KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Thursday 2 August 2012

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/സപ്ളിമെന്ററി പരീക്ഷ സെപ്റ്റംബര്‍ 17 മുതല്‍

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/സപ്ളിമെന്ററി പരീക്ഷകള്‍ സെപ്റ്റംബര്‍ 17 മുതല്‍ 22 വരെ നടക്കും. പരീക്ഷ എഴുതുവാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍, അവര്‍
2012 മാര്‍ച്ചിലെ ഒന്നാം വര്‍ഷ പരീക്ഷ എഴുതിയ സ്കൂളുകളില്‍ ആഗസ്റ് 13 നകം അപേക്ഷ സമര്‍പ്പിക്കണം. 2012 മാര്‍ച്ചില്‍ ഏതെങ്കിലും വിഷയങ്ങള്‍ക്ക് ഒന്നാം വര്‍ഷ പരീക്ഷ എഴുതാന്‍ സാധിക്കാതെപോയ വിദ്യാര്‍ത്ഥികള്‍ ആ വിഷയങ്ങള്‍ക്കെല്ലാം ഇപ്പോള്‍ പരീക്ഷ എഴുതണം. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാത്ത വിഷയങ്ങള്‍ എഴുതുന്നതിന് പുറമെ, എഴുതിയ വിഷയങ്ങളില്‍ ഏതെങ്കിലും മൂന്ന് വഷയങ്ങള്‍ക്കുവരെ സ്കോറുകള്‍ മെച്ചപ്പെടുത്താം. മാര്‍ച്ചില്‍ എല്ലാ വിഷയങ്ങളും എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കും ഏതെങ്കിലും മൂന്ന് വിഷയങ്ങള്‍ക്കുവരെ സ്കോറുകള്‍ മെച്ചപ്പെടുത്താന്‍ കഴിയും. സ്കീം ഒന്നില്‍ 2010, 2011, 2012 വര്‍ഷങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതി ഉന്നതപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് 2013 മാര്‍ച്ചില്‍ നടക്കുന്ന രണ്ടാം വര്‍ഷ പരീക്ഷ എഴുതാന്‍ യോഗ്യത നേടണമെങ്കില്‍, ആ വിഷയങ്ങളുടെ ഒന്നാം വര്‍ഷ പേപ്പറുകള്‍ ഇപ്പോള്‍ നടക്കുന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/സപ്ളിമെന്ററി പരീക്ഷയില്‍ എഴുതിയിരിക്കണം. സി.ബി.എസ്.ഇ. തുടങ്ങിയ മറ്റ് ബോര്‍ഡുകളില്‍ പഠിച്ച് 2012-13 അധ്യയന വര്‍ഷത്തില്‍ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്സിന് ചേര്‍ന്നവര്‍ ഇപ്പോള്‍ നടക്കുന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/സപ്ളിമെന്ററി പരീക്ഷയുടെ എല്ലാ പേപ്പറുകളും എഴുതണം. 2008-2009 അധ്യയന വര്‍ഷത്തിന് മുന്‍പ് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കുകയും, രണ്ടാം വര്‍ഷ കോഴ്സ് ക്യാന്‍സല്‍ ചെയ്ത് വീണ്ടും 2012-13 -ല്‍ രണ്ടാം വര്‍ഷ കോഴ്സിലേക്ക് പുനഃപ്രവേശനം നേടിയവരും ഈ ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/സപ്ളിമെന്ററി പരീക്ഷ എഴുതേണ്ടതാണ്. ബയോളജി വിഷയം എഴുതാനാഗ്രഹിക്കുന്നവര്‍ ബോട്ടണി, സുവോളജി പേപ്പറുകള്‍ രണ്ടും എഴുതണം. വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിച്ചിരുന്ന സ്കൂളുകളില്‍ നിന്നോ പരീക്ഷ എഴുതിയ സെന്ററില്‍ നിന്നോ അപേക്ഷ വാങ്ങാം. ഒരു വിഷയത്തിന് 125 രൂപയാണ് പരീക്ഷാഫീസ്. പുറമെ സര്‍ട്ടിഫിക്കറ്റ് ഫീസായി 20 രൂപ കൂടി അടയ്ക്കണം. ഓപ്പണ്‍ സ്കൂള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികളുടെ പൂരിപ്പിച്ച അപേക്ഷകള്‍ അതത് പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കേണ്ടതും വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ആഗസ്റ് 14-നകം പരീക്ഷാ സെക്രട്ടറി ലഭ്യമാക്കുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് അപ് ലോഡ് ചെയ്യേണ്ടതുമാണ്. ഗള്‍ഫ് രാജ്യങ്ങളിലെ സ്കൂളുകളില്‍ നിന്നും മാര്‍ച്ച് 2012-ല്‍ ഒന്നാം വര്‍ഷ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/സപ്ളിമെന്ററി പരീക്ഷ എഴുതാം. പരീക്ഷാ ടൈംടേബിള്‍ : സെപ്റ്റംബര്‍ 17 തിങ്കളാഴ്ച - രാവിലെ പാര്‍ട്ട് - ഒന്ന് ഇംഗ്ളീഷ്, ഉച്ചയ്ക്ക് സെക്കന്റ് ലാംഗ്വേജ്, കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സെപ്റ്റംബര്‍ 18 ചൊവ്വാഴ്ച - രാവിലെ ഫിസിക്സ്, ജ്യോഗ്രഫി, അക്കൌണ്ടന്‍സി, ഫിലോസഫി, മ്യൂസിക്, അന്ത്രോപ്പോളജി, ജേര്‍ണലിസം, ഉച്ചയ്ക്ക് ജിയോളജി, സോഷ്യല്‍ വര്‍ക്ക്, സെപ്റ്റംബര്‍ 18 ബുധനാഴ്ച - രാവിലെ കെമിസ്ട്രി, പൊളിറ്റിക്സ്, സംസ്കൃത ശാസ്ത്ര. ഉച്ചയ്ക്ക് ഗാന്ധിയന്‍ സ്റഡീസ്, സ്റാറ്റിസ്റിക്സ്. സെപ്റ്റംബര്‍ 20 വ്യാഴാഴ്ച - രാവിലെ കണക്ക്, പാര്‍ട്ട് - മൂന്ന് ലാംഗ്വേജസ്, കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍, സൈക്കോളജി, സംസ്കൃത സാഹിത്യ. ഉച്ചയ്ക്ക് കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, പാര്‍ട്ട് - മൂന്ന് ഇംഗ്ളീഷ് ലിറ്ററേച്ചര്‍. സെപ്റ്റംബര്‍ 22 ശനിയാഴ്ച - രാവിലെ ബയോളജി, സോഷ്യോളജി. ഉച്ചയ്ക്ക് ഹോം സയന്‍സ്, ഹിസ്ററി, ബിസിനസ്സ് സ്റഡീസ്, ഇസ്ളാമിക് ഹിസ്ററി & കള്‍ച്ചര്‍, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് സര്‍വീസ് ടെക്നോളജി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്. പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്ക് രാവിലെ 9.30 മുതല്‍ 12.15 വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ 4.45 വരെയും, പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ക്ക് രാവിലെ 9.30 മുതല്‍ 11.45 വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ 4.15 വരെയുമാണ് പരീക്ഷാ സമയം. ബയോളജിക്ക് രാവിലെ 9.30 മുതല്‍ 11.55 വരെയും മ്യൂസിക്കിന് 9.30 മുതല്‍ 11.15 വരെയുമായിരിക്കും പരീക്ഷാ സമയം

No comments:

Post a Comment