KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Thursday 23 August 2012

ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ് : ഫോണ്‍ ഇന്‍ പ്രോഗ്രാം

K-TET Programme Part 02




K-TET Programme Part 01

കെ ടെറ്റ് പരീക്ഷയെഴുതുന്നതിന് മുമ്പേ അറിയാന്‍

സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) 25നു തുടങ്ങാനിരിക്കേ, ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു പരീക്ഷ എഴുതിയില്ലെങ്കില്‍ യോഗ്യതയ്ക്കു പകരം അയോഗ്യതയായിരിക്കും ഫലം. വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ എസ്സിഇആര്‍ടിക്കുവേണ്ടി പരീക്ഷാഭവന്‍ ആണ് പരീക്ഷ നടത്തുന്നത്. ആദ്യമായി നടത്തുന്ന യോഗ്യതാ പരീക്ഷ ആയതിനാലും പല മേഖലകളിലുള്ളവര്‍ക്കു പലതരം ചോദ്യങ്ങള്‍ ഉപയോഗിക്കുന്നതിനാലും നിര്‍ദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ച് പിഴവു വരുത്താതെ എഴുതണം. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു. എല്‍പി വിഭാഗത്തിലെ അധ്യാപകര്‍ക്കായുള്ള ടെറ്റ് 25നും യുപി വിഭാഗത്തിലെ അധ്യാപകര്‍ക്കുള്ള ടെറ്റ് 27നും ഹൈസ്കൂള്‍ അധ്യാപകര്‍ക്കായുള്ള ടെറ്റ് സെപ്റ്റംബര്‍ ഒന്നിനുമാണു നടത്തുന്നത്. എല്ലാ ദിവസവും രാവിലെ 10.30 മുതല്‍ 12 വരെയാണു പരീക്ഷ.

 മൂന്നു പരീക്ഷകള്‍ക്കുമായി 1,61,856 അപേക്ഷകരുണ്ട്. ഒഎംആര്‍ രീതിയിലുള്ള പരീക്ഷ ആയതിനാല്‍ കോപ്പിയടി ഒഴിവാക്കുന്നതിനു ചോദ്യക്കടലാസ് എ, ബി, സി, ഡി എന്നിങ്ങനെ നാലു സെറ്റായിട്ടാണു തയാറാക്കിയിരിക്കുന്നത്. ഓരോ സെറ്റില്‍പ്പെട്ട ചോദ്യക്കടലാസിനും മൂന്നു ഭാഗങ്ങള്‍വീതം ഉണ്ടാകും. ഓരോ ഭാഗത്തിനും പ്രത്യേക ചോദ്യക്കടലാസ് ആയിരിക്കും. മൂന്നു ചോദ്യക്കടലാസും ഒരേ സെറ്റില്‍പ്പെട്ടത് ആണെന്നു പരീക്ഷയെഴുതുന്നതിനു മുന്‍പ് ഉറപ്പുവരുത്തണം. ഉദാഹരണത്തിന് 'എ സെറ്റാണു ലഭിക്കുന്നതെങ്കില്‍ മൂന്നു ചോദ്യക്കടലാസിലും 'എ എന്നു രേഖപ്പെടുത്തിയിട്ടുണ്ടോയെന്നു നോക്കണം. ഇല്ലെങ്കില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി അതേ സെറ്റില്‍പ്പെട്ട ചോദ്യക്കടലാസ് വാങ്ങണം.

ആകെ ചോദ്യങ്ങള്‍ 150
മൂന്നു ഭാഗങ്ങള്‍ ചേര്‍ന്ന ഒരു ചോദ്യക്കടലാസില്‍ 150 ചോദ്യങ്ങളാണ് ഉണ്ടാവുക. ഓരോ ചോദ്യത്തിനും നാല് ഉത്തരങ്ങള്‍ നല്‍കിയിരിക്കും. അതില്‍നിന്നു ശരിയായ ഉത്തരം തിരഞ്ഞെടുത്ത് ഒഎംആര്‍ ഷീറ്റില്‍ രേഖപ്പെടുത്തണം. എല്‍പി വിഭാഗക്കാരുടെ പരീക്ഷയ്ക്ക് ഒന്നുമുതല്‍ 90 വരെയുള്ള ചോദ്യങ്ങളായിരിക്കും ആദ്യഭാഗം. ഇതില്‍ ഒന്നുമുതല്‍ 30 വരെ ചോദ്യങ്ങള്‍ കുട്ടികളുടെ വ്യക്തിത്വ വികാസവും അധ്യാപന ശാസ്ത്രവുമായി ബന്ധപ്പെട്ടതായിരിക്കും. 31 മുതല്‍ 60 വരെ ചോദ്യങ്ങള്‍ കണക്കില്‍നിന്നും 61 മുതല്‍ 90 വരെ ചോദ്യങ്ങള്‍ എന്‍വയണ്‍മെന്റല്‍ സയന്‍സില്‍നിന്നുമായിരിക്കും.

എല്‍പി വിഭാഗക്കാരുടെ ചോദ്യക്കടലാസിന്റെ രണ്ടാമത്തെ ഭാഗത്തു 91 മുതല്‍ 120 വരെയുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷാര്‍ഥിയുടെ ആശയവിനിമയപാടവം അളക്കുന്നതിനാണ് ഈ വിഭാഗം. മലയാളം, തമിഴ്, കന്നഡ മാധ്യമങ്ങളിലുള്ള ആശയവിനിമയ പാടവമാണ് അളക്കുക. മൂന്നു ഭാഷക്കാര്‍ക്കായി മൂന്നു തരത്തിലുള്ള ചോദ്യക്കടലാസ് ആയിരിക്കും നല്‍കുക. 121 മുതല്‍ 150 വരെയുള്ള ചോദ്യങ്ങളാണു മൂന്നാം ഭാഗം. എല്‍പിയില്‍ ഇംഗിഷും അറബിക്കും പഠിപ്പിക്കണമെന്നതിനാല്‍ രണ്ടു ഭാഷയിലുമുള്ള ജ്ഞാനമാണു മൂന്നാം ഭാഗത്തില്‍ പരിശോധിക്കുക. പരീക്ഷാര്‍ഥി തിരഞ്ഞെടുത്ത ഭാഷയിലുള്ള ചോദ്യക്കടലാസ് ലഭിക്കും.

യുപി വിഭാഗത്തില്‍പ്പെട്ട അധ്യാപകര്‍ക്കുള്ള ചോദ്യക്കടലാസിനും മൂന്നു ഭാഗമുണ്ട്. ആദ്യഭാഗത്തില്‍ ഒന്നുമുതല്‍ 90 വരെ ചോദ്യങ്ങള്‍ ഉണ്ടാകും. ഇതില്‍ ഒന്നുമുതല്‍ 30 വരെ ചോദ്യങ്ങള്‍ കുട്ടികളുടെ വ്യക്തിത്വ വികാസവും അധ്യാപന ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. 31 മുതല്‍ 90 വരെ ചോദ്യങ്ങള്‍ സയന്‍സ്, കണക്ക് എന്നിവയില്‍നിന്നും സോഷ്യല്‍ സയന്‍സില്‍നിന്നുമായിരിക്കും. സോഷ്യല്‍ സയന്‍സുകാര്‍ ആ വിഷയത്തില്‍നിന്നുള്ള ചോദ്യങ്ങള്‍ക്കാണ് ഉത്തരം എഴുതേണ്ടത്. ചോദ്യക്കടലാസിന്റെ രണ്ടാം ഭാഗത്തില്‍ 91 മുതല്‍ 120 വരെ ചോദ്യങ്ങളാണുള്ളത്. അധ്യയന മാധ്യമത്തിലുള്ള ആശയവിനിമയ പാടവമാണ് ഇതില്‍ വിലയിരുത്തുക. മലയാളം, ഇംഗിഷ്, തമിഴ്, കന്നഡ എന്നിവയിലുള്ള പ്രത്യേക ചോദ്യക്കടലാസുകളുണ്ടാകും. 95% പേരും മലയാളത്തിലും ഇംഗിഷിലുമാണ് എഴുതുന്നത്. 121 മുതല്‍ 150 വരെ ചോദ്യങ്ങള്‍ അടങ്ങുന്ന മൂന്നാം ഭാഗത്തില്‍ മലയാളം, ഇംഗിഷ്, ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം എന്നീ ഭാഷകളിലുള്ള ജ്ഞാനം വിലയിരുത്തും. ഇതിനായി പ്രത്യേകം ചോദ്യക്കടലാസുകള്‍ തയാറാക്കിയിട്ടുണ്ട്.

ഹൈസ്കൂള്‍ അധ്യാപകര്‍ക്കായുള്ള ടെറ്റിന്റെ ചോദ്യക്കടലാസിന്റെ ഒന്നാം ഭാഗത്തില്‍ ഒന്നുമുതല്‍ 40 വരെ ചോദ്യങ്ങളാണ് ഉണ്ടാവുക. മനശ്ശാസ്ത്രം, ബോധന സിദ്ധാന്തങ്ങള്‍, അധ്യാപന അഭിരുചി എന്നിവ സംബന്ധിച്ച ചോദ്യങ്ങളാണ് ആദ്യഭാഗത്ത് ഉള്‍പ്പെടുത്തുന്നത്. ചോദ്യക്കടലാസിന്റെ രണ്ടാം ഭാഗത്തു 41 മുതല്‍ 70 വരെ ചോദ്യങ്ങളുണ്ടാകും. മലയാളം, ഇംഗിഷ്, തമിഴ്, കന്നഡ മാധ്യമങ്ങളിലുള്ള ആശയവിനിമയ പാടവമാണ് ഈ ഭാഗത്തു പരിശോധിക്കുക. ചോദ്യക്കടലാസിന്റെ മൂന്നാം ഭാഗത്ത് 71 മുതല്‍ 150 വരെ ചോദ്യങ്ങളുണ്ട്. അധ്യാപകന്‍ പഠിച്ച 12 വിഷയത്തില്‍നിന്നുള്ള ചോദ്യങ്ങളായിരിക്കും ഇത്. മലയാളം, ഇംഗിഷ്, ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം, തമിഴ്, കന്നഡ, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, കണക്ക് എന്നിവയാണു വിഷയങ്ങള്‍. ഇതിനായി 12 തരം ചോദ്യക്കടലാസ് തയാറാക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ 80 ചോദ്യങ്ങളുണ്ട്. ഇതില്‍ 50 എണ്ണം വിഷയത്തിലുള്ള ജ്ഞാനം അളക്കുന്നതിനും 30 എണ്ണം വിഷയം കുട്ടികള്‍ക്ക് എങ്ങനെ പകര്‍ന്നുകൊടുക്കും എന്നതിനെക്കുറിച്ചുമാണ്.

പരീക്ഷയ്ക്ക് 9.45ന് എത്തണം
രാവിലെ 10.30നാണ് പരീക്ഷ തുടങ്ങുകയെങ്കിലും എല്ലാവരും 9.45നുതന്നെ ഹാളില്‍ എത്തണം. അപ്പോള്‍ത്തന്നെ ഒഎംആര്‍ ഷീറ്റ് നല്‍കും. മൂന്നു ദിവസത്തെ പരീക്ഷകള്‍ക്കു മൂന്നു നിറത്തിലുള്ള ഒഎംആര്‍ ഷീറ്റുകളാണ് ഉപയോഗിക്കുന്നത്. ഒഎംആര്‍ ഷീറ്റിന്റെ ആദ്യപേജില്‍ ഉത്തരം അടയാളപ്പെടുത്തിയാല്‍ രണ്ടാമത്തെ പേജിലും അതു പതിയും. പരീക്ഷ കഴിയുമ്പോള്‍ രണ്ടാമത്തെ പേജ് പരീക്ഷാര്‍ഥിക്കു വീട്ടില്‍ കൊണ്ടുപോകാം. എന്നാല്‍, ചോദ്യക്കടലാസുകള്‍ തിരികെ നല്‍കണം. പരീക്ഷയ്ക്കു നെഗറ്റീവ് മാര്‍ക്ക് ഇല്ല. നീലയോ കറുപ്പോ നിറത്തിലുള്ള ബോള്‍ പോയിന്റ് പേനയാണ് ഒഎംആര്‍ ഷീറ്റില്‍ ഉത്തരങ്ങള്‍ രേഖപ്പെടുത്താന്‍ ഉപയോഗിക്കേണ്ടത്.

ഒഎംആര്‍ ഷീറ്റ് മായിക്കുകയോ ഒരുതവണ എഴുതിയതിനു മുകളില്‍ വീണ്ടും എഴുതുകയോ മുറിക്കുകയോ മടക്കുകയോ ചെയ്യാന്‍ പാടില്ല. നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങളല്ലാതെ മറ്റൊന്നും ഒഎംആര്‍ ഷീറ്റില്‍ രേഖപ്പെടുത്തരുത്. അങ്ങനെ ചെയ്താല്‍ ഷീറ്റ് റദ്ദാക്കും. ചോദ്യക്കടലാസിലെയും ഒഎംആര്‍ ഷീറ്റിലെയും നിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം വായിച്ചശേഷമേ പരീക്ഷ എഴുതാവൂ. പരീക്ഷാ ഹാളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍, കാല്‍ക്കുലേറ്റര്‍, ലോഗരിതം ടേബിള്‍ തുടങ്ങിയവ അനുവദിക്കില്ല. അപേക്ഷയില്‍ നല്‍കിയ വിഷയത്തില്‍ത്തന്നെ പരീക്ഷ എഴുതണമെന്നു നിര്‍ബന്ധമാണ്. പിശകു സംഭവിച്ചതിന്റെ പേരില്‍ ഇനി വിഷയം മാറ്റാന്‍ ആരെയും അനുവദിക്കില്ല.

പരീക്ഷ തുടങ്ങുന്നതിനു 10 മിനിറ്റ് മുന്‍പു ചോദ്യക്കടലാസിന്റെ ആദ്യഭാഗം നല്‍കും. 10.30നു സീല്‍ പൊട്ടിച്ചു നോക്കാം. ആദ്യഭാഗത്തിലെ സീരിയല്‍ നമ്പരാണ് ഒഎംആര്‍ ഷീറ്റില്‍ എഴുതേണ്ടത്. തുടര്‍ന്നു ചോദ്യക്കടലാസിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍കൂടി പരീക്ഷാര്‍ഥികള്‍ക്കു നല്‍കും. അവര്‍ക്ക് ഇഷ്ടംപോലെ ഏതു ഭാഗത്തിന്റെ ഉത്തരങ്ങള്‍ വേണമെങ്കിലും എഴുതിത്തുടങ്ങാം. മൂന്നു ഭാഗങ്ങളും ഒരേ സെറ്റില്‍പെട്ടതാണെന്ന് ഉറപ്പുവരുത്തിയിട്ടേ എഴുതാവൂ. കേടുവന്ന ഒഎംആര്‍ ഷീറ്റുകളും ചോദ്യക്കടലാസും മാറ്റി നല്‍കും. പരീക്ഷ തുടങ്ങി ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും മണി അടിക്കും. വൈകിയെത്തുന്നവരെ 11 വരെ പരീക്ഷയ്ക്കു കയറാന്‍ അനുവദിക്കും. പരീക്ഷ എഴുതിത്തുടങ്ങിയാല്‍ 12 മണി കഴിയാതെ ആരെയും പുറത്തു വിടില്ല.

ഉത്തരസൂചികയില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാം
ടെറ്റ് അവസാനിച്ചശേഷം സെപ്റ്റംബര്‍ നാലോടെ മൂന്നു പരീക്ഷയുടെയും ഉത്തരസൂചിക പ്രസിദ്ധീകരിക്കും. ഇതു പരീക്ഷാര്‍ഥികള്‍ക്കു പരിശോധിച്ചശേഷം ആക്ഷേപമുണ്ടെങ്കില്‍ പരാതി നല്‍കാം. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. ഉത്തരസൂചിക സംബന്ധിച്ച പരാതികള്‍ വിദഗ്ധ സമിതി പരിശോധിച്ചശേഷം സൂചികയില്‍ മാറ്റം വരുത്തണമോയെന്നു തീരുമാനിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും മൂല്യനിര്‍ണയം. സെപ്റ്റംബര്‍ അവസാനത്തോടെ ഫലം വരുമെന്നു പ്രതീക്ഷിക്കുന്നു.

അന്ധര്‍ക്ക് സഹായി
എഴുനൂറോളം അന്ധര്‍ ടെറ്റ് എഴുതുന്നുണ്ട്. ഇവര്‍ക്കു സഹായികളായി പ്ളസ് ടു വിദ്യാര്‍ഥികളെയാണു നിശ്ചയിച്ചിരിക്കുന്നത്. സഹായിയുടെ വിജ്ഞാനം പരീക്ഷാര്‍ഥിക്കു പ്രയോജനപ്പെടാതിരിക്കാനാണിത്. പരീക്ഷാര്‍ഥിതന്നെ സഹായിയെ കണ്ടെത്തുകയും ഫോട്ടോ വച്ച് അപേക്ഷ നല്‍കുകയും വേണം. ഇയാള്‍ പ്ളസ് ടു വിദ്യാര്‍ഥിയാണെന്നു തെളിയിക്കാന്‍ ഫോട്ടോയില്‍ പ്രിന്‍സിപ്പല്‍ അറ്റസ്റ്റ് ചെയ്യണം. ഇതിനുള്ള ഫോം വെബ്സൈറ്റിലുണ്ട്. ഇതേവരെ സഹായിയെ ലഭിക്കാത്തവര്‍ പരീക്ഷാകേന്ദ്രത്തിന്റെ മേധാവിയുമായി ബന്ധപ്പെട്ടാല്‍ ആളിനെ ഏര്‍പ്പെടുത്തിക്കൊടുക്കും. സഹായിയെ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ ഇനി ഡിഇഒയ്ക്കു നല്‍കിയാല്‍ മതിയാകും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ടെറ്റ് സംബന്ധിച്ച എല്ലാ കാര്യങ്ങളിലും അന്തിമതീരുമാനം എടുക്കുക പരീക്ഷാഭവന്‍ സെക്രട്ടറിയായിരിക്കും.

ഹാള്‍ ടിക്കറ്റ്
ടെറ്റ് എഴുതുന്നതിനുള്ള ഹാള്‍ ടിക്കറ്റ് ഓണ്‍ലൈനിലൂടെ ലഭിക്കുന്നതിന് യൂസര്‍ ഐഡി, ചെലാന്‍ നമ്പര്‍ തുടങ്ങിയവ http://www.blogger.com/img/blank.gif നല്‍കണം. എന്നാല്‍, ചെലാന്‍ കളഞ്ഞുപോയതായി ചിലര്‍ പരീക്ഷാഭവനില്‍ പരാതിപ്പെട്ടിട്ടുണ്ട്. എല്ലാ അപേക്ഷകരുടെയും റജിസ്റ്റര്‍ നമ്പര്‍ അവരുടെ മൊബൈല്‍ ഫോണിലേക്കു മെസേജ് ആയി മൂന്നു ദിവസത്തിനകം അയയ്ക്കും. ആ നമ്പര്‍ ഉപയോഗിച്ചു വെബ്സൈറ്റില്‍ കയറിയാല്‍ ഹാള്‍ ടിക്കറ്റ് എടുക്കാം. മൂന്നു പരീക്ഷയാണു നടത്തുന്നത് എന്നതിനാല്‍ മൂന്നു ഹാള്‍ ടിക്കറ്റ് ഉണ്ടാകും. ഒന്നിലേറെ പരീക്ഷയെഴുതുന്നവര്‍ ഓരോ പരീക്ഷയ്ക്കും പ്രത്യേകം ഹാള്‍ ടിക്കറ്റ് എടുക്കണം. ടെറ്റ് ഒന്നിനു 43,558 പേരും രണ്ടിന് 62,840 പേരും മൂന്നിന് 55,458 പേരുമാണ് അപേക്ഷിച്ചിരിക്കുന്നത്.

കടപ്പാട്
റെഞ്ചി കുര്യാക്കോസ്
മലയാള മനോരമ

Tuesday 21 August 2012

അധ്യാപകര്‍ ഫോട്ടോഗ്രാഫി തൊഴിലെടുക്കുന്നതിന് വിലക്ക്

കൊച്ചി: അധ്യാപക-അനധ്യാപക ജീവനക്കാര്‍ അവധി ദിവസങ്ങളിലും അവധി എടുത്തും ഫോട്ടോഗ്രാഫി-വീഡിയോഗ്രാഫി ജോലി ചെയ്യുന്നതും സ്‌കൂളുകളില്‍ കുട്ടികളുടെ ഫോട്ടോ എടുക്കുന്നതും വിലക്കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഇടപ്പള്ളി-പാലാരിവട്ടം മേഖലാ സെക്രട്ടറി വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

Thursday 16 August 2012

പണിമുടക്കില്‍ കെ.എസ്.ടി.യു. പങ്കെടുക്കുന്നില്ല.

ആഗസ്റ് 21 നടക്കുന്ന സംസ്ഥാന പണിമുടക്കില്‍ കെ.എസ്.ടി.യു പങ്കെടുക്കുന്നില്ലെന്ന് സംസ്ഥാന പ്രസിഡണ്ട് സി.പി.ചെറിയമുഹമ്മദ് അറിയിച്ചു.മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്  KSTU, SETCO,  മറ്റു UDFസംഘടനകളും സമരത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയാലുള്ള ആശങ്കകള്‍ കെ.എസ്.ടി.യു  ചര്‍ച്ചയില്‍ ഉന്നയിച്ചു. നിലവിലുള്ള അധ്യാപകരെയും ജീവനക്കാരെയും ഒരു നിലക്കും ബാധിക്കരുതെന്നും ഒരു ഗവണ്‍മെന്റ് ഏജന്‍സിയെ ആയിരക്കണം ചുമതലപ്പെടുത്തേണ്ടതെന്നും ഇതില്‍ വ്യക്തമായ ധാരണ വേണമെന്നും സി.പി. ചെറിയമുഹമ്മദ് വ്യക്തമാക്കി. 

Wednesday 15 August 2012

ഹയര്‍സെക്കന്ററി സ്കൂളുകളില്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് ഉത്തരവായി

സംസ്ഥാനത്തെ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളുകളില്‍ 2012-13 അദ്ധ്യയനവര്‍ഷം, ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകളില്‍ എട്ട് സീറ്റുകള്‍ വീതവും ലബോറട്ടറി സൌകര്യമുളള സ്കൂളുകളില്‍ സയന്‍സ് ബാച്ചില്‍ മൂന്ന് സീറ്റുകള്‍ വീതവും വര്‍ദ്ധിപ്പിച്ച് ഉത്തരവായി. ഇപ്രകാരം ബാച്ചില്‍ അധികമായി അനുവദിക്കപ്പെടുന്ന സീറ്റുകളില്‍, ഏകജാലക സംവിധാനം വഴി ഈ അദ്ധ്യയനവര്‍ഷം (2012-13) തന്നെ, അഡ്മിഷന്‍ നടത്തേണ്ടതാണെന്നും സര്‍ക്കാര്‍ ഉത്തരവാകുന്നു. ഉത്തരവ് നടപ്പാക്കിയതിനുശേഷവും പ്ളസ് വണ്‍ കോഴ്സിന് അഡ്മിഷന്‍ കിട്ടാത്ത വിദ്യാര്‍ത്ഥികള്‍ അവശേഷിക്കുകയാണെങ്കില്‍ അവര്‍ക്ക് വേണ്ടി ഗവ.ഹയര്‍സെക്കന്ററി സ്കൂളുകളില്‍ അധിക ബാച്ചുകള്‍ അനുവദിക്കും. ഇത് സംബന്ധിച്ച് വിശദമായ നിര്‍ദ്ദേശങ്ങള്‍ ഹയര്‍സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന്
അടിയന്തിരമായി സമര്‍പ്പിക്കേണ്ടതാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tuesday 14 August 2012

www.kstu.in

ടീച്ചേര്‍സ് എലിജിബിലിറ്റി ടെസ്റ് - സ്ക്രൈബ്

2012 ആഗസ്റ് സെപ്തംബര്‍ മാസങ്ങളില്‍ നടത്തുന്ന കെ.ടെറ്റ് പരീക്ഷയില്‍ സ്ക്രൈബിന്റെ സഹായം ആവശ്യമുളള പരീക്ഷാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റ് ലഭിച്ചാലുടന്‍ പരമാവധി ആഗസ്റ് 20 തിങ്കളാഴ്ച അഞ്ച് മണിക്ക് മുമ്പ് തങ്ങളുടെ റോള്‍ നമ്പര്‍, പരീക്ഷാ സെന്റര്‍, കാറ്റഗറി, മൊബൈല്‍ നമ്പര്‍ എന്നിവ പരീക്ഷാ ഭവനിലെ pareekshabhavancgl@gmail.com എന്ന അഡ്രസ്സില്‍ ഇ-മെയില്‍ ചെയ്യണം. ഇതോടൊപ്പം സെന്റര്‍ ഹെഡ്മാസ്ററുമായി ബന്ധപ്പെടേണ്ടതുമാണ്.

Monday 13 August 2012

കുട്ടികള്‍ക്ക് ഓണസമ്മാനം: ക്ലാസ്മുറികളില്‍ 'അടിശിക്ഷ' നിരോധിച്ച് ഉത്തരവ്

തിരുവനന്തപുരം: ക്ലാസ് റൂമിലെ 'അടിശിക്ഷ' നിരോധിച്ചുകൊണ്ട് സ്‌കൂള്‍കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം. മോണിറ്റര്‍, ലീഡര്‍ സമ്പ്രദായത്തിലൂടെ ക്ലാസില്‍ സംസാരിക്കുന്ന കുട്ടികളുടെ ലിസ്റ്റ് തയാറാക്കി ശിക്ഷിക്കുന്ന രീതി നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ക്ലാസ് മുറികളില്‍ അധ്യാപകനില്ലാത്ത അവസ്ഥ ഒരിക്കലുമുണ്ടാകരുതെന്നും ഡയറക്ടറുടെ ഉത്തരവ് എല്ലാ പ്രഥമാധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

Sunday 12 August 2012

www.kstu.in


വിവാദങ്ങള്‍ സൃഷ്‌ടിച്ചു നിഷ്‌ക്രിയനാക്കാനാവില്ല


കാലികറ്റ്‌ യൂനിവേഴ്‌സിറ്റി ഭൂമിദാനം, എയ്‌ഡഡ്‌ സ്‌കൂള്‍ അംഗീകാരം, ടീച്ചേഴ്‌സിറ്റിന്റെ പച്ച ബ്ലൗസ്‌, മന്ത്രി മന്ദിരത്തിന്റെ പേരുമാറ്റല്‍, മതമില്ലാത്ത ജീവന്‍ അടങ്ങിയ പാഠപുസ്‌തകം...ഇങ്ങനെ വിവാദങ്ങള്‍ക്കു നടുവിലാണിപ്പോള്‍ വിദ്യാഭ്യാസ വകുപ്പ്‌. എവിടെയാണ്‌ വകുപ്പ്‌ മന്ത്രിയായ താങ്കള്‍ക്കു ചുവടു പിഴച്ചത്‌?

