KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Monday 28 May 2012

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു


സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ചെന്നൈ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. എല്ലാ മേഖലകളിലെയും ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്ത് 8.15 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ കേരളത്തിലെ സ്കൂളുകള്‍ ഉള്‍പ്പെടുന്ന ചെന്നൈ മേഖലയില്‍ മാത്രം 69,822 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.പരീക്ഷാഫലം www.results.nic.in,www.cbseresults.nic.in , www.cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.

Sunday 27 May 2012

അധ്യയന ദിവസങ്ങള്‍ 200; ആറ് ശനിയാഴ്ചകളില്‍ കൂടി സ്‌കൂള്‍ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷം 200 അധ്യയന ദിനങ്ങളുണ്ടാവും. ആറ് ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിവസങ്ങളാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഏ.ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് സമിതി തീരുമാനിച്ചു.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അധ്യയന ദിവസം 220 ആക്കണം. ഇതിന്റെ ആദ്യപടിയായാണ് ഇപ്പോള്‍ 200 ആക്കിയത്. കഴിഞ്ഞവര്‍ഷം 194 ദിവസങ്ങള്‍ മാത്രമായിരുന്നു സാധ്യായ ദിവസങ്ങള്‍. ഇതനുസരിച്ച് ശനിയാഴ്ചകളായ ജൂണ്‍16, ജൂലായ് 21, ഏപ്രില്‍ 18, സപ്തംബര്‍ 22, ഒക്ടോബര്‍ ആറ്, നവംബര്‍ 17 എന്നിവയാണ് പ്രവൃത്തിദിനങ്ങളായി തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്രനിയമപ്രകാരം എല്‍.പി. സ്‌കൂളുകള്‍ 200 ദിവസം അല്ലെങ്കില്‍ 800 മണിക്കൂര്‍ പ്രവര്‍ത്തിക്കണം. യു.പി.യില്‍ 220 ദിവസം അല്ലെങ്കില്‍ ആയിരം മണിക്കൂര്‍ ക്ലാസ് നടക്കണം. ഇതില്‍ ആയിരം മണിക്കൂര്‍ എന്ന മാനദണ്ഡം പൊതുവായി സ്വീകരിച്ചാണ് ഇപ്പോള്‍ 200 ദിവസമായി തീരുമാനിച്ചിരിക്കുന്നത്. 200 ദിവസം ക്ലാസ് നടത്തിയാല്‍ ആയിരം മണിക്കൂര്‍ തികയ്ക്കാന്‍ വിഷമമുണ്ടാകില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

പ്ലസ്‌വണ്‍ പ്രവേശനത്തിന് കോടതിവിധി ലംഘിക്കുന്നതായി ആക്ഷേപം

കൊച്ചി: പത്താം തരത്തില്‍ പഠിച്ച സ്‌കൂളുകളില്‍ തന്നെ പ്ലസ് വണ്‍ പ്രവേശനത്തിന് അവസരം നല്‍കണമെന്ന കോടതിവിധി ലംഘിക്കപ്പെടുന്നതായി ആക്ഷേപം.
കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ്‌വണ്‍ പ്രവേശനത്തെക്കുറിച്ചാണ് ചില രക്ഷിതാക്കള്‍ ആക്ഷേപം ഉന്നയിക്കുന്നത്. ഇതിനെ നിയമപരമായി ചോദ്യം ചെയ്യുമെന്നും അവര്‍ പറഞ്ഞു.
ജസ്റ്റിസുമാരായ ആര്‍.വി.രവീന്ദ്രനും അല്‍ത്താബ് അലാമും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് 2008 നവംബര്‍ 5നാണ് ഇതുസംബന്ധിച്ച സുപ്രധാന വിധി പ്രഖ്യാപിച്ചത്.
സി.ബി.എസ്.ഇ പത്താംക്ലാസ് ജയിച്ച വിദ്യാര്‍ഥികക്ക് അതേ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം നിഷേധിച്ചതാണ് പരാതിക്കിടയാക്കിയത്. പ്ലസ് വണ്‍ പ്രവേശനത്തിന് നിശ്ചിത മാര്‍ക്ക് വേണമെന്ന സ്‌കൂളിന്റെ വ്യവസ്ഥ അതേ സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ഥിക്ക് ബാധകമാകില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. ഇതിനെ ചോദ്യംചെയ്തുകൊണ്ടുള്ള പ്രിന്‍സിപ്പലിന്റെ ഹര്‍ജി സുപ്രീം കോടതിയും തള്ളി.
പത്തില്‍ ജയിച്ച സ്‌കൂളില്‍ തന്നെ വിദ്യാര്‍ഥിക്ക് പ്ലസ് വണ്‍ ക്ലാസിലേക്കുള്ള പ്രവേശനം നല്‍കുന്നതിന് മുന്‍ഗണന നല്‍കിക്കൊണ്ടാണ് പ്രസ്തുത സുപ്രീം കോടതി വിധി. ഇങ്ങനെയുള്ള വിദ്യാര്‍ഥിക്ക് ഇന്ത്യയിലെ ഏത് കേന്ദ്രീയ വിദ്യാലയത്തിലും പ്രവേശനത്തിന് മുന്‍ഗണന ലഭിക്കും.
വിദ്യാര്‍ഥി പഠിച്ച സ്‌കൂളിലെ അന്തരീക്ഷത്തില്‍ തന്നെ പ്ലസ്‌വണ്‍ വരെ ക്ലാസില്‍ പഠനം തുടരാനുള്ള താത്പര്യം സംരക്ഷിച്ചുകൊണ്ടാണ് പ്രസ്തുത വിധി. പ്ലസ് വണ്‍ പഠനത്തിനായി പുതിയൊരു സ്‌കൂളിലേക്ക് പോകുന്നത് പരിചിതമല്ലാത്ത അന്തരീക്ഷമായിരിക്കുമെന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്. ഇതിനു വിരുദ്ധമായ വ്യവസ്ഥകളാണ് കേന്ദ്രീയ വിദ്യാലയം പിന്തുടരുന്നതെന്നാണ് ആക്ഷേപം.

Saturday 26 May 2012

എസ്. എസ്. എ: 523 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

വിദ്യാലയങ്ങളില്‍ സമഗ്ര വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കും -മന്ത്രി
കൊച്ചി: സര്‍വശിക്ഷാ അഭിയാന്റെ 523കോടി രൂപയ്ക്കുള്ള വാര്‍ഷികപദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കി. പതിനാലുജില്ലകള്‍ക്കും ഏഴ് മില്യണ്‍പ്ലസ് നഗരങ്ങള്‍ക്കുമായാണ് ഈ തുക ചെലവഴിക്കപ്പെടുക. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്കാണ് മില്യണ്‍ പ്ലസ് നഗരത്തിന്റെ കൂടി ആനുകൂല്യം ലഭിക്കുന്നത്.
വിദ്യാലയങ്ങള്‍ ശിശുസൗഹൃദമാക്കുന്നതിന് 17കോടി നീക്കിവച്ചിട്ടുണ്ട്. ഇതനുസരിച്ച് ഓരോ സര്‍ക്കാര്‍ സ്‌കൂളിനും ഒരു ലക്ഷം രൂപ ലഭിക്കും. ഹെഡ്മാസ്റ്റര്‍മാരെ ക്ലാസ് ചുമതലയില്‍ നിന്നൊഴിവാക്കി പകരം അധ്യാപകരെ നിയമിക്കുന്നതിനും കല, കായികം, പ്രവൃത്തിപരിചയം വിഭാഗങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നതിനുമായി 37കോടിയാണ് വകയിരുത്തിയിട്ടുള്ളത്. സാമൂഹിക സമ്പര്‍ക്ക പരിപാടിക്ക് ഏഴുകോടി രൂപയുണ്ട്. ബ്ലോക്ക് റിസോഴ്‌സ് സെന്ററിന് 48. 7 കോടിയും ക്ലസ്റ്റര്‍ റിസോഴ്‌സ് സെന്ററിന് 46. 5 കോടിയും നീക്കിവച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക 150 കോടിയാണ്. കുട്ടികളുടെ യൂണിഫോമിനായി 37. 5 കോടി ചെലവിടും. അധ്യാപക പരിശീലനത്തിന് 41 കോടിയാണ് മാറ്റിവച്ചിട്ടുള്ളത്.
പദ്ധതിയുടെ വിശദാംശങ്ങള്‍ വെള്ളിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന അധ്യാപകസംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കെന്നപോലെ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും യൂണിഫോം നല്‍കാന്‍ നടപടിയെടുക്കണമെന്ന് അധ്യാപകസംഘടനകള്‍ ആവശ്യപ്പെട്ടു.
സ്റ്റേറ്റ് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ എം. രാമാനന്ദന്‍ അധ്യക്ഷനായി. എ. ഡി. പി. ഐ എല്‍. രാജന്‍, പ്രോഗ്രാം ഓഫീസര്‍ അബ്ദുള്ള, അധ്യാപകസംഘടന നേതാക്കളായ എ. കെ. സൈനുദ്ദീന്‍, എന്‍. ശ്രീകുമാര്‍, പി. ഹരിഗോവിന്ദന്‍, എം. ഷാജഹാന്‍,  സിറിയക് കാവില്‍, എം. കെ. അബ്ദുള്‍ സമദ്, കെ. എം. സുകുമാരന്‍, പി. കെ. കൃഷ്ണദാസ്, സന്തോഷ് അഗസ്റ്റിന്‍, ജെ. ശശി, കെ. മോയിന്‍കുട്ടി, പി. എ. ജോസ്, കെ. വി. ദേവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. 

ദൂരപരിധി കര്‍ക്കശമാക്കി സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കും

 തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള അനധികൃത സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള നിബന്ധനകള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. സംസ്ഥാന സിലബസ് പഠിപ്പിക്കുന്ന അനംഗീകൃത സ്‌കൂളുകള്‍ക്കാണ് നിബന്ധനകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്. കേരള വിദ്യാഭ്യാസ ചട്ടത്തിലെയും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെയും വ്യവസ്ഥകള്‍ ബാധകമാക്കി അവയ്ക്ക് അംഗീകാരം നല്‍കും. സ്‌കൂളുകള്‍ തമ്മിലുള്ള ദൂരപരിധി വ്യവസ്ഥയാണ് ഇതില്‍ പ്രധാനം. എല്‍.പി. സ്‌കൂളുകള്‍ തമ്മില്‍ ഒന്നും യു. പി. സ്‌കൂളുകള്‍ തമ്മില്‍ മൂന്നും ഹൈസ്‌കൂളുകള്‍ തമ്മില്‍ അഞ്ചും കിലോമീറ്റര്‍ ദൂരം വേണമെന്നാണ് കെ.ഇ. ആറിലെ വ്യവസ്ഥ. ഇത് ബാധകമാക്കുമ്പോള്‍ തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അംഗീകാരം ലഭിക്കാന്‍ ബുദ്ധിമുട്ടാകും. അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളെ മാത്രമേ അംഗീകാരത്തിനായി പരിഗണിക്കൂ. പ്രൈമറി സ്‌കൂളുകള്‍ക്ക് രണ്ട് ഏക്കറും ഹൈസ്‌കൂളിന് മൂന്ന് ഏക്കറും സ്ഥലം ഒരുമിച്ച് തന്നെ വേണമെന്നതാണ് മറ്റൊരു പ്രധാന വ്യവസ്ഥ. നിശ്ചിത അളവിലുള്ള സ്ഥിരം കെട്ടിടവും വേണം. ഈ ചട്ടം ബാധകമാക്കുമ്പോള്‍ ചെറിയ കെട്ടിടങ്ങളില്‍ വേണ്ടത്ര സൗകര്യമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അംഗീകാരം ലഭിക്കാനിടയില്ലാതാക്കും. തങ്ങളുടെ പ്രദേശത്ത് സ്‌കൂള്‍ ആവശ്യമാണെന്ന തദ്ദേശസ്ഥാപനതത്തിന്റെ പ്രമേയവും വേണം. പുതിയ സ്‌കൂള്‍ തുടങ്ങുന്നതിനുള്ള എല്ലാ നിബന്ധനകളും പാലിച്ചായിരിക്കും അംഗീകാരമില്ലാതെ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌കൂളുകളെയും പരിഗണിക്കുക. എല്ലാ സ്‌കൂളുകള്‍ക്കും യു.ഐ. ഡി പ്രകാരം ബയോമെട്രിക് തിരിച്ചറിയല്‍ രേഖയുണ്ടാക്കും. അധ്യാപകയോഗ്യത സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലുള്ള അധ്യാപകരുടേതു തന്നെയായിരിക്കും. ശമ്പളം സര്‍ക്കാര്‍ അധ്യാപകര്‍ക്ക് നല്‍കുന്ന നിരക്കില്‍ തന്നെ നല്‍കണം. അധ്യാപക, വിദ്യാര്‍ഥി അനുപാതം എല്‍.പിയില്‍ 1:30 ഉം യു.പിയില്‍ 1:35 ഉം ആയിരിക്കും. അംഗീകാരമില്ലാതെ സംസ്ഥാന സിലബസ് പഠിപ്പിക്കുന്ന നിരവധി സ്‌കൂളുകള്‍ കേരളത്തിലുണ്ട്. പത്താംക്ലാസിലെത്തുന്ന കുട്ടികളെ അംഗീകാരമുള്ള മറ്റേതെങ്കിലും സ്‌കൂളുകളില്‍ ചേര്‍ത്ത് പരീക്ഷ എഴുതിക്കുകയാണ് ഇത്തരം സ്‌കൂള്‍ അധികൃതര്‍ ചെയ്യുന്നത്. അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ഇത്തരം സ്‌കൂളുകളെ വ്യവസ്ഥകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ, അംഗീകാരം നേടാനാവാത്തവ പൂട്ടേണ്ടിവരും. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന കേന്ദ്രസിലബസ് സ്‌കൂളുകളെയും നിയന്ത്രിക്കുന്നതിനും അംഗീകരിക്കുന്നതിനും സര്‍ക്കാര്‍ എടുത്ത നടപടി പാതിവഴിയില്‍ നില്‍ക്കുകയാണ്. അവയ്ക്കായി ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ കര്‍ക്കശമാണെന്ന് ആരോപിച്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചെങ്കിലും സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഒരു സ്‌കൂള്‍ തുടങ്ങാന്‍ ഒരുവിധ അംഗീകാരവും വേണ്ടെന്ന നിലയാണ് കേരളത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നത്. വ്യവസ്ഥകള്‍ക്ക് വിധേയമായി അനംഗീകൃത സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുകയും പുതിയവ തുടങ്ങാന്‍ വ്യവസ്ഥകള്‍ വയ്ക്കുകയും ചെയ്യുന്നതോടെ അനംഗീകൃത സ്‌കൂളുകളെ ഒരുപരിധി വരെ നിയന്ത്രിക്കാനാകുമെന്നാണ് കരുതുന്നത്.

Thursday 24 May 2012

മെഡിക്കല്‍, എല്‍ജിനിയറിങ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു.

വിദ്യാലയങ്ങളില്‍ സമഗ്ര വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കും -മന്ത്രി 
തിരുവനന്തപുരം. ഈ വര്‍ഷത്തെ മെഡിക്കല്‍, എല്‍ജിനിയറിങ് പ്രവേശന പരീക്ഷാഫലം മന്ത്രി അബ്ദുറബ്ബ് പ്രഖ്യാപിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ എറണാകുളം കോതമംഗലം സ്വദേശിനി ശില്‍പ എം പോളിന് ഒന്നാംറാങ്ക്. കോഴിക്കോട് കൊയിലാണ്ടി സ്വദേശി വിഷ്ണുപ്രസാദ് രണ്ടാംറാങ്കും കണ്ണൂര്‍ സ്വദേശി ടി.ആസാദ് മൂന്നാംറാങ്കും നേടി. ആദ്യ പത്തു റാങ്കുകളില്‍ ഒന്‍പതുറാങ്കും ആണ്‍കുട്ടികളാണ് സ്വന്തമാക്കിയത്. 
നാലുമുതല്‍ പത്തുവരെ റാങ്കു നേടിയവര്‍ യഥാക്രമം: എബിന്‍ കെ.സെബാസ്റ്റ്യന്‍(ഇടുക്കി),മുഹമ്മദ് ഫൈസല്‍ ഹസന്‍(ആലുവ), ഫാസില്‍ കെ.ടി(മലപ്പുറം),മുഹമ്മദ് റാഫി എന്‍(പാലക്കാട്), സച്ചിന്‍ തോമസ്(എറണാകുളം), ശരത് ആര്‍.എസ്(കൊല്ലം), വികാസ് (തിരുവനന്തപുരം).
പട്ടികജാതി വിഭാഗത്തില്‍ തിരുവനന്തപുരം സ്വദേശിനി ദേവു ദിലീപും പട്ടികവര്‍ഗ വിഭാഗത്തില്‍ എസ്. ആകാശും(ഇടുക്കി) ഒന്നാംറാങ്ക് കരസ്ഥമാക്കി. 
പ്ളസ്ടുവിന്റെ മാര്‍ക്കു കൂടി പരിഗണിക്കേണ്ടതിനാല്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ റാങ്ക് പ്രഖ്യാപിച്ചിട്ടില്ല. റ്റവും മാര്‍ക്കു നേടിയവരുടെ പട്ടികയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. റാങ്ക് പട്ടിക ജൂണ്‍ അവസാനവാരത്തോടെ പ്രസിദ്ധപ്പെടുത്തുമെന്നും വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു.
സ്വാശ്രയ പ്രവേശം സംബന്ധിച്ച് ഏകദേശ വ്യക്തത നിലവില്‍ വന്ന സാഹചര്യത്തിലാണ് പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്.77,974 വിദ്യാര്‍ഥികളാണ് മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയത്.1,06071 പേര്‍ എന്‍ജിനീയറിങും. മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതിയവരില്‍ 210 പേരുടെയും എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ 207 പേരുടെയും ഫലം വിവിധകാരണങ്ങളാല്‍ തടഞ്ഞുവച്ചിരിക്കയാണെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
 www.cee.kerala.gov.in         www.keralaresults.nic.in             http://results.kerala.nic.i


Wednesday 23 May 2012

വിദ്യാലയങ്ങളില്‍ സമഗ്ര വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കും -മന്ത്രി അബ്ദുറബ്ബ്

വിദ്യാലയങ്ങളില്‍ സമഗ്ര വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കും -മന്ത്രി


തിരുവനന്തപുരം: 26.21 കോടി രൂപ ചെലവില്‍ 19 നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാലയങ്ങളില്‍ സമഗ്ര വിദ്യാഭ്യാസ പാക്കേജ്- ഫ്യൂച്ചര്‍ സ്കൂള്‍സ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി അബ്ദുറബ്ബ്. കേന്ദ്ര-വിദ്യാഭ്യാസ അവകാശനിയമത്തിന് അനുസൃതമായി സ്കൂളുകളുടെ ഘടനാമാറ്റം ഈ അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കുമെന്നും സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സ്കൂളുകളുടെ ഘടനാമാറ്റം അനുസരിച്ച് എട്ടാംക്ളാസ് യു.പിയുടെയും അഞ്ചാംക്ളാസ് എല്‍.പിയുടെയും ഭാഗമാവും. മാതൃവിദ്യാലയങ്ങളുമായി സമീപമുള്ള സ്കൂളുകളെ കൂട്ടിയിണക്കുന്ന സംവിധാനമാണ് നിലവില്‍ വരുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അംഗീകാരമുള്ള അണ്‍ എയ്ഡഡ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും. 1.6 ലക്ഷം അധ്യാപകര്‍ക്ക് വിദഗ്ധപരിശീലനം നല്‍കും. ജൂണില്‍ പരിശീലനത്തിന് തുടക്കമാകും. കേന്ദ്രസഹായത്തോടെ 30 കോടി ചെലവില്‍ മദ്റസാ നവീകരണ പദ്ധതി നടപ്പാക്കും.
സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സര്‍വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ 150.99 കോടി ചെലവില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തും. 9,37,901 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 37.51 കോടി ചെലവില്‍ ഈ അധ്യയനവര്‍ഷം മുതല്‍ യൂനിഫോം ലഭ്യമാക്കും. പെണ്‍കുട്ടികള്‍ക്കും ദാരിദ്യ്രരേഖക്ക് താഴെയുള്ളവര്‍ക്കും പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കുമാണ് യൂനിഫോം ലഭ്യമാക്കുന്നത്. മറ്റുള്ളവര്‍ക്കുകൂടി യൂനിഫോം നല്‍കുന്നതിന് കേന്ദ്ര മാനദണ്ഡമാണ് തടസ്സമാകുന്നത്. രണ്ടുമുതല്‍ എട്ടുവരെ ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് 5.51 കോടി ചെലവില്‍ സൗജന്യപാഠപുസ്തക പദ്ധതി നടപ്പാക്കും. എസ്.എസ്.എ പദ്ധതിയുടെ വിവിധ തലങ്ങളിലായി 1990 കോഓഡിനേറ്റര്‍മാരെ പുതുതായി നിയമിക്കും. സ്കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 73.47 കോടി ചെലവഴിക്കും. എല്‍.പി സ്കൂളുകള്‍ക്ക് അയ്യായിരം രൂപയും യു.പി സ്കൂളുകള്‍ക്ക് 7,000 രൂപയും ഗ്രാന്റ് ലഭ്യമാക്കും. ഈ അധ്യയനവര്‍ഷം എസ്.എസ്.എ 523 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കും. സംസ്ഥാന സാക്ഷരതാമിഷന്‍ ഈ അധ്യയനവര്‍ഷം ഒരുലക്ഷം നിരക്ഷരരെ സാക്ഷരരാക്കാനുള്ള പദ്ധതി ആവിഷ്കരിക്കും. തമിഴ്ഭാഷയിലും പത്താംക്ളാസ് തുല്യതാപരീക്ഷ തുടങ്ങും. എല്ലാ പഞ്ചായത്തുകളിലും വിദ്യാകേന്ദ്രങ്ങള്‍ സ്ഥാപിക്കും. ചിറ്റൂര്‍, കോട്ടയം, മൂന്നാര്‍, തിരൂര്‍ സര്‍ക്കാര്‍ കോളജുകളില്‍ നാലരക്കോടി ചെലവില്‍ മികവിന്റെ കേന്ദ്രം പരിപാടി നടത്തും. പത്തു കോളജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കും. സര്‍വകലാശാലകളുടെ ശാക്തീകരണത്തിന് 20 കോടി ചെലവില്‍ സ്റ്റേറ്റ് അവാര്‍ഡ് ഫണ്ട് ഫോര്‍ യൂനിവേഴ്സിറ്റീസ് പദ്ധതി നടപ്പാക്കും. ഐ.എച്ച്.ആര്‍.ഡി കോളജുകളില്‍ നവീന കോഴ്സുകള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 124 ബദല്‍ സ്കൂളുകള്‍ (ഭിന്നതല പഠനകേന്ദ്രങ്ങള്‍) സ്കൂളുകളായി ഉയര്‍ത്തും. ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാം (എ.ഐ.പി) സ്കൂളുകളിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭ്യമാക്കും.

Tuesday 22 May 2012

2012-13 അദ്ധ്യയന വര്‍ഷം വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളില്‍ ചിലത്


കൂടുതല്‍ നേട്ടവുമായി വിദ്യാഭ്യാസ വകുപ്പ്, ഇവിടെ ക്ളിക്കുക...


പൊതു വിദ്യാഭ്യാസം:
  •    2621.7 ലക്ഷം രൂപാ ചെലവില്‍ 19 നിയമസഭാ മണ്ഡലങ്ങിലെ വിദ്യാലയങ്ങളില്‍ സമഗ്ര വിദ്യാഭ്യാസ പാക്കേജ്- ഫ്യൂച്ചര്‍ സ്കൂള്‍സ് പദ്ധതി നടപ്പാക്കും.
  •   കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന് അനുസൃതമായി സ്കൂളുകളുടെ ഘടനാമാറ്റം ഈ അദ്ധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും.
  •   ഇതനുസരിച്ച് എട്ടാംക്ളാസ് യു.പി. സ്കൂളുകളുടെയും അഞ്ചാം ക്ളാസ് എല്‍.പി.സ്കൂളുകളുടെയും ഭാഗമാക്കുന്ന പ്രക്രിയക്ക് തുടക്കമാകും. മാതൃ വിദ്യാലയങ്ങളുമായി സമീപത്തുള്ള സ്കുളുകളെ കൂട്ടിയിണക്കിക്കൊണ്ടുള്ള സംവിധാനമാണ് നിലവില്‍ വരുന്നത്.
  •  സര്‍ക്കാര്‍ അംഗീകാരമുള്ള അണ്‍ എയ്ഡഡ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും.
  •    സംസ്ഥാനത്തെ മുഴുവന്‍ അധ്യാപകര്‍ക്കും (ഒരുലക്ഷത്തി അറുപതിനായിരം) വിദഗദ്ധ പരിശീലനം ലഭ്യമാക്കും.
  •   കേന്ദ്ര സഹായത്തോടെ 30 കോടി രൂപ ചെലവില്‍ മദ്രസ നവീകരണ പദ്ധതി നടപ്പിലാക്കും.
  •   സംസ്ഥാനത്തെ 124 ബദല്‍ സ്കൂളുകള്‍ (ഭിന്നതല പഠന കേന്ദ്രങ്ങള്‍) സ്കൂളുകളായി ഉയര്‍ത്തും.
  •    വിദ്യാഭ്യാസ മാനേജ്മെന്റ് വിഷയത്തെ അധിഷ്ഠിതമാക്കി ഒരു അന്താരാഷ്ട്ര സെമിനാര്‍ കേരളത്തില്‍ നടത്തും.
  •    ഒരു സ്കൂളിലെ ഒരു മുറിയെങ്കിലും സ്മാര്‍ട്ട് ക്ളാസ് റൂം ആക്കും. എല്ലാ ക്ളാസ് മുറികളും അപ്രകാരമാക്കുന്നതിന്റെ ഭാഗമായാണത്.
  •    Area Intensive Progamme (AIP) സ്കൂളുകളിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.

ഹയര്‍ സെക്കണ്ടറി:
  •   ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൌകര്യം ഒരുക്കുന്നതിനായി 51 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും.
  •    പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് 5 കോടി രുപാ ചെലവിലും, അധ്യാപക ഗുണമേന്‍മ വര്‍ദ്ധിപ്പിക്കുന്നതിന് 5 കോടി രൂപാ ചെലവിലും പദ്ധതികള്‍ നടപ്പിലാക്കും.
  •    കലാപരിശീലനം, സൌഹൃദ ക്ളബ്ബ്, വിദ്യാര്‍ത്ഥി ശാക്തീകരണം തുടങ്ങിയവയ്ക്കായുള്ള പ്രത്യേക പദ്ധതികള്‍ മുന്നരകോടി രൂപാ ചെലവില്‍ 200 സ്കൂളുകളില്‍ ആരംഭിക്കും.
  •    ഹയര്‍ സെക്കണ്ടറി ഭരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന് ഐ.ടി.അധിഷ്ഠിതമായി 67 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കും.
  •  വിദ്യാര്‍ത്ഥികളുടെ മൂല്യ നിലവാരം മെച്ചപ്പെടുത്താന്‍ 6 കോടി രൂപയുടെ സ്കോളര്‍ഷിപ്പ് വിതരണം ചെയ്യും. പന്ത്രണ്ടായിരം വിദ്യാര്‍ത്ഥികള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും.
  •   ദേശീയ പാഠ്യപദ്ധതിക്കനുസൃതമായി ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ പാഠ്യപദ്ധതി പരിഷ്കരിക്കും.

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി:
  •    വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം കാലോചിതമായി പരിഷ്കരിക്കും.
  •    പ്ളസ് ടു പഠനത്തിനുശേഷം ആവശ്യമെങ്കില്‍ ജോലിയില്‍ പ്രവേശിക്കാവുന്ന വിധത്തില്‍ പഠന സംവിധാനം പുനര്‍ നിര്‍ണ്ണയിക്കും.
  • തൊഴില്‍ ചെയ്യുമ്പോള്‍തന്നെ പഠനം തുടരാനുള്ള സൌകര്യമുണ്ടാകും.
  •    കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ഇത്തരത്തിലുള്ള ഒരു കോഴ്സ് എങ്കിലും നടത്തുന്ന വിദ്യാലയങ്ങള്‍ നിലവില്‍ വരും.
  •   നിലവിലുള്ള ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ ഉള്‍പ്പെടെയാണ് ഈ കോഴ്സ് നടപ്പാക്കുക.
  •    10 കോടി രൂപ അടിസ്ഥാന സൌകര്യ വികസനത്തിനായി ചെലവിടും.

സര്‍വ ശിക്ഷാ അഭിയാന്‍:
  •    9,37901 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 3751.060 ലക്ഷം രൂപാ ചെലവില്‍ ഈ അദ്ധ്യയന വര്‍ഷം മുതല്‍ യൂണിഫോം ലഭ്യമാക്കും.
  •    2 മുതല്‍ 8 വരെ ക്ളാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 551.56 ലക്ഷം രൂപാ ചെലവില്‍ സൌജന്യ പാഠപുസ്തക പദ്ധതി നടപ്പിലാക്കും.
  •    അധ്യാപക പരിശീലന പരിപാടികള്‍ നടപ്പിലാക്കുന്നതിനും,  പ്രധാന അധ്യാപകര്‍ക്കുള്ള ശമ്പളം നല്‍കുന്നതിനും, കലാ സാംസ്കാരിക പരിശീലകരായി 1945 പാര്‍ട്ട് ടൈം പരിശീലകരെ നിയമിക്കുന്നതിനും നടപടി സ്വീകരിക്കും.
  •    സ്കൂളുകളുടെ അടിസ്ഥാന സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിന്  15099.12 ലക്ഷം രൂപാ ചെലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തും.
  •    വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് ബോധവല്‍കരണം നടത്തുന്നതിന് 7 കോടി രൂപാ ചെലവ് ചെയ്യും.
  •   എസ്.എസ്.എ പദ്ധതിയുടെ വിവിധ തലങ്ങളിലായി 1990 കോ-ഓര്‍ഡിനേറ്റര്‍മാരെ പുതുതായി നിയമിക്കും.
  •  സ്കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി 73.47 കോടി രൂപ ചെലവാക്കും
  •   എല്‍.പി.സ്കൂളുകള്‍ക്ക് 5000 രൂപയും യൂ.പി. സ്കൂളുകള്‍ക്ക് 7000 രൂപയും ഗ്രാന്റ് ലഭ്യമാക്കും.
  •    523 കോടി രൂപയുടെ വികസന പദ്ധതികളാണ് എസ.എസ്.എസ്.എ ഈ അദ്ധ്യയന വര്‍ഷം നടപ്പാക്കുന്നത്.

സാക്ഷരതാ മിഷന്‍:
  •   സംസ്ഥാന സാക്ഷരതാ മിഷന്‍ ഈ അദ്ധ്യയന വര്‍ഷം കേരളത്തിലെ ഒരു ലക്ഷം നിരക്ഷരരെ സാക്ഷരരാക്കാനുള്ള പദ്ധതി ആവിഷ്കരിക്കും.
  •   തമിഴ് ഭാഷയിലും പത്താം ക്ളാസ് തുല്യതാ പരീക്ഷ ആരംഭിക്കും.
  •    വിവിധ വിദ്യാകേന്ദ്രങ്ങളിലൂടെ അമ്പതിനായിരം പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും..
  •   എല്ലാ പഞ്ചായത്തുകളിലും വിദ്യാകേന്ദ്രങ്ങള്‍ സ്ഥാപിക്കും.

ഉന്നത വിദ്യാഭ്യാസം
  •  സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി സാങ്കേതിക സര്‍വകലാശാല സ്ഥാപിക്കും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 150 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
  •    62 ലക്ഷം രൂപ ചെലവില്‍ സംസ്ഥാനത്തെ എഞ്ചിനിയറിംഗ് കോളേജുകളില്‍ എജ്യുക്കേഷന്‍ റിസോഴ്സ് സെന്ററുകള്‍ സ്ഥാപിക്കും.
  •   എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് റിസര്‍ച്ച് സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
  •   ലോകോത്തര വിദ്യാഭ്യാസം ലഭ്യമാകാന്‍ സംസ്ഥാനത്ത് ഒരു അക്കാദമിക് സിറ്റി സ്ഥാപിക്കും.
  •     ഗ്ളോബല്‍ എജ്യുക്കേഷന്‍ മീറ്റ് നടത്തും.
  •   ചിറ്റൂര്‍, കോട്ടയം, മൂന്നാര്‍, തിരൂര്‍ എന്നീ സ്ഥലങ്ങളിലെ ഗവ. കോളേജുകളില്‍ നാലരകോടി രൂപ ചെലവില്‍ കോളേജ് ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പാക്കും.
  •   സര്‍വ്വകലാശാലകളുടെ ശാക്തീകരണത്തിന് 20 കോടി രൂപാ ചെലവില്‍ സ്റേറ്റ് അവാര്‍ഡ് ഫണ്ട് ഫോര്‍ യൂണിവേഴ്സിറ്റീസ് പദ്ധതി നടപ്പാക്കും.
  •    സംസ്ഥാനത്തെ 10 കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കും.
  •   സി-ആപ്റ്റിന്റെ നേതൃത്വത്തില്‍ പാലായിലും കോഴിക്കോട്ടും സബ് സെന്ററുകള്‍ സ്ഥാപിക്കും.
  •    സെന്റര്‍ ഫോര്‍ ബ്രയ്ലി സ്റഡീസ്  ശക്തിപ്പെടുത്തും.
  •   ഐ.എച്ച്.ആര്‍.ഡി.കോളേജുകളില്‍ നവീന കോഴ്സുകള്‍ ആരംഭിക്കും.
  •    ചിറ്റൂര്‍, പട്ടാമ്പി, മലപ്പുറം, തിരൂര്‍, കോഴിക്കോട്, മാനന്തവാടി, മടപ്പള്ളി, കാസര്‍കോട് കോളേജുകളെ പുതുതായി എഡ്യുസാറ്റ് സംവിധാനത്തിന് കീഴില്‍ കൊണ്ടു വരും.
  •    തിരൂരങ്ങാടിയില്‍ എല്‍.ബി.എസിന്റെ ആഭിമുഖ്യത്തില്‍ ഇന്റഗ്രേറ്റഡ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി സ്ഥാപിക്കും.



കൂടുതല്‍ നേട്ടവുമായി വിദ്യാഭ്യാസ വകുപ്പ്

2012-13 അദ്ധ്യയന വര്‍ഷം വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളില്‍ ചിലത്. ഇവിടെ ക്ളിക്കുക...  



   സര്‍ക്കാരിന്റെ ഒരു വര്‍ഷ കര്‍മ്മ പദ്ധതിയില്‍ പൊതു വിദ്യാഭ്യാസ വകുപ്പിലും ഉന്നത വിദ്യാഭ്യാസ വകുപ്പിലും നടപ്പിലാക്കിയ പ്രധാന പദ്ധതികള്‍..

ഹയര്‍ സെക്കണ്ടറിയും വി.എച്ച്.എസ്.ഇ.യും
  •  വി.എച്ച്.എസിയ്ക്ക് പ്രത്യേക പ്രിന്‍സിപ്പല്‍ തസ്തിക അനുവദിച്ചു. 
  • എട്ട് ജില്ലകളില്‍ പ്ളസ്ടു പഠനത്തിനായി 550 അധിക ബാച്ചുകള്‍ അനുവദിച്ച് 2011-2012 വര്‍ഷം തന്നെ ക്ളാസുകള്‍ ആരംഭിച്ചു. 33000 പ്ളസ് ടു സീറ്റുകളാണ് ഇിതിലൂടെ അധികം ലഭ്യമായത്.  
  • ഏഴ് ജില്ലകളിലെ ഹയര്‍ സെക്കണ്ടറി സ്കൂളുകളായി അപ്ഗ്രേഡ് ചെയ്ത 178 (ഗവണ്‍മെന്റ്-27, എയ്ഡഡ്-151, ആകെ 178).  സ്കൂളുകളില്‍ നിയമിച്ച മുഴുവന്‍ അധ്യാപകര്‍ക്കും തസ്തിക അനുവദിക്കുകയും ശമ്പളം നല്‍കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. 
എന്‍.സി.സി - എന്‍.എസ്.എസ്. രംഗം 
  •   എന്‍.സി.സി, എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി. കൂടുതല്‍ യൂണിറ്റുകള്‍ രൂപീകരിച്ചു.
  •    ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ഐ.ടി.ഐ.കളിലും എന്‍.എസ്.എസ്.യൂണിറ്റുകള്‍ അനുവദിച്ചു.
  •    വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ എന്‍.എസ്.എസി.ന്റെ ആഭിമുഖ്യത്തില്‍ സേവ് എ ടീനേജര്‍ പദ്ധതി ആരംഭിച്ചു.
  •  എന്‍.സി.സി കേഡറ്റുകള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉദാരമാക്കി; 48,000 കേഡറ്റുകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കി.
എസ്.എസ്.എല്‍.സി പരീക്ഷാഫലം
  •  2011-2012 വര്‍ഷത്തിലെ എസ്.എസ്.എല്‍.സി പരീക്ഷാഫലം റിക്കോര്‍ഡ് സമയത്തിനുള്ളില്‍ പ്രസിദ്ധപ്പെടുത്തി.
സാക്ഷരതാ മിഷന്‍
  •  സാക്ഷരതാമിഷന്‍ പ്രേരക്മാരുടെ അലവന്‍സ് വര്‍ദ്ധിപ്പിച്ചു.
  •  പത്താം ക്ളാസ് തുല്യതാ പരീക്ഷ ലക്ഷദ്വീപ് സമൂഹങ്ങലിലേക്ക് കൂടി വ്യാപിപ്പിച്ചു. 
  •  ഗള്‍ഫ് രാജ്യങ്ങളില്‍ പത്താം ക്ളാസ് തുല്യതാ പരീക്ഷാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി.  
പാഠപുസ്തക വിതരണം
  •    സ്കൂള്‍ തുറക്കുംമുമ്പേ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ സ്കൂളിലെത്തിച്ച് വിതരണം ആരംഭിച്ചു.
സി.ബി.എസ്.സി - എന്‍.ഒ.സി
  •  സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കുകയും അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുകയും ചെയ്ത 160 സി.ബി.എസ്.സി. വിദ്യാലയങ്ങള്‍ക്ക് എന്‍.ഒ.സി. നല്‍കി.
ഐ.ടി. വിദ്യാഭ്യാസം/വിക്ടേഴ്സ് ചാനല്‍
  •  പൊതു വിദ്യാലയങ്ങളില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനായി ഒന്നാം ക്ളാസുമുതല്‍ ഐ.ടി വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു.
  • ലോവര്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സ്വാതന്ത്ര ഫ്റ്റ്വെയറധിഷ്ഠിതമായി പ്രത്യേക ഓപ്പറേറ്റിംഗ് സിസ്റം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
  •  ലോവര്‍പ്രൈമറിതലത്തില്‍ ഐ.സി.ടി പഠനം വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി ടി സ്കൂളിലെ പ്രഥമാധ്യാപകര്‍ക്ക് ഐ.സി.ടി അവബോധമുണ്ടാക്കുന്നതിനും ലോവര്‍ പ്രൈമറിതലത്തില്‍ ഐ.സി.ടി പഠനത്തിന്റെ ലക്ഷ്യവും രീതിയും രൂപപ്പെടുത്തുന്നതിനുമായി നാലുദിവസത്തെ പ്രത്യേക ആ.സി.ടി പരിശീലനം പ്രഥമാധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്.
  •  ഒന്നുമുതല്‍ നാലുവരെ ക്ളാസുകളിലേക്ക് പ്രത്യേക ഐ.സി.ടി. പാഠപുസ്തകം തയ്യാറാക്കി സംസ്ഥന കരിക്കുലം കമ്മിറ്റിയുടെ അംഗീകാരത്തോടെ അച്ചടിക്കായി നല്‍കിയിട്ടുണ്ട്. ഇത് ഉടന്‍തന്നെ സ്കൂളുകളില്‍ ലഭ്യമാക്കുന്നതാണ്.
  •   2012 ജൂണില്‍ത്തന്നെ സംസ്ഥാനത്തെ എല്ലാ എല്‍.പി. സ്കൂളിലെയും അധ്യാപകര്‍ക്ക് പ്രത്യേക ഐ.സി.ടി പരിശീലനം ഐ.ടി@സ്കൂള്‍ പ്രോജക്ട് നല്‍കുന്നതാണ്.
  •  സംസ്ഥാനത്തെ വിവിധ സ്കൂളുകളിലായി ജോലി ചെയ്യുന്ന കാഴ്ച ശക്തിയില്ലാത്ത മുഴുവന്‍ ആധ്യാപകര്‍ക്കും ഐ.സി.ടി. പരിശീലനം നല്‍കി.
  • സംസ്ഥാനത്തെ 417 കേന്ദ്രങ്ങളില്‍ വച്ച് വിവിധ സ്കൂളുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 12526 കുട്ടികള്‍ക്ക് നാല് ദിവസം കൊണ്ട് ഒരേ സമയം നല്‍കിയ അനിമേഷന്‍ ഫിലിം നിര്‍മ്മാണ പരിശീലനം അഖിലേന്ത്യ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. 
  •  പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഐ.ടി അധിഷ്ഠിതമാക്കുന്നതിനായി ഇ-ഗവേര്‍ണന്‍സ് പദ്ധതി നടപ്പിലാക്കി വരുന്നു. ഇതിനായി സംസ്ഥാനതലത്തില്‍ പ്രത്യേക വെബ്സൈറ്റും, ഡി.ഡി ഓഫീസുകള്‍ക്കായി ഉപ വെബ്സൈറ്റും, പൊതു വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ഓഫിസര്‍മാര്‍ക്കും ഔദ്യോഗിക ഇ-മെയില്‍ വിലാസവും നല്‍കി. സ്കൂള്‍ ഭരണം കാര്യക്ഷമമാക്കുന്നതിന് എല്ലാ ഹൈസ്കൂളുകളിലും ‘സമ്പൂര്‍ണ്ണ'  സോഫ്റ്റ്വെയര്‍ നടപ്പിലാക്കി. ഇന്ത്യയില്‍ ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
  •  പഠനം ഐ.ടി അധിഷ്ഠിതമാക്കുന്നതിനായി പാഠഭാഗങ്ങള്‍ ഇന്ററാക്റ്റീവ് സൌകര്യത്തോടെ അനിമേറ്റഡ് രൂപത്തില്‍ ലഭ്യമാക്കുന്നതിന് പ്രത്യക വെബ് പോര്‍ട്ടല്‍ തുടങ്ങി. ഇതും ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം.
  •  സ്കൂളുകളില്‍ ലഭ്യമായ കമ്പ്യൂട്ടര്‍ പഠന സൌകര്യം ഉപയോഗപ്പെടുത്തി ഒഴിവു സമയങ്ങളില്‍ രക്ഷിതാക്കള്‍ക്ക് സൌജന്യ കംമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്ന പദ്ധതി നടപ്പാക്കി.  174603 രക്ഷിതാക്കള്‍ക്ക് ഇത്തരത്തില്‍ പരിശീലനം നല്‍കി.
  • വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന വിക്ടേഴ്സ് ചാനലിന്റെ സംപ്രേക്ഷണം ഡിജിറ്റല്‍ രൂപത്തിലാക്കി.
  •   ഐ.ടി. @ സ്കൂള്‍ വിക്ടേഴ്സ് ചാനലില്‍ എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ളാസുകള്‍ക്കായി എല്ലാ ദിവസവും പാഠപുസ്തകങ്ങള്‍ക്കനുസരിച്ചുള്ള പുതിയ വിദ്യാഭ്യാസ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
  •  കലോല്‍സവങ്ങള്‍, ശാസ്ത്രമേളകള്‍, കായികമേളകള്‍ തുടങ്ങിയവയ്ക്കു പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി.
മലയാളം ഇംഗ്ളീഷ് ഭാഷാപഠനം
  •  സ്കൂളുകളില്‍ മലയാളം നിര്‍ബന്ധ  ഭാഷയായി പഠിപ്പിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ഇതിനുള്ള  നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
  •  കഴിഞ്ഞ സര്‍ക്കാര്‍ നിര്‍ത്തലാക്കിയ സംസ്കൃതം, ഉറുദു, അറബി ഭാഷ അധ്യാപക പരീക്ഷകള്‍ പുനസ്ഥാപിച്ചു.
  •  പൊതു വിദ്യാലയങ്ങളില്‍ ഇംഗ്ളീഷ് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി വിദേശികളായ ഇംഗ്ളീഷ് അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു.
  •  തൃശ്ശൂരില്‍ സ്റേറ്റ് ഇന്‍സ്റിറ്റ്യുട്ട് ഓഫ് ഇംഗ്ളീഷ് പ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടം നിര്‍മിക്കുന്നതിനുള്ള സ്ഥലം ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
ലാപ്ടോപ്പ് കമ്പ്യൂട്ടര്‍ വിതരണം
  •   സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 6 സ്മാര്‍ട്ട് സ്കുളുകളില്‍ 100 ലാപ് ടോപ്പുകള്‍ വീതം നല്‍കി.
  •   സംസ്ഥാനത്തെ മുഴുവന്‍ യൂ.പി സ്കൂളിലും 5 കമ്പ്യൂട്ടറെങ്കിലും ലഭ്യമാക്കുക എന്ന പദ്ധതിയുടെ ഭാദഗമായി 2137 ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു.
 ടോയ്ലറ്റുകള്‍ 
  •  സര്‍ക്കാര്‍ യു.പി. സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കുമാത്രമായി ആയിരം മൂത്രപുരകള്‍ സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. 
വേതന വര്‍ദ്ധനവ്
  • എസ്.എസ്.എല്‍.സി,  പ്ളസ്ടു പരീക്ഷാ മുല്യനിര്‍ണ്ണയം നടത്തുന്നതിനുള്ള പ്രതിഫല തുക വര്‍ദ്ധിപ്പിച്ചു.
  •  പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള ദിവസവേതനക്കാരായ അധ്യാപകരുടെ വേതനം ഇരട്ടിയാക്കി.
  •  പ്രീപ്രൈമറി ജീവനക്കാരുടെ വേതനവും, പാചക തൊഴിലാളി കളുടെ സഹായധനവും  വര്‍ധിപ്പിച്ചു.
ബദല്‍ സ്കൂളുകള്‍
  •  അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന 238 ബദല്‍ സ്കൂളുകള്‍ നിലനിര്‍ത്തുന്നതിനും  അധ്യാപകര്‍ക്ക് ശമ്പളം ലഭ്യമാക്കുന്നതിനും  നടപടി സ്വീകരിച്ചു.
ന്യൂനപക്ഷ സ്ഥാപന വികസനം
  •  മദ്രസാ നവീകരണ ഫണ്ട്- സ്കീം ഫോര്‍ പ്രൊവൈഡിംഗ് ക്വാളിറ്റി എഡ്യുക്കേഷന്‍ ഇന്‍ മദ്രസ പദ്ധതി പ്രകാരം 22.66 കോടി രൂപയുടെ കേന്ദ്രസഹായം ലഭ്യമാക്കുകയും ആദ്യ ഗഡുവായി 14.90 കോടി രൂപ 547 മദ്രസകള്‍ക്കായി വിതരണം ചെയ്യുകയും ചെയ്തു.
  •  ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൌകര്യവികസനത്തിനായി 116 സ്ഥാപനങ്ങള്‍ക്ക് 50 കോടി രൂപയുടെ കേന്ദ്രസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകിച്ചു.
സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാര്‍
  • എയ്ഡഡ് സ്കൂള്‍ ഹെഡ്മാസ്റര്‍മാരെ സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാരാക്കി.
സ്കൂള്‍ രജിസ്റര്‍ തിരുത്താനുള്ള അധികാരം.
  •  സ്കൂള്‍ അഡ്മിഷന്‍ രജിസ്ററില്‍ കുട്ടികളെ കുറിച്ചുള്ള വിവരങ്ങളില്‍ റവന്യു, പഞ്ചായത്ത് അധികാരികളുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ തിരുത്തല്‍ വരുത്താനുള്ള അധികാരം ബന്ധപ്പെട്ട ഹെഡ്മാസ്റര്‍മാര്‍ക്ക് നല്‍കി.
സ്റുഡന്റ് പോലീസ് കേഡറ്റ്
  •  127 സ്കൂളുകളില്‍ സ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം നടപ്പിലാക്കി. ഈ അധ്യയമ വര്‍ഷം 100 സ്കൂളുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കും

സ്പെഷ്യല്‍ സ്കൂള്‍ ടിച്ചേഴ്സ് ട്രെയിനിംഗ് സെന്റര്‍
  • പരപ്പനങ്ങാടിയിലും കാസര്‍കോട്ടും 116 കോടി രൂപാ ചെലവില്‍ സ്പെഷ്യല്‍ സ്കൂള്‍ ടിച്ചേഴ്സ് ട്രെയിനിംഗ് സെന്ററുകള്‍ അനുവദിച്ചു.
സ്നേഹസ്പര്‍ശം പദ്ധതി 
  • 'വിദ്യാഭ്യാസ വകുപ്പ് നേരിട്ട ജനങ്ങളിലേക്ക്' എന്ന മുദ്രാവാക്യം ഉയര്‍ത്തിആരംഭിച്ച പദ്ധതിയാണ് സ്നേഹസ്പര്‍ശം.
  •  വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തോടൊപ്പം ധാര്‍മ്മിക നിലവാരവും മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ഒരു ലക്ഷ്യം.
  •  ഇതിനായി പി.ടി.എ കമ്മിറ്റിയുമായി ബന്ധപ്പെട്ട് രക്ഷാകര്‍ത്താക്കളുടെ സന്നദ്ധസേനയുടെ രൂപീകരണം നടന്നു വരുന്നു.
  •  എല്ലാ മാസവും ബഹു. വിദ്യാഭ്യാസ മന്ത്രി സ്കൂള്‍ പി.ടി.എ പ്രസിഡണ്ടുമാര്‍ക്ക് അയക്കുന്ന കത്ത് സ്കൂള്‍ അസംബ്ളിയില്‍ വായിക്കാനും തുടര്‍ന്ന് ചര്‍ച്ച ചെയ്യാനും, അവസരമൊരുക്കിയിട്ടുണ്ട്.
  •  കത്തിനുള്ള മറുപടി രക്ഷാകര്‍ത്താക്കള്‍ക്ക് നേരിട്ടെഴുതാം.
  •    സ്വന്തം കൈപ്പടയയില്‍, മലയാളത്തില്‍ എഴുതണം.
  •  കത്തുകള്‍ സ്നേഹ മുദ്രയായിരുന്ന ഒരു കാലത്തെ പുനരുജ്ജീവിപ്പിക്കാനും, മനുഷ്യബന്ധങ്ങള്‍ ഊഷ്മളമാക്കാനും ഇതിലൂടെ സാധ്യമാക്കാം.
  •  ഭാഷയുടെ എഴുത്തുപയോഗം വര്‍ധിപ്പിക്കുക, പ്രചാരലോപമായി വരുന്ന മലയാള വാക്കുകള്‍ കണ്ടെത്തി ഉപയോഗ പ്രദമാക്കുക, തുടങ്ങിയവയാണ് മറ്റ് ലക്ഷ്യങ്ങള്‍
  •  വിദ്യാഭ്യാസ വകുപ്പിനോടുള്ള പൊതു ജനങ്ങളുടെ യഥാര്‍ത്ഥ സമീപനം അറിയാനും വിലയിരുത്താനും സാധ്യമാക്കുന്നു.
  •  സ്നേഹസ്പര്‍ശം വെബ്സൈറ്റ് ംംം.ളമരലയീീസ.രീാ.ിലവമുമൃമൊ സന്ദര്‍ശിക്കാന്‍ അവസരനൊരുക്കുന്നു.
  •   'സ്നേഹസ്പര്‍ശം' വാര്‍ത്താ പത്രികയും ലഭ്യമാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍
  •  മലയാളം സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടികളായി. ഇതിനായി ചീഫ് സെക്രട്ടറി ശ്രീ. കെ.ജയകുമാര്‍ ഐ.എ.എസിനെ സ്പെഷ്യല്‍ ഓഫിസറായി നിയമിച്ചു. റിപ്പോര്‍ട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന പുരോഗതി ഉണ്ടാകും.
  •  ഹൈദരാബാദിലെ ഇംഗ്ളീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റിയുടെ ഒരു ഓഫ് ക്യാമ്പസ് കേരളത്തില്‍ തുടങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചു. ആവശ്യമായ ഭൂമി കണ്ടെത്തിയിട്ടുണ്ട്. എം.എച്ച്.ആര്‍.ഡി.യുടെ അനുമതി ലഭിക്കുന്ന മുറക്ക് ഈ അദ്ധ്യയന വര്‍ഷം തന്നെ സ്ഥാപനം പ്രവര്‍ത്തന സജ്ജമാകും.
  • പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും, കോട്ടയത്ത്  ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും,  സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നു.  കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്കാവശ്യമായ സ്ഥലം കൈമാറി.
  •  പെരിന്തല്‍മണ്ണയില്‍ അലിഗര്‍ യൂണിവേഴ്സിറ്റിയുടെ കാമ്പസ് രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
  •  സംസ്ഥാന ബഡ്ജ്റ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത് പ്രകാരം മലപ്പുറം വേങ്ങരയില്‍ ഒരു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് തുടങ്ങാനുള്ള  നടപടികള്‍ സ്വീകരിച്ചുവരുന്നു.
  •   മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ അട്ടപ്പാടിയില്‍ ഒരു ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന് അനുമതി നല്‍കി. അട്ടപ്പാടി വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ നിലവിലുള്ള കെട്ടിടത്തില്‍ ഈ അദ്ധ്യയന വര്‍ഷം തന്നെ ക്ളാസ് ആരംഭിക്കും. 
  •   സംസ്ഥാനത്തെ ഏഴ് സര്‍ക്കാര്‍ എന്‍ജീനീയറിംഗ് കോളേജുകളിലായി ഒന്‍പത് പുതിയ എം.ടെക് കോഴ്സുകള്‍ തുടങ്ങി.
  •   തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ ആധുനിക കര്യത്തോടെ റിക്കോര്‍ഡിങ്ങ് സ്റുഡിയോ സ്ഥാപിച്ചു.
  •   അമ്പലപ്പുഴയില്‍ ഗവണ്‍മെന്റ് കോളേജിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കി.
  • സ്വാശ്രയ മേഖലയില്‍ പുതുതായി 21 എഞ്ചിനിയറിംഗ് കോളേജുകള്‍ക്കും, 2 പോളിടെക്നിക് കോളെജുകള്‍ക്കും, 8 ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍ക്കും അനുമതി നല്‍കി.
  •  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ പൈതൃക സംരക്ഷണ പദ്ധതി നടപ്പിലാക്കി.
  •  കേരള സ്റേറ്റ് ഓഡിയോ വിഷ്വല്‍ ആന്റ് റിപ്രോഗ്രാഫിക് സെന്റര്‍,  സെന്റര്‍ ഫോര്‍ ആഡ്വാന്‍സ്ഡ് പ്രിന്റിങ്ങ് ആന്റ് ട്രെയിനിങ്ങ് (സി-ആപ്റ്റ്) എന്ന് പുനര്‍ നാമകരണം ചെയ്യുകയും ഇവിടെ മള്‍ട്ടീകളര്‍ വെബ് ഓഫ്സെറ്റ് മന്ദിര നിര്‍മാണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. സി-ആപ്റ്റിന്റെ കോഴിക്കോട് സെന്റര്‍ വൈകാതെ പ്രവര്‍ത്തനം തുടങ്ങും.
  •  കേരളാ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ കീഴില്‍ ലക്ഷദ്വീപിലെ കവരത്തിയില്‍ സയന്‍സ് സെന്റര്‍ സ്ഥാപിച്ചു.
  •   എറണാകുളം മോഡല്‍ എന്‍ജീനീയറിംഗ് കോളേജിന്റേയും, കരുനാഗപ്പള്ളി എന്‍ജീനീയറിംഗ് കോളേജിന്റെ വര്‍ക്ഷോപ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.   
  •  തിരുവനന്തപുരത്ത് എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ നിര്‍മാണ വിഭാഗത്തിനു വേണ്ടിയുള്ള ബ്ളോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉല്‍ഘാടനം ചെയ്തു. 
  • സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്റെ കീഴില്‍ പൊന്നാനിയില്‍ തുടങ്ങിയ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റഡീസ് ആന്റ് റിസര്‍ച്ചിന് കെട്ടിട നിര്‍മാണത്തിന് ഭരണാനുമതി നല്‍കി.
  • സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐ.എ.എസ്, ഐ.പി.എസ് പരീക്ഷാ പരിശീലന കേന്ദ്രമായ സിവില്‍ സര്‍വീസ് അക്കാദമിയുടെ ഒരു മേഖലാ കേന്ദ്രം പാലക്കാട്ട് ആരംഭിച്ചു.
  • വിദ്യാഭ്യാസ വകുപ്പിലെ ഒഴിവുകള്‍ അതാതു സമയങ്ങളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തു ഒഴിവുകള്‍ യഥാസമയം നികത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചു.
  •   കോളേജ്/സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അധ്യാപക അനധ്യാപക ജീവനക്കാര്‍ക്ക് ദീര്‍ഘ കാലാവധി 5 വര്‍ഷമായി പരിമിതപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് ഭേദഗതി ചെയ്ത് 20 വര്‍ഷത്തേക്ക് ദീര്‍ഘകാല അവധി പുന:സ്ഥാപിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
  •  കോളേജുകളിലെ ഗസ്റ് അധ്യാപകരുടെ ഒണറേറിയം വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.



   






സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 4 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ നാലിന് തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു.
ജൂണ്‍ ഒന്ന് വെള്ളിയാഴ്ചയായതിനാലാണ് സ്‌കൂള്‍ തുറപ്പ് ജൂണ്‍ നാലിലേക്ക് മാറ്റിയത്. സംസ്ഥാനതല പ്രവേശനോത്സവം എറണാകുളത്ത് നടക്കും. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. പരീക്ഷാ ഫലം വന്നദിവസം തന്നെ സ്‌കൂളുകളില്‍ പാഠപുസ്തക വിതരണം ആരംഭിച്ചിരുന്നു. പുസ്തകവിതരണം ഏതാണ്ട് പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. 

സ്‌കൂളുകളിലെ അധ്യയന ദിവസങ്ങളുടെ എണ്ണം 220 ആക്കുന്നു


തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ സാധ്യായ ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. 220 അധ്യയന ദിവസം ലഭിക്കുന്നവിധം സ്‌കൂള്‍ കലണ്ടര്‍ തയ്യാറാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. നിലവില്‍ 190 മുതല്‍ 194 ദിവസങ്ങളിലാണ് ക്ലാസ് നടക്കുന്നത്. കേന്ദ്രവിദ്യാഭ്യാസ അവകാശ നിയമത്തില്‍ അധ്യയന ദിവസങ്ങളുടെ എണ്ണം 220 ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഒറ്റയടിക്ക് ഇത്രയും പ്രവൃത്തി ദിവസങ്ങള്‍ വര്‍ധിപ്പിക്കാതെ ഘട്ടംഘട്ടമായി ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വരുന്ന അധ്യയന വര്‍ഷം 200ഉം തുടര്‍ന്ന് 220 ആയും വര്‍ധിപ്പിക്കും.പ്രവൃത്തിദിനങ്ങളുടെ എണ്ണം കൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്‍റ് സമിതിയുടെ യോഗം വ്യാഴാഴ്ച ചേരുന്നുണ്ട്. ഈ സമിതിയില്‍ അധ്യാപക സംഘടനാ പ്രതിനിധികള്‍ അംഗങ്ങളാണ്. കേന്ദ്രനിയമത്തില്‍ എല്‍.പിയില്‍ 200 ദിവസമോ 800 മണിക്കൂറോ ഒരു വര്‍ഷത്തില്‍ ക്ലാസ് നടത്തണമെന്നാണ് വ്യവസ്ഥ. യു.പിയില്‍ 220 ദിവസമോ 1000 മണിക്കൂറോ ക്ലാസ് നടക്കണം. ഇപ്പോള്‍ ശനിയും ഞായറും അവധിയാക്കി അഞ്ചു ദിവസമാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏതുവിധത്തില്‍ മാറ്റം വരുത്തണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകളില്‍ ക്ലാസ് നടത്തണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഇതിനോട് അധ്യാപക സംഘടനകള്‍ക്ക് വലിയ യോജിപ്പില്ല. അഥവാ ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ കാഷ്വല്‍ അവധിയുടെ എണ്ണം വര്‍ധിപ്പിച്ചു തരണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നു. നിലവില്‍ 15 അവധിയാണ് അധ്യാപകര്‍ക്കുള്ളത്. ഇത് 20 ആക്കി നല്‍കണം.  നിലവില്‍ 10 മുതല്‍ നാല് വരെയുള്ള പ്രവൃത്തി സമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് കൂടുതല്‍ സമയം കണ്ടെത്തണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്. ഈ നിര്‍ദേശം നടപ്പായാല്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിവസമെന്ന രീതി തുടരാനാകും. അധ്യാപകര്‍ക്ക് ഏറെയും ഈ നിര്‍ദേശത്തോടാണ് യോജിപ്പ്. ഒമ്പതര മുതല്‍ നാലര വരെ ക്ലാസ് നടത്താമെന്നാണ് ഈ നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ 190 ദിവസത്തിനു മുകളില്‍ ക്ലാസ് നടക്കുന്നതുകൊണ്ട് അത് 200 ആക്കിയാല്‍ തന്നെ 1000 മണിക്കൂര്‍ തികയ്ക്കാന്‍ ബുദ്ധിമുട്ടില്ല. പ്രാദേശികമായി നല്‍കുന്ന അവധികള്‍ക്കു പകരം ക്ലാസ് നടത്തിയാല്‍ മതിയാകും. എന്നാല്‍ 220 ദിവസം തന്നെ തികയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചാല്‍ കൂടുതല്‍ ദിവസങ്ങള്‍ കണ്ടെത്തേണ്ടി വരും. അവധി ദിവസങ്ങളുടെ എണ്ണം കുറയ്ക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. എന്നാല്‍ ഓണം, ക്രിസ്മസ് അവധികളില്‍ കൈവയ്ക്കുന്നതിനോട് അധ്യാപകര്‍ക്കും ഒരുപരിധിവരെ രക്ഷിതാക്കള്‍ക്കും യോജിപ്പില്ല. കൂടുതല്‍ ശനിയാഴ്ചകളില്‍ ക്ലാസ് നടത്തുകയാണ് ഇതിനുള്ള പോംവഴി. ഹൈസ്‌കൂളിനോട് ചേര്‍ന്നുള്ള യു.പി സ്‌കൂളുകളില്‍ ഫിബ്രവരി മുതല്‍ ഇപ്പോള്‍ ക്ലാസ് നടക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. പത്താം ക്ലാസിന്റെ മോഡല്‍ പരീക്ഷയ്ക്കുമുമ്പായി തന്നെ ഒമ്പതുവരെയുള്ള ക്ലാസുകളിലെ പഠനം അവസാനിപ്പിക്കും. അവര്‍ക്ക് പിന്നീട് വാര്‍ഷിക പരീക്ഷയേ ഉണ്ടാകൂ. ഈ സ്ഥിതിയും മാറേണ്ടതുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷ ഏപ്രിലിലേക്ക് മാറ്റി മാര്‍ച്ച് വരെ പൂര്‍ണമായും അധ്യയനത്തിന് ഉപയോഗിക്കണമെന്ന നിര്‍ദേശം ഏറെനാളായി ചര്‍ച്ചയിലുള്ളതാണെങ്കിലും അത് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഏറെയുണ്ട്. എസ്.എസ്.എല്‍.സി കഴിഞ്ഞ് പ്ലസ്‌വണ്ണിലേക്ക് സ്‌കൂള്‍ മാറ്റവും മറ്റും നടക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണ്ടിവരും. വിവിധമേളകള്‍ കഴിവതും അവധി സമയത്തേക്ക് ക്രമീകരിച്ചാണ് അധ്യയന ദിവസങ്ങളുടെ എണ്ണം സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. മേളകള്‍ നടത്തുന്ന ദിവസങ്ങളും സാധ്യായ ദിവസങ്ങളായി എണ്ണണമെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഏറിയ പങ്കിലും 220 ന് മേല്‍ സാധ്യായ ദിവസങ്ങളുണ്ട്. കേരളത്തില്‍ വിവിധ സമുദായങ്ങളുമായി ബന്ധപ്പെട്ടും രാഷ്ട്രീയ കാരണങ്ങളാലും അവധിദിനങ്ങള്‍ കൂടുതലായതിനാലാണ് അധ്യയന ദിവസങ്ങള്‍ കുറയുന്നത്

Monday 21 May 2012

കെ.എസ്.ടി.യു ജില്ലാ നേതൃപരിശീലന ക്യാമ്പ്




  9 AM : രജിസ്ട്രേഷന്‍
9.30 AM         : പതാക ഉയര്‍ത്തല്‍
10  AM   10.30 AM : ഉദ്ഘാടന സെഷന്‍


ഉദ്ഘാടനം: 
അഭിവാദനം: 1. 
        2.
        3.


10.30 AM -11.30 AM : സെഷന്‍ 1 അക്കാദമികം
അവതരണം: സംസ്ഥാന കമ്മിറ്റി ആര്‍.പി.


സൂചകം: (ആര്‍.ടി.ഇ, അധ്യാപക പാക്കേജ്, കെ.എസ്.ടി.യു അക്കാദമിക രേഖ, വിദ്യാഭ്യാസ വകുപ്പിന്റെ ഒരു വര്‍ഷം)


11.30  AM  -12.30 AM 
പാനല്‍ ഡിസ്കഷന്‍ (4 മുതല്‍ 6 ക്ളസ്ററുകള്‍)


12.30  AM -1 PM : 
അവതരണം, ക്രോഡീകരണം


2 PM- 4 PM : സെഷന്‍ 2, സംഘടന
സംസ്ഥാന ക്യാമ്പ് തീരുമാനങ്ങള്‍ : അവതരണം 
(സംസ്ഥാന ഭാരവാഹി)


മെമ്പര്‍ഷിപ്പ് പ്ളാനിങ്ങ്
സബ്ജില്ലാ സിറ്റിംഗ്-മെമ്പര്‍ഷിപ്പ് പ്ളാനിങ്ങ്
സ്കൂള്‍തല കാമ്പയിന്‍ 5 - 10 പുതിയ യൂണിറ്റുകള്‍
ഉപജില്ല തോറും 50 മുതല്‍ 100 പുതിയ മെമ്പര്‍മാര്‍, 
യോഗങ്ങള്‍ ചിട്ടപ്പെടുത്തല്‍,
യോഗ മിനുട്ട്സ്,
പ്രവര്‍ത്തന റിപ്പോര്‍ട്ട്, 
അക്കൌണ്ട് സൂക്ഷിക്കല്‍-ബാങ്ക് അക്കൌണ്ട് ഓപ്പറേറ്റിംങ്.


4 PM- 5 PM : സര്‍വ്വീസ് സെഷന്‍



സംഘടനയുടെ വെബ്സൈറ്റ് അഡ്രസ്സ് നോട്ടീസില്‍ അടിക്കുക(www.kstu.in, E-mail:kstukerala@gmail.com)




Sunday 20 May 2012

സ്‌കൂള്‍ യാത്രകള്‍ സുരക്ഷിതമാക്കാന്‍

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ ഇനി രണ്ടാഴ്ച മാത്രം. കുട്ടികള്‍ പുതിയ പുസ്തകങ്ങളും മറ്റുമായി സ്‌കൂളില്‍ പോകാന്‍ ഒരുങ്ങുകയാണ്. അവരുടെ യാത്രയ്ക്ക് സുരക്ഷ ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ തയ്യാറെടുക്കുന്നുണ്ടെന്നറിയുന്നു. ബസ്സുകള്‍ സഞ്ചാരക്ഷമമാണെന്ന് ഉറപ്പാക്കേണ്ടത് അധികൃതരുടെ ചുമതലയാണ്. ഇത്തവണ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷിത ഡ്രൈവിങ്ങിനുള്ള പരിശീലനവും നല്‍കുന്നുണ്ട്. കുട്ടികള്‍ മധ്യ വേനലവധിക്കു ശേഷം സ്‌കൂളുകളിലേക്ക് പുറപ്പെടുന്നത് ഇടവപ്പാതി മഴയോടൊപ്പമാണ്. വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതും മഴക്കാലത്തുതന്നെ. എട്ടും പൊട്ടും തിരിയാത്ത ലക്ഷക്കണക്കിന് കുഞ്ഞുങ്ങളാണ് ഓരോ വര്‍ഷവും വിദ്യാലയങ്ങളിലേക്കെത്തുന്നത്. അച്ഛനമ്മമാരുടെ കരുതലിന്റെ കൈവലയത്തില്‍ നിന്ന് തിക്കും തിരക്കുമേറിയ നിരത്തുകളിലൂടെ ജീവിതയാത്രയാരംഭിക്കുന്ന ഇവര്‍ക്ക് സമൂഹമൊരുക്കുന്ന സുരക്ഷിതത്വം അത്യാവശ്യമാണ്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് സ്‌കൂള്‍ വാന്‍ തോട്ടില്‍ വീണ് കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചത് മറക്കാനാവില്ല. തിരുവനന്തപുരത്ത് തന്നെ സപ്തംബറില്‍ ബസ് പുഴയില്‍ വീണ് മൂന്ന് കുട്ടികളാണ് മരിച്ചത്. അതിവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് പലപ്പോഴും അപകടം വിളിച്ചുവരുത്തുന്നത്. അതിവേഗം നിയന്ത്രിക്കാനായി സ്‌കൂള്‍കുട്ടികള്‍ യാത്ര ചെയ്യുന്ന ബസ്സുകള്‍ക്ക് വേഗമാനകം ഉറപ്പുവരുത്താവുന്നതാണ്. സഞ്ചാരയോഗ്യമല്ലാത്ത വാഹനങ്ങളാണ് ചില സ്‌കൂളുകള്‍ക്കായി മഞ്ഞച്ചായമടിച്ച്് എത്തുന്നത് എന്ന് പരാതിയുണ്ട്. ഈ സാഹചര്യത്തില്‍ വാഹനങ്ങളുടെ സഞ്ചാരക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തണം. വാഹനങ്ങ ളുടെ ശേഷിയില്‍ കവിഞ്ഞ് കുട്ടികളെ കയറ്റുന്നത് അനുവദിക്കാനാവില്ല. ഓരോ ബസ്സിലും കയറുന്ന കുട്ടികളുടെ പട്ടിക സ്‌കൂള്‍ അധികൃതര്‍ സൂക്ഷിക്കേണ്ടതാണ്. ഡ്രൈവര്‍മാര്‍ക്ക് നിശ്ചിതവര്‍ഷത്തെ പ്രവര്‍ത്തനപരിചയം നിഷ്‌കര്‍ഷിക്കണം. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് അപകടത്തിനിടയാക്കുന്നുണ്ട്. ഡ്രൈവര്‍ കുട്ടികളുമായി സംസാരിക്കുന്നതും അപകടകരമാകും. ഇത്തരം കാര്യങ്ങളെപ്പറ്റി ഡ്രൈവര്‍മാരെ ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് പ്രത്യേകക്ലാസ് നല്‍കേണ്ടത് അത്യാവശ്യമാണ്. നാളെയുടെ വാഗ്ദാനമായ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ തികഞ്ഞ ശ്രദ്ധ വേണം. സ്‌കൂള്‍ വളപ്പിനകത്ത് ബസ് അശ്രദ്ധമായി പിന്നോട്ടെടുക്കുകയോ തിരിക്കുകയോ ചെയ്യുമ്പോള്‍ കുട്ടികള്‍ അപകടത്തില്‍പ്പെടുന്നതും സാധാരണ മായിരിക്കുന്നു. ഇത്തരം അപകടങ്ങളൊഴിവാക്കാന്‍ സ്‌കൂള്‍ ബസ് ജീവനക്കാരും അധികൃതരും ശ്രദ്ധിക്കണം. സ്‌കൂള്‍ ബസ്സുകളുപയോഗിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ സാധാരണ ലൈന്‍ബസ്സിലാണ് സഞ്ചരിക്കുന്നത്. ചില ബസ്സുകള്‍ കുട്ടികളെ കയറ്റാന്‍ മടിക്കുന്നുവെന്ന പരാതി വ്യാപകമാണ്. കുട്ടികള്‍ കയറുകയോ ഇറങ്ങുകയോ ചെയ്യുന്നതിന് ഇടയില്‍ ബസ് വിട്ടുപോകുന്നതും പതിവാണ്. ഇങ്ങനെ താഴെ വീഴുന്ന കുട്ടികള്‍ അപകടത്തില്‍ പെടുകയും മരിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായി. അതിനാല്‍ ബസ്സുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്തുന്നുവെന്നും കുട്ടികള്‍ക്ക് കയറാനും ഇറങ്ങാനും സാവ കാശം നല്‍കുന്നുവെന്നും പോലീസ് ഉറപ്പാക്കണം. ബസ്സുകള്‍ മാത്രമല്ല വാനുകളും ഓട്ടോകളും കുട്ടികളെ സ്‌കൂളുകളിലേക്കെത്തിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ഇവയിലെല്ലാം കുഞ്ഞുങ്ങളെ കുത്തിനിറച്ചു കൊണ്ടുപോകുക പതിവാണ്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഓട്ടോകളിലും മറ്റും നിര്‍ദിഷ്ടശേഷിയിലധികം കുട്ടികളെ കൊണ്ടുപോകുന്നത് തടയാന്‍ മാതാപിതാക്കള്‍ തന്നെ ശ്രദ്ധിക്കണം. ഒരു വണ്ടിയില്‍ പരിധിയിലധികം പേരെ കയറ്റുമ്പോള്‍ ചെലവ് കുറയുമെങ്കിലും അത് അപകടസാധ്യത കൂട്ടുമെന്ന വസ്തുത അവഗണിക്കരുത്. റോഡരികിലൂടെ മാത്രം നടക്കാന്‍ അച്ഛനമ്മമാര്‍ കുട്ടികളെ പരിശീലിപ്പിക്കണം. റോഡ് മുറിച്ചു കടക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കുകയും വേണം. സ്‌കൂളുകള്‍ക്ക് സമീപം എത്തുമ്പോള്‍ പാലിക്കേ ണ്ട നിബന്ധനകള്‍ ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്കെ തിരെ കര്‍ശനനടപടിയെടുക്കാനും അധികൃതര്‍ മടിക്ക രുത്. ഇങ്ങനെ ബന്ധപ്പെട്ടവരെല്ലാം ജാഗ്രത പാലി ച്ചാലേ അപകടങ്ങള്‍ ഒഴിവാക്കാനാവൂ
-മാതൃഭൂമി എഡിറ്റോറിയല്‍, 2012 മെയ്  20

Saturday 19 May 2012

ടി.സി ഇല്ലാതെ അംഗീകൃത സ്കൂള്‍ പ്രവേശം സാധ്യമാക്കി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഉപാധികള്‍ക്ക് വിധേയമായി ടി.സി ഇല്ലാതെ സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അനംഗീകൃത സ്കൂളുകള്‍ അംഗീകൃതമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സമയം ആവശ്യമായതിനാലാണ് ഈ വര്‍ഷത്തേക്ക് മാത്രമായി ഇപ്രകാരം തീരുമാനിച്ചത്. പ്രത്യേക എഴുത്തുപരീക്ഷ നടത്തി പ്രവേശം അനുവദിക്കാന്‍ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പരീക്ഷയില്‍ ക്ളാസ് കയറ്റത്തിന് അര്‍ഹതനേടുന്ന വിദ്യാര്‍ഥികള്‍ക്ക് ടി.സി ഇല്ലാതെ അടുത്ത ക്ളാസില്‍ പ്രവേശം അനുവദിക്കും.

വിദ്യാര്‍ഥികളുടെ തുടര്‍മൂല്യനിര്‍ണയത്തിന്‍െറ സ്കോര്‍ പരിഗണിക്കേണ്ടതില്ല. ഈ അധ്യയന വര്‍ഷം അംഗീകൃത സ്കൂളില്‍ പ്രവേശത്തിനുള്ള യോഗ്യതാ പരീക്ഷക്കുള്ള അപേക്ഷ മേയ് 28ന് മുമ്പ് സമര്‍പ്പിക്കണം. പരീക്ഷാഫലം 31ന് മുമ്പ് അതത് സ്കൂളില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പ്രവേശത്തിനുള്ള അവസാന തീയതി ജൂണ്‍ നാലാണ്. കേരളത്തിലെ വിദ്യാഭ്യാസ ചട്ടത്തില്‍ ഇളവ് വരുത്തിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.


Friday 18 May 2012

വിദ്യാര്‍ഥികളെ സ്കൂളില്‍ ചേര്‍ക്കാന്‍ ദൂരപരിധി നിയമം


സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഡിവിഷന്‍ തികയ്ക്കാന്‍ കുടയും ബാഗും നല്‍കി കുട്ടികളെ ഇറക്കുമതി ചെയ്യുന്ന രീതിക്കു വിദ്യാഭ്യാസവകുപ്പിന്റെ മൂക്കുകയര്‍. വിദ്യാ ര്‍ഥികളെ സ്കൂളില്‍ ചേര്‍ക്കുന്നതിനു ദൂരപരിധി ഏര്‍പ്പെടുത്തി കേന്ദ്ര വിദ്യാഭ്യാസ നിയമം സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി ചെയ്തു.
പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് ഒരു കിലോമീറ്ററും അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് മൂന്നു കിലോമീറ്ററും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ചു കിലോമീറ്ററുമാണു ദൂരപരിധി ഏര്‍പ്പെടുത്തുന്നത്. ഇഷ്ടമുള്ള വിദ്യാലയത്തില്‍ പഠിക്കുന്നതിനു വിദ്യാര്‍ഥികളെ വിലക്കാതെ അധ്യാപകരുടെ ഇറക്കുമതി സമ്പ്രദായത്തെയാണു വിലക്കുന്നത്.
അതായത്, എത്ര ദൂരത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും വിദ്യാലയത്തില്‍ പ്രവേശനം ലഭിക്കും. പക്ഷേ, ദൂരപരിധി ലംഘിച്ചു വരുന്ന കുട്ടികളുടെ എണ്ണം ഡിവിഷന്‍ തികയ്ക്കാന്‍ പരിഗണിക്കില്ല.
എന്നാല്‍, സ്കൂളില്‍നിന്ന് എല്ലാ ആനുകൂല്യങ്ങളും വിദ്യാര്‍ഥികള്‍ക്കു ലഭിക്കുകയും ചെയ്യും. തലയെണ്ണല്‍ പിന്‍വലിച്ചതോടെ വിദ്യാര്‍ഥികളുടെ കണക്കെടുപ്പു ദുരുപ യോഗം ചെയ്യാതിരിക്കാനാണു കടുത്ത നിയന്ത്രണങ്ങള്‍. തലയെണ്ണലിനു പകരം ഈ വര്‍ഷം മുതല്‍ കണ്ണെണ്ണലാണു നടപ്പാക്കുന്നത്. യുണീക് ഐഡന്റിറ്റി കാര്‍ഡ് വഴി കുട്ടികളുടെ നേത്രപടലത്തിന്റെ ചിത്രം എടുക്കുകയാണു ചെയ്യുന്നത്. കംപ്യൂട്ടര്‍ സഹായത്തോടെ കണ്ണ് എണ്ണുന്നതുവഴി ഇരട്ടിപ്പു തടയാന്‍ സാധിക്കും. ഒരേ വിദ്യാര്‍ ഥികളെ രണ്ടു സ്കൂളില്‍ ഇരുത്തിയാല്‍ കംപ്യൂട്ടര്‍ കണ്ടുപിടിക്കും. ജൂണ്‍ ഒന്നു മുതല്‍ കണ്ണെണ്ണല്‍ ആരംഭിക്കും. ഐടി അറ്റ് സ്കൂളിനാണു കണ്ണെണ്ണല്‍ ചുമതല.
കുട്ടികളുടെ കണക്കെടുപ്പു പൂര്‍ത്തിയാക്കി സ്റ്റാഫ് ഫിക്സേഷന്‍ നടത്തിയശേഷം മാത്രമേ വിദ്യാര്‍ഥി അനുപാതം കുറയ്ക്കുകയുള്ളു. ഒന്നു മുതല്‍ അഞ്ചു വരെ ക്ളാസുകളിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30, ആറു മുതല്‍ പത്തു വരെ 1:35 എന്നിങ്ങനെയാണ്. 2010, 2011 വര്‍ഷങ്ങളില്‍ നടത്തിയ അധ്യാപക തസ്തികകള്‍ക്ക് ഈ ഭേദഗതി ബാധകമല്ല. അടുത്ത വര്‍ഷം പുതിയ ഡിവിഷന്‍ അനുവദിക്കാനാണു ദൂരപരിധി വ്യവസ്ഥ ബാധകമാകുക. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കു ന്നതോടെ ആയിരക്കണക്കിന് അധ്യാപക തസ്തികകള്‍ സൃഷ്ടിക്കപ്പെടും.

Thursday 17 May 2012

ഹയര്‍ സെക്കണ്ടറി ഏകജാലകം : അപേക്ഷഫോറം സ്വീകരിക്കാത്ത പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ നടപടി

ഹയര്‍ സെക്കണ്ടറി ഏകജാലക പ്രവേശനത്തിന്റെ പൂരിപ്പിച്ച അപേക്ഷാഫോറങ്ങള്‍ ഒന്നാം ഓപ്ഷന്‍ തങ്ങളുടെ സ്കൂളല്ല എന്ന കാരണത്താല്‍ ചില പ്രിന്‍സിപ്പല്‍മാര്‍ കുട്ടികളില്‍ നിന്നും സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. തങ്ങളുടെ ജില്ലയിലെ ഏതൊരു ഹയര്‍ സെക്കണ്ടറി സ്കൂളിലും വിദ്യാര്‍ത്ഥികള്‍ക്ക് പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള പരാതികള്‍ 0471-2320714, 0471-2323198, 0471-2323192 (ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍), 0471-2328247 (റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, തിരുവനന്തപുരം), 0484-2343646 (റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍, എറണാകുളം), 0495-2305211 (റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍, കോഴിക്കോട്) എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു

Wednesday 16 May 2012

എച്ച്.എസ്.ഇ, വി.എച്ച്.എസ്.ഇ സേ പരീക്ഷ ജൂണ്‍ 18 മുതല്‍


റെഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു വിഷയത്തിന് മാത്രം സ്കോര്‍ മെച്ചപ്പെടുത്താന്‍ ഇംപ്രൂവ്മെന്റ് പരീക്ഷക്കും അപേക്ഷിക്കാം. സേ/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂണ്‍ 18 മുതല്‍ 22 വരെ നടക്കും. രണ്ടാം വര്‍ഷ തിയറി പേപ്പറുകള്‍ക്ക് മാത്രമാണ് സേ/ഇംപ്രൂവ്മെന്റ് പരീക്ഷ. മേയ് 24 വരെ അപേക്ഷിക്കാം. 2012 മാര്‍ച്ചില്‍ പരീക്ഷക്ക് അപേക്ഷിച്ച സെന്ററുകളിലാണ് അപേക്ഷ നല്‍കേണ്ടത്. സേ ക്ക് പേപ്പറൊന്നിന് 100 രൂപയും ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പേപ്പറൊന്നിന് 400 രൂപയുമാണ് ഫീസ്. സര്‍ട്ടിഫിക്കറ്റ് ഫീസായി 20 രൂപയും അടയ്ക്കണം. വിദ്യാര്‍ഥികള്‍ രണ്ടാംവര്‍ഷ തിയറി പരീക്ഷ മാത്രം എഴുതിയാല്‍ മതി. നേരത്തെ പ്രായോഗിക പരീക്ഷക്ക് ഹാജരാകാന്‍ സാധിക്കാത്തവര്‍ പേപ്പറൊന്നിന് 25 രൂപ അധിക ഫീസടയ്ക്കണം. അഡ്മിഷന്‍ ടിക്കറ്റ് അതത് സ്കൂളില്‍ നിന്ന് കിട്ടും. അപേക്ഷാഫോറവും മറ്റ് വിവരങ്ങളും സ്കൂളുകളിലും ഡിപ്പാര്‍ട്ട്മെന്റ് വെബ് സൈറ്റിലും ലഭ്യമാണ്.
പുനര്‍മൂല്യനിര്‍ണം ഉത്തരക്കടലാസുകളുടെ പകര്‍പ്പ്, സൂക്ഷ്മ പരിശോധനകള്‍ക്കുള്ള അപേക്ഷാഫോറങ്ങളുടെ മാതൃക സ്കൂളുകളിലും ഹയര്‍സെക്കന്‍ഡറി സൈറ്റിലും ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് 400 രൂപയും പകര്‍പ്പിന് 300 രൂപയും സൂക്ഷ്മ പരിശോധനക്ക് 75 രൂപയുമാണ് പേപ്പറൊന്നിന് ഫീസ്. അപേക്ഷകള്‍ മേയ് 29നകം സ്കൂളുകളില്‍ സമര്‍പ്പിച്ചിരിക്കണം. കേരളത്തിന് പുറത്ത് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷാ ഫീസ് 50 രൂപയാണ്. സ്കീം ഒന്ന്, രണ്ട് വിദ്യാര്‍ഥികള്‍ മാര്‍ച്ചില്‍ പരീക്ഷ എഴുതിയ കേന്ദ്രങ്ങളിലോ/മാതൃസ്ഥാപനത്തിലോ അപേക്ഷ സമര്‍പ്പിക്കണം. മുന്‍ വര്‍ഷങ്ങളില്‍ പരീക്ഷ എഴുതിയവരും സ്കീം മൂന്നില്‍ പരീക്ഷ എഴുതിയവരും ഡ്യൂപ്ലിക്കേറ്റ് മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവരും പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണം.
വി.എച്ച്.എസ്.ഇയില്‍ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന അപേക്ഷകള്‍ ഏതെങ്കിലും ട്രഷറിയില്‍ ഫീസൊടുക്കി അസ്സല്‍ ചെലാന്‍, മതിയായ സ്റ്റാമ്പൊട്ടിച്ച സ്വന്തം മേല്‍വിലാസമെഴുതിയ കവര്‍ എന്നിവ സഹിതം മേയ് 25ന് മുമ്പ് പരീക്ഷാ സെക്രട്ടറിയുടെ പേരില്‍ രജിസ്ട്രേഡ് തപാലില്‍ അയക്കണം. ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റുകളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം വെക്കണം. പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പറൊന്നിന് 400 രൂപയും സൂക്ഷ്മ പരിശോധനക്ക് 75 രൂപയുമാണ് ഫീസ്. 0202-010-102-93-ഢഒടഋ എലല െഎന്ന ശീര്‍ഷകത്തില്‍ ഫീസ് ഒടുക്കണം.
വി.എച്ച്.എസ്.ഇയില്‍ മറ്റ് വിഷയങ്ങള്‍ക്ക് മിനിമം ഗ്രേഡ് നേടിയിട്ടുണ്ടെങ്കില്‍ ഒരു വിഷയത്തിന് സേ പരീക്ഷ എഴുതാം. പഴയ സ്കീം വിഭാഗത്തിലുള്ളവര്‍ക്ക് പേപ്പര്‍ ഒന്നിന് 100 രൂപയും പ്രാക്ടിക്കല്‍ ഉള്‍പ്പെടെ 125 രൂപയുമാണ് ഫീസ്. 0202-010-102-93 ഢഒടഋ എലല െഎന്ന ശീര്‍ഷകത്തില്‍ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ ഒടുക്കിയ ചെലാന്‍ സഹിതം അപേക്ഷ നിശ്ചിത തീയതിക്ക് മുമ്പ് അതത് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കണം. സ്കോര്‍ ഷീറ്റിനായി 20 രൂപ അടയ്ക്കണം. 400 രൂപ 0202-01-103-93 ഢഒടഋ എലല െഎന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച ചെലാന്‍ സഹിതം അപേക്ഷ നിശ്ചിത തീയതിക്ക് മുമ്പ് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കണം. അവസാന തീയതി മേയ് 25.

Tuesday 15 May 2012

വിദ്യാര്‍ത്ഥി കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ക്ക് 350 ലക്ഷം-മന്ത്രി പി.കെ അബ്ദുറബ്


ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ വിദ്യാര്‍ത്ഥി കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ക്ക് 350 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ് പറഞ്ഞു. പ്ലസ് വണ്‍ പരീക്ഷയില്‍ പിന്നാക്കം നില്‍ക്കുന്ന ഓരോ ജില്ലയിലെയും പതിനാല് സ്‌കൂളുകള്‍ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കുതിനായി ഓരോ ലക്ഷം രൂപ വീതം നല്‍കും. കുട്ടികളുടെ കലാപരമായ കഴിവുകള്‍ പഠനതാല്‍പര്യമായി മാറ്റുതിന് കലാപ്രവര്‍ത്തനങ്ങളെ ഗവേഷണ മാനത്തോടെ സമീപിക്കുതിന് സ്റ്റുഡന്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രെയനിംഗ് ഫോര്‍ ആര്‍ട്ടിസ്റ്റിക് റിജോയിനേഷന്‍ (സിത്താര്‍) നടപ്പിലാക്കും. പ്രത്യേക കലാമേഖലയില്‍ അഭിവാജ്ഞയുള്ള കുട്ടികളുടെ സംഘങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഓരോ വര്‍ഷവും നടപടികള്‍ സ്വീകരിക്കും. ഇത്തവണ നാടകമാണ് പ്രധാനമേഖല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കു ഹയര്‍സെക്കന്ററി വിഭാഗത്തിലെ 11000 പേര്‍ക്കും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയിലെ 1000 പേര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കും. ഹയര്‍സെക്കന്‍ഡറി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ആറു കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്ളസ് വണ്‍ പ്രവേശം: ‘ഫോക്കസ് പോയന്‍റുകള്‍’ 16ന് തുടങ്ങും

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പ്രവേശവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ആവശ്യമായ മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കുന്ന ‘ഫോക്കസ് പോയന്‍റുകള്‍’ 14 ജില്ലാ കേന്ദ്രങ്ങളിലും 16 മുതല്‍ ഒരാഴ്ച പ്രവര്‍ത്തിക്കും. പ്ളസ്വണ്‍ പ്രവേശം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷാകര്‍ത്താക്കള്‍ക്കും വിവിധ സബ്ജക്ട് കോമ്പിനേഷനുകള്‍ പരിചയപ്പെടുത്തുന്നതിനും ഓരോ വിഷയത്തിന്‍േറയും ഉപരിപഠന -തൊഴില്‍ സാധ്യതകളെക്കുറിച്ച് വിവരം നല്‍കുന്നതിനും വിദഗ്ധരായ കരിയര്‍ ഗൈഡുകളുടെ സേവനം ഫോക്കസ് പോയന്‍റുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്.
പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരിട്ടും ഫോണിലൂടെ മുഴുവന്‍ സമയവും സേവനം ലഭ്യമാക്കും. ഓരോ ജില്ലയിലും ഫോക്കസ് പോയന്‍റുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിന്‍െറ വിവരവും ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പറുകളും എല്ലാ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും പ്രദര്‍ശിപ്പിക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ മുഹമ്മദ് സാഗിര്‍ പറഞ്ഞു. കരിയര്‍ ഗൈഡന്‍സ് അഡോള്‍സെന്‍റ് കൗണ്‍സലിങ് സെല്ലാണ് സംസ്ഥാനവ്യാപകമായി ‘ഫോക്കസ് പോയന്‍റുകള്‍’ സംഘടിപ്പിക്കുന്നത്. ഫോക്കസ് പോയന്‍റ് സെന്‍ററുകള്‍, ജില്ല, സ്കൂള്‍, ഫോണ്‍ നമ്പറുകള്‍ എന്ന ക്രമത്തില്‍:
തിരുവനന്തപുരം: ഗവ മോഡല്‍ ബോയ്സ് എച്ച്.എസ്.എസ്, ചാല, തിരുവനന്തപുരം -9447931265, 9446166537, കൊല്ലം: ക്രിസ്റ്റ് രാജ് എച്ച്.എസ്.എസ്, കൊല്ലം -9447800259, 9497131669, പത്തനംതിട്ട: മാര്‍ത്തോമ എച്ച്.എസ്.എസ്, പത്തനംതിട്ട -9447414878, 9497614133, ആലപ്പുഴ: ബിഷപ് ഹോഡ്ജസ് എച്ച്.എസ്.എസ്, മാവേലിക്കര, ആലപ്പുഴ -9446594282, 9497755486, കോട്ടയം: ഗവ.എച്ച്.എസ്.എസ്, പൊന്‍കുന്നം -9495688957, 9847553256, ഇടുക്കി: ഗവ.എച്ച്.എസ്.എസ്, തൊടുപുഴ,ഇടുക്കി -9847108260, 9447191469, എറണാകുളം: സെന്‍റ് ആല്‍ബര്‍ട്ട്സ് എച്ച്.എസ്.എസ്, എറണാകുളം -9446061043, 9495604168, തൃശൂര്‍: ജി.എച്ച്.എസ്.എസ്, ചേര്‍പ്പ്, തൃശൂര്‍ -9961230068, 9249536672. പാലക്കാട്: ജി.എം.എം.ജി.എച്ച്.എസ്.എസ്, പാലക്കാട്: 9446315105, 8547547700, കോഴിക്കോട്: ഗവ.മോഡല്‍ എച്ച്.എസ്.എസ്, കോഴിക്കോട് -9446522061, 9946479848, മലപ്പുറം: ജി.ബി.എച്ച്.എസ്.എസ്, മഞ്ചേരി, മലപ്പുറം -9539142919, 9446587044, വയനാട്: എസ്.എച്ച്.എച്ച്.എസ്.എസ്, ദ്വാരക, വയനാട് -9495292744, 9526017754, കണ്ണൂര്‍: ഗവ.ടൗണ്‍ എച്ച്.എസ്.എസ്, കണ്ണൂര്‍ -9447267387, 9446159731, കാസര്‍കോട്: ജി.എച്ച്.എസ്.എസ്, കാസര്‍കോട് -9447375041, 9447321811.

ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു


















തിരുവനന്തപുരം: സംസ്ഥാന ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 88.08 ശതമാനം വിദ്യാര്‍ത്ഥികളും ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ യോഗ്യത നേടിയതായി വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ 112 സ്‌കൂളുകള്‍ 100 ശതമാനം പേരും തുടര്‍പഠന യോഗ്യത നേടിയിട്ടുണ്ട്. ഇതില്‍ ഏഴെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. 82.2 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം

കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ (90.96ശതമാനം)യോഗ്യത നേടിയത്. കുറവ് പത്തനംതിട്ടയിലും (81.2 ശതമാനം) സംസ്ഥാനത്ത് ഒട്ടാകെ 3334 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് തൃശ്ശൂര്‍ ജില്ലയിലാണെന്നും അദ്ദേഹം അറിയിച്ചു.

1897 സ്‌കൂളുകളില്‍ നിന്നായി 2,93,112 പേര്‍ പരീക്ഷ എഴുതിയതില്‍ 2,58,179 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 82.25 ആണ് കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം. പരീക്ഷയെഴുതിയ 1,56,449 പെണ്‍കുട്ടികളില്‍ 91.77 ശതമാനവും ആണ്‍കുട്ടികളില്‍ 83.86 ശതമാനവും പേര്‍ വിജയിച്ചു..

ഒന്നാം വര്‍ഷത്തെ പരീക്ഷയില്‍ ലഭിച്ച സ്‌കോറുകള്‍ കണക്കിലെടുത്താണ് പരീക്ഷാഫലം നിര്‍ണ്ണയിച്ചത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യനിര്‍ണ്ണയം നടത്തിയാണ് സ്‌കോര്‍ കണക്കാക്കിയത്. പഠനപ്രവര്‍ത്തനങ്ങളിലും ഇതരമേഖലകളിലും പ്രാവീണ്യം പ്രകടിപ്പിച്ച 25,552 പേര്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹതനേടി. ഓപ്പണ്‍ സ്‌കൂള്‍ വിജയശതമാനം 83.6.ആണ്. 73,911 വിദ്യാര്‍ത്ഥികള്‍ ഓപ്പ സ്‌കൂള്‍ മുഖാന്തിരം രജിസ്റ്റര്‍ ചെയ്ത് പരീക്ഷയെഴുതിയതില്‍ 39,247 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.

സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം


2012 മാര്‍ച്ചിലെ പരീക്ഷയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത് പരീക്ഷയെഴുതിയ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത നേടാനാകാത്ത വിഷയങ്ങള്‍ക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. യോഗ്യനേടാന്‍ ബാക്കിയുള്ള വിഷയങ്ങള്‍ക്ക് മുഴുവനും അവര്‍ക്ക് അപേക്ഷിക്കാം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 26702 പേര്‍ പരീക്ഷയെഴുതിയതില്‍ 24557 പേര്‍ പാര്‍ട്ട് ഒന്നിനും രണ്ടിനും 22625 പേര്‍ പാര്‍ട്ട് ഒന്നിനും രണ്ടിനും മൂന്നിനും യോഗ്യത നേടി. പാര്‍ട്ട് ഒന്നിനും രണ്ടിനും 91.97 ആണ് വിജയ ശതമാനം. പാര്‍ട്ട് ഒന്നിനും രണ്ടിനും മൂന്നിനും 84.73 ശതമാനം വിജയ ശതമാനം. 

Thursday 10 May 2012

മുഴുവന്‍ അധ്യാപകര്‍ക്കും 50 ദിവസത്തെ പരിശീലനം: മന്ത്രി പി.കെ. അബ്ദുറബ്ബ്

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കുന്ന പദ്ധതിക്ക് മെയ് 21 ന് തുടക്കമാകും. രണ്ടുഘട്ടമായി 50 ദിവസത്തെ പരിശീലനമാണ് എല്ലാവര്‍ക്കും നല്‍കുക. 1.65 ലക്ഷം അധ്യാപകര്‍ക്ക് പരിശീലനം നല്‍കുംവിധമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പത്രസമ്മേളനത്തില്‍ പറഞ്ഞു. എസ്.സി.ഇ.ആര്‍.ടി.യുടെ ആഭിമുഖ്യത്തിലാണ് പരിശീലനം.

ഒന്നാംഘട്ടത്തില്‍ 10 ദിവസവും രണ്ടാംഘട്ടത്തില്‍ 30 ദിവസവും അവസാനഘട്ടത്തില്‍ 10 ദിവസവുമാണ് പരിശീലനം. ഇതിനായി 750 പരിശീലകരെ നിയോഗിക്കും. കുട്ടികളുടെ കുറവുമൂലം ഇപ്പോള്‍ പുറത്തുനില്‍ക്കുന്ന അധ്യാപര്‍ക്കാണ് ആദ്യം പരിശീലനം നല്‍കുക.

അധ്യാപകര്‍ക്കുള്ള യോഗ്യതാനിര്‍ണയ പരീക്ഷ ജൂണ്‍ അവസാനവാരം നടത്തും. എന്‍.സി.ടി.ഇ. നിര്‍ദേശപ്രകാരമായിരിക്കും പരീക്ഷ. അധ്യാപകനിയമനത്തിന് ഈ യോഗ്യത നിര്‍ബന്ധമാക്കും. ഡയറ്റുകളിലും അധ്യാപക നിയമനത്തിന് യോഗ്യതാപരീക്ഷ നടത്തും. ഒന്ന്, രണ്ട് ക്ലാസ്സുകളിലെ ഇംഗ്ലീഷ് അധ്യാപകര്‍ക്കായി പരിശീലനത്തിന് സി.ഡി.യും തയ്യാറാക്കിയിട്ടുണ്ട്.

കുട്ടികളിലെ ഗണിതശേഷി പരിപോഷിപ്പിക്കാന്‍ ന്യൂമാറ്റ്‌സ് എന്ന പദ്ധതി ഈ വര്‍ഷം മുതല്‍ നടപ്പിലാക്കും. ഉയര്‍ന്ന മത്സരപരീക്ഷകളില്‍ വിജയം ഉറപ്പാക്കാന്‍ ഇത് സഹായകമാകും. സംസ്ഥാന തലത്തില്‍ ആറാംക്ലാസ്സില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 74 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുക.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകളില്‍ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളിലും മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കും. ഇതിനായി ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളിലേക്ക് പാഠപുസ്തകം തയ്യാറായി വരുന്നു. ഈ മാസം 25 ന് ഇതിന്റെ ആദ്യഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. കൊങ്കിണി മാതൃഭാഷ പഠിക്കുന്ന കുട്ടികള്‍ക്ക് അഞ്ചാംക്ലാസ്സിലേക്ക് കൊങ്കിണിയിലുള്ള പാഠപുസ്തകം തയ്യാറാക്കി.

ഗുജറാത്തി മാതൃഭാഷയായി പഠിക്കുന്ന കുട്ടികള്‍ക്കായി എട്ട്, ഒന്‍പത്, പത്ത് ക്ലാസ്സുകളിലെ ഭാഷാപുസ്തകങ്ങള്‍ നല്‍കും. രണ്ട് ഗുജറാത്തി സ്‌കൂളുകളാണ് ഉള്ളത്. ഇതുവരെ ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറാക്കിയ പുസ്തകമാണ് അവിടെ പഠിപ്പിച്ചിരുന്നത്.

പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്കായുള്ള സ്‌കൂളിലേക്ക് കഴിഞ്ഞ അധ്യയനവര്‍ഷത്തിലേതുപോലെ ഇക്കുറിയും പഠനവിഭവ സി.ഡി.യും അധ്യാപക സഹായിയും എസ്.സി.ഇ.ആര്‍.ടി. നല്‍കും. അവിടത്തെ അധ്യാപകര്‍ക്കായി ആംഗ്യഭാഷാ പരിശീലനം ഈ മാസം 16, 17, 18 തീയതികളില്‍ നടക്കും.

കൗമാര വിദ്യാഭ്യാസ പരിപോഷണത്തിനായി പ്രത്യേക പരിഗണനയോടെയുള്ള പഠന പദ്ധതി ഒന്നുമുതല്‍ എട്ടുവരെ ക്ലാസ്സുകളില്‍ നടപ്പാക്കും-മന്ത്രി പറഞ്ഞു.

Wednesday 9 May 2012

ആധുനിക സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം അനിവാര്യം.: മന്ത്രി.ഡോ.എം.കെ.മുനീര്‍


ആധുനിക സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് മന്ത്രി എം.കെ. മുനീര്‍. ശാസത്ര സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ ഉള്‍കൊള്ളിച്ച് പാഠ്യപദ്ധതി പരിഷ്കരണമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. കെ.എസ്.ടു.യു നേതൃത്വ പരിശീലന ക്യാംപിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥികളില്‍ ധാര്‍മ്മിക ബോധം കുറഞ്ഞുവരികയാണ്. ധാര്‍മ്മികബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് ഏറെ സംഭാവന ചെയ്യാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ അക്രമവാസനയുള്ളവരായി വളരുന്നത് ഗൌരവപൂര്‍വ്വം കാണണമെന്നും മന്ത്രി പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ എ.എം. നസീര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു. പ്രസിഡന്റ് സി.പി. ചെറിയമുഹമ്മദ്, ജനറല്‍ സെക്രട്ടറി എ.കെ. സൈനുദ്ദീന്‍, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.യഹ് യ, അഡ്വ.എ.റസാഖ്, അഷ്റഫ് കുഞ്ഞാശാന്‍ എന്നിവര്‍ സംസാരിച്ചു.
വിദ്യാഭ്യാസത്തിലെ നൂതന ആശയങ്ങള്‍ എന്ന വിഷയത്തില്‍ ഡോ.അച്ചുത് ശങ്കര്‍ പ്രബന്ധം അവതരിപ്പിച്ചു. ഡോ.കെ.പി.സുരേഷ്, ഡോ. പി.സോമനാഥന്‍, എല്‍.രാജന്‍, അബ്ദുള്ള വാവൂര്‍, ഡോ.പി.കെ. അബ്ദുല്‍ ഗഫൂര്‍, പി.കെ. ഇബ്രാഹീം കുട്ടി, പി.മുഹമ്മദ് മുസ്തഫ, ഹമീദ് കൊമ്പത്ത്, ഷരീഫ് ചന്ദനത്തോപ്പ്, എല്‍. അബ്ദുറഹ്മാന്‍, പി. സഫറുള്ള, പി.കെ. അഹമ്മദ് കുട്ടി, വി.പി. അസീസ്, കെ. അഹമ്മദ് കുട്ടി, വി.കെ. മൂസ, ബഷീര്‍ ചെറിയാണ്ടി എന്നിവര്‍ പ്രസംഗിച്ചു. പാക്കേജും തുടര്‍ച്ചയും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്പ്യൂട്ടി സെക്രട്ടറി പി.ഗോപന്‍, ജെ. അര്‍ക്കന്‍സ് എന്നിവര്‍ പങ്കെടുത്തു.

വിദ്യാഭ്യാസ അവകാശ നിയമം: പോരായ്മകള്‍ പരിഹരിച്ച് നടപ്പാക്കണം -ഇ.ടി


ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശത്തിലെ പോരായ്മകള്‍ പരിഹരിച്ച് നടപ്പാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍. എം.പി. ലോകസഭയില്‍ ആവശ്യപ്പെട്ടു. ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ ബാഹ്യ ഇടപെടലിന് അവസരമുണ്ടാക്കരുത്. ഉപദേശക സ്വഭാവത്തിലാണെങ്കില്‍ ഇടപെടാന്‍ അവസരമുണ്ടാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഈ നിയമത്തില്‍ ശാരീരിക, മാനസിക വൈകല്യം വന്ന കുട്ടികളുടെ കാര്യം ഊന്നി പറഞ്ഞത് സന്തോഷകരമാണ്. കുട്ടികള്‍ക്ക് മറ്റുകുട്ടികളോടൊപ്പമുള്ള വിദ്യാഭ്യാസം തന്നെയാണ് നല്ലത്. എന്നാല്‍, കൂടുതല്‍ വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കാന്‍  സ്പെഷല്‍ സ്കൂളുകളും അനിവാര്യമായി വരുമെന്നും ഇ.ടി ചൂണ്ടിക്കാട്ടി.

Monday 7 May 2012

അടുത്തവര്‍ഷം എസ്എസ്എല്‍സി ഫലം രണ്ടാഴ്ചയ്ക്കകം


 ആലപ്പുഴ: അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാഫലം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും ഇതിനായി ഓരോ പരീക്ഷ കഴിയുമ്പോഴും മൂല്യനിര്‍ണയം നടത്തുമെന്നും മന്ത്രി പി.കെ. അബ്ദുറബ് അറിയിച്ചു. തണ്ണീര്‍മുക്കത്തു കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ സംസ്ഥാന നേതൃത്വ പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഒരധ്യാപകന് 30 വിദ്യാര്‍ഥികള്‍ എന്ന അനുപാതം അടുത്തവര്‍ഷം മുതല്‍ പ്രാവര്‍ത്തികമാക്കും. വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കുമ്പോള്‍ നോണ്‍ടീച്ചിങ് സ്റ്റാഫിന്റെ ആവശ്യങ്ങളും അംഗീകരിക്കും. പാക്കേജ് നടപ്പാകുമ്പോള്‍ ലാഭകരമല്ലാത്ത സ്കൂളുകള്‍ സ്പെഷലിസ്റ്റ് സ്കൂളുകളാക്കും. അധ്യാപക പാക്കേജ് നടപ്പാക്കാന്‍ തടസ്സം ഉദ്യോഗസ്ഥരുടെ നിസ്സഹകരണമാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കാണിക്കുന്ന ഗൌരവം താഴേത്ത ട്ടില്‍ ഉണ്ടാകുന്നില്ല. ഇത്തരക്കാരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കും. സര്‍ക്കാര്‍ സ്കൂളുകളിലെ പെണ്‍കുട്ടികള്‍ക്കും ബിപിഎല്‍ വിഭാഗക്കാര്‍ക്കും പട്ടികജാതി, വര്‍ഗക്കാര്‍ക്കും ആറുകിലോ അരിവീതം വിതരണം ചെയ്യും. ഇത് എയ്ഡഡ്, അണ്‍ എയ്ഡഡ് ഭേദമില്ലാതെ എല്ലാവിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി യിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Thursday 3 May 2012

കെ.എസ്.ടി.യു സംസ്ഥാന നേതൃക്യമ്പ് ചേര്‍ത്തലയില്‍

























ആലപ്പുഴ: കെ.എസ്.ടി.യു  നേതൃക്യമ്പ്  7, 8 തിയ്യതികളില്‍ ആലപ്പുഴ-തണ്ണീര്‍മുക്കം ബണ്ട് സൈറ്റില്‍ നടക്കും. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ വിശിഷ്ടാതിഥിയായിരിക്കും. 11.30 ന് 'വ്യക്തിയും വ്യക്തിത്വവും' എന്ന വിഷയം തിരുവനന്തപുരം എം.ജി. കോളേജ് അസിസ്റന്റ് പ്രൊഫസര്‍ ഡോ. എന്‍.കെ.സുനില്‍ കുമാര്‍ അവതരിപ്പിക്കും.
സംഘടനാ സെഷന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സെഷനില്‍ നമ്മുടെ 'സാംസ്കാരിക ഇടപെടലുകള്‍' ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ അവതരിപ്പിക്കും. ബാലചന്ദ്രന്‍ ചുള്ളിക്കാട്, മുരുകന്‍ കാട്ടാകട, ഫൈസല്‍ എളേറ്റില്‍ സംവദിക്കും. 8ന് രാവിലെ 'ധര്‍മവിചാരം' സെഷന്‍ അഡ്വ. മായിന്‍ കുട്ടി മേത്തര്‍ നേതൃത്വം നല്‍കും. സര്‍വ്വീസ്  സെഷനില്‍  'പാക്കേജും തുടര്‍ച്ചയും' എന്ന വിഷയം വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പി.ഗോപന്‍ അവതരിപ്പിക്കും. സമാപന സെഷന്‍ വ്യവസായ, ഐടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ സി.കെ. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എ.കെ. സൈനുദ്ദീന്‍, ഹമീദ് കൊമ്പത്ത്, പി.പി.സൈതലവി, ബഷീര്‍ ചെറിയാണ്ടി, പി.എ.സീതി, പി.കെ. ഹംസ സംസാരിച്ചു.

യു.ജി.സി നെറ്റ്: തീയതി വീണ്ടും നീട്ടി

 


യു.ജി.സി നെറ്റ്: തീയതി വീണ്ടും നീട്ടി
ഓഫ് ലൈനായും അപേക്ഷിക്കാം
തേഞ്ഞിപ്പലം: ജൂണില്‍ നടക്കുന്ന യു.ജി.സി നെറ്റ് പരീക്ഷക്ക് ഫീസടച്ചിട്ടും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യാന്‍ കഴിയാത്ത അപേക്ഷാര്‍ഥികള്‍ക്ക് മേയ് നാലാം തീയതി അര്‍ധരാത്രിവരെ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ യു.ജി.സി സമയം അനുവദിച്ചിട്ടുണ്ട്. മേയ് നാലാം തീയതി അര്‍ധരാത്രിവരെയും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഓഫ് ലൈനായും അപേക്ഷിക്കാം. അതിന് യു.ജി.സി സൈറ്റില്‍ ലഭ്യമായ അപേക്ഷയും മറ്റു അനുബന്ധ രേഖകളും സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത് മേയ് 10നകം ദി കോഓഡിനേറ്റര്‍, യു.ജി.സി നെറ്റ് ഓഫിസ്, ടാഗോര്‍ നികേതന്‍, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ അയക്കണം.

Tuesday 1 May 2012

വിഎച്ച്എസ്ഇ അപേക്ഷാ ഫോം മൂന്നാം തീയതി മുതല്‍

പ്ളസ് വണ്‍ ഏകജാലക പ്രവേശം: മേയ് മൂന്നുമുതല്‍ അപേക്ഷിക്കാം
വി.എച്ച്.എസ്.ഇ. ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷാഫോമും പ്രോസ്പക്ടസും www.vhscap.kerala.gov.in എന്ന വെബ്സൈറ്റില്‍ മൂന്നാം‘ തീയതി വ്യാഴാഴ്ച്ച മുതല്‍ ലഭിക്കുമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. അഡ്മിഷന്‍ സബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. എല്ലാ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും‘ ഫോം‘ ലഭിക്കും‘. കേരളത്തിലെ ഏത് സ്കൂളിലേക്കും ഒറ്റ അപേക്ഷയില്‍ത്തന്നെ ചോയ്സ് നല്‍കി അപേക്ഷിക്കാം. അപേക്ഷ നല്‍കുന്നതിനുള്ള അവസാനതീയതി മെയ് 31.