KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Saturday 30 June 2012

എയ്ഡഡ് സ്‌കൂള്‍ വിവാദം: യു.ഡി.എഫും ലീഗും ഒന്നിച്ചു നേരിടും -തങ്ങള്‍


കോഴിക്കോട്: വസ്തുതകള്‍ മനസ്സിലാക്കാതെ അഴിച്ചുവിടുന്ന എയ്ഡഡ്‌സ്‌കൂള്‍ വിവാദം യു.ഡി.എഫും മുസ്‌ലിംലീഗും ഒറ്റക്കെട്ടായി നേരിടുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു.) അധ്യാപകസംഗമവും സംസ്ഥാനതല പ്രചാരണപരിപാടിയും നളന്ദ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളങ്ങളാണ്. മലപ്പുറം ജില്ലയെ ലക്ഷ്യംവെച്ചാണ് വിവാദമുണ്ടാക്കുന്നത്. 

മലബാറിലെ അഞ്ചു ജില്ലകളിലുള്ളവയാണ് ഈ സ്‌കൂളുകള്‍. അവയ്ക്ക് എയ്ഡഡ് ആനുകൂല്യങ്ങള്‍ നേരത്തേ നല്‍കിയതാണ് -ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ടി.യു. പ്രസിഡന്റ് സി.പി. ചെറിയമുഹമ്മദ് അധ്യക്ഷനായി. കെ. സോമനാഥന്‍, എം. സറഫുന്നീസ, സതീശന്‍ പാനൂര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍സെക്രട്ടറി എ.കെ. സൈനുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ വി.കെ. മൂസ്സ നന്ദിയും പറഞ്ഞു.

മന്ത്രി പി.കെ അബ്ദുറബ്ബിന് ലാല്‍ ബഹാദൂര്‍ ശാസ്ത്രി പുരസ്‌കാരം

വിദ്യാലയങ്ങളില്‍ സമഗ്ര വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കും -മന്ത്രി
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ സ്മരണയ്ക്ക് ശാസ്ത്രി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന് ശാസ്ത്രി സേവാ പുരസ്‌കാരം ലഭിച്ചു. അധ്യാപക ബാങ്ക് അടക്കം കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്ന പരിഷ്‌കാരങ്ങളുടെ പേരിലാണ് മന്ത്രിക്ക് പുരസ്‌കാരം.

സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിന് പുതിയ നിര്‍ദേശങ്ങള്‍


അരീക്കോട്: ഉച്ചഭക്ഷണ വിതരണ സംവിധാനത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി സര്‍ക്കാര്‍ ഉത്തരവായി. കഴിഞ്ഞ 27ന് സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം സ്‌കൂളുകള്‍ക്ക് ഇനി മാവേലി സ്റ്റോറില്‍ നിന്നും അനുവദിക്കപ്പെട്ട അരിമാത്രമേ ലഭിക്കുകയുള്ളൂ. മറ്റെല്ലാ സാധനങ്ങളും നേരിട്ട് വില നല്‍കി വാങ്ങണം. ഇതിനുള്ള തുക പ്രഥമാധ്യാപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മുന്‍കൂറായി ഇട്രാന്‍സ്ഫര്‍ മുഖേന നല്‍കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. 100 കുട്ടികള്‍ വരെയുളള സ്‌കൂളിന് ജൂലായ് ഒന്നുമുതല്‍ കുട്ടിയൊന്നിന് പ്രതിദിനം നാലുരൂപയും 150 രൂപ പാചകക്കൂലിയും നല്‍കും. 100 മുതല്‍ 500 വരെ കുട്ടികളാണെങ്കില്‍ പാചകക്കൂലി ഉള്‍പ്പെടെ കുട്ടി ഒന്നിന് അഞ്ചുരൂപ വീതമായിരിക്കും നല്‍കുക. 500 വരെയുള്ള എണ്ണത്തിന് അഞ്ചുരൂപയും അതിന് മുകളില്‍ വരുന്ന ഓരോ കുട്ടികള്‍ക്കും നാലുരൂപയും വീതമായിരിക്കും പാചകക്കൂലി ഉള്‍പ്പെടെ നല്‍കുന്നത്. പാചകത്തൊഴിലാളികള്‍ക്ക് 100 കുട്ടികള്‍ വരെ 150 രൂപയും 100ല്‍ കൂടുതല്‍ വരുന്ന ഓരോ കുട്ടിക്കും 25 പൈസ വീതം പരമാവധി 200 രൂപയും ലഭിക്കും. 501ല്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ രണ്ടുപേരെ നിയമിക്കാനും രണ്ടുപേര്‍ക്കും 200 രൂപ വീതം കൂലിനല്‍കാനും ഉത്തരവില്‍ പറയുന്നുണ്ട്. അരിയുടെ അളവ് പ്രീ പ്രൈമറി വിഭാഗത്തില്‍ കുട്ടിയൊന്നിന് ദിവസം 30 ഗ്രാമും ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകാര്‍ക്ക് 100 ഗ്രാം വീതവും ആറുമുതല്‍ എട്ടുവരെയുള്ളവര്‍ക്ക് 150 ഗ്രാം വീതവുമായിരിക്കും. സ്‌പെഷല്‍ സ്‌കൂളിലെ 12 വയസ്സില്‍ താഴെയുള്ളവര്‍ക്ക് 100 ഗ്രാമും മുകളിലുള്ളവര്‍ക്ക് 150 ഗ്രാം വീതവുമായിരിക്കും അരി ലഭിക്കുക.
സ്‌കൂളുകളില്‍ ജൂലായ് 15നകം ചേരുന്ന പി.ടി.എ ജനറല്‍ ബോഡിയില്‍ നിന്നും രൂപവത്കരിക്കുന്ന നൂണ്‍ഫീഡിങ്ങ് കമ്മിറ്റികള്‍ക്കായിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല. പി.ടി.എ പ്രസിഡന്റ് ചെയര്‍മാനും ഹെഡ്മാസ്റ്റര്‍ കണ്‍വീനറുമായി രൂപവത്കരിക്കുന്ന കമ്മിറ്റിയില്‍ വാര്‍ഡ് മെമ്പര്‍, ഒരു വനിതാ അധ്യാപിക ഉള്‍പ്പെടെ രണ്ട് അധ്യാപകര്‍, ഒരു മദര്‍ പി.ടി.എ അംഗം, എസ്.സി. എസ്.ടി. വിഭാഗക്കാരായ രണ്ടു രക്ഷിതാക്കള്‍ എന്നിവര്‍ നിര്‍ബന്ധമായും അംഗങ്ങളായുണ്ടാകണം. കുട്ടികള്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള മെനു തീരുമാനിച്ച് നിര്‍ദേശിക്കാന്‍ ഈ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും.
ഉപജില്ലാതലത്തില്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റിന്റെയും ഏ.ഇ.ഒയുടെയും നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റിയും ജില്ലാതലത്തില്‍ ജില്ലാകളക്ടര്‍, ഡി.സി.ഇ എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റിയറിങ് കം മോണിറ്ററിങ് കമ്മിറ്റിയും രൂപവത്കരിക്കണം. 

Friday 29 June 2012

സര്‍ക്കാര്‍ സ്‌കൂളില്‍ അക്കാദമിക പരിശോധനയ്ക്ക് രക്ഷാകര്‍ത്താക്കളും



  • എയ്ഡഡ് സ്‌കൂളുകളെ ഒഴിവാക്കി

തിരുവനന്തപുരം: അക്കാദമിക പരിശോധനയ്ക്കുള്ള അധികാരത്തോടെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി രൂപവത്കരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സമിതിയില്‍ 75 ശതമാനം പേര്‍ രക്ഷാകര്‍ത്താക്കളുടെ പ്രതിനിധികളായിരിക്കും. അധ്യാപകരുടെ സമയനിഷ്ഠ, കുട്ടികളുടെ അധ്യയന നിലവാരം എന്നിവ പരിശോധിക്കുന്നതുള്‍പ്പെടെയുള്ള അധികാരങ്ങളോടെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് സമിതികള്‍ രൂപവത്കരിക്കുക. ഇതുസംബന്ധിച്ച ഡി. പി.ഐ.യുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ മാത്രമാണ് സമിതികള്‍ രൂപവത്കരിക്കുന്നത്. എയ്ഡഡ് സ്‌കൂളുകളെ ഇതില്‍ നിന്ന് ഒഴിവാക്കി.കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ നിര്‍ദേശമനുസരിച്ചാണ് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപവത്കരിക്കുന്നത്. വിദഗ്ധരുടെ സഹായത്തോടെ സ്‌കൂളിലെ അധ്യയന പുരോഗതി പരിശോധിക്കാന്‍ സമിതിക്ക് അധികാരമുണ്ടായിരിക്കും. അധ്യാപകരുടെമേല്‍ സമിതിക്ക് വിപുലമായ അധികാരങ്ങളുണ്ട്.
അധ്യാപകന്‍ സ്‌കൂളില്‍ വരുന്ന കാര്യത്തില്‍ സമയനിഷ്ഠ പാലിക്കുന്നുണ്ടോയെന്ന് സമിതി പരിശോധിക്കും. വിദ്യാര്‍ഥികളില്‍ പ്രതീക്ഷിക്കുന്ന അക്കാദമിക പുരോഗതി കൈവരുന്നുണ്ടോയെന്നും ഉറപ്പാക്കണം. അധ്യാപകന്‍ രക്ഷിതാക്കളുമായി ഇതുസംബന്ധിച്ച് സംസാരിക്കുന്നുണ്ടോയെന്ന കാര്യങ്ങളും സമിതിക്ക് വിലയിരുത്താം.
സ്‌കൂളിന്റെ വികസന പദ്ധതി തയ്യാറാക്കുക, സര്‍ക്കാറില്‍ നിന്നും തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന പണം കൃത്യമായി ചെലവഴിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക, പണത്തിന്റെ വരവുചെലവ് കണക്ക് നോക്കുക, ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുക, കൊഴിഞ്ഞുപോക്ക് തടയുക തുടങ്ങിയ അധികാരങ്ങളും സമിതിക്കായിരിക്കും.
750 കുട്ടികള്‍ വരെയുള്ള സ്‌കൂളില്‍ 16 അംഗങ്ങളുള്ളതായിരിക്കും സമിതി. അതില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ സമിതിയില്‍ 20 പേരുണ്ടാകും. രക്ഷിതാക്കളുടെ പ്രതിനിധികളില്‍ എസ്.സി, എസ്.ടി , ദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ക്ക് മതിയായ പ്രാതിനിധ്യം ഉണ്ടാകും. സ്‌കൂള്‍ നില്‍ക്കുന്ന വാര്‍ഡിലെ തദ്ദേശസ്ഥാപനാംഗം, അധ്യാപകരുടെ ഒരു പ്രതിനിധി, ആ പ്രദേശത്തെ വിദ്യാഭ്യാസ വിദഗ്ധര്‍ എന്ന നിലയില്‍ രക്ഷിതാക്കള്‍ തിരഞ്ഞെടുക്കുന്ന രണ്ടു പേര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. 
ഹെഡ്മാസ്റ്ററായിരിക്കും സമിതിയുടെ കണ്‍വീനര്‍. ഹയര്‍ സെക്കന്‍ഡറിയുള്ളയിടത്ത് പ്രിന്‍സിപ്പല്‍ കണ്‍വീനറും ഹെഡ്മാസ്റ്റര്‍ ജോയന്റ് കണ്‍വീനറുമായിരിക്കും. ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും സമിതി യോഗം കൂടി തിരഞ്ഞെടുക്കും. 

Thursday 28 June 2012

'മലബാര്‍' എന്ന് പറഞ്ഞാല്‍ 'മലപ്പുറം' അല്ല.....

കണ്ണൂര്‍ ഒഴികെ മലബാറിലെ അഞ്ച് ജില്ലകളില്‍ കേന്ദ്രപദ്ധതി പ്രകാരം ആരംഭിച്ച 33 സ്കൂളുകള്‍.. ഇവ മലപ്പുറം ജില്ലയിലെ സ്കൂളുകളാണെന്ന പ്രചാരണത്തിന്‍െറ ഉദ്ദേശ്യം എന്ത്? 'കാവി ട്രൌസര്‍' അടിയിലിട്ടു നടക്കുന്ന മതേതരവാദികലോടാണ് ചോദ്യം.. ഈ സ്കൂളുകള്‍ക്ക് ആദ്യമായി അംഗീകാരം നല്‍കിയത് 1998ല്‍ ഇ.കെ.നായനാര്‍ സര്‍ക്കാര്‍. 2003ലെ യു.ഡി.എഫ് സര്‍ക്കാര്‍ അധ്യാപകര്‍ക്ക് അടിസ്ഥാനശമ്പളം നല്‍കാന്‍ തീരുമാനിച്ചു. 2009 ഫെബ്രുവരി അധ്യാപകര്‍ക്ക് പരിഷ്കരിച്ച ശമ്പളം നല്‍കാനും തീരുമാനിച്ചു. സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിനുള്ള നിര്‍ദേശത്തെ തുടര്‍ന്ന് 2006 ആഗസ്റ്റ് മൂന്നിന് ഡി.ഡി.ഇമാരോട് അഭിപ്രായം തേടി. എം.എ.ബേബി വിദ്യാഭ്യാസമന്ത്രിയായിരിക്കെ സ്കൂളുകളെ എയ്ഡഡ് ആക്കുന്നതിന് കുറിപ്പ് തയാറാക്കി. സ്കൂളുകള്‍ എയ്ഡഡാക്കുന്നതില്‍ പിണറായി വിജയന് നവകേരള യാത്രയില്‍ ലഭിച്ച നിവേദനങ്ങളും കെ.എസ്.ടി.എയുടെ കത്തും പരിഗണിച്ചിണ്ട് എന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി എയ്ഡഡാക്കുന്നത് സംബന്ധിച്ച് ഫയലില്‍ എഴുതി. ഈ സ്കൂളുകളിലെ അധ്യാപകരോടൊപ്പം 'ഏയ്‌ഡഡു പദവി' നല്‍കണം എന്ന നിവേദനം നല്‍കാന്‍ പോയ കെ.ടി.എ. ജലീല്‍ ഇതിനെതിരെ ചാനലുകളില്‍ മറ്റുള്ളവര്‍ കുരയ്ക്കുന്നതിനനുസരിച്ച്ച് കുരയ്ക്കാന്‍ നില്‍ക്കുന്നത് അന്ധമായ ലീഗ് വിരോധം കാരണം മാത്രം. ലീഗ് കോഴ വാങ്ങാനാണ് ഇത് നടത്തുന്നത് എന്ന് പറയുന്ന കെ.ടി.എ. ജലീളിനോദ് ഒരു കാര്യം ചോദിക്കേണ്ടിയിരിക്കുന്നു. ലീഗ് നടത്തുന്ന ഒരേ ഒരു സ്ഥാപനമായ  PSMO കൊല്ലെജിലെ നിയമനം ലഭിക്കാന്‍ കെ.ടി.എ. ജലീല്‍ എത്ര രൂപ കോഴ കൊടുത്തു? ഇന്ക്രിമെന്റ് ഒഴികെ എല്ലാ ഏയ്‌ഡഡു പദവിയും ഫലത്തില്‍ ഇതിനകം തന്നെ കിട്ടിയിട്ടുള്ള സ്കൂളുകള്‍ക്ക് ആലംകാരികമായി ഔദ്യോഗിക 'ഏയ്‌ഡഡു പദവി' നല്‍കുമ്പോള്‍ അതിലും വര്‍ഗീയത കണ്ടെത്തുന്ന വര്‍ഗീയ വിഷം തലയില്‍ കയറിയ ' മോഡിയുടെ അനുയായികളെ ' കേരള ജനത തിരിച്ചറിയും..

എയ്ഡഡ് പദവി: അബ്ദുറബ്ബ് തെറ്റ് ചെയ്തിട്ടില്ല -മുഖ്യമന്ത്രി


തിരുവനന്തപുരം: മലബാറില്‍ 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി അനുവദിക്കുന്ന കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രി അബ്ബുറബ്ബ് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വസ്തുതകള്‍ മനസ്സിലാക്കാതെയാണ് പലരും സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. 
1994 മുതലുള്ള നടപടിക്രമങ്ങളുരെട ഭാഗമായാണ് 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയത്. അതില്‍ അബ്ബുറബ്ബ് തെറ്റൊന്നും ചെയ്തിട്ടില്ല. മലബാറില്‍ കണ്ണൂര്‍ ഒഴികെയുള്ള അഞ്ച് ജില്ലകളിലായാണ് ഈ സ്‌കൂളുകള്‍. മലപ്പുറത്ത് മാത്രമാണ് സ്‌കൂളുകള്‍ അനുവദിച്ചതെന്ന വാദം തെറ്റിദ്ധാരണ പരത്തുന്നതാണ്.
വന്‍ സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നതിനാലാണ് സ്‌കൂളുകളെ സര്‍ക്കാര്‍ ഏറ്റെടുക്കാത്തത്. എയ്ഡഡ് പദവി നല്‍കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ച് പഠിക്കാന്‍ ധനവകുപ്പിനെ ഏല്പിച്ചിട്ടുണ്ട്. ധനവകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യും. തീരുമാനം പുനഃപരിശോധിക്കണമോ വേണ്ടയോ എന്ന് യു.ഡി.എഫ്. ആണ് ചര്‍ച്ച ചെയ്യേണ്ടത്-മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി എതിര്‍ക്കപ്പെടുന്നതിന്റെ 37 കാരണങ്ങള്‍....!!!

വിദ്യാലയങ്ങളില്‍ സമഗ്ര വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കും -മന്ത്രി
1)വി.എച്ച്.എസിയ്ക്ക് പ്രത്യേക പ്രിന്‍സിപ്പല്‍ തസ്തിക അനുവദിച്ചു.
2)എട്ട് ജില്ലകളില്‍ പ്ളസ്ടു പഠനത്തിനായി 550 അധിക ബാച്ചുകള്‍ അനുവദിച്ച് 20112012 വര്‍ഷം തന്നെ ക്ളാസുകള്‍ ആരംഭിച്ചു.
33000 പ്ളസ് ടു സീറ്റുകളാണ് ഇിതിലൂടെ അധികം ലഭ്യമായത്.
3) ഏഴ് ജില്ലകളിലെ ഹയര്‍ സെക്കണ്ടറി സ്കൂളുകളായി അപ്ഗ്രേഡ് ചെയ്ത 178 (ഗവണ്‍മെന്റ്27, എയ്ഡഡ്151, ആകെ 178).
4) സ്കൂളുകളില്‍ നിയമിച്ച മുഴുവന്‍ അധ്യാപകര്‍ക്കും തസ്തിക അനുവദിക്കുകയും ശമ്പളം നല്‍കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.
5)എന്‍.സി.സി, എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി. കൂടുതല്‍ യൂണിറ്റുകള്‍ രൂപീകരിച്ചു. ഐ.എച്ച്.ആര്‍.ഡിയുടെ
കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ഐ.ടി.ഐ.കളിലും എന്‍.എസ്.എസ്.യൂണിറ്റുകള്‍ അനുവദിച്ചു. വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി സ്കൂളുകളില്‍ എന്‍.എസ്.എസി.ന്റെ ആഭിമുഖ്യത്തില്‍ സേവ് എ ടീനേജര്‍ പദ്ധതി ആരംഭിച്ചു. എന്‍.സി.സി
കേഡറ്റുകള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉദാരമാക്കി; 48,000
കേഡറ്റുകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കി.
6) 20112012 വര്‍ഷത്തിലെ എസ്.എസ്.എല്‍.സി പരീക്ഷാഫലം റിക്കോര്‍ഡ് സമയത്തിനുള്ളില്‍ പ്രസിദ്ധപ്പെടുത്തി.
7) സാക്ഷരതാമിഷന്‍ പ്രേരക്മാരുടെ അലവന്‍സ് വര്‍ദ്ധിപ്പിച്ചു.
8) പത്താം ക്ളാസ് തുല്യതാ പരീക്ഷ ലക്ഷദ്വീപ് സമൂഹങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ പത്താം ക്ളാസ്
തുല്യതാ പരീക്ഷാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി.
9) സ്കൂള്‍ തുറക്കുംമുമ്പേ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ സ്കൂളിലെത്തിച്ച് വിതരണം ആരംഭിച്ചു.
10) സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കുകയും അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുകയും ചെയ്ത 160
സി.ബി.എസ്.സി. വിദ്യാലയങ്ങള്‍ക്ക് എന്‍.ഒ.സി. നല്‍കി.
11) പൊതു വിദ്യാലയങ്ങളില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനായി ഒന്നാം ക്ളാസുമുതല്‍
ഐ.ടി വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു. ലോവര്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി
സ്വാതന്ത്ര സോഫ്റ്റ്‌വെയറധിഷ്ഠിതമായി പ്രത്യേക ഓപ്പറേറ്റിംഗ് സിസ്റം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
12) ലോവര്‍പ്രൈമറിതലത്തില്‍ ഐ.സി.ടി പഠനം വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി ടി സ്കൂളിലെ പ്രഥമാധ്യാപകര്‍ക്ക് ഐ.സി.ടി അവബോധമുണ്ടാക്കുന്നതിനും ലോവര്‍ പ്രൈമറിതലത്തില്‍ ഐ.സി.ടി പഠനത്തിന്റെ ലക്ഷ്യവും രീതിയും രൂപപ്പെടുത്തുന്നതിനുമായി നാലുദിവസത്തെ പ്രത്യേക ആ.സി.ടി പരിശീലനം പ്രഥമാധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഒന്നുമുതല്‍ നാലുവരെ ക്ളാസുകളിലേക്ക് പ്രത്യേക ഐ.സി.ടി. പാഠപുസ്തകം തയ്യാറാക്കി സംസ്ഥന കരിക്കുലം കമ്മിറ്റിയുടെ അംഗീകാരത്തോടെ അച്ചടിക്കായി നല്‍കിയിട്ടുണ്ട്. ഇത് ഉടന്‍തന്നെ സ്കൂളുകളില്‍ ലഭ്യമാക്കുന്നതാണ്. 2012 ജൂണില്‍ത്തന്നെ സംസ്ഥാനത്തെ എല്ലാ എല്‍.പി. സ്കൂളിലെയും അധ്യാപകര്‍ക്ക് പ്രത്യേക ഐ.സി.ടി പരിശീലനം ഐ.ടി@സ്കൂള്‍ പ്രോജക്ട് നല്‍കുന്നതാണ്.
13) സംസ്ഥാനത്തെ വിവിധ സ്കൂളുകളിലായി ജോലി ചെയ്യുന്ന കാഴ്ച ശക്തിയില്ലാത്ത മുഴുവന്‍ ആധ്യാപകര്‍ക്കും ഐ.സി.ടി.
പരിശീലനം നല്‍കി.
14) സംസ്ഥാനത്തെ 417 കേന്ദ്രങ്ങളില്‍ വച്ച് വിവിധ സ്കൂളുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 12526 കുട്ടികള്‍ക്ക് നാല്
ദിവസം കൊണ്ട് ഒരേ സമയം നല്‍കിയ അനിമേഷന്‍ ഫിലിം നിര്‍മ്മാണ പരിശീലനം അഖിലേന്ത്യ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു.
15) പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഐ.ടി അധിഷ്ഠിതമാക്കുന്നതിനായി ഇഗവേര്‍ണന്‍സ്
പദ്ധതി നടപ്പിലാക്കി വരുന്നു. ഇതിനായി സംസ്ഥാനതലത്തില്‍ പ്രത്യേക വെബ്സൈറ്റും, ഡി.ഡി ഓഫീസുകള്‍ക്കായി
ഉപ വെബ്സൈറ്റും, പൊതു വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ഓഫിസര്‍മാര്‍ക്കും ഔദ്യോഗിക ഇമെയില്‍ വിലാസവും നല്‍കി.
16) സ്കൂള്‍ ഭരണം കാര്യക്ഷമമാക്കുന്നതിന് എല്ലാ ഹൈസ്കൂളുകളിലും ‘സമ്പൂര്‍ണ്ണ' സോഫ്റ്റ്വെയര്‍ നടപ്പിലാക്കി. ഇന്ത്യയില്‍
ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
17) പഠനം ഐ.ടി അധിഷ്ഠിതമാക്കുന്നതിനായി പാഠഭാഗങ്ങള്‍ ഇന്ററാക്റ്റീവ് സൌകര്യത്തോടെ അനിമേറ്റഡ്
രൂപത്തില്‍ ലഭ്യമാക്കുന്നതിന് പ്രത്യക വെബ് പോര്‍ട്ടല്‍ തുടങ്ങി. ഇതും ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം.
18) സ്കൂളുകളില്‍ ലഭ്യമായ കമ്പ്യൂട്ടര്‍ പഠന സൌകര്യം ഉപയോഗപ്പെടുത്തി ഒഴിവു സമയങ്ങളില്‍ രക്ഷിതാക്കള്‍ക്ക്
സൌജന്യ കംമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്ന പദ്ധതി നടപ്പാക്കി. 174603 രക്ഷിതാക്കള്‍ക്ക് ഇത്തരത്തില്‍ പരിശീലനം നല്‍കി.
19) വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന വിക്ടേഴ്സ് ചാനലിന്റെ സംപ്രേക്ഷണം ഡിജിറ്റല്‍ രൂപത്തിലാക്കി.
ഐ.ടി. @ സ്കൂള്‍ വിക്ടേഴ്സ് ചാനലില്‍ എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ളാസുകള്‍ക്കായി എല്ലാ ദിവസവും പാഠപുസ്തകങ്ങള്‍ക്കനുസരിച്ചുള്ള
പുതിയ വിദ്യാഭ്യാസ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
20) കലോല്‍സവങ്ങള്‍, ശാസ്ത്രമേളകള്‍, കായികമേളകള്‍ തുടങ്ങിയവയ്ക്കു പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി.


21) സ്കൂളുകളില്‍ മലയാളം നിര്‍ബന്ധ ഭാഷയായി പഠിപ്പിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ഇതിനുള്ള ന
ടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
22) കഴിഞ്ഞ സര്‍ക്കാര്‍ നിര്‍ത്തലാക്കിയ സംസ്കൃതം, ഉറുദു, അറബി ഭാഷ അധ്യാപക പരീക്ഷകള്‍ പുനസ്ഥാപിച്ചു.
23) പൊതു വിദ്യാലയങ്ങളില്‍ ഇംഗ്ളീഷ് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി വിദേശികളായ ഇംഗ്ളീഷ്
അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു.
24) തൃശ്ശൂരില്‍ സ്റേറ്റ് ഇന്‍സ്റിറ്റ്യുട്ട് ഓഫ് ഇംഗ്ളീഷ് പ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടം നിര്‍മിക്കുന്നതിനുള്ള സ്ഥലം ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
25) സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 6 സ്മാര്‍ട്ട് സ്കുളുകളില്‍ 100 ലാപ് ടോപ്പുകള്‍ വീതം നല്‍കി.
26) സംസ്ഥാനത്തെ മുഴുവന്‍ യൂ.പി സ്കൂളിലും 5 കമ്പ്യൂട്ടറെങ്കിലും ലഭ്യമാക്കുക എന്ന പദ്ധതിയുടെ ഭാദഗമായി 2137
ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു.
27) സര്‍ക്കാര്‍ യു.പി. സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കുമാത്രമായി ആയിരം മൂത്രപുരകള്‍ സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിച്ചു.
28) എസ്.എസ്.എല്‍.സി, പ്ളസ്ടു പരീക്ഷാ മുല്യനിര്‍ണ്ണയം നടത്തുന്നതിനുള്ള പ്രതിഫല തുക വര്‍ദ്ധിപ്പിച്ചു.
29) പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള ദിവസവേതനക്കാരായ അധ്യാപകരുടെ വേതനം ഇരട്ടിയാക്കി.
30) പ്രീപ്രൈമറി ജീവനക്കാരുടെ വേതനവും, പാചക തൊഴിലാളി കളുടെ സഹായധനവും വര്‍ധിപ്പിച്ചു.
31) അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന 238 ബദല്‍ സ്കൂളുകള്‍ നിലനിര്‍ത്തുന്നതിനും അധ്യാപകര്‍ക്ക് ശമ്പളം
ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചു.
32) മദ്രസാ നവീകരണ ഫണ്ട് സ്കീം ഫോര്‍ പ്രൊവൈഡിംഗ് ക്വാളിറ്റി എഡ്യുക്കേഷന്‍ ഇന്‍ മദ്രസ പദ്ധതി പ്രകാരം
22.66 കോടി രൂപയുടെ കേന്ദ്രസഹായം ലഭ്യമാക്കുകയും ആദ്യ ഗഡുവായി 14.90 കോടി രൂപ 547 മദ്രസകള്‍ക്കായി
വിതരണം ചെയ്യുകയും ചെയ്തു.
33) ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൌകര്യവികസനത്തിനായി 116 സ്ഥാപനങ്ങള്‍ക്ക്
50 കോടി രൂപയുടെ കേന്ദ്രസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകിച്ചു.
34) എയ്ഡഡ് സ്കൂള്‍ ഹെഡ്മാസ്റര്‍മാരെ സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാരാക്കി.സ്കൂള്‍ അഡ്മിഷന്‍ രജിസ്ററില്‍
കുട്ടികളെ കുറിച്ചുള്ള വിവരങ്ങളില്‍ റവന്യു, പഞ്ചായത്ത് അധികാരികളുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍
തിരുത്തല്‍ വരുത്താനുള്ള അധികാരം ബന്ധപ്പെട്ട ഹെഡ്മാസ്റര്‍മാര്‍ക്ക് നല്‍കി.
35) 127 സ്കൂളുകളില്‍ സ്ടുടന്റ്സ് പോലീസ് കേഡറ്റ് സംവിധാനം നടപ്പിലാക്കി. ഈ അധ്യയമ വര്‍ഷം 100
സ്കൂളുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കും .
36) പരപ്പനങ്ങാടിയിലും കാസര്‍കോട്ടും 116 കോടി രൂപാ ചെലവില്‍ സ്പെഷ്യല്‍ സ്കൂള്‍ ടിച്ചേഴ്സ് ട്രെയിനിംഗ് സെന്ററുകള്‍ അനുവദിച്ചു.
37) 'വിദ്യാഭ്യാസ വകുപ്പ് നേരിട്ട ജനങ്ങളിലേക്ക്' എന്ന മുദ്രാവാക്യം ഉയര്‍ത്തിആരംഭിച്ച പദ്ധതിയാണ് സ്നേഹസ്പര്‍ശം.
വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തോടൊപ്പം ധാര്‍മ്മിക നിലവാരവും മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ഒരു ലക്ഷ്യം.
ഇതിനായി പി.ടി.എ കമ്മിറ്റിയുമായി ബന്ധപ്പെട്ട് രക്ഷാകര്‍ത്താക്കളുടെ സന്നദ്ധസേനയുടെ രൂപീകരണം നടന്നു വരുന്നു.
എല്ലാ മാസവും ബഹു. വിദ്യാഭ്യാസ മന്ത്രി സ്കൂള്‍ പി.ടി.എ പ്രസിഡണ്ടുമാര്‍ക്ക് അയക്കുന്ന കത്ത് സ്കൂള്‍ അസംബ്ളിയില്‍
വായിക്കാനും തുടര്‍ന്ന് ചര്‍ച്ച ചെയ്യാനും, അവസരമൊരുക്കിയിട്ടുണ്ട്. കത്തിനുള്ള മറുപടി രക്ഷാകര്‍ത്താക്കള്‍ക്ക്
നേരിട്ടെഴുതാം. സ്വന്തം കൈപ്പടയയില്‍, മലയാളത്തില്‍ എഴുതണം. കത്തുകള്‍ സ്നേഹ മുദ്രയായിരുന്ന ഒരു കാലത്തെ
പുനരുജ്ജീവിപ്പിക്കാനും, മനുഷ്യബന്ധങ്ങള്‍ ഊഷ്മളമാക്കാനും ഇതിലൂടെ സാധ്യമാക്കാം. ഭാഷയുടെ എഴുത്തുപയോഗം
വര്‍ധിപ്പിക്കുക, പ്രചാരലോപമായി വരുന്ന മലയാള വാക്കുകള്‍ കണ്ടെത്തി ഉപയോഗ പ്രദമാക്കുക, തുടങ്ങിയവയാണ് മറ്റ് ലക്ഷ്യങ്ങള്‍ .
ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ മേല്‍ പറഞ്ഞ ഭീകര കൃത്യങ്ങള്‍ ഒക്കെ ചെയ്തത് ഇദ്ദേഹമെങ്കില്‍
കഴിവ് കെട്ടവന്‍ എന്നല്ലാതെ ഇദ്ദേഹത്തെ എന്ത് വിളിക്കണം..?

ഇഫ്ളു: സാങ്കേതിക തടസ്സം നീങ്ങുന്നു


മലപ്പുറം: ഹൈദരാബാദ് കേന്ദ്രമായ ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്സിറ്റി (ഇഫ്ളു) സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതിലെ സാങ്കേതിക തടസ്സങ്ങള്‍ നീങ്ങുന്നു.
യൂനിവേഴ്സിറ്റിക്കു വേണ്ടി മലപ്പുറം പാണക്കാട് 75 ഏക്കര്‍ ഭൂമി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇന്‍ഫ്രാ സ്ട്രക്ചര്‍ കേരളയുടെ (ഇന്‍കെല്‍) കൈവശമുള്ള 250 ഏക്കര്‍ ഭൂമിയില്‍ 75 ഏക്കറിന്‍െറ സര്‍വേ ഈയാഴ്ച ആരംഭിക്കും. ഭൂമി ലഭിക്കാതിരുന്നതാണ് യൂനിവേഴ്സിറ്റി പ്രവര്‍ത്തനം തുടങ്ങാന്‍ ഇതുവരെ തടസ്സമായിരുന്നത്.
സര്‍വേ പൂര്‍ത്തിയാക്കി ഭൂമി കൈമാറുന്നതോടെ ഒരു മാസത്തിനകം യൂനിവേഴ്സിറ്റിയുടെ നിര്‍മാണം ആരംഭിക്കാനാവും. നിര്‍മാണം ത്വരിതപ്പെടുത്തുന്നതിനായി ഭൂമിയുടെ കൈവശാവകാശം രജിസ്ട്രേഷനു മുമ്പുതന്നെ അഡ്വാന്‍സായി ഇഫ്ളു അധികൃതര്‍ക്ക് കൈമാറും. യൂനിവേഴ്സിറ്റി തുടങ്ങാനുള്ള ഫണ്ട് കേന്ദ്ര സര്‍ക്കാറില്‍നിന്ന് ലഭിക്കണമെങ്കില്‍ ഭൂമി വേണമെന്നതിനാലാണ് കൈവശ രേഖകള്‍ ആദ്യംതന്നെ കൈമാറുന്നത്. രജിസ്ട്രേഷന്‍ നടപടികള്‍ പിന്നീട് പൂര്‍ത്തീയാക്കാനാണ് കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചത്. ഇഫ്ളുവിന് നേരത്തെ 100 ഏക്കര്‍ ഭൂമി കൈമാറാനായിരുന്നു ധാരണ. എന്നാല്‍, ഇഫ്ളുവിന്‍െറ ഹൈദരാബാദ് ആസ്ഥാനം പോലും 30 ഏക്കര്‍ ഭൂമിയിലായതിനാല്‍ 75 ഏക്കര്‍ സ്ഥലം മതിയാവുമെന്ന് സര്‍ക്കാര്‍ നിശ്ചയിക്കുകയായിരുന്നു.
ഇനി കൂടുതല്‍ ഭൂമി ആവശ്യമാണെങ്കില്‍ അത് നല്‍കാനും ഇന്‍കെല്‍ ഒരുക്കമാണെന്ന് സ്ഥലം പരിശോധിച്ച ശേഷം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡി. ശശിധരന്‍ വെളിപ്പെടുത്തി. ഒരു മാസത്തിനകം കെട്ടിട നിര്‍മാണം ആരംഭിക്കാനാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. 
മലപ്പുറത്തുനിന്ന് ഒമ്പത് കിലോമീറ്റര്‍ ദൂരെ പാണക്കാടുള്ള ഇന്‍കെല്‍ എജു ഹെല്‍ത്ത് സിറ്റിയിലേക്ക് വീതിയേറിയ റോഡില്ല എന്നതാണ് അധികൃതരെ കുഴക്കുന്നത്. കോഴിക്കോട്പാലക്കാട് ദേശീയപാതയില്‍ മേല്‍മുറിയില്‍നിന്നും മലപ്പുറംവേങ്ങര റോഡില്‍ കാരാത്തോടുനിന്നും എജു സിറ്റിയിലത്തൊം. എന്നാല്‍, രണ്ട് റോഡുകളും വീതി കുറഞ്ഞതാണ്. മലപ്പുറം കോട്ടപ്പടി ഹാജിയാര്‍ പള്ളിയില്‍നിന്ന് 15 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാന്‍ ശ്രമം പുരോഗമിക്കുകയാണ്.

മതമില്ലാത്ത ജീവന്‍: രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍


തിരുവനന്തപുരം: 'മതമില്ലാത്ത ജീവന്‍' എന്ന പാഠത്തിന്റെ പേരില്‍ 2008ല്‍ വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ച പുസ്തകങ്ങള്‍ വീണ്ടും വിതരണം ചെയ്ത രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. 
മലപ്പുറം ജില്ലയിലെ മുണ്ടമ്പ്ര ജി.യു.പി. സ്‌കൂളിലെ അധ്യാപകരായ എ.ബാബു, ശ്രീജ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മുണ്ടമ്പ്ര ജി.യു.പി. സ്‌കൂളിലെ ഏഴാം ക്ലാസില്‍ വിതരണം ചെയ്ത സാമൂഹിക ശാസ്ത്ര പുസ്തകത്തില്‍ ഈ പാഠം ഉള്‍പ്പെട്ടിരുന്നു. വിവാദമായതിനെ ത്തുടര്‍ന്ന് 2008ല്‍ ഏഴാംക്ലാസ് സാമൂഹ്യപാഠ പുസ്തകത്തില്‍നിന്ന് പിന്‍വലിച്ച അധ്യായമാണ് 'മതമില്ലാത്ത ജീവന്‍'.

പ്ലസ് വണ്‍ പ്രവേശനം: സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂലായ് 6 മുതല്‍ അപേക്ഷിക്കാം


തിരുവനന്തപുരം: ഏകജാലകരീതിയിലുള്ള പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാംഘട്ടത്തിലേക്കുള്ള അപേക്ഷകള്‍ ജൂലായ് 6 ന് സ്‌കൂളുകളില്‍ നിന്ന് വിതരണം ചെയ്തുതുടങ്ങും. വൈകി റിസല്‍ട്ട് പ്രഖ്യാപിച്ചതുമൂലം കൃത്യസമയത്ത് അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്കും സേ പരീക്ഷ പാസായവര്‍ക്കും ഇതുവരെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന മറ്റെല്ലാ വിദ്യാര്‍ഥികള്‍ക്കും ഈ ഘട്ടത്തില്‍ അപേക്ഷ നല്‍കാം. 
ആദ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും ലഭിച്ച അലോട്ട്‌മെന്റില്‍ സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്തവര്‍ക്കും നിലവിലുള്ള അവരുടെ അപേക്ഷാ ഫോറങ്ങള്‍ പുതുക്കി നല്‍കാവുന്നതാണ്. അവര്‍ക്ക് പുതിയ ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും മാറ്റി നല്‍കാം. അപേക്ഷാഫോറങ്ങള്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലും ലഭ്യമാകും.
ജൂലായ് 6 മുതല്‍ 9 വരെ ഈ സ്‌കൂളുകളില്‍ പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കും. രണ്ടാംഘട്ട പ്രവേശനത്തിന് ലഭ്യമായ ഒഴിവുകളുടെ സ്‌കൂളും വിഷയവും തിരിച്ചുള്ള വിശദാംശങ്ങള്‍ ജൂലായ് 6ന് അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in -ല്‍ പ്രസിദ്ധീകരിക്കും. അപേക്ഷ പുതുക്കാനുള്ള ഫോറവും ജൂലായ് 8 മുതല്‍ നേരത്തെ അപേക്ഷ നല്‍കിയ സ്‌കൂളുകളില്‍ ലഭിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

Tuesday 26 June 2012

'വ്യാജ തസ്തിക'യിലുണ്ടായിരുന്ന അധ്യാപകര്‍ക്കും സംരക്ഷണം


റീട്രെഞ്ച്ഡ് ടീച്ചേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും
വ്യാജതസ്തികയില്‍ ജോലിചെയ്യുന്നവരെന്ന് കണ്ടെത്തി ഡി.പി.ഐ. പുറത്താക്കിയ അധ്യാപകരെ സംരക്ഷിക്കാന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. ഇത്തരം അധ്യാപകരെയും വിദ്യാഭ്യാസപാക്കേജിന്റെ ഭാഗമായ 'ഒഴിവാക്കിയ അധ്യാപക പട്ടിക'(റീട്രെഞ്ച്ഡ് ടീച്ചേഴ്‌സ് ലിസ്റ്റ്)യില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കും.
വ്യാജ ടി.സി.യും മറ്റും സംഘടിപ്പിച്ച് വിദ്യാര്‍ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് ഇല്ലാത്ത തസ്തിക ഉണ്ടെന്ന് കാണിച്ച് പല സ്‌കൂളുകളിലും മാനേജ്‌മെന്റ് നിയമനം നടത്തിയിരുന്നു. ഇത് പിന്നീട് ഡി.പി.ഐയുടെ സൂപ്പര്‍ ചെക്ക്‌സെല്‍ കണ്ടെത്തുകയും അത്തരം വ്യാജ തസ്തികകളില്‍ ജോലി ചെയ്തവരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. പക്ഷെ ഇത്തരം നിയമനങ്ങളില്‍ മിക്കപ്പോഴും ഉദ്യോഗാര്‍ഥികള്‍ മാനേജ്‌മെന്റുകളാല്‍ വഞ്ചിക്കെപ്പെടുകയായിരുന്നു. ഇല്ലാത്ത തസ്തികയാണെന്ന് എന്നറിയാതെയാണ് അവരില്‍ പലരും ജോലിക്ക് ചേര്‍ന്നത്.
ഇത്തരം അധ്യാപകരില്‍ പലര്‍ക്കും ഇനിയൊരു ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കഴിഞ്ഞ സാഹചര്യത്തിലാണ് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അധ്യാപകപാക്കേജ് പ്രകാരമുള്ള റീട്രെഞ്ച്ഡ് ടീച്ചേഴ്‌സ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന ഇവര്‍ക്ക് വിദ്യാഭ്യാസവകുപ്പ് പുനര്‍നിയമനം നല്‍കും.
ഇല്ലാത്ത തസ്തികയില്‍ ജോലി ചെയ്യവേ കൈപ്പറ്റിയ ശമ്പളം വിദ്യാഭ്യാസവകുപ്പ് പുനര്‍നിയമനം നല്‍കിയശേഷം തിരിച്ചുപിടിക്കും. 36 തവണകളായാണ് ശമ്പളത്തില്‍നിന്ന് ഈ തുക ഈടാക്കുക. ഈ തുക പ്രധാന അധ്യാപകരില്‍നിന്ന് തിരിച്ചുപിടിക്കാനായിരുന്നു സര്‍ക്കാര്‍ ആദ്യം ഉത്തരവിട്ടത്. എന്നാല്‍ ജൂണ്‍ 21ന് വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം ഈ തീരുമാനം മാറ്റുകയായിരുന്നു.
എന്നാല്‍ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ശേഷവും ഏതെങ്കിലും കാരണത്താല്‍ ഇവര്‍ക്ക് പുനര്‍നിയമനം ലഭിക്കാതെ വന്നാല്‍ ഇവര്‍ മുമ്പ് വാങ്ങിയ ശമ്പളം അന്നത്തെ പ്രധാന അധ്യാപകന്‍ തന്നെ തിരിച്ചടക്കേണ്ടി വരും.