ഈ പറഞ്ഞ വിവാദങ്ങളിലൊന്നും മന്ത്രിക്കു നേരിട്ടു ബന്ധമില്ല. കാലികറ്റ്‌ യൂനിവേഴ്‌സിറ്റി ഭൂമിദാന വിവാദം തന്നെയെടുക്കാം. ഞാന്‍ സിന്‍ഡികേറ്റ്‌ മെമ്പറായിരിക്കുമ്പോഴാണ്‌ സി.എച്ച്‌ ചെയറിനു ഇരുപത്‌ സെന്റ്‌ സ്ഥലം അനുവദിച്ചിരുന്നത്‌. പിന്നീട്‌ യൂനിവേഴ്‌സിറ്റി സ്ഥാപകന്‍ എന്ന നിലക്ക്‌ സി.എച്ച്‌ ചെയറിനെ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പുതിയ അപേക്ഷ കൊടുത്തതും യൂനിവേഴ്‌സിറ്റിയത്‌ പരിഗണിച്ചതും. പക്ഷേ, അത്‌ ഗവണ്‍മെന്റിലേക്ക്‌ എത്തുകയോ ഗവണ്‍മെന്റ്‌ പരിഗണിക്കുകയോ ചെയ്‌തിട്ടില്ല. അതിലൊന്നും എനിക്ക്‌ നേരിട്ട്‌ യാതൊരു പങ്കുമില്ല. കേരളത്തില്‍ അഞ്ചെട്ടു യൂനിവേഴ്‌സിറ്റികളുണ്ട്‌. അവിടെ പലതും നടക്കുന്നു. അതിലൊന്നും ആരും മന്ത്രിയെ കുറ്റം പറയുന്നില്ല. കാലികറ്റില്‍ നടക്കുന്നത്‌ മാത്രം മന്ത്രിയുടെ മേല്‍ ആരോപിക്കപ്പെടുന്നു!

മറ്റൊന്ന്‌ വീടിന്റെ പേരുമായി ബന്ധപ്പെട്ട വിഷയമാണ്‌. നിലവില്‍ ഒരു വീടിനു പേരുണ്ടെങ്കില്‍ അതാരും മാറ്റാറില്ല. ഇവിടെ അങ്ങനെയൊന്നും സംഭവിച്ചിട്ടുമില്ല. ഈ ഗവണ്‍മെന്റ്‌ അധികാരത്തില്‍ വന്നപ്പോള്‍ ഞങ്ങള്‍ അഞ്ചാറു മന്ത്രിമാര്‍ക്കു വീടുണ്ടായിരുന്നില്ല. ടൂറിസം ഡിപ്പാര്‍ട്ടുമെന്റ്‌ വാടകക്കെടുത്ത വീട്ടിലാണ്‌ ഞങ്ങള്‍ താമസിച്ചിരുന്നത്‌. വീടുകളില്ലാത്ത മന്ത്രിമാര്‍ക്ക്‌ പിന്നീട്‌ പുതിയത്‌ അനുവദിച്ചു കിട്ടി. നേരത്തെ ബാപ്പയൊക്കെ താമസിച്ചിരുന്നതും ഇപ്പോള്‍ പ്രതിപക്ഷ നേതാവ്‌ താമസിക്കുന്നതുമായ കന്റോള്‍മെന്റ്‌ കോമ്പൗണ്ടില്‍ നാലുവീടും കുഞ്ഞാലിക്കുട്ടി സാഹിബ്‌ താമസിച്ചിരുന്ന വീടിനടുത്ത്‌ രണ്ടു വീടുമാണ്‌ പുതുതായി നിര്‍മിച്ചത്‌. ആ രണ്ടെണ്ണത്തിലാണ്‌ പി.ജെ ജോസഫും അടൂര്‍ പ്രകാശും താമസിക്കുന്നത്‌. പ്രതിപക്ഷ നേതാവിന്റെ വീടിനടുത്ത്‌ നിര്‍മിച്ചവയിലാണ്‌ ഞാനും ബാബുവും അനില്‍കുമാറും വിജയ ലക്ഷ്‌മിയും. എടപ്പഴഞ്ഞിയില്‍ ഞാന്‍ താമസിച്ചിരുന്ന വാടക വീട്‌ വളരെ ചെറുതായിരുന്നതുകൊണ്ട്‌ പെട്ടന്ന്‌ പുതിയ വീട്ടിലേക്ക്‌ താമസം മാറേണ്ടിവന്നു. മറ്റുള്ളവര്‍ക്കൊന്നും വലിയ തിരക്കുണ്ടായിരുന്നില്ല. ഞാന്‍ താമസം തുടങ്ങുമ്പോള്‍ വീടിനു പേരൊന്നും ഇട്ടിരുന്നില്ല. പിന്നീടാണ്‌ ടൂറിസം ഡിപ്പാര്‍ട്ടുമെന്റ്‌ നദികളുടെ പേരിടാന്‍ തീരുമാനിക്കുന്നത്‌. കൃഷ്‌ണ. ഭവാനി, കാവേരി, നിള എന്നിങ്ങനെയുള്ള പേരുകളാണ്‌ അവര്‍ തിരഞ്ഞെടുത്തത്‌. അതില്‍ ഗംഗ ഉണ്ടായിരുന്നില്ല എന്നതാണ്‌ ഏറ്റവും വലിയ തമാശ. എനിക്ക്‌ അനുവദിച്ചുകിട്ടിയ വീടിന്റെ പേര്‌ ഭവാനി എന്നായിരുന്നു. അങ്ങനെ ഭവാനി എന്ന പേര്‌ വന്നപ്പോള്‍ ഞാന്‍ മന്ത്രി അനില്‍കുമാറിനോട്‌ ഭവാനിയെന്ന പേരു തന്നെ വേണോ എന്നു ചോദിച്ചു. പുതിയ വീടല്ലേ, അതിനു പേരൊന്നുമില്ലല്ലോ, നിങ്ങളെന്താ പേരിടുന്നതെങ്കില്‍ അത്‌ എഴുതി തന്നാല്‍ മതി എന്നു പറഞ്ഞു. അപ്പോഴാണ്‌ വേറൊരു പേര്‌ അന്വേഷിച്ചു നടക്കുന്നതിനു പകരം അന്നേരം മനസ്സില്‍ തോന്നിയ ഗ്രൈസ്‌ എന്ന ഇംഗ്ലീഷ്‌ പേര്‌ നല്‍കിയത്‌. എല്ലാനിലക്കും ഇതൊരു അനുഗ്രഹമാണല്ലോ. അപ്പോള്‍ അനുഗ്രഹം എന്ന അര്‍ത്ഥത്തില്‍ അതു നല്‍കി. അതെല്ലാം കഴിഞ്ഞു മാസങ്ങള്‍ പിന്നിട്ടതിനു ശേഷമാണ്‌, ഞാന്‍ ഗംഗ എന്ന പേരുമാറ്റിയെന്നും ഭാരതത്തിന്റെ പുണ്യനദിയെ അവഹേളിച്ചെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നതും അതുവലിയ ചര്‍ച്ചയാകുന്നതും.

പച്ചബ്ലൗസുമായി ബന്ധപ്പെട്ടതാണ്‌ മറ്റൊരു വിവാദം. അതിലും എനിക്ക്‌ പങ്കില്ല. എസ്‌.എസ്‌.എയുടെ ഭാഗമായുള്ള സിവില്‍ വര്‍ക്കുകളുടെ സംസ്ഥാനതല ഉദ്‌ഘാടനം കളമശ്ശേരിയില്‍ വെച്ചു നടത്താന്‍ തീരുമാനിച്ചു. അതിനു വേണ്ടി അവിടെ സ്വാഗതസംഘം ചേരുകയും അതില്‍ വെച്ച്‌ അവിടുത്തെ നഗരസഭാ ചെയര്‍പേഴ്‌സനോ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാനോ മറ്റോ, മന്ത്രിമാര്‍ എത്തുമ്പോള്‍ സ്വീകരിക്കാന്‍ നില്‍ക്കുന്നവര്‍ സെറ്റുസാരി ഉടുത്തുവന്നോട്ടെ എന്ന്‌ അഭിപ്രായപ്പെട്ടു. അതങ്ങനെ തീരുമാനിക്കുകയും ചെയ്‌തു. എനിക്ക്‌ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഞാനിത്‌ പറയുന്നത്‌. ഞാനാരോടെങ്കിലും സെറ്റുസാരി ഉടുക്കാനോ യൂണിഫോം ധരിക്കാനോ പറഞ്ഞിട്ടില്ല. സാധാരണ ഫംഗ്‌ഷനുകളിലെല്ലാം സെറ്റുസാരി ഉണ്ടാകാറുണ്ട്‌. അതിന്റെ ബ്ലൗസ്‌ ചുകപ്പും നീലയും വെള്ളയും പച്ചയുമൊക്കെ ആകാറുമുണ്ട്‌. അതിലൊന്നും ആരും നിറം പറഞ്ഞു വിവാദം സൃഷ്‌ടിക്കാറില്ല. ഏതായാലും സ്വാഗത സംഘം ഇത്‌ കമ്മ്യൂണിക്കേറ്റ്‌ ചെയ്യാന്‍ അവിടുത്തെ പ്രോഗ്രാം ഓഫീസറെ ഏല്‍പ്പിച്ചു. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത്‌ നിയമിക്കപ്പെട്ടവരായിരുന്നു അവര്‍. നമ്മള്‍ അവരെയൊക്കെ പിരിച്ചുവിടുമെന്ന ധാരണയിലായിരുന്നു അവരുണ്ടായിരുന്നത്‌. മന്ത്രി വരുന്ന ചടങ്ങില്‍ പച്ചയാണ്‌ ധരിക്കാന്‍ പറഞ്ഞിട്ടുള്ളതെന്ന ഇ മെയില്‍ പ്രചരിപ്പിച്ചത്‌ അവരാണ്‌. അത്‌ ചാനലുകളിലൂടെ പുറത്തു വരികയും വിവാദമാവുകയുമാണുണ്ടായത്‌. അതറിഞ്ഞപ്പോള്‍ തന്നെ ബന്ധപ്പെട്ടവരെ സസ്‌പന്റുചെയ്യുകയുണ്ടായി.

മതമില്ലാത്ത ജീവന്‍ അടങ്ങിയ പാഠപുസ്‌തകം വിതരണം ചെയ്‌തെന്നാണ്‌ മറ്റൊരു വിമര്‍ശം. മതമില്ലാത്ത ജീവന്‍ എന്ന അദ്ധ്യായം അടങ്ങിയ പുസ്‌തകം, ഞങ്ങള്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ 2008-2009 കാലത്താണ്‌ പുറത്തുവന്നത്‌. അന്ന്‌ നാം സമരം ചെയ്‌തതിന്റെ ഫലമായി, പിന്നീട്‌ ആ പാഠഭാഗം മാറ്റിയാണ്‌ പ്രസിദ്ധീകരിച്ചത്‌. പഴയ പുസ്‌തകം രണ്ടുവര്‍ഷമായി അവിടെതന്നെയുണ്ട്‌. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്‌കൂള്‍ തുറക്കുന്നതിനു മുമ്പുതന്നെ പുസ്‌തകം വിതരണം ചെയ്യാന്‍ ഈ വര്‍ഷം നമുക്കു സാധിച്ചു. അങ്ങനെ വിതരണം ചെയ്യുന്ന കൂട്ടത്തില്‍ പഴയ വിവാദ പുസ്‌തകവും എങ്ങനെയോ പെട്ടുപോയി. ഒറ്റപ്പാലത്തോ മറ്റോ ആണ്‌ ഈ പ്രശ്‌നം ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. അതറിഞ്ഞപ്പോള്‍ തന്നെ ടി.ടി പോയി ആ പുസ്‌തകം തിരികെ വാങ്ങി പുതിയത്‌ കൊടുത്തു. അതുകഴിഞ്ഞ്‌ കുറച്ചു ദിവസങ്ങള്‍ക്കു ശേഷമാണ്‌ മുണ്ടമ്പ്ര സ്‌കൂളില്‍ നിന്നു പുതിയ വിവാദം വരുന്നത്‌. അവിടെ ക്ലാസ്‌ അവസാനിച്ചതിനു ശേഷം അവിടുത്തെ ഹെഡ്‌മാഷും ഒരു ടീച്ചറും ചേര്‍ന്ന്‌ കുട്ടികളെ വിളിച്ചു വരുത്തി ഒരു ക്ലാസ്‌ പോലെയാക്കി ടീച്ചര്‍ ഈ മതമില്ലാത്ത ജീവന്‍ പഠിപ്പിക്കുന്ന രീതിയിലുള്ള ഫോട്ടോയെടുത്ത്‌ ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കാന്‍ അവസരം കൊടുത്തു. അതിന്റെ പേരിലാണ്‌ ആ അദ്ധ്യാപകരെ സസ്‌പെന്റ്‌ ചെയ്‌തത്‌.


  • വിദ്യാഭ്യാസ വകുപ്പിനകത്തുള്ളവര്‍ തന്നെ കരുതിക്കൂട്ടി ഇത്തരം വിവാദങ്ങള്‍ക്ക്‌ വഴിതുറക്കുകയാണോ?
അങ്ങനെ നമുക്ക്‌ പറയാന്‍ കഴിയില്ല. വ്യക്തമായ തെളിവില്ലാതെ, ഏതെങ്കിലുമൊരാളോ സംഘടനയോ ഇത്തരം വിവാദങ്ങള്‍ക്കു പിന്നില്‍ പണിയെടുക്കുന്നുണ്ടെന്നു പറയുന്നത്‌ ശരിയല്ലല്ലോ. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വിദ്യാഭ്യാസ മേഖലയില്‍ നാം നടപ്പിലാക്കിയ അദ്ധ്യാപക പാക്കേജ്‌ ഉള്‍പ്പെടെയുള്ള പദ്ധതികളെല്ലാം സ്‌തുത്യര്‍ഹമായിരുന്നെന്ന്‌ പ്രതിപക്ഷവും പ്രതിപക്ഷ അദ്ധ്യാപക സംഘടനകളും - അവര്‍ പരസ്യമായി അതു പറഞ്ഞിട്ടില്ലെങ്കിലും - ഉള്‍പ്പെടെ എല്ലാവരാലും അംഗീകരിക്കപ്പെട്ട വസ്‌തുതയാണ്‌. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടക്കു ചെയ്യാന്‍ കഴിയാത്ത പലതും നമുക്ക്‌ ചെയ്യാനായിട്ടുണ്ടെന്നു കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെയും അവരുടെ അദ്ധ്യാപക സംഘടനയുടെയും പ്രമുഖരായ പലരും സ്വകാര്യമായി പറയാറുണ്ട്‌. കേരളീയ പൊതുസമൂഹം അത്‌ അംഗീകരിച്ചതുമാണ്‌. വിവാദങ്ങളൊന്നുമില്ലാതെയാണ്‌ ഒരു വര്‍ഷത്തോളം വിദ്യാഭ്യാസ വകുപ്പ്‌ പ്രവര്‍ത്തിച്ചത്‌. അതിനു ശേഷമാണ്‌ വിവാദങ്ങളുടെ നൈരന്തര്യമുണ്ടാകുന്നത്‌. അപ്പോള്‍ സ്വാഭാവികമായും വിദ്യാഭ്യാസ വകുപ്പിനിനെയും അത്‌ കൈകാര്യം ചെയ്യുന്നവരെയും മോശമായി ചിത്രീകരിക്കാനുള്ള ശ്രമം ഇതിനു പിന്നിലുണ്ടോ എന്ന്‌ ന്യായമായും സംശയിക്കണം. പക്ഷേ അതാര്‌, എന്ത്‌ എന്നതിപ്പോള്‍ പറയാനാകില്ല.


  • അഞ്ചാം മന്ത്രി വിവാദത്തിനുശേഷമാണ്‌ മുസ്‌ലിം ലീഗിനെയും വിദ്യാഭ്യാസ വകുപ്പിനെയും, ആരോപണങ്ങളും വിമര്‍ശനങ്ങളും വിടാതെ പിന്തുടര്‍ന്നത്‌. പാര്‍ട്ടി ആദ്യമേ ശ്രദ്ധിച്ചിരുന്നെങ്കില്‍ ആ വിവാദം ഇല്ലാതാക്കാനാകുമായിരുന്നല്ലോ?
ലീഗ്‌ നേതാക്കള്‍ അക്കാര്യം പലവട്ടം പറഞ്ഞതാണ്‌. പാര്‍ട്ടി ആദ്യമേ അഞ്ചുമന്ത്രിസ്ഥാനത്തിനു ശ്രമിച്ചിരുന്നു. പക്ഷേ, ഒരു ഗവണ്‍മെന്റ്‌ രൂപീകരണവുമായി ബന്ധപ്പെട്ട്‌ മുന്നണി സംവിധാനത്തിലാകുമ്പോള്‍ അതിലെ പലകക്ഷികളുമായും അങ്ങോട്ടുമിങ്ങോട്ടുമുള്ള പല ധാരണകളും വേണ്ടിവരും. അതിന്റെ അടിസ്ഥാനത്തിലായിരിക്കാം താമസിച്ചത്‌. ആ വിഷയം ആധികാരികമായി എനിക്കു പറയാന്‍ കഴിയില്ല. സംസ്ഥാന നേതൃത്വം പറയേണ്ട കാര്യമാണമത്‌.


  • ലീഗ്‌ കൈകാര്യം ചെയ്യുന്ന വകുപ്പുകളും സംവിധാനങ്ങളും മാപ്പിള വത്‌കരിക്കുകയാണെന്ന വിമര്‍ശം ശക്തമാണല്ലോ?
അത്തരം വിമശനങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്‌. വിദ്യാഭ്യാസ വകുപ്പ്‌ മുസ്‌ലിം ലീഗിനു കൊടുക്കരുത്‌, ന്യൂനപക്ഷങ്ങള്‍ അതു കൈകാര്യം ചെയ്യരുത്‌ എന്നിങ്ങനെയുള്ള വാദങ്ങള്‍ ബഷീര്‍ സാഹിബും സൂപ്പി സാഹിബുമെല്ലാം മന്ത്രിമാരായി വന്നപ്പോഴും ഉണ്ടായിരുന്നു. ചില സ്ഥാപിത താല്‍പര്യക്കാരാണതിനു പിന്നില്‍. ഞാന്‍ മാത്രമല്ല, സി.എച്ച്‌ മുഹമ്മദ്‌ കോയ മുതലുള്ള ലീഗ്‌ മന്ത്രിമാര്‍ വിദ്യാഭ്യാസം കൈകാര്യം ചെയ്‌തതുകൊണ്ടു മാത്രം ആ വകുപ്പിനു എന്തെങ്കിലുമൊരു ദോഷമുണ്ടായെന്നോ, മുസ്‌ലിം സമുദായത്തിനുമാത്രം പ്രത്യേകമായി അനര്‍ഹമായ എന്തെങ്കിലും ചെയ്‌തുകൊടുത്തെന്നോ ചൂണ്ടിക്കാണിക്കാന്‍ ഇന്നോളം ഒരു വിമര്‍ശകനുമായിട്ടില്ല. നമ്മുടെ സംസ്ഥാനത്ത്‌ കാലങ്ങളായി ഒരോ മന്ത്രി സഭകള്‍ മാറിവരുമ്പോഴും ഒരേ വകുപ്പുതന്നെ ഒരോ പാര്‍ട്ടികളും കൈകാര്യം ചെയ്‌തു വരുന്നു. പാര്‍ട്ടികളുടെ മന്ത്രിമാര്‍ മാറുന്നുണ്ടെങ്കിലും ഓരോ പാര്‍ട്ടിക്കും കിട്ടുന്ന മന്ത്രിമാര്‍ മാറാറില്ല. അത്‌ വിദ്യാഭ്യാസ വകുപ്പിന്റെ വിഷയത്തില്‍ മാത്രമുള്ള പ്രത്യേകതയൊന്നുമല്ല. പല വകുപ്പുകളും അങ്ങനെയാണ്‌. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ വകുപ്പിനെ മാത്രം ഒറ്റതിരിച്ചു അക്രമിക്കേണ്ട കാര്യമില്ല. അത്‌ ചില സ്ഥാപിത താല്‍പര്യക്കാരുടെ അജണ്ടയാണ്‌.


  • മലപ്പുറത്തിനും മാപ്പിളമാര്‍ക്കും ലീഗ്‌ വാരിക്കോരിക്കൊടുക്കുന്നു എന്ന ആരോപണം എയ്‌ഡഡ്‌ സ്‌കൂള്‍ വിവാദത്തോടെ കൂടുതല്‍ ശക്തിപെട്ടിരിക്കുന്നു. ചില ജാതി സംഘടനകള്‍ തന്നെ അക്കാര്യം ശക്തമായി അവതരിപ്പിച്ചുകഴിഞ്ഞു?
വാരിക്കോരിക്കൊടുക്കുന്ന പ്രശ്‌നം വരുന്നില്ല. അതിനു നമുക്കു കഴിയുകയുമില്ല. മന്തിസഭയില്‍ ഇരുപത്തിയൊന്നു പേരാണുള്ളത്‌. അതില്‍ മുസ്‌ലിം ലീഗുകാര്‍ അഞ്ചും. ഇവിടെയുള്ള എല്ലാവിഭാഗങ്ങളിലും പെട്ടവര്‍ മന്ത്രിസഭയിലുണ്ട്‌. മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തിനനുസരിച്ചാണ്‌ വിദ്യാഭ്യാസവകുപ്പ്‌ ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ടുതന്നെ ലീഗ്‌ മന്ത്രിമാര്‍ വിചാരിച്ചതുകൊണ്ടുമാത്രം ആര്‍ക്കെങ്കിലും വാരിക്കോരി കൊടുക്കാനാകില്ല.

എയ്‌ഡഡ്‌ സ്‌കൂള്‍ അംഗീകാരം ഈ ഗവണ്‍മെന്റ്‌ അധികാരത്തിലേറിയപ്പോള്‍ പെട്ടെന്നെടുത്ത ഒരു തീരുമാനമല്ല. അത്‌ 2003 മുതലുള്ള പ്രശ്‌നമാണ്‌. അവിടുള്ള അദ്ധ്യാപര്‍ക്ക്‌ ആദ്യം അടിസ്ഥാന ശമ്പളം കൊടുക്കാനും പിന്നെ ടി.എ കൊടുക്കാനുമൊക്കെ തീരുമാനിച്ചിരുന്നു. അതില്‍ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ഗവണ്‍മെന്റുകളുണ്ട്‌. ബാബരീ മസ്‌ജിദിന്റെ തകര്‍ച്ചക്കുശേഷം അന്നത്തെ പ്രധാന മന്ത്രി നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന സമയത്ത്‌ കേന്ദ്ര സ്‌കീമില്‍ കൊണ്ടുവന്നയാണീ സ്‌കൂളുകള്‍. സ്വന്തം സ്ഥലമുള്ള സ്ഥാപനങ്ങള്‍ക്ക്‌ ഒരു വണ്‍ടൈം ഗ്രാന്റ്‌ കൊടുക്കുകയും അവിടെ കെട്ടിടമുണ്ടാക്കി നടത്തുകയുമാണുണ്ടായത്‌. അവയില്‍ ചിലത്‌ നടത്തികൊണ്ടുപോകാനാകാതെ പൂട്ടിപ്പോയി. ചിലത്‌ നല്ലനിലയില്‍ നടക്കുന്നു. ഇവയില്‍ പെട്ട നാല്‌ ഹയര്‍ സെകണ്ടറി സ്‌കൂളുകള്‍ക്ക്‌ നേരത്തെ എയ്‌ഡഡ്‌ പദവി ലഭിച്ചതാണ്‌. അപ്പോള്‍ ഇതെല്ലാം വിവാദങ്ങള്‍ക്കു വേണ്ടിമാത്രം ഉണ്ടാക്കുന്ന വിവാദങ്ങളാണ്‌.

കഴിഞ്ഞ ഭരണത്തിന്റെ അവസാനകാലത്ത്‌ എം.എ ബേബി കൊടുത്ത നിര്‍ദേശത്തില്‍ തന്നെ ഇപ്പോള്‍ വിവാദമായിരിക്കുന്ന മുപ്പത്തിമൂന്ന്‌ സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കുന്നതില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നാണുള്ളത്‌. ആ സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കാന്‍ പറ്റുമോ ഇല്ലയോ എന്ന്‌ ഉദ്ദ്യോഗസ്ഥരോട്‌ ചോദിക്കുകയല്ല അദ്ദേഹം ചെയ്‌തത്‌. എയ്‌ഡഡ്‌ പദവി നല്‍കുന്നതില്‍ ആവശ്യമായ കാര്യങ്ങള്‍ സമര്‍പ്പിക്കാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. അപ്പോള്‍ എയ്‌ഡഡ്‌ പദവി നല്‍കുന്നതിനെ കഴിഞ്ഞ ഗവണ്‍മെന്റും തത്ത്വത്തില്‍ അംഗീകരിച്ചിരുന്നു എന്നാണ്‌ വ്യക്തമാകുന്നത്‌. പിന്നെ അതിന്റെ വിശദാംശങ്ങളാണ്‌. അതിലേക്ക്‌ ഗവണ്‍മെന്റ്‌ പോകുന്നേയുള്ളു. ആ സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കാമോ എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ പിന്നീട്‌ ഫയലുകള്‍ നീങ്ങിയത്‌. അങ്ങനെ നല്‍കാമെന്ന അഭിപ്രായം വന്നുകഴിഞ്ഞപ്പോഴാണ്‌ വിഷയം കാബിനറ്റില്‍ എത്തിയത്‌. അങ്ങനെ അതിന്റെ സാമ്പത്തിക കാര്യം പരിശേധിക്കാന്‍ ഫൈനാന്‍ഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ ഏല്‍പ്പിച്ചു. അത്രയേ ഈ വിഷയത്തില്‍ ഉണ്ടായിട്ടുള്ളൂ. അതിനെയാണ്‌ യാതൊരു ആവശ്യവുമില്ലാതെ ചിലര്‍ നിയമസഭയില്‍ കൊണ്ടുവന്നു മറ്റൊരു രീതിയില്‍ ചിത്രീകരിച്ചത്‌. അങ്ങനെണ്‌ എയ്‌ഡഡ്‌ സ്‌കൂള്‍ വിഷയം വിവാദമായത്‌. അതിലും ഈ സ്‌കൂളുകളെല്ലാം മലപ്പുറം ജില്ലയില്‍ മാത്രമാണെന്ന ധ്വനിയുണ്ടായി.


  • എയ്‌ഡഡ്‌ പദവി നല്‍കുന്നതില്‍ ആവശ്യമായ കാര്യങ്ങള്‍ സമര്‍പ്പിക്കാന്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി ആവശ്യപ്പെടുകയും എയ്‌ഡഡ്‌ പദവി നല്‍കുന്നതിനെ കഴിഞ്ഞ ഗവണ്‍മെന്റ്‌ തത്ത്വത്തില്‍ അതംഗീകരിക്കുകയും ചെയ്‌തെന്നു പറഞ്ഞു. എന്നിട്ടും താങ്കളെ പിന്തുണക്കാന്‍ എന്തുകൊണ്ടു ബേബിയെ കിട്ടിയില്ല?
അത്‌ രാഷ്‌ട്രീയമാണല്ലോ. പ്രതിപക്ഷത്താകുമ്പോള്‍ ഒരു ശൈലിയും ഭരണപക്ഷത്താകുമ്പോള്‍ മറ്റൊരു ശൈലിയും സ്വീകരിക്കുന്ന രാഷ്‌ട്രീയ രീതയാണതിലുള്ളത്‌.


  • മന്തിസഭയിലെ ഏറ്റവും മോശപ്പെട്ട പ്രതിഛായയുള്ളത്‌ വിദ്യാഭ്യാസ വകുപ്പിനാണെന്നും മുസ്‌ലിംകള്‍ക്ക്‌ ലീഗ്‌ വാരിക്കോരി നല്‍കുകയാണെന്നും എന്‍.എസ്‌.എസ്‌ സെക്രട്ടറി സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു കഴിഞ്ഞു. എന്താണ്‌ എന്‍.എസ്‌.എസിനൊ ചൊടിപ്പിച്ച കാര്യം?
അതിന്റെ കാരണം അവരാണല്ലോ പറയേണ്ടത്‌. എനിക്കും എന്തുവേണമെങ്കിലും വിളിച്ചു പറയാം. പ്രസ്‌താവനകളിറക്കാം. അതിനു നമ്മുടെ നാട്ടില്‍ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവുമുണ്ട്‌. പക്ഷേ, പറയുന്ന കാര്യങ്ങളുടെ പിന്‍ബലവും തെളിവുകളും കാണിക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്‌. അതു കാണിക്കാന്‍ ഇന്നോളം വിമര്‍ശങ്ങളുന്നയിച്ചവര്‍ക്ക്‌ സാധിച്ചിട്ടില്ല. സാമുദായിക പ്രീണനം നടത്തിയെന്ന്‌ ആരോപിക്കുന്നവര്‍ ഏതൊക്കെ രീതിയിലാണ്‌ പ്രീണനമുണ്ടായതെന്നു കാര്യകാരണ സഹിതമാണ്‌ ഉന്നയിക്കേണ്ടത്‌. അതിനു പകരം കാടടച്ചു വെടിവെക്കുകയാണിവിടെ.


  • മീഡിയകളിലും ഉന്നതങ്ങളിലും സ്വാധീനമുള്ളവരും ശ്രദ്ധിക്കപ്പെടുന്നവരും ഇത്തരം ആരോപണങ്ങളുന്നയിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ട ബാധ്യത മുസ്‌ലിം ലീഗെന്ന പാര്‍ട്ടിക്കില്ലേ. പ്രത്യേകിച്ചും വിദ്യാഭ്യാസ വകുപ്പിനെ മറയാക്കി ലീഗിനെതിരെയും ലീഗിനെ മുന്നില്‍ വെച്ച്‌ മുസ്‌ലിം സമുദായത്തിനെതിരെയും ആരോപണങ്ങളെറിയുമ്പോള്‍?
ബാധ്യതയുണ്ട്‌. രാഷ്‌ട്രീയമായി വരുമ്പോള്‍ രാഷ്‌ട്രീയമായും മറ്റുള്ള രീതിയില്‍ വരുമ്പോള്‍ സംഘടകളും പ്രതിരോധിക്കണം. നമ്മുടെ മത സംഘടനകള്‍ പ്രതിരോധിക്കുന്നുണ്ടല്ലോ. കഴിഞ്ഞ ദിവസം കോഴിക്കോട്‌ വെച്ച്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിം സംഘടനകളുടെയെല്ലാം യോഗം ചേര്‍ന്നു അക്കാര്യം ചര്‍ച്ചചെയ്‌തിരുന്നു.


  • ആ യോഗത്തില്‍ ഉയര്‍ന്ന ഒരഭിപ്രായം, മുസ്‌ലിം സംഘടനകള്‍ ഈ വിഷയത്തില്‍ പ്രതിരോധിക്കാന്‍ തങ്ങളുടെ മീഡിയകളുപയോഗിച്ചതിന്റെ പത്തിലൊരംശം പോലും ലീഗ്‌ മീഡിയകള്‍ ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയില്ലെന്നതാണ്‌?
അതിനു ഞാനല്ല മറുപടി പറയേണ്ടത്‌. ലീഗ്‌ നേതൃത്വമാണ്‌. മന്ത്രിയെന്ന നിലയില്‍ ഞാനുമായി ബന്ധപ്പെട്ടതിനേ എനിക്ക്‌ മറുപടി പറയേണ്ടതുള്ളു. ബാക്കി പറയേണ്ടത്‌ പാര്‍ട്ടി നേതൃത്വമാണ്‌.


  • മന്ത്രിയെ ഒറ്റപ്പെടുത്തുകയെന്ന ഒരജണ്ട പാര്‍ട്ടികുള്ളില്‍ നടക്കുന്നുണ്ടോ?
എന്നെ ഒറ്റപ്പെടുത്തുന്നു എന്ന ധാരണ എനിക്കില്ല.


  • പിന്നെ എന്തുകൊണ്ടു പാര്‍ട്ടി പ്രതിരോധത്തിനിറങ്ങുന്നില്ല?
ഇക്കാര്യത്തെ പാര്‍ട്ടി എങ്ങനെയാണ്‌ സമീപ്പിക്കുന്നതെന്ന്‌ നേതൃത്വം തന്നെയാണ്‌ പറയേണ്ടത്‌.


  • എന്‍.എസ്‌.എസ്‌ പോലുള്ള ജാതിസംഘടനകളുടെ ആരോപണങ്ങളെ പ്രതിരോധിക്കാനിറങ്ങിയാലും മലബാറിനും മാപ്പിളമാര്‍ക്കും വേണ്ടി ശബ്‌ദിക്കാനിറങ്ങിയാലും ലീഗ്‌ നേടിയെടുത്ത സെക്യുലര്‍ മുഖം ഇല്ലാതെയാകുമെന്ന ഭയമാണ്‌ പാര്‍ട്ടിയെ നിശ്ശബ്‌ദമാക്കുന്നെത വിമര്‍ശം സമുദായത്തിനകത്തു നിന്നു തന്നെയുണ്ട്‌?
അങ്ങനെയുള്ള ഒരു ഭയവും ലീഗിനില്ല. ആരെങ്കിലും എന്തെങ്കിലും ധരിക്കുമെന്നു വിചാരിച്ചു കാര്യങ്ങള്‍ തുറന്നു പറയാത്ത ഒരവസ്ഥ ലീഗ്‌ നേതൃത്വത്തിനുണ്ടായിട്ടില്ല. ഒരു പക്ഷേ, മറ്റു പല പാര്‍ട്ടികളുടെയും നേതാക്കളെ പോലെ തീവ്രസ്വരത്തില്‍ ലീഗ്‌ നേതാക്കള്‍ സംസാരിക്കുന്നുണ്ടാകില്ല. അതവരുടെ ഒരു ശൈലിയാണ്‌. മുമ്പും അങ്ങനെയാണ്‌.



  • പുതിയ വിവാദങ്ങള്‍ക്കു പിന്നില്‍ വിദ്യാഭ്യാസ മന്ത്രിയെ ഭയപ്പെടുത്തി നിഷ്‌ക്രിയരാക്കുകയെന്ന എന്‍.എസ്‌.എസ്‌ ഉള്‍പ്പെടെയുള്ള ജാതി സംഘടനകളുടെ ഒരജണ്ട പതിയിരിക്കുന്നുണ്ടോ?
അങ്ങനെ നാം നിഷ്‌ക്രിയരായി ഇരിക്കുകയില്ലല്ലോ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്നതുകൊണ്ടോ വിവാദങ്ങളുണ്ടാക്കിയെന്നത്‌ കൊണ്ടോ ഞാന്‍ പിന്മാറുന്നില്ല. പക്ഷേ, ഞാനിതുവരെ ചെയ്‌തതും ചെയ്‌തുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളൊന്നും എന്റെ സ്വന്തമായ തീരുമാനമനുസരിച്ചല്ല. പ്രധാനപ്പെട്ട ഓരോ കാര്യങ്ങളും മന്ത്രിസഭാ ചര്‍ച്ചചെയ്‌തു തീരുമാനിച്ചതിനു ശേഷമേ ചെയ്‌തിട്ടുള്ളൂ. ദൈന്യംദിന കാര്യങ്ങളാണ്‌ വിദ്യാഭ്യാസ മന്ത്രിയും ഉദ്ദ്യോഗസ്ഥരും ചെയ്യുന്നത്‌. മറ്റുകാര്യങ്ങളെല്ലാം കാബിനറ്റിന്റെ അംഗീകാരം വാങ്ങിയാണ്‌ ചെയ്യുന്നത്‌. അദ്ധ്യാപക പാക്കേജും സി.ബി.എസ്‌.ഇ സ്‌കൂളുകള്‍ക്ക്‌ എന്‍.ഒ.സി നല്‍കാനുള്ള തീരുമാനവുമൊക്കെ അങ്ങനെയാണ്‌ ഉണ്ടായത്‌. അതുകൊണ്ടു തന്നെ വ്യക്തിപരമായ സമര്‍ദ്ദങ്ങള്‍ക്കു വഴങ്ങുകയോ പിന്മാറുകയോ ചെയ്യേണ്ട ആവശ്യം എനിക്കില്ല.

  • മുസ്‌ലിംകള്‍ക്ക്‌ വാരിക്കോരികൊടുക്കുന്നു എന്ന ആരോപണങ്ങളുയരുമ്പോള്‍ ഓരോ വിഭാഗത്തിനും ലഭിച്ച സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കണക്കുവെച്ചു ധവളപത്രം ഇറക്കിയാല്‍ വിദ്യാഭ്യാസ വകുപ്പിനെ അത്തരം ആരോപണങ്ങളുടെ മുനയൊടിക്കാനാവുമല്ലോ?
അങ്ങനെയൊരു ധവള പത്രം വേണമെന്ന്‌ കഴിഞ്ഞ ദിവസം മുസ്‌ലിം സംഘടകളെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്‌. മുഖ്യമന്ത്രിക്കു നിവേദനം കൊടുക്കാന്‍ പോകുന്നു എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. അത്‌ ചര്‍ച്ചക്കു വരട്ടെ. നമ്മളങ്ങനെ മുഖ്യമന്ത്രിയോട്‌ ഒരു ധവളപത്രമിറക്കണമെന്ന്‌ ആവശ്യപ്പെടുകയാണെങ്കില്‍ പാര്‍ട്ടി നേതൃത്വമാണല്ലോ അതിനു മുന്നിട്ടിറങ്ങേണ്ടത്‌.


  • പാര്‍ട്ടി നേതൃത്വത്തിനു അതില്‍ താല്‍പര്യമില്ലേ?
അതവരോടാണ്‌ ചോദിക്കേണ്ടത്‌. ധവള പത്രമിറക്കണമെന്നും ഇറക്കേണ്ടെന്നും പറയാന്‍ ഞാനില്ല.


  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം കൈകാര്യം ചെയ്‌തിട്ടുള്ളത്‌ മലബാറിലെ മാപ്പിളമാരാണ്‌. എന്നിട്ടും എന്തുകൊണ്ടാണ്‌ മലബാറും മാപ്പിളമാരും പിന്നാക്കം തന്നെ നില്‍ക്കുന്നു?
പഴയ കാലത്തെ പോലെ പിന്നാക്കമാണെന്നു പറയുന്നത്‌ ശരിയല്ല. ഒരുപാട്‌ പുരോഗതികളുണ്ടായിട്ടുണ്ട്‌. നാം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങയത്‌ വളരെ വൈകിയാണ്‌. ആ ഒരു ബാക്‌ലോഗ്‌ നിലവിലുണ്ട്‌.


  • ആ ബാക്‌ലോഗ്‌ നികത്താന്‍ അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ യു.ഡി.എഫ്‌ ഗവണ്‍മെന്റിനു സാധിക്കുമോ?
ഗവണ്‍മെണ്ടിന്റെ നിലപാട്‌ ഞാന്‍ ഒറ്റക്കു പറയുന്നത്‌ ശരിയല്ലല്ലോ. പക്ഷേ, ഈ ഗവണ്‍മെന്റ്‌ എല്ലാവരുടെയും താല്‍പര്യങ്ങള്‍ പരിഗണിച്ചും എല്ലാവര്‍ക്കും അര്‍ഹമായ പരിഗണന നല്‍കിയും മുന്നോട്ടു പോകുന്നതാണ്‌. അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഈ നാലുവര്‍ഷത്തിനിടയില്‍ ഉണ്ടാകും. അര്‍ഹമായ വിഹിതം എല്ലാ പ്രദേശങ്ങള്‍ക്കും എല്ലാ സമുദായങ്ങള്‍ക്കുമുണ്ടാകും.


  • വിദ്യാഭ്യാസ വകുപ്പുമുള്‍പ്പടെ ലീഗ്‌ കൈകാര്യം ചെയ്യുന്ന വകുപ്പുകളിലെല്ലാം മുസ്‌ലിംകളെ മാത്രം കുത്തിതിരികുകയാണെന്ന ആരോപണം ശക്തമാണല്ലോ?
അടിസ്ഥാന രഹിതമാണ്‌ ആ വിമര്‍ശനം. ഒരു എസ്‌.എം.എസിലൂടെ പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്‌ടിക്കാന്‍ ചില കുബുദ്ധികളൊരുക്കിയ കെണിയാണത്‌. അമുസ്‌ലിംകളായ ധാരാളം ഉദ്യോഗസ്ഥര്‍ വിദ്യാഭ്യാസ വകുപ്പിലുണ്ട്‌. അതെല്ലാം മറച്ചുവെക്കപ്പെടുകയായിരുന്നു. ഹയര്‍ എജ്യുക്കേഷനാണല്ലോ ഏറ്റവും വലുത്‌. അതിന്റെ സെക്രട്ടറി കെ.എം അബ്രഹാമാണ്‌. ജനറല്‍ എജ്യുക്കേഷനാണ്‌ പിന്നെയുള്ളത്‌. അതിന്റെ സെക്രട്ടറി ശിവശങ്കറാണ്‌. അതുപോലെ എസ്‌.എസ്‌.എ. അതിന്റെ രമാനന്ദനാണ്‌. പിന്നെ .എസ്‌.ഐ.ഇ.ടി. അതിന്റെ ഡയറക്‌ടര്‍ ബാബുസബാസ്റ്റിനാണ്‌. അമുസ്‌ലിംകളായ ഒരുപാടുപേര്‍ വകുപ്പിന്റെ തലപ്പത്തുണ്ട്‌. അവിടെ നാം മതപരമായ പരിഗണവെച്ചു കൊണ്ട്‌ ഒന്നും ചെയ്‌തിട്ടില്ല. എസ്‌.എസ്‌.എ ഡയറക്‌ടര്‍ രമാന്ദനാണെന്നത്‌ മറച്ചുവെച്ചു അതിന്റെ താഴെയുള്ള അബ്‌ദുല്ലാവാവൂരാണ്‌ ഡയറക്‌ടര്‍ എന്ന നിലക്കുള്ള പ്രചരണങ്ങളാണ്‌ ഇവിടെ ഉണ്ടായത്‌.


  • മഴപെയ്‌താല്‍ പോലും സ്‌കൂളിന്റെ ഇറയത്ത്‌ കയറാത്തവരാണ്‌ വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നതെന്ന്‌ താങ്കള്‍ അധികാരമേറ്റയുടനെ കേരളത്തിലെ പ്രമുഖനായൊരു സാംസ്‌കാരിക നായകന്‍ പ്രസ്‌താവിച്ചിരുന്നു. അതിനുപിന്നില്‍ എന്തായിരുന്നു ലക്ഷ്യം?
ബഹുമാന്യനായ സുകുമാര്‍ അഴീക്കോടിനെയായിരിക്കാം താങ്കളുദ്ദേശിച്ചത്‌. അദ്ദേഹം എന്തടിസ്ഥാനത്തിലാണ്‌ അങ്ങനെ പറഞ്ഞതെന്ന്‌ എനിക്കറിയില്ല. ഞാന്‍ മന്ത്രിയായതിനു ശേഷം രണ്ടുമൂന്നു ചടങ്ങളില്‍ എന്നോടൊപ്പം പങ്കെടുത്തിട്ടുണ്ട്‌. രാഷ്‌ട്രീയ നേതാവിന്റെയും മന്ത്രിയുടെയും യോഗ്യത പരിശോധിക്കുന്നത്‌ ഇപ്പോള്‍ മാത്രം വന്ന കാര്യമാണെങ്കില്‍ അതേകുറിച്ച്‌ യാതൊന്നും എനിക്കു പറയാനില്ല. എന്റെ യോഗ്യത ഞാനാരെയും ബോധ്യപ്പെടുത്തേണ്ടതില്ല. അലിഗഡ്‌ സര്‍വകലാശാലയില്‍ പഠിക്കുകയും ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടുകയും ചെയ്‌തായാളാണ്‌ ഞാന്‍. അദ്ദേഹം അതുമാത്രമായിരുന്നില്ല അന്നു പറഞ്ഞത്‌. ആദ്യം വിദ്യാഭ്യാസ യോഗ്യയില്ലാത്തയാളെന്നും പിന്നീട്‌ പരിചയമില്ലാത്തയാളെന്നും വിമര്‍ശിച്ചു. വിമര്‍ശിക്കുന്നവര്‍ക്ക്‌ എന്തും പറയാമല്ലോ. സുകുമാര്‍ അഴീക്കോടിനു തന്നെ അദ്ദേഹത്തിന്റെ ആരോപണങ്ങളുടെ നിര്‍ത്ഥകത പിന്നീട്‌ ബോധ്യപ്പെട്ടുകാണുമെന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌.

-പി.കെ അബ്‌ദുറബ്ബ്‌/ ////,അന്‍വര്‍ സ്വാദിഖ്‌
 (Thanks to  Sathydhara)

Friday 10 August 2012

ഹൈസ്കൂള്‍തല ടൈംടേബിള്‍ പുനഃക്രമീകരിച്ചു

തിരുവനന്തപുരം: ഒന്നാംപാദ വാര്‍ഷിക പരീക്ഷയുടെ ഹൈസ്കൂള്‍തല ടൈംടേബിള്‍ പുനഃക്രമീകരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവായി. ഇതനുസരിച്ച് ആഗസ്റ്റ് 14ന് എട്ടാം ക്ളാസിന് ഗണിതവും ഹിന്ദിയും ഒമ്പതും പത്തും ക്ളാസുകള്‍ക്ക് ഒന്നാം പേപ്പറുമായിരിക്കും. വിശദാംശങ്ങള്‍ക്ക് www.education.kerala.gov.in . ഒന്ന് മുതല്‍ ഏഴ് വരെ ക്ളാസുകളിലെ പരീക്ഷക്ക് നേരത്തെ പ്രസിദ്ധീകരിച്ച ടൈംടേബിള്‍ മാറ്റമില്ല. പുതുക്കിയ ടൈംടേബിള്‍ തീയതി, ക്ളാസ്, വിഷയം എന്നീക്രമത്തില്‍: ആഗസ്റ്റ് 14- എട്ട്: ഗണിതം, ഹിന്ദി, ഒമ്പത് : ഒന്നാം ഭാഷ പേപ്പര്‍-1, പത്ത് : ഒന്നാം ഭാഷ പേപ്പര്‍ - ഒന്ന്. ആഗസ്റ്റ് 16 - എട്ട് : സയന്‍സ്, ഒമ്പത് : ഒന്നാംഭാഷ പേപ്പര്‍ - 2 ഗണിതം, ഇംഗ്ളീഷ്, ആഗസ്റ്റ് 17 - ഒമ്പത് : ഹിന്ദി, പത്ത് : ഒന്നാം ഭാഷ പേപ്പര്‍ -2, ആഗസ്റ്റ് 21 - എട്ട് : ഒന്നാം ഭാഷ പേപ്പര്‍ -1, ഒമ്പത് - ഇംഗ്ളീഷ്, പത്ത് : സോഷ്യല്‍ സയന്‍സ്, ബയോളജി, ആഗസ്റ്റ് 22 - എട്ട് : ഇംഗ്ളീഷ്, ഒമ്പത് : സോഷ്യല്‍ സയന്‍സ്, ബയോളജി, പത്ത് :ഗണിതം. 
ആഗസ്റ്റ് 23 - എട്ട് : സോഷ്യല്‍ സയന്‍സ്, ഒമ്പത് : ഫിസിക്സ്, കെമിസ്ട്രി, പത്ത് : ഫിസിക്സ്, കെമിസ്ട്രി. ആഗസ്റ്റ് 24 - എട്ട് : ഒന്നാം ഭാഷ പേപ്പര്‍ - രണ്ട്, പത്ത് : ഹിന്ദി.

ഓണം, റംസാന്‍ ശമ്പളവും പെന്‍ഷനും 16 മുതല്‍

ഓണം, റംസാന്‍ പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സെപ്തംബര്‍ മാസത്തെ ശമ്പളം ആഗസ്റ് 16, 17, 18 തീയതികളിലായി നല്‍കാന്‍ ധനകാര്യ വകുപ്പ് ഉത്തരവായി. സംസ്ഥാന പെന്‍ഷന്‍കാര്‍/ഫാമിലി പെന്‍ഷന്‍കാര്‍ സ്വാതന്ത്യ്രസമരസേനാനി പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് സെപ്തംബര്‍ മാസത്തെ പെന്‍ഷനും ആഗസ്റ് 16, 17 തീയതികളിലായി നല്‍കും.

Thursday 9 August 2012

ദേശീയോദ്ഗ്രഥന ഉപന്യാസ മത്സരം : മാര്‍ഗ നിദേശങ്ങളായി

ദേശീയോദ്ഗ്രഥനവും മതസൌഹാര്‍ദ്ദവും പരിപോഷിപ്പിക്കുന്നതിന് സ്കൂള്‍, കോളേജ്/സര്‍വകലാശാലാ തലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തതനുസരിച്ച് ഉപന്യാസ മത്സരം 1998-99 മുതല്‍ സംസ്ഥാനത്തു സംഘടിപ്പിച്ച്വരിയാണ്. പരിപാടിയുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി ഒരു സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ തീരുമാനപ്രകാരം 2012-13 വര്‍ഷത്തില്‍ ഈ ഉപന്യാസമത്സര പരിപാടിയുടെ സുഗമമായ നടത്തിപ്പിന് താഴെ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പരിപാടിയുടെ ജില്ലാതല നടത്തിപ്പിന് ജില്ലാതല സമിതികള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ രൂപം നല്‍കണം. ദേശീയോദ്ഗ്രഥനവും മതസൌഹാര്‍ദ്ദവുമായി ബന്ധപ്പെട്ട ഒരു വിഷയം മത്സരങ്ങള്‍ക്കായി തീരുമാനിക്കണം. കോളേജ്/സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കായുള്ള സംസ്ഥാനതല മത്സരത്തിനുള്ള വിഷയം കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുമായും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറുമായും കൂടിയാലോചിച്ചാണ് തീരുമാനിക്കേണ്ടത്. സ്കൂള്‍ കുട്ടികള്‍ക്കായുള്ള ജില്ലാതല മത്സരങ്ങളുടെ വിഷയം ജില്ലാതല സമിതികള്‍ തീരുമാനിക്കണം. ജില്ലാ കളക്ടര്‍മാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ മത്സരങ്ങള്‍ സംഘടിപ്പിക്കേണ്ടതാണ്. സ്കൂള്‍/കോളേജ് വിദ്യാര്‍ത്ഥികളുടെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ഉപന്യാസ മത്സരങ്ങള്‍ വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ നടത്തും. ഇതിനുള്ള സ്ഥലം(venue) ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എന്നിവരുമായി കൂടിയാലോചിച്ച് കളക്ടര്‍ തീരുമാനിക്കണം. ഒമ്പതാം ക്ളാസ് മുതല്‍ പ്ളസ്ടു വരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാതല മത്സരങ്ങളിലും കോളേജ്/സര്‍വകലാശാല (പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ) വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുക്കാം. ഉപന്യാസരചന മലയാളഭാഷയിലായിരിക്കണം. സംസ്ഥാന/ജില്ലാതല ഉപന്യാസ മത്സരങ്ങള്‍ എല്ലാ സെന്ററുകളിലും 2012 ആഗസ്റ് 15 ന് നടത്തണം. സ്കൂള്‍/കോളേജുകളില നിന്നുമുള്ള തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം വരുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉപന്യാസ മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുമായി ആലോചിച്ച് ജില്ലാ കളക്ടര്‍ തയ്യാറാക്കുന്ന ജഡ്ജിമാരുടെ പാനല്‍, സ്കൂള്‍ കുട്ടകള്‍ക്കുള്ള ജില്ലാതല മത്സരങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തും. വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ നടത്തുന്ന മത്സര ഉപന്യാസങ്ങള്‍ ബന്ധപ്പെട്ട ഡി.ഇ.ഒ. ശേഖരിച്ച് മുദ്രവച്ച കവറില്‍ സുരക്ഷിതമായി മൂല്യനിര്‍ണ്ണയത്തിന് ജില്ലാ കളക്ടര്‍മാര്‍ക്ക് എത്തിച്ചുകൊടുക്കണം. കോളേജ്/സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കായുള്ള സംസ്ഥാനതല ഉപന്യാസങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സുരക്ഷിതമായി മുദ്രവച്ച കവറില്‍ മൂല്യനിര്‍ണ്ണയത്തിനായി അയച്ചുകൊടുക്കണം. കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ തയ്യാറാക്കുന്ന ജഡ്ജിമാരുടെ പാനലാണ് ഈ ഉപന്യാസങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തേണ്ടത്. സംസ്ഥാന/ജില്ലാ മത്സരങ്ങളുടെ മൂല്യനിര്‍ണ്ണയം 2012 സെപ്റ്റംബര്‍ എട്ടിന് മുമ്പായി പൂര്‍ത്തിയാക്കണം. വിജയികളുടെ പേരുവിവരം 2012 ഒക്ടോബര്‍ ഒന്നിന് ബന്ധപ്പെട്ട ജില്ലാകളക്ടര്‍മാരും കോളേജ് വിദ്യാഭ്യാസ ഡയറക്ടറും പ്രഖ്യാപിക്കണം. സ്കൂള്‍ തലത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ ഒന്നാം സമ്മാനം 1000 രൂപയും, രണ്ടാം സമ്മാനം 600 രൂപയും മൂന്നാം സമ്മാനം 400 രൂപയുമാണ്. കോളേജ്/സര്‍വ്വകലാശാലതലത്തില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ 5,000, 3,000 , 2,000 രൂപവീതം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നല്‍കും. വിജയികളടക്കുള്ള സമ്മാനങ്ങള്‍ റിപ്പബ്ളിക് ദിനമായ 2013 ജനുവരി 26 ന് വിതരണം ചെയ്യണം. മത്സരത്തിന്റെ ചെലവിനെ സംബന്ധിക്കുന്ന കണക്കുകള്‍ (നിര്‍ദിഷ്ട ഫോറത്തില്‍) എല്ലാ കളക്ടര്‍മാരും കോളേജ് വിദ്യാഭ്യാസ ഡയറക്ടറും 2012 ഒക്ടോബര്‍ 20 ന് മുമ്പായി പൊതുഭരണ (സര്‍വ്വീസസ്-ഡി) വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്ക് അയയ്ക്കണം. സമ്മാനര്‍ഹമായ ഉപന്യാസങ്ങള്‍ പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിന് കളക്ടര്‍മാര്‍ നടപടി സ്വീകരിക്കണം. കോളേജ്/യൂണിവേഴ്സിറ്റിതല മത്സരങ്ങളിലെ സമ്മാനാര്‍ഹമായ ലേഖനങ്ങള്‍ ക്രോഡീകരിച്ച് പുസ്തകരൂപത്തിലാക്കുന്നതിന് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ നടപടി സ്വീകരിക്കണം. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട എല്ലാ അധികാരികളും കര്‍ശനമായി പാലിക്കേണ്ടതും മത്സരങ്ങളുടെ നടത്തിപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Wednesday 8 August 2012

കേരള സിലബസ് സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ജനനത്തീയതി തിരുത്താനുള്ള നടപടിക്രമം എന്താണ്?


