരി, മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ബധിരവിദ്യാലയം, കാരുണ്യ ഭവന്‍, ബഡ്‌സ് സ്‌കൂള്‍ എന്നിവയുടെ ഹൈസ്‌കൂള്‍ വിഭാഗം, പത്തനംതിട്ട ഏനാത്ത് ബധിരവിദ്യാലയത്തിന്റെയും എറണാകുളം സെന്റ് ഗ്ലെയര്‍ ഓറല്‍ സ്‌കൂള്‍ ഫോര്‍ ദ ഡെഫിന്റെയും ഹയര്‍ സെക്കന്‍ഡറി വിഭാഗം, കോട്ടയം നീര്‍പ്പാറ ഹയര്‍ സെക്കന്‍ഡറി ബധിരവിദ്യാലയം എന്നിവയ്ക്കാണ് എയ്ഡഡ് പദവി നല്‍കുന്നത്.

Monday, 2 July 2012

സ്‌കൂള്‍ കുട്ടികള്‍ക്ക്‌ ഇനി പ്രാതലും 'നാലുമണിപ്പലഹാരവും'



സര്‍ക്കാര്‍/എയ്‌ഡഡ്‌ സ്‌കൂളുകളിലെ കുട്ടികള്‍ക്ക്‌ ഈ വര്‍ഷം മുതല്‍ പ്രഭാതഭക്ഷണവും വൈകിട്ട്‌ ലഘുഭക്ഷണവും നല്‍കാന്‍ പൊതുവിദ്യാസ ഡയറക്‌ടറുടെ നിര്‍ദേശം. ഈ അധ്യയന വര്‍ഷം മുതല്‍ ഉച്ചഭക്ഷണം കൂടുതല്‍ വിഭവസമൃദ്ധമാക്കാനും നിര്‍ദേശമുണ്ട്‌. ഉച്ചയ്‌ക്കു കഞ്ഞിയും പയറും സ്‌ഥിരമാക്കുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരേ വകുപ്പുതല ശിക്ഷാ നടപടിയെടുക്കും. ഭക്ഷണം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കാന്‍ സ്‌കൂളുകളില്‍ പരാതിപ്പെട്ടി സ്‌ഥാപിക്കും. കുട്ടികള്‍ക്കു പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്തു പോഷകാഹാരം നല്‍കുകയാണു വിദ്യാഭ്യാസ വകുപ്പിന്‍റെ ലക്ഷ്യം. മുട്ട, പാല്‍, പച്ചക്കറി തുടങ്ങിയവ ഉച്ചഭക്ഷണ മെനുവില്‍ ചേര്‍ക്കണം. ഫണ്ട്‌ ലഭ്യതയനുസരിച്ചു പ്രഭാതഭക്ഷണവും ലഘുഭക്ഷണവും ഒരുക്കാനാണു നിര്‍ദേശം. ഇതിനുള്ള സഹായത്തിനായി ഉച്ചഭക്ഷണ കമ്മിറ്റികള്‍ക്കു തദ്ദേശ സ്‌ഥാപനങ്ങള്‍, വ്യക്‌തികള്‍, സന്നദ്ധസംഘടനകള്‍, എം.എല്‍.എമാര്‍ തുടങ്ങിയവരേ സമീപിക്കാം. ഉച്ചഭക്ഷണ കമ്മിറ്റികള്‍ ജൂലൈ 15നകം എല്ലാ സ്‌കൂളുകളിലും രൂപീകരിക്കണം. ചെലവുകള്‍ക്കുള്ള തുക പ്രധാനാധ്യാപകന്‍റെ അക്കൗണ്ടില്‍ നിക്ഷേപിക്കും. കഞ്ഞിയും പയറുംസ്‌ഥിരമാക്കിയാല്‍ പച്ചക്കറി, എണ്ണ, പലവ്യഞ്‌ജനം തുടങ്ങിയവയ്‌ക്കുള്ള ധനസഹായം തടയുകയും ശിക്ഷാ നടപടിയെടുക്കുകയും ചെയ്യും. അനുവദിക്കപ്പെട്ട അരി ഒഴികെയുള്ള സാധനങ്ങള്‍ക്ക്‌ സ്‌കൂള്‍ അധികൃതര്‍ നേരിട്ടു വില നല്‍കണം. ഇവ പൊതുവിപണിയില്‍നിന്നു വാങ്ങാം. സ്‌കൂള്‍ കുട്ടികള്‍ക്കു തിളപ്പിച്ചാറിയ വെള്ളമേ കൊടുക്കാവൂ. ഭക്ഷണത്തിനു മുന്പ്‌ സോപ്പിട്ടു കൈകഴുകാന്‍ സംവിധാനമൊരുക്കണമെന്നും നിര്‍ദേശമുണ്ട്‌. 

