
റോഡ് സുരക്ഷ, ഗതാഗത നിയമം എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചയും നടന്നു. ഏകീകൃത സിലബസ് ഏര്‍പ്പെടുത്തണമെന്ന് ഭരണപക്ഷ അധ്യാപക സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാന പാഠ്യപദ്ധതി അടുത്തയിടെ പരിഷ്‌കരിച്ചതാണെന്നും മികച്ച നിലവാരം പുലര്‍ത്തുന്നതാണെന്നും പ്രതിപക്ഷ സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
ഹയര്‍ സെക്കന്‍ഡറിക്ക് ശനിയാഴ്ച അവധി ദിവസം ആക്കുന്ന കാര്യം പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തീരുമാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ പറഞ്ഞു. ഒന്നും രണ്ടും ക്ലാസുകളിലെ ഇംഗ്ലീഷ് അധ്യയനത്തിനുള്ള സി.ഡിക്ക് കമ്മിറ്റി അംഗീകാരം നല്‍കി.
No comments:
Post a Comment