ഉത്തരം: ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ വിദ്യാര്‍ഥികളുടെ സ്കൂള്‍ രേഖയിലെ ജനനത്തീയതി ഉള്‍പ്പെടെയുള്ള പിശകുകള്‍ തിരുത്താന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കാണ് ഇപ്പോള്‍ അധികാരം. മുന്‍പ് എഇഒമാരും ഡിഇഒമാരും ചെയ്തിരുന്ന ഈ ജോലി ഹെഡ്മാസ്റ്റര്‍മാരെ ഏല്‍പിച്ചു കൊണ്ട് അടുത്ത കാലത്താണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

തിരുത്തല്‍ വേണ്ടയാള്‍ ഹെഡ്മാസ്റ്റര്‍ക്ക് അപേക്ഷ നല്‍കണം. ഈ അപേക്ഷ പരീക്ഷാ ഭവന്റെ വെബ്സൈറ്റില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്ത് എടുക്കാം.  www.keralapareekshabhavan.in   അപേക്ഷയ്ക്ക് ഒപ്പം ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണം. പേരില്‍ തിരുത്തല്‍ വരുത്തണമെങ്കില്‍ അപേക്ഷയുടെ അവസാന ഭാഗത്തു പറയുന്ന രീതിയില്‍ വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തണം. എന്തെങ്കിലും മറ്റു രേഖകള്‍ വേണമെങ്കില്‍ അപേക്ഷ പരിശോധിച്ച ശേഷം ഹെഡ്മാസ്റ്റര്‍ അറിയിക്കും. എസ്എസ്എല്‍സി പരീക്ഷയ്ക്കു മുന്‍പു  വരെ രേഖകളിലെ പിഴവു തിരുത്തേണ്ടത് ഹെഡ്മാസ്റ്ററാണ്. വിദ്യാര്‍ഥി പഠിത്തം നിര്‍ത്തി പോയാലും രേഖ തിരുത്തേണ്ടത് അവന്‍ പഠിച്ചിരുന്ന സ്കൂളിലെ ഹെഡ്മാസ്റ്ററാണ്. കേരള സിലബസില്‍ നിന്ന് മറ്റേതെങ്കിലും സിലബസിലേക്ക് പോയ കുട്ടിയുടെ രേഖകളിലെ പിഴവു തിരുത്താന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം രേഖകളില്‍ തിരുത്തല്‍ വരുത്തണമെങ്കില്‍ പരീക്ഷാ ഭവന് അപേക്ഷ നല്‍കണം. പരീക്ഷാഭവന്‍ വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് തലസ്ഥാനത്തുള്ള പരീക്ഷാ ഭവനില്‍ എത്തിക്കണം. ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള അനുബന്ധ രേഖകളും നല്‍കണം. എന്തൊക്കെ വേണമെന്ന് അപേക്ഷാ ഫോമില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഐ.ടി. @സ്കൂള്‍ പ്രോജക്ടില്‍ പുതിയ മാസ്ററര്‍ ട്രെയിനര്‍മാരെ തിരഞ്ഞെടുക്കുന്നു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള ഐ.ടി@സ്കൂള്‍ പ്രോജക്ടിലേയ്ക്ക് പുതിയ മാസ്ററര്‍ ട്രെയിനര്‍മാരെ തിരഞ്ഞെടുക്കുന്നു. സര്‍ക്കാര്‍ ഹൈസ്കൂള്‍/ പ്രൈമറി വിഭാഗങ്ങളിലുളള അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാവിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും, ബി.എഡും, കമ്പ്യൂട്ടര്‍ പ്രാവീണ്യവും ഉണ്ടാവണം. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങില്‍ ബി.ടെകോ മൂന്നു വര്‍ഷ ഡിപ്ളോമയോ യോഗ്യതയുളള അധ്യാപകരേയും പരിഗണിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള മറ്റു പദ്ധതികളില്‍ പ്രവര്‍ത്തന പരിചയമുളള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്കൂള്‍ ഐ.ടി. കോര്‍ഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന നല്‍കും. ഹയര്‍ സെക്കന്ററി, ഹൈസ്കൂള്‍ , പ്രൈമറി വിഭാഗത്തിലെ ഐ.ടി. അധിഷ്ഠിത പഠനവുമായി ബന്ധപ്പെട്ട ഉളളടക്ക നിര്‍മ്മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഐ.ടി. @സ്കൂള്‍ പ്രോജക്ട് കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യാന്‍ സന്നദ്ധരായവരാണ് അപേക്ഷിക്കേണ്ടത്. ഇപ്പോള്‍ ജോലി ചെയ്യുന്ന റവന്യൂ ജില്ലയില്‍ത്തന്നെ മാസ്റര്‍ ട്രെയിനര്‍മാരായി സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യമുള്ളവരാവണം. www.itschool.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി ആഗസ്റ് 24 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരെ ഐ.ടി. സ്കൂള്‍ പ്രോജക്ടിന്റെ നിലവിലുളള മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വര്‍ക്കിങ് അറേഞ്ച്മെന്റ് രീതിയില്‍ നിയമിക്കുമെന്ന് എക്സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ നാസ്സര്‍ കൈപ്പഞ്ചേരി അറിയിച്ചു.

വിദ്യാഭ്യാസ വകുപ്പിലെ നിയമനം

പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ പേരിനൊപ്പമുള്ള സ്ഥലങ്ങളില്‍ നിയമിച്ചു. ഡപ്യൂട്ടി ഡയറക്ടര്‍ : ലീലാമ്മ വര്‍ഗ്ഗീസ് - എസ്.എസ്.എ.പ്രോജക്ട് ഓഫീസര്‍ പാലക്കാട്, വി.ആര്‍.രമാബായി - ആലപ്പുഴ, പി.ഗൌരി - കോഴിക്കോട്, സി.ആര്‍.വിജയനുണ്ണി - ഡി.പി.ഐ.ഓഫീസ്, ശ്രീകൃഷ്ണ അഗിത്തിയ - കാസര്‍ഗോഡ്, എം.ലൈലാബീവി, കെ.എം.കൊച്ചുണ്ണി - എസ്.എസ്.എ.സ്റേറ്റ് പ്രോജക്ട് ഓഫീസ്, തിരുവനന്തപുരം, എം.മെഹര്‍നിസ - ഡി.പി.ഐ ഓഫീസ്, കെ.ടി.ഹമീദാ ബീഗം - കണ്ണൂര്‍, നൂര്‍ജഹാന്‍ - പത്തനംതിട്ട, എ.എ.വത്സല - തൃശ്ശൂര്‍, എ.ഗീത - പാലക്കാട്, കെ.എസ്.ശോഭന - കൊല്ലം. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ : ആര്‍.എസ്.ഷിബു - ആര്‍.എം.എസ്.എ തിരുവനന്തപുരം, സി.എ.സന്തോഷ് - മൂവാറ്റുപുഴ, എം.കെ.ഷൈന്‍മോന്‍ - എസ്.എസ്.എ എറണാകുളം, ഗിരീഷ് ചോലയില്‍ - തിരൂര്‍, കെ.എസ്.ശ്രീകല - കൊല്ലം, എ.അബൂബേക്കര്‍ - പാലക്കാട്, ഹന്‍സ എം.സലീം - പാല, പി.വി.ഭാസ്ക്കരന്‍ - കോതമംഗലം, ദീപാ മാര്‍ട്ടിന്‍ - എസ്.എസ്.എ.കോഴിക്കോട്, സത്യനാരായണ - കാസറഗോഡ്, പി.എം.ശ്രീധരന്‍- എസ്.എസ്.എ.കൊല്ലം, സക്കീനാബീഗം - ഡി.പി.ഐ ഓഫീസ്, സി.എന്‍.ജയദേവി- ആറ്റിങ്ങല്‍, കെ.എം.സോമസുധ - എസ്.എസ്.എ. തൃശ്ശൂര്‍. എച്ച്.എം/എ.ഇ.ഒ : വി.ധനഞ്ജയന്‍ - തലശ്ശേരി, സി.എം.ഉണ്ണികൃഷ്ണന്‍ - പത്തനംതിട്ട, പ്രസന്നകുമാരി - ആലുവ, വേണുഗോപാല്‍ സി.എം - കോഴിക്കോട്, ശ്രീകൃഷ്ണ കയര്‍ത്തയ - തിരുവനന്തപുരം.

Tuesday 7 August 2012

സ്കൂള്‍ പി റ്റി എ പ്രസിഡന്റിനു വിദ്യാഭ്യാസ മന്ത്രിയുടെ കത്ത്

പ്രിയപ്പെട്ട പി.ടി.എ പ്രസിഡന്റ്,ഹൃദ്യമായ ആശംസകള്‍ നേരുന്നു.ഒട്ടേറെ പ്രത്യേകതകള്‍ ചേര്‍ന്ന മാസമാണ് ഇത്.  സ്വാതന്ത്ര്യദിനം, റംസാന്‍, തിരുവോണ ദിനങ്ങള്‍ ഒത്തുചേരുന്നു എന്നതാണ് ഈ മാസത്തെ പ്രാധാന്യമുള്ളതാക്കുന്നത്.  അത് വിശദീകരിക്കും മുമ്പേ കഴിഞ്ഞമാസം നടന്ന വിദ്യാഭ്യാസരംഗത്ത് നടന്ന സുപ്രധാനമായ ഒരു വിവരം ശ്രദ്ധയില്‍പ്പെടുത്തുകയാണ്. പഠനത്തോടൊപ്പം തന്നെ തൊഴില്‍ക്ഷമത ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപകല്പന ചെയ്ത വൈദഗ്ധ്യവികസന പദ്ധതി (Skill Development Programme) യുടെ ഉദ്ഘാടനമായിരുന്നു അത്.  ഗുണമേന്മയുള്ള മനുഷ്യവിഭവശേഷി ഉണ്ടെങ്കിലും സംസ്ഥാനത്ത് തൊഴിലില്ലായ്മ നിലനില്‍ക്കുന്നുണ്ട്.  അതിനു പരിഹാരം കാണാനായി നമ്മുടെ കുട്ടികള്‍ക്ക് നമ്മുടെ നാട്ടില്‍തന്നെ തൊഴില്‍ നല്‍കാന്‍ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്.  വരും തലമുറയ്ക്കായി ചെയ്യുന്ന വിപ്ലവകരമായ ഒരു പദ്ധതിയാണിത്.  തൊഴില്‍ അന്വേഷകരിലെ ഗുണനിലവാരം മെച്ചപ്പെടുത്തി വിദ്യാഭ്യാസം പൂര്‍ത്തിയാകുമ്പോള്‍ തന്നെ തൊഴിലിന് യോഗ്യമാംവിധം സ്കൂളുകളെയും കോളേജുകളെയും പരിവര്‍ത്തിപ്പിക്കുന്നത് ഇത് ആദ്യമായാണ്.  ആദ്യഘട്ടത്തില്‍ മൂന്നുലക്ഷത്തില്‍പരം കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.  ഇതിനായി പ്രത്യേക പാഠ്യപദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്.  ഓരോ നിയോജക മണ്ഡലത്തിലേയ്ക്ക് ഓരോ സ്കൂളിനെയും 41 സര്‍ക്കാര്‍ സ്കൂളിനുമാണ് തുടക്കത്തില്‍ ഇതിന്റെ പ്രയോജനം ലഭ്യമാകുക.  ഈ വിഷയം എഴുതാന്‍ കാരണം നമ്മുടെ കുട്ടികള്‍ വളരെ ചെറുപ്പം മുതലേ, തൊഴില്‍ സാമര്‍ത്ഥ്യമുള്ളവരായി വളരേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കാനാണ്. ഇന്ത്യയുടെ 66-ാമത് സ്വാതന്ത്ര്യദിനം കടന്നുവരുന്നു.  ദേശസ്നേഹത്താല്‍ പ്രചോദിതരായി മാതൃഭൂമിയുടെ മാനംകാക്കാന്‍ പടക്കളത്തിലിറങ്ങിയ അനേകം ധീരദേശാഭിമാനികളുടെ ത്യാഗത്തിന്റെ വിലയാണ് നാം ഇന്ന് സ്വാതന്ത്ര്യമായി കൊണ്ടാടുന്നത്.  ദേശസ്വാതന്ത്ര്യത്തിന് ഒരു പോറല്‍പോലും ഏല്‍പ്പിക്കാതെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ് ഈ സന്ദേശത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റ് 15-നോടനുബന്ധിച്ച് സ്കൂളുകളില്‍ നടത്തണം.  പാരതന്ത്ര്യത്തിന്റെ അസഹനീയത കുട്ടികളോടു പറയണം. ഈ മാസംതന്നെയാണ് ഓണംനാളുകളും ഓണപരീക്ഷയും. പരീക്ഷകളില്‍ ഒന്നാമതെത്തുവാന്‍ ഓരോ കുട്ടിക്കും പ്രചോദനം നല്‍കണം.  പഠിക്കുവാനും മുന്നേറുവാനും എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.  ്ത് പ്രയോജനപ്പെടുത്താന്‍ ശ്രദ്ധ കാട്ടണം.  ആഘോഷതിമിര്‍പ്പിലും അറിവ് നേടാനുള്ള അഭിവാഞ്ച മുന്നിട്ടു നില്‍ക്കണം.  വിവിധ കാരണങ്ങളാല്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ആവശ്യമായ സഹായവും പിന്തുണയും നല്‍കണം.  മുപ്പതുദിവസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷം വരുന്ന റമദാന്‍ ദിനവും ആഘോഷപൂര്‍ണ്ണമാക്കാന്‍ ആശംസിക്കുന്നു.  സ്നേഹവും സേവനവും മറന്നൊരാഘോഷവും ഉണ്ടാകരുത്.
കത്തിന് മറുപടി അയയ്ക്കുന്നവരോട് കടപ്പാടും നന്ദിയുമുണ്ട്.  മറുപടിയുടെ പ്രസക്തഭാഗങ്ങള്‍ പ്രസിദ്ധപ്പെടുത്തണം.  കത്ത് വായിച്ച് ചര്‍ച്ച നടത്തുന്ന പി.ടി.എ കമ്മിറ്റികളെ അഭിനന്ദിക്കുന്നു.  അത് വിദ്യാലയങ്ങളുടെ ശാക്തീകരണത്തിന് വഴിയൊരുക്കും.  ഇതിന്റെയൊക്കെ സത്ഫലങ്ങള്‍ പിന്നീടാണ് ലഭിക്കുക.

ഏവര്‍ക്കും ഹൃദ്യമായ പെരുന്നാള്‍ - ഓണം ആശംസകള്‍ നേര്‍ന്നുകൊണ്ട്,

സസ്നേഹം,
പി.കെ. അബ്ദുറബ്ബ്

Sunday 5 August 2012

അധ്യാപക യോഗ്യതാ പരീക്ഷ: ടി.ടി.സിക്കാരുടെ വിവരം ശേഖരിക്കുന്നു

തിരുവനന്തപുരം: അധ്യാപക യോഗ്യതാ പരീക്ഷക്ക് മുന്നോടിയായി എസ്.എസ്.എല്‍.സി. അടിസ്ഥാന യോഗ്യതയുള്ള ടി.ടി.സിക്കാരുടെ വിവരം ശേഖരിക്കാന്‍ ശനിയാഴ്ച ചേര്‍ന്ന കരിക്കുലം സബ്കമ്മിറ്റി തീരുമാനിച്ചു. 2005 ലാണ് ടി.ടി.സിക്ക് പ്രീഡിഗ്രി അടിസ്ഥാന യോഗ്യതയാക്കിയത്. അതിനു മുമ്പ് ടി.ടി. സി. നേടി
യ എത്രപേരുണ്ടെന്നറിയനാണ് വിവരശേഖരണം നടത്തുന്നത്. എസ്.ഇ.ആര്‍.ടി. വഴി ശേഖരിക്കുന്ന ഈ വിവരത്തെ അടിസ്ഥാനമാക്കിയാവും അവര്‍ക്ക് യോഗ്യതാ പരീക്ഷ തീരുമാനിക്കുക.സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകര്‍ക്കും ഭാഷാധ്യാപകര്‍ക്കും യോഗ്യതാപരീക്ഷയ്ക്കുള്ള സിലബസ് സംബന്ധിച്ചും കരിക്കുലം കമ്മിറ്റി ചര്‍ച്ചചെയ്തു. 16ന് വീണ്ടും യോഗം ചേര്‍ന്ന് സിലബസിന് അന്തിമ രൂപം നല്‍കും.