Saturday, 30 June 2012

എയ്ഡഡ് സ്‌കൂള്‍ വിവാദം: യു.ഡി.എഫും ലീഗും ഒന്നിച്ചു നേരിടും -തങ്ങള്‍


കോഴിക്കോട്: വസ്തുതകള്‍ മനസ്സിലാക്കാതെ അഴിച്ചുവിടുന്ന എയ്ഡഡ്‌സ്‌കൂള്‍ വിവാദം യു.ഡി.എഫും മുസ്‌ലിംലീഗും ഒറ്റക്കെട്ടായി നേരിടുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു.) അധ്യാപകസംഗമവും സംസ്ഥാനതല പ്രചാരണപരിപാടിയും നളന്ദ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളങ്ങളാണ്. മലപ്പുറം ജില്ലയെ ലക്ഷ്യംവെച്ചാണ് വിവാദമുണ്ടാക്കുന്നത്. 

മലബാറിലെ അഞ്ചു ജില്ലകളിലുള്ളവയാണ് ഈ സ്‌കൂളുകള്‍. അവയ്ക്ക് എയ്ഡഡ് ആനുകൂല്യങ്ങള്‍ നേരത്തേ നല്‍കിയതാണ് -ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ടി.യു. പ്രസിഡന്റ് സി.പി. ചെറിയമുഹമ്മദ് അധ്യക്ഷനായി. കെ. സോമനാഥന്‍, എം. സറഫുന്നീസ, സതീശന്‍ പാനൂര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍സെക്രട്ടറി എ.കെ. സൈനുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ വി.കെ. മൂസ്സ നന്ദിയും പറഞ്ഞു.

Friday, 29 June 2012

സര്‍ക്കാര്‍ സ്‌കൂളില്‍ അക്കാദമിക പരിശോധനയ്ക്ക് രക്ഷാകര്‍ത്താക്കളും



  • എയ്ഡഡ് സ്‌കൂളുകളെ ഒഴിവാക്കി

തിരുവനന്തപുരം: അക്കാദമിക പരിശോധനയ്ക്കുള്ള അധികാരത്തോടെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി രൂപവത്കരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സമിതിയില്‍ 75 ശതമാനം പേര്‍ രക്ഷാകര്‍ത്താക്കളുടെ പ്രതിനിധികളായിരിക്കും. അധ്യാപകരുടെ സമയനിഷ്ഠ, കുട്ടികളുടെ അധ്യയന നിലവാരം എന്നിവ പരിശോധിക്കുന്നതുള്‍പ്പെടെയുള്ള അധികാരങ്ങളോടെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് സമിതികള്‍ രൂപവത്കരിക്കുക. ഇതുസംബന്ധിച്ച ഡി. പി.ഐ.യുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ മാത്രമാണ് സമിതികള്‍ രൂപവത്കരിക്കുന്നത്. എയ്ഡഡ് സ്‌കൂളുകളെ ഇതില്‍ നിന്ന് ഒഴിവാക്കി.കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ നിര്‍ദേശമനുസരിച്ചാണ് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപവത്കരിക്കുന്നത്. വിദഗ്ധരുടെ സഹായത്തോടെ സ്‌കൂളിലെ അധ്യയന പുരോഗതി പരിശോധിക്കാന്‍ സമിതിക്ക് അധികാരമുണ്ടായിരിക്കും. അധ്യാപകരുടെമേല്‍ സമിതിക്ക് വിപുലമായ അധികാരങ്ങളുണ്ട്.
അധ്യാപകന്‍ സ്‌കൂളില്‍ വരുന്ന കാര്യത്തില്‍ സമയനിഷ്ഠ പാലിക്കുന്നുണ്ടോയെന്ന് സമിതി പരിശോധിക്കും. വിദ്യാര്‍ഥികളില്‍ പ്രതീക്ഷിക്കുന്ന അക്കാദമിക പുരോഗതി കൈവരുന്നുണ്ടോയെന്നും ഉറപ്പാക്കണം. അധ്യാപകന്‍ രക്ഷിതാക്കളുമായി ഇതുസംബന്ധിച്ച് സംസാരിക്കുന്നുണ്ടോയെന്ന കാര്യങ്ങളും സമിതിക്ക് വിലയിരുത്താം.
സ്‌കൂളിന്റെ വികസന പദ്ധതി തയ്യാറാക്കുക, സര്‍ക്കാറില്‍ നിന്നും തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന പണം കൃത്യമായി ചെലവഴിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക, പണത്തിന്റെ വരവുചെലവ് കണക്ക് നോക്കുക, ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുക, കൊഴിഞ്ഞുപോക്ക് തടയുക തുടങ്ങിയ അധികാരങ്ങളും സമിതിക്കായിരിക്കും.
750 കുട്ടികള്‍ വരെയുള്ള സ്‌കൂളില്‍ 16 അംഗങ്ങളുള്ളതായിരിക്കും സമിതി. അതില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ സമിതിയില്‍ 20 പേരുണ്ടാകും. രക്ഷിതാക്കളുടെ പ്രതിനിധികളില്‍ എസ്.സി, എസ്.ടി , ദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ക്ക് മതിയായ പ്രാതിനിധ്യം ഉണ്ടാകും. സ്‌കൂള്‍ നില്‍ക്കുന്ന വാര്‍ഡിലെ തദ്ദേശസ്ഥാപനാംഗം, അധ്യാപകരുടെ ഒരു പ്രതിനിധി, ആ പ്രദേശത്തെ വിദ്യാഭ്യാസ വിദഗ്ധര്‍ എന്ന നിലയില്‍ രക്ഷിതാക്കള്‍ തിരഞ്ഞെടുക്കുന്ന രണ്ടു പേര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. 
ഹെഡ്മാസ്റ്ററായിരിക്കും സമിതിയുടെ കണ്‍വീനര്‍. ഹയര്‍ സെക്കന്‍ഡറിയുള്ളയിടത്ത് പ്രിന്‍സിപ്പല്‍ കണ്‍വീനറും ഹെഡ്മാസ്റ്റര്‍ ജോയന്റ് കണ്‍വീനറുമായിരിക്കും. ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും സമിതി യോഗം കൂടി തിരഞ്ഞെടുക്കും. 

Thursday, 28 June 2012

'മലബാര്‍' എന്ന് പറഞ്ഞാല്‍ 'മലപ്പുറം' അല്ല.....

കണ്ണൂര്‍ ഒഴികെ മലബാറിലെ അഞ്ച് ജില്ലകളില്‍ കേന്ദ്രപദ്ധതി പ്രകാരം ആരംഭിച്ച 33 സ്കൂളുകള്‍.. ഇവ മലപ്പുറം ജില്ലയിലെ സ്കൂളുകളാണെന്ന പ്രചാരണത്തിന്‍െറ ഉദ്ദേശ്യം എന്ത്? 'കാവി ട്രൌസര്‍' അടിയിലിട്ടു നടക്കുന്ന മതേതരവാദികലോടാണ് ചോദ്യം.. ഈ സ്കൂളുകള്‍ക്ക് ആദ്യമായി അംഗീകാരം നല്‍കിയത് 1998ല്‍ ഇ.കെ.നായനാര്‍ സര്‍ക്കാര്‍. 2003ലെ യു.ഡി.എഫ് സര്‍ക്കാര്‍ അധ്യാപകര്‍ക്ക് അടിസ്ഥാനശമ്പളം നല്‍കാന്‍ തീരുമാനിച്ചു. 2009 ഫെബ്രുവരി അധ്യാപകര്‍ക്ക് പരിഷ്കരിച്ച ശമ്പളം നല്‍കാനും തീരുമാനിച്ചു. സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിനുള്ള നിര്‍ദേശത്തെ തുടര്‍ന്ന് 2006 ആഗസ്റ്റ് മൂന്നിന് ഡി.ഡി.ഇമാരോട് അഭിപ്രായം തേടി. എം.എ.ബേബി വിദ്യാഭ്യാസമന്ത്രിയായിരിക്കെ സ്കൂളുകളെ എയ്ഡഡ് ആക്കുന്നതിന് കുറിപ്പ് തയാറാക്കി. സ്കൂളുകള്‍ എയ്ഡഡാക്കുന്നതില്‍ പിണറായി വിജയന് നവകേരള യാത്രയില്‍ ലഭിച്ച നിവേദനങ്ങളും കെ.എസ്.ടി.എയുടെ കത്തും പരിഗണിച്ചിണ്ട് എന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി എയ്ഡഡാക്കുന്നത് സംബന്ധിച്ച് ഫയലില്‍ എഴുതി. ഈ സ്കൂളുകളിലെ അധ്യാപകരോടൊപ്പം 'ഏയ്‌ഡഡു പദവി' നല്‍കണം എന്ന നിവേദനം നല്‍കാന്‍ പോയ കെ.ടി.എ. ജലീല്‍ ഇതിനെതിരെ ചാനലുകളില്‍ മറ്റുള്ളവര്‍ കുരയ്ക്കുന്നതിനനുസരിച്ച്ച് കുരയ്ക്കാന്‍ നില്‍ക്കുന്നത് അന്ധമായ ലീഗ് വിരോധം കാരണം മാത്രം. ലീഗ് കോഴ വാങ്ങാനാണ് ഇത് നടത്തുന്നത് എന്ന് പറയുന്ന കെ.ടി.എ. ജലീളിനോദ് ഒരു കാര്യം ചോദിക്കേണ്ടിയിരിക്കുന്നു. ലീഗ് നടത്തുന്ന ഒരേ ഒരു സ്ഥാപനമായ  PSMO കൊല്ലെജിലെ നിയമനം ലഭിക്കാന്‍ കെ.ടി.എ. ജലീല്‍ എത്ര രൂപ കോഴ കൊടുത്തു? ഇന്ക്രിമെന്റ് ഒഴികെ എല്ലാ ഏയ്‌ഡഡു പദവിയും ഫലത്തില്‍ ഇതിനകം തന്നെ കിട്ടിയിട്ടുള്ള സ്കൂളുകള്‍ക്ക് ആലംകാരികമായി ഔദ്യോഗിക 'ഏയ്‌ഡഡു പദവി' നല്‍കുമ്പോള്‍ അതിലും വര്‍ഗീയത കണ്ടെത്തുന്ന വര്‍ഗീയ വിഷം തലയില്‍ കയറിയ ' മോഡിയുടെ അനുയായികളെ ' കേരള ജനത തിരിച്ചറിയും..

എയ്ഡഡ് പദവി: അബ്ദുറബ്ബ് തെറ്റ് ചെയ്തിട്ടില്ല -മുഖ്യമന്ത്രി


തിരുവനന്തപുരം: മലബാറില്‍ 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി അനുവദിക്കുന്ന കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രി അബ്ബുറബ്ബ് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വസ്തുതകള്‍ മനസ്സിലാക്കാതെയാണ് പലരും സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. 
1994 മുതലുള്ള നടപടിക്രമങ്ങളുരെട ഭാഗമായാണ് 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയത്. അതില്‍ അബ്ബുറബ്ബ് തെറ്റൊന്നും ചെയ്തിട്ടില്ല. മലബാറില്‍ കണ്ണൂര്‍ ഒഴികെയുള്ള അഞ്ച് ജില്ലകളിലായാണ് ഈ സ്‌കൂളുകള്‍. മലപ്പുറത്ത് മാത്രമാണ് സ്‌കൂളുകള്‍ അനുവദിച്ചതെന്ന വാദം തെറ്റിദ്ധാരണ പരത്തുന്നതാണ്.
വന്‍ സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നതിനാലാണ് സ്‌കൂളുകളെ സര്‍ക്കാര്‍ ഏറ്റെടുക്കാത്തത്. എയ്ഡഡ് പദവി നല്‍കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ച് പഠിക്കാന്‍ ധനവകുപ്പിനെ ഏല്പിച്ചിട്ടുണ്ട്. ധനവകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യും. തീരുമാനം പുനഃപരിശോധിക്കണമോ വേണ്ടയോ എന്ന് യു.ഡി.എഫ്. ആണ് ചര്‍ച്ച ചെയ്യേണ്ടത്-മുഖ്യമന്ത്രി പറഞ്ഞു.