
കൊച്ചി: സര്‍വശിക്ഷാ അഭിയാന്റെ 523കോടി രൂപയ്ക്കുള്ള വാര്‍ഷികപദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കി. പതിനാലുജില്ലകള്‍ക്കും ഏഴ് മില്യണ്‍പ്ലസ് നഗരങ്ങള്‍ക്കുമായാണ് ഈ തുക ചെലവഴിക്കപ്പെടുക. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്കാണ് മില്യണ്‍ പ്ലസ് നഗരത്തിന്റെ കൂടി ആനുകൂല്യം ലഭിക്കുന്നത്.
വിദ്യാലയങ്ങള്‍ ശിശുസൗഹൃദമാക്കുന്നതിന് 17കോടി നീക്കിവച്ചിട്ടുണ്ട്. ഇതനുസരിച്ച് ഓരോ സര്‍ക്കാര്‍ സ്‌കൂളിനും ഒരു ലക്ഷം രൂപ ലഭിക്കും. ഹെഡ്മാസ്റ്റര്‍മാരെ ക്ലാസ് ചുമതലയില്‍ നിന്നൊഴിവാക്കി പകരം അധ്യാപകരെ നിയമിക്കുന്നതിനും കല, കായികം, പ്രവൃത്തിപരിചയം വിഭാഗങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നതിനുമായി 37കോടിയാണ് വകയിരുത്തിയിട്ടുള്ളത്. സാമൂഹിക സമ്പര്‍ക്ക പരിപാടിക്ക് ഏഴുകോടി രൂപയുണ്ട്. ബ്ലോക്ക് റിസോഴ്‌സ് സെന്ററിന് 48. 7 കോടിയും ക്ലസ്റ്റര്‍ റിസോഴ്‌സ് സെന്ററിന് 46. 5 കോടിയും നീക്കിവച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക 150 കോടിയാണ്. കുട്ടികളുടെ യൂണിഫോമിനായി 37. 5 കോടി ചെലവിടും. അധ്യാപക പരിശീലനത്തിന് 41 കോടിയാണ് മാറ്റിവച്ചിട്ടുള്ളത്.
പദ്ധതിയുടെ വിശദാംശങ്ങള്‍ വെള്ളിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന അധ്യാപകസംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കെന്നപോലെ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും യൂണിഫോം നല്‍കാന്‍ നടപടിയെടുക്കണമെന്ന് അധ്യാപകസംഘടനകള്‍ ആവശ്യപ്പെട്ടു.
സ്റ്റേറ്റ് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ എം. രാമാനന്ദന്‍ അധ്യക്ഷനായി. എ. ഡി. പി. ഐ എല്‍. രാജന്‍, പ്രോഗ്രാം ഓഫീസര്‍ അബ്ദുള്ള, അധ്യാപകസംഘടന നേതാക്കളായ എ. കെ. സൈനുദ്ദീന്‍, എന്‍. ശ്രീകുമാര്‍, പി. ഹരിഗോവിന്ദന്‍, എം. ഷാജഹാന്‍, സിറിയക് കാവില്‍, എം. കെ. അബ്ദുള്‍ സമദ്, കെ. എം. സുകുമാരന്‍, പി. കെ. കൃഷ്ണദാസ്, സന്തോഷ് അഗസ്റ്റിന്‍, ജെ. ശശി, കെ. മോയിന്‍കുട്ടി, പി. എ. ജോസ്, കെ. വി. ദേവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
No comments:
Post a Comment