Friday 3 August 2012

അഫ്‌സല്‍ ഉലമാ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്ലസ് ടുവിന് തുല്യമാക്കാന്‍ തീരുമാനം


തിരുവനന്തപുരം: കോഴിക്കോട് സര്‍വകലാശാലാ നടത്തുന്ന അഫ്‌സല്‍ ഉലമാ പ്രിലിമിനറി കോഴ്‌സ് സംസ്ഥാനത്തെ പ്ലസ് ടുവിന് തുല്യമായി അംഗീകരിച്ചു. ഈ കോഴ്‌സ് പ്ലസ് ടു ഹുമാനിറ്റീസ് ഗ്രൂപ്പിന് തുല്യമാക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കരിക്കുലം കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്.
പ്ലസ്ടുവിന് 12 പേപ്പറാണുള്ളത്. അഫ്‌സല്‍ ഉലമ കോഴ്‌സിന് 11 പേപ്പറും. പ്ലസ് ടുവിന് ഇംഗ്ലീഷ്, രണ്ടാം ഭാഷ, സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നിവയില്‍ നിന്നുള്ള കോമ്പിനേഷനുകളാണുള്ളത്. ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ സാമൂഹ്യശാസ്ത്രവും ഭാഷകളുമടങ്ങുന്ന വിഷയങ്ങളാണുള്ളത്.
എന്നാല്‍ അഫ്‌സല്‍ ഉലമ കോഴ്‌സിന്റെ വിഷയങ്ങള്‍ ഇവയാണ് : അറബിക്, ഇംഗ്ലീഷ് എന്നിവയും ക്ലാസിക്കല്‍ അറബിക് ലിറ്ററേച്ചര്‍, ഇസ്‌ലാമിക് ഹിസ്റ്ററി, ഇസ്‌ലാമിക് ജൂറിസ്​പുഡന്‍സ്, ഫിലോസഫി എന്നിവയില്‍ നിന്നുള്ള മൂന്നുവിഷയങ്ങളും.
കരിക്കുലം കമ്മിറ്റി നിയോഗിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഈ കോഴ്‌സ് അംഗീകരിക്കാന്‍ സമിതി തീരുമാനിച്ചത്. കേരള സര്‍വകലാശാലാ അറബിക് വിഭാഗം തലവന്‍ ഡോ. എ. നിസാറുദ്ദീന്‍, യൂണിവേഴ്‌സിറ്റി കോളേജിലെ അറബിക്
വിഭാഗം തലവന്‍ ഡോ. എം. സൈനുദ്ദീന്‍, കരിക്കുലം കമ്മിറ്റി അംഗങ്ങളായ സി.ടി.മുഹമ്മദ്, അബ്ദുള്‍ ഖാദര്‍, എം.എസ്. മൗലവി എന്നിവരടങ്ങുന്ന സമിതിയാണ് അഫ്‌സല്‍ ഉലമ കോഴ്‌സ് പ്ലസ് ടുവിന് തുല്യമാക്കാന്‍ ശുപാര്‍ശ നല്‍കിയത്.

Thursday 2 August 2012

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/സപ്ളിമെന്ററി പരീക്ഷ സെപ്റ്റംബര്‍ 17 മുതല്‍

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/സപ്ളിമെന്ററി പരീക്ഷകള്‍ സെപ്റ്റംബര്‍ 17 മുതല്‍ 22 വരെ നടക്കും. പരീക്ഷ എഴുതുവാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍, അവര്‍
2012 മാര്‍ച്ചിലെ ഒന്നാം വര്‍ഷ പരീക്ഷ എഴുതിയ സ്കൂളുകളില്‍ ആഗസ്റ് 13 നകം അപേക്ഷ സമര്‍പ്പിക്കണം. 2012 മാര്‍ച്ചില്‍ ഏതെങ്കിലും വിഷയങ്ങള്‍ക്ക് ഒന്നാം വര്‍ഷ പരീക്ഷ എഴുതാന്‍ സാധിക്കാതെപോയ വിദ്യാര്‍ത്ഥികള്‍ ആ വിഷയങ്ങള്‍ക്കെല്ലാം ഇപ്പോള്‍ പരീക്ഷ എഴുതണം. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാത്ത വിഷയങ്ങള്‍ എഴുതുന്നതിന് പുറമെ, എഴുതിയ വിഷയങ്ങളില്‍ ഏതെങ്കിലും മൂന്ന് വഷയങ്ങള്‍ക്കുവരെ സ്കോറുകള്‍ മെച്ചപ്പെടുത്താം. മാര്‍ച്ചില്‍ എല്ലാ വിഷയങ്ങളും എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കും ഏതെങ്കിലും മൂന്ന് വിഷയങ്ങള്‍ക്കുവരെ സ്കോറുകള്‍ മെച്ചപ്പെടുത്താന്‍ കഴിയും. സ്കീം ഒന്നില്‍ 2010, 2011, 2012 വര്‍ഷങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതി ഉന്നതപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് 2013 മാര്‍ച്ചില്‍ നടക്കുന്ന രണ്ടാം വര്‍ഷ പരീക്ഷ എഴുതാന്‍ യോഗ്യത നേടണമെങ്കില്‍, ആ വിഷയങ്ങളുടെ ഒന്നാം വര്‍ഷ പേപ്പറുകള്‍ ഇപ്പോള്‍ നടക്കുന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/സപ്ളിമെന്ററി പരീക്ഷയില്‍ എഴുതിയിരിക്കണം. സി.ബി.എസ്.ഇ. തുടങ്ങിയ മറ്റ് ബോര്‍ഡുകളില്‍ പഠിച്ച് 2012-13 അധ്യയന വര്‍ഷത്തില്‍ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്സിന് ചേര്‍ന്നവര്‍ ഇപ്പോള്‍ നടക്കുന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/സപ്ളിമെന്ററി പരീക്ഷയുടെ എല്ലാ പേപ്പറുകളും എഴുതണം. 2008-2009 അധ്യയന വര്‍ഷത്തിന് മുന്‍പ് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കുകയും, രണ്ടാം വര്‍ഷ കോഴ്സ് ക്യാന്‍സല്‍ ചെയ്ത് വീണ്ടും 2012-13 -ല്‍ രണ്ടാം വര്‍ഷ കോഴ്സിലേക്ക് പുനഃപ്രവേശനം നേടിയവരും ഈ ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/സപ്ളിമെന്ററി പരീക്ഷ എഴുതേണ്ടതാണ്. ബയോളജി വിഷയം എഴുതാനാഗ്രഹിക്കുന്നവര്‍ ബോട്ടണി, സുവോളജി പേപ്പറുകള്‍ രണ്ടും എഴുതണം. വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിച്ചിരുന്ന സ്കൂളുകളില്‍ നിന്നോ പരീക്ഷ എഴുതിയ സെന്ററില്‍ നിന്നോ അപേക്ഷ വാങ്ങാം. ഒരു വിഷയത്തിന് 125 രൂപയാണ് പരീക്ഷാഫീസ്. പുറമെ സര്‍ട്ടിഫിക്കറ്റ് ഫീസായി 20 രൂപ കൂടി അടയ്ക്കണം. ഓപ്പണ്‍ സ്കൂള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികളുടെ പൂരിപ്പിച്ച അപേക്ഷകള്‍ അതത് പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കേണ്ടതും വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ആഗസ്റ് 14-നകം പരീക്ഷാ സെക്രട്ടറി ലഭ്യമാക്കുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് അപ് ലോഡ് ചെയ്യേണ്ടതുമാണ്. ഗള്‍ഫ് രാജ്യങ്ങളിലെ സ്കൂളുകളില്‍ നിന്നും മാര്‍ച്ച് 2012-ല്‍ ഒന്നാം വര്‍ഷ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/സപ്ളിമെന്ററി പരീക്ഷ എഴുതാം. പരീക്ഷാ ടൈംടേബിള്‍ : സെപ്റ്റംബര്‍ 17 തിങ്കളാഴ്ച - രാവിലെ പാര്‍ട്ട് - ഒന്ന് ഇംഗ്ളീഷ്, ഉച്ചയ്ക്ക് സെക്കന്റ് ലാംഗ്വേജ്, കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സെപ്റ്റംബര്‍ 18 ചൊവ്വാഴ്ച - രാവിലെ ഫിസിക്സ്, ജ്യോഗ്രഫി, അക്കൌണ്ടന്‍സി, ഫിലോസഫി, മ്യൂസിക്, അന്ത്രോപ്പോളജി, ജേര്‍ണലിസം, ഉച്ചയ്ക്ക് ജിയോളജി, സോഷ്യല്‍ വര്‍ക്ക്, സെപ്റ്റംബര്‍ 18 ബുധനാഴ്ച - രാവിലെ കെമിസ്ട്രി, പൊളിറ്റിക്സ്, സംസ്കൃത ശാസ്ത്ര. ഉച്ചയ്ക്ക് ഗാന്ധിയന്‍ സ്റഡീസ്, സ്റാറ്റിസ്റിക്സ്. സെപ്റ്റംബര്‍ 20 വ്യാഴാഴ്ച - രാവിലെ കണക്ക്, പാര്‍ട്ട് - മൂന്ന് ലാംഗ്വേജസ്, കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍, സൈക്കോളജി, സംസ്കൃത സാഹിത്യ. ഉച്ചയ്ക്ക് കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, പാര്‍ട്ട് - മൂന്ന് ഇംഗ്ളീഷ് ലിറ്ററേച്ചര്‍. സെപ്റ്റംബര്‍ 22 ശനിയാഴ്ച - രാവിലെ ബയോളജി, സോഷ്യോളജി. ഉച്ചയ്ക്ക് ഹോം സയന്‍സ്, ഹിസ്ററി, ബിസിനസ്സ് സ്റഡീസ്, ഇസ്ളാമിക് ഹിസ്ററി & കള്‍ച്ചര്‍, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് സര്‍വീസ് ടെക്നോളജി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്. പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്ക് രാവിലെ 9.30 മുതല്‍ 12.15 വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ 4.45 വരെയും, പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ക്ക് രാവിലെ 9.30 മുതല്‍ 11.45 വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ 4.15 വരെയുമാണ് പരീക്ഷാ സമയം. ബയോളജിക്ക് രാവിലെ 9.30 മുതല്‍ 11.55 വരെയും മ്യൂസിക്കിന് 9.30 മുതല്‍ 11.15 വരെയുമായിരിക്കും പരീക്ഷാ സമയം

Wednesday 1 August 2012

ഭാഷാധ്യാപകര്‍ക്കും സ്‌പെഷലിസ്റ്റ് അധ്യാപകര്‍ക്കും 'ടെറ്റ്' എഴുതാന്‍ ഇളവ്


ടെറ്റ്: അപേക്ഷകര്‍ കൂടി; പരീക്ഷ മൂന്നുദിവസംതിരുവനന്തപുരം: ഭാഷാധ്യാപകര്‍ക്കും സ്‌പെഷലിസ്റ്റ് അധ്യാപകര്‍ക്കും 'ടെറ്റ്' പരീക്ഷ എഴുതുന്നതിന് ഇളവ് നല്‍കും. കേന്ദ്രനിയമത്തില്‍ പ്ലസ്ടുവും ടി.ടി.സിയുമാണ് എല്‍.പി. സ്‌കൂള്‍ അധ്യാപകനാകാന്‍ വേണ്ട യോഗ്യതയെങ്കിലും കെ.ഇ.ആര്‍ പ്രകാരമുള്ള യോഗ്യതയുള്ളവരെ പരീക്ഷ എഴുതാന്‍ അനുവദിക്കും. ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എസ്.എസ്.എല്‍.സി യോഗ്യത മതിയായിരുന്ന കാലത്ത് ടി.ടി.സി പാസായവര്‍ക്ക് ടെറ്റ് എഴുതാന്‍ അനുമതി നല്‍കണമോയെന്ന കാര്യം പരിശോധിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരക്കാര്‍ക്ക് അനുമതി നല്‍കുന്നുണ്ടോയെന്നുകൂടി പരിശോധിച്ചായിരിക്കും തീരുമാനം. ഇതിനായി ഉപസമിതിയെ ചുമതലപ്പെടുത്തി.
റോഡ് സുരക്ഷ, ഗതാഗത നിയമം എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചയും നടന്നു. ഏകീകൃത സിലബസ് ഏര്‍പ്പെടുത്തണമെന്ന് ഭരണപക്ഷ അധ്യാപക സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാന പാഠ്യപദ്ധതി അടുത്തയിടെ പരിഷ്‌കരിച്ചതാണെന്നും മികച്ച നിലവാരം പുലര്‍ത്തുന്നതാണെന്നും പ്രതിപക്ഷ സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
ഹയര്‍ സെക്കന്‍ഡറിക്ക് ശനിയാഴ്ച അവധി ദിവസം ആക്കുന്ന കാര്യം പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തീരുമാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ പറഞ്ഞു. ഒന്നും രണ്ടും ക്ലാസുകളിലെ ഇംഗ്ലീഷ് അധ്യയനത്തിനുള്ള സി.ഡിക്ക് കമ്മിറ്റി അംഗീകാരം നല്‍കി.