പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള ഐ.ടി@സ്കൂള്‍ പ്രോജക്ടിലേയ്ക്ക് പുതിയ മാസ്ററര്‍ ട്രെയിനര്‍മാരെ തിരഞ്ഞെടുക്കുന്നു. സര്‍ക്കാര്‍ ഹൈസ്കൂള്‍/ പ്രൈമറി വിഭാഗങ്ങളിലുളള അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാവിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും, ബി.എഡും, കമ്പ്യൂട്ടര്‍ പ്രാവീണ്യവും ഉണ്ടാവണം. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങില്‍ ബി.ടെകോ മൂന്നു വര്‍ഷ ഡിപ്ളോമയോ യോഗ്യതയുളള അധ്യാപകരേയും പരിഗണിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള മറ്റു പദ്ധതികളില്‍ പ്രവര്‍ത്തന പരിചയമുളള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്കൂള്‍ ഐ.ടി. കോര്‍ഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന നല്‍കും. ഹയര്‍ സെക്കന്ററി, ഹൈസ്കൂള്‍ , പ്രൈമറി വിഭാഗത്തിലെ ഐ.ടി. അധിഷ്ഠിത പഠനവുമായി ബന്ധപ്പെട്ട ഉളളടക്ക നിര്‍മ്മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഐ.ടി. @സ്കൂള്‍ പ്രോജക്ട് കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യാന്‍ സന്നദ്ധരായവരാണ് അപേക്ഷിക്കേണ്ടത്. ഇപ്പോള്‍ ജോലി ചെയ്യുന്ന റവന്യൂ ജില്ലയില്‍ത്തന്നെ മാസ്റര്‍ ട്രെയിനര്‍മാരായി സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യമുള്ളവരാവണം. www.itschool.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി ആഗസ്റ് 24 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരെ ഐ.ടി. സ്കൂള്‍ പ്രോജക്ടിന്റെ നിലവിലുളള മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വര്‍ക്കിങ് അറേഞ്ച്മെന്റ് രീതിയില്‍ നിയമിക്കുമെന്ന് എക്സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ നാസ്സര്‍ കൈപ്പഞ്ചേരി അറിയിച്ചു.KSTU 43th STATE CONFERENCE
2022 MAY 8,9,10 MANNARAKKAD
Wednesday, 8 August 2012
ഐ.ടി. @സ്കൂള്‍ പ്രോജക്ടില്‍ പുതിയ മാസ്ററര്‍ ട്രെയിനര്‍മാരെ തിരഞ്ഞെടുക്കുന്നു
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള ഐ.ടി@സ്കൂള്‍ പ്രോജക്ടിലേയ്ക്ക് പുതിയ മാസ്ററര്‍ ട്രെയിനര്‍മാരെ തിരഞ്ഞെടുക്കുന്നു. സര്‍ക്കാര്‍ ഹൈസ്കൂള്‍/ പ്രൈമറി വിഭാഗങ്ങളിലുളള അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാവിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും, ബി.എഡും, കമ്പ്യൂട്ടര്‍ പ്രാവീണ്യവും ഉണ്ടാവണം. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങില്‍ ബി.ടെകോ മൂന്നു വര്‍ഷ ഡിപ്ളോമയോ യോഗ്യതയുളള അധ്യാപകരേയും പരിഗണിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള മറ്റു പദ്ധതികളില്‍ പ്രവര്‍ത്തന പരിചയമുളള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്കൂള്‍ ഐ.ടി. കോര്‍ഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന നല്‍കും. ഹയര്‍ സെക്കന്ററി, ഹൈസ്കൂള്‍ , പ്രൈമറി വിഭാഗത്തിലെ ഐ.ടി. അധിഷ്ഠിത പഠനവുമായി ബന്ധപ്പെട്ട ഉളളടക്ക നിര്‍മ്മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഐ.ടി. @സ്കൂള്‍ പ്രോജക്ട് കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യാന്‍ സന്നദ്ധരായവരാണ് അപേക്ഷിക്കേണ്ടത്. ഇപ്പോള്‍ ജോലി ചെയ്യുന്ന റവന്യൂ ജില്ലയില്‍ത്തന്നെ മാസ്റര്‍ ട്രെയിനര്‍മാരായി സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യമുള്ളവരാവണം. www.itschool.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി ആഗസ്റ് 24 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരെ ഐ.ടി. സ്കൂള്‍ പ്രോജക്ടിന്റെ നിലവിലുളള മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വര്‍ക്കിങ് അറേഞ്ച്മെന്റ് രീതിയില്‍ നിയമിക്കുമെന്ന് എക്സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ നാസ്സര്‍ കൈപ്പഞ്ചേരി അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment