
ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശത്തിലെ പോരായ്മകള്‍ പരിഹരിച്ച് നടപ്പാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍. എം.പി. ലോകസഭയില്‍ ആവശ്യപ്പെട്ടു. ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ ബാഹ്യ ഇടപെടലിന് അവസരമുണ്ടാക്കരുത്. ഉപദേശക സ്വഭാവത്തിലാണെങ്കില്‍ ഇടപെടാന്‍ അവസരമുണ്ടാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഈ നിയമത്തില്‍ ശാരീരിക, മാനസിക വൈകല്യം വന്ന കുട്ടികളുടെ കാര്യം ഊന്നി പറഞ്ഞത് സന്തോഷകരമാണ്. കുട്ടികള്‍ക്ക് മറ്റുകുട്ടികളോടൊപ്പമുള്ള വിദ്യാഭ്യാസം തന്നെയാണ് നല്ലത്. എന്നാല്‍, കൂടുതല്‍ വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കാന്‍ സ്പെഷല്‍ സ്കൂളുകളും അനിവാര്യമായി വരുമെന്നും ഇ.ടി ചൂണ്ടിക്കാട്ടി.
No comments:
Post a Comment