സ്‌കൂളുകളില്‍ കൊണ്ടുനടക്കാവുന്ന നീന്തല്‍ക്കുളങ്ങള്‍ സ്ഥാപിക്കും - മന്ത്രി


തിരുവനന്തപുരം: കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ കൊണ്ടു നടക്കാവുന്ന നീന്തല്‍ക്കുളങ്ങള്‍ സജ്ജീകരിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കോട്ടയത്ത് ചില സ്‌കൂളുകളില്‍ ഇത് തുടങ്ങിയിട്ടുണ്ട്. മറ്റു ജില്ലകളിലേക്കും കൂടി വ്യാപകമാക്കുന്നതിന്റെ ഭാഗമായി 1.20 കോടി രൂപയ്ക്ക് കൊണ്ടുനടക്കാവുന്ന അഞ്ച് നീന്തല്‍ക്കുളങ്ങള്‍ കൂടി വാങ്ങിയതായി അദ്ദേഹം പറഞ്ഞു. കമ്യൂണിറ്റി സ്‌പോര്‍ട്‌സിന് രണ്ടുകോടി മാറ്റിവെച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി റസിഡന്‍ഷ്യല്‍ ഏരിയയില്‍ അഞ്ചുസെന്റ് സ്ഥലം നല്‍കിയാല്‍ ഫ്‌ളഡ്‌ലൈറ്റ് സൗകര്യമുള്ള ഷട്ടില്‍ സ്റ്റേഡിയം നിര്‍മിച്ചുകൊടുക്കും. 25 സെന്റ് സ്ഥലം നല്‍കുകയാണെങ്കില്‍ കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് സ്‌പോര്‍ട്‌സ് പാര്‍ക്ക് നിര്‍മിച്ച് നല്‍കും - അദ്ദേഹം പറഞ്ഞു.

Monday 25 June 2012

എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷാ ഫലം പ്രഖ്യാപിച്ചു

എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷാ ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷാഫലം പ്രഖ്യാപിച്ചു. കോട്ടയം ചങ്ങനാശേരി ചീരഞ്ചിറ സ്വദേശി ബിനു ജോര്‍ജിനാണ് ഒന്നാം റാങ്ക്. തൃശൂര്‍ വരവൂര്‍ സ്വദേശി എം. ജിഷ്ണു രണ്ടാം റാങ്കും എറണാകുളം സ്വദേശി ജെറി വിന്‍സെന്റ് മൂന്നാം റാങ്കും നേടി. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബാണ് പ്രവേശനപരീക്ഷാ ഫലം പ്രഖ്യാപിച്ചത്. ആദ്യ 100 റാങ്ക് ലഭിച്ചവരില്‍ 89 പേര്‍ ആണ്‍കുട്ടികളാണ്.


Sunday 24 June 2012

സ്‌കൂളുകളില്‍ ടാബ്‌ലറ്റ് പി.സി.കള്‍ സാര്‍വത്രികമാക്കും-മന്ത്രി അബ്ദുറബ്


വിദ്യാലയങ്ങളില്‍ സമഗ്ര വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കും -മന്ത്രി
ഫറോക്ക്: സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ക്ക് പകരം ടാബ്‌ലറ്റ് പി.സി.കള്‍ സാര്‍വത്രികമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് പറഞ്ഞു. ചാലിയം ക്രസന്റ് പബ്ലിക് സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ്‌റൂം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാലോ അഞ്ചോ വര്‍ഷംകൊണ്ട് സ്‌കൂളുകളിലെ പഠനസമ്പ്രദായം ഈ രീതിയിലാക്കാനാകുമെന്നാണ് പ്രതീക്ഷ. വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇത്തരം കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കാന്‍ എം.എല്‍.എ, എം.പി, പി.ടി.എ. ഫണ്ടുകള്‍ പ്രയോജനപ്പെടുത്തണം. പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതിനുള്ള ഭാരിച്ച ചെലവ് കുറയ്ക്കാനും ഇതിലൂടെ സാധിക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സ്മാര്‍ട്ട് ക്ലാസുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

Friday 22 June 2012

'മതമില്ലാത്ത ജീവന്‍' വിതരണം ചെയ്തതില്‍ ദുരൂഹതയെന്ന് മന്ത്രി


തിരുവനന്തപുരം: 'മതമില്ലാത്ത ജീവന്‍' എന്ന പാഠഭാഗം ഉള്‍ക്കൊള്ളുന്ന ഏഴാം ക്ലാസ് സാമൂഹ്യപാഠ പുസ്തകം ഈ വര്‍ഷം വീണ്ടും വിതരണം ചെയ്തതില്‍ ദൂരൂഹതയുള്ളതായി സംശയിക്കുന്നുവെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞു. മനപ്പൂര്‍വം വിവാദം സൃഷ്ടിക്കാന്‍ പിന്‍വലിച്ച പുസ്തകം ആരെങ്കിലും വിതരണത്തിന് എത്തിച്ചതാണോയെന്ന് പരിശോധിക്കും. 

എല്ലാ സ്‌കൂളിലും മലയാളം പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കും - മന്ത്രി


തിരുവനന്തപുരം: മലയാളം ഒന്നാം ഭാഷയായി പഠിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമായും നടപ്പാക്കുമെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞു. കേന്ദ്രീയ വിദ്യാലയങ്ങള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ.സ്‌കൂളുകളിലും മലയാളം പഠിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അവര്‍ നല്‍കിയ കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണ്. 

എന്നാല്‍ സമവായ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളിലും മലയാളം പഠിപ്പിക്കുന്ന സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും-മന്ത്രി വ്യക്തമാക്കി. പി.ഉബൈദുള്ളയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. 

Thursday 21 June 2012

വിദ്യാഭ്യാസ അവകാശത്തിനുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് രണ്ട് വര്‍ഷം ഉപയോഗിക്കാം


തിരുവനന്തപുരം: വിദ്യാഭ്യാസ അവകാശത്തിനുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് രണ്ട് വര്‍ഷം വരെ ഉപയോഗിക്കാമെന്ന് മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയില്‍ പറഞ്ഞു. സാധാരണ ഒരു വര്‍ഷത്തേക്കാണ് വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. എന്നാല്‍ കുടുംബ വരുമാനത്തില്‍ മാറ്റം വരാമെന്നതിനാലാണ് ഓരോ വര്‍ഷവും ഇത് പുതുക്കണമെന്ന് ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസ ആവശ്യത്തിനുള്ള സര്‍ട്ടിഫിക്കറ്റ് രണ്ടു വര്‍ഷമോ, കോഴ്‌സ് തീരുന്നതുവരെയോ ഉപയോഗിക്കാന്‍ അവസരമുണ്ടാകും. എ.ടി. ജോര്‍ജിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ജീവിതനൈപുണ്യ പരിശീലനം ഈ അധ്യയനവര്‍ഷം എട്ടാം ക്ലാസ്സുവരെ

 ആലപ്പുഴ: കുട്ടികളിലെ സ്വഭാവരൂപത്കരണത്തിനായി സ്‌കൂള്‍ കരിക്കുലത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ ജീവിത നൈപുണ്യപരിശീലനം ഈ അധ്യയനവര്‍ഷം എട്ടാം ക്ലാസ്സുവരെ നടപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. ലഹരിവസ്തുക്കളുടെ ഉപയോഗവും അക്രമവാസനകളും കുട്ടികളില്‍ കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് പരീശീലനം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു അധ്യയനവര്‍ഷം 20 മണിക്കൂര്‍ പരിശീലനത്തിന് മാറ്റിവയ്ക്കാനാണ് തീരുമാനം. ഇതിനായുള്ള സിലബസ്, കരിക്കുലം കമ്മിറ്റി തയ്യാറാക്കി വിദ്യാഭ്യസവകുപ്പിന് കൈമാറി .
തിരുവന്തപുരത്തെ സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങിന്റെ നേതൃത്വത്തിലാണ് സിലബസ് തയ്യാറാക്കിയത്. സിലബസ് സംബന്ധിച്ച പരിശീലനം അധ്യാപകര്‍ക്കും വിദ്യാഭ്യാസ വിദഗ്ധര്‍ക്കും നല്‍കുന്നതിനായി എന്‍.സി.ഇ.ആര്‍.ടി. യുടെ ശില്പശാല 23, 24, 25 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. വിദ്യാഭ്യാസ വിദഗ്ധരുടെയും അധ്യാപകരുടെയും പ്രതികരണങ്ങളും കൂടി പരിശോധിച്ചതിനുശേഷം മാറ്റം അവശ്യമുണ്ടെങ്കില്‍ അതും സിലബസ്സില്‍ ഉള്‍പ്പെടുത്തും. സംസ്ഥാനതല ശില്പശാലയില്‍ പങ്കെടുത്തവരായിരിക്കും ജില്ലകളില്‍ പരീശീലനത്തിന് നേതൃത്വം നല്‍കുക. പരിശീലനത്തില്‍ പ്രധാനമായും പത്ത് കാര്യങ്ങളാണ് ഉള്‍പ്പെടുത്തുന്നത്. ആശയവിനിമയശേഷി വളര്‍ത്തിയെടുക്കല്‍, ഗുണദോഷങ്ങള്‍ സ്വയം തിരിച്ചറിയല്‍, തീരുമാനമെടുക്കാനുള്ള കഴിവ്, പ്രശ്‌നപരിഹാരശേഷി ഉണ്ടാക്കല്‍, സര്‍ഗ്ഗാത്മക ചിന്ത, ഗുണദോഷ യുക്തിവിചാരം, വികാര നിയന്ത്രണം, സമ്മര്‍ദ നിയന്ത്രണം എന്നീ കാര്യങ്ങളാണ് സിലബസ്സില്‍ വരുന്നത്.
കുട്ടികളുടെ പ്രായത്തിനനുസരിച്ചായിരിക്കും ഓരോ ക്ലാസ്സിലേക്കും പരീശീലന മോഡ്യൂള്‍ തയ്യാറാക്കുക . സിലബസ്സില്‍ ക്ലാസുകള്‍ക്ക് പകരം സംവാദങ്ങള്‍, ഗ്രൂപ്പ് ആക്ടിവിറ്റി, ഉദാഹരണങ്ങള്‍ എന്നിവയ്ക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. ഒരോ ക്ലാസ്സിലേക്കും പ്രത്യേക പരിശീലന മോഡ്യൂളാണ്. ഇക്കാര്യങ്ങള്‍ അധ്യാപകന്‍ നേരിട്ട് പറഞ്ഞ് കൊടുക്കുന്നതിന് പകരം പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്. മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികളില്‍ സ്വാഭാവരൂപവത്കരണത്തിന് പുറമേ പരിസ്ഥിതി ബോധം, ജീവിത ശൈലീ രോഗങ്ങള്‍, പൊണ്ണത്തടി എന്നിവയും സിലബസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.. 

വായനദിനാചരണം തുടങ്ങി


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെയും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ 17ാമത് സംസ്ഥാനതല വായനവാരാഘോഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. വായിച്ചു വളരുകയെന്ന പി.എന്‍. പണിക്കരുടെ സന്ദേശം എന്നും നിറഞ്ഞു നില്‍ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വായനയെ പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം അങ്ങേയറ്റം ശ്രമിച്ചിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 
യുവതലമുറ വായനയിലേക്ക് തിരിച്ചുവരുന്നുണ്ടെന്നും പുസ്തകങ്ങള്‍ യുവാക്കള്‍ക്കിടയില്‍ സജീവമാകുന്നുവെന്നും മന്ത്രി അബ്ദുറബ്ബ് പറഞ്ഞു. വായനയുടെ ലോകം സമ്മാനിക്കുന്ന സുഖം മറ്റൊന്നിനും നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പുതിയ തലമുറ വായനയില്‍നിന്ന് അകലുകയാണെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. സാംസ്‌കാരികമായ അധഃപതനത്തിന് കാരണം വായനയുടെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
വായനയിലൂടെ വളരാനാണ് പി.എന്‍ പണിക്കര്‍ നിര്‍ദേശിച്ചതെങ്കിലും ഇന്നത്തെ യുവാക്കള്‍ വായനയിലൂടെ വഷളാവുന്ന കാഴ്ചയാണെങ്ങുമെന്ന് മുഖ്യപ്രഭാഷണത്തില്‍ ഒ.എന്‍.വി കുറുപ്പ് പറഞ്ഞു. നല്ലകാര്യങ്ങളെക്കാള്‍ കൂടുതല്‍ ചീത്തകാര്യങ്ങളാണ് കുട്ടികള്‍ക്ക് വായിക്കാന്‍ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കുള്ള കമ്പ്യൂട്ടര്‍ ടാബ്‌ലെറ്റുകളുടെ വിതരണോദ്ഘാടനം ഒ.എന്‍.വി കുറുപ്പ് നിര്‍വഹിച്ചു. ബി.എസ്.എന്‍.എല്‍. പെന്റാ ടാബുകള്‍ പാന്തല്‍ ടെക്‌നോളജീസ് മാനേജിങ് ഡയറക്ടര്‍ വിജേന്ദര്‍സിങ് മന്ത്രി അബ്ദുറബ്ബിന് കൈമാറി.
ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച 'സ്വാതി തിരുനാള്‍ ജീവിതവും കൃതികളും' എന്ന പുസ്തകം അബ്ദുറബ്ബ് പ്രകാശനം ചെയ്തു. കര്‍ണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാള്‍ ആദ്യപ്രതി ഏറ്റുവാങ്ങി. പാലോട് രവി എം.എല്‍.എ, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം.ആര്‍ തമ്പാന്‍, ജോര്‍ജ് ഓണക്കൂര്‍, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ തോമസ് രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാരാചരണ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 7.30 വരെ കനകക്കുന്ന് കൊട്ടാരത്തില്‍ സ്മാര്‍ട്ട് ക്ലാസ് റൂം അവതരണവും വി.ജെ.ടി. ഹാളില്‍ പുസ്തക പ്രദര്‍ശനവും നടക്കും.

Wednesday 20 June 2012

കോഴിക്കോട് കല്‍പ്പറ്റ റിപ്പണ്‍ എല്‍.പി. സ്‌കൂള്‍ യു.പി.യാക്കും - മന്ത്രി അബ്ദുറബ്ബ്


തിരുവനന്തപുരം: കല്‍പ്പറ്റ റിപ്പണ്‍ എല്‍.പി സ്‌കൂള്‍ യു.പിയാക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് നിയമസഭയില്‍ അറിയിച്ചു. എം.വി ശ്രേയാംസ്‌കുമാറിന്റെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം മുതല്‍ തന്നെ ആറാം ക്ലാസും വരുംവര്‍ഷങ്ങളില്‍ തുടര്‍ന്നുള്ള ക്ലാസുകളും അനുവദിക്കാനുള്ള നിര്‍ദേശവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ധനവകുപ്പുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കും.
പ്രദേശത്തിന്റെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പരിഗണിക്കുമ്പോള്‍ മുപ്പെനാട് പഞ്ചായത്തില്‍ യു.പി സ്‌കൂള്‍ അനുവദിക്കേണ്ടത് അത്യാവശ്യമായി കരുതുന്നു. ഈ പഞ്ചായത്തില്‍ ഒരു ഹൈസ്‌കൂളാണ് നിലവിലുള്ളത്. നിലവിലുള്ള അരപ്പറ്റ സി.എം.എസ്. ഹൈസ്‌കൂളില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് റിപ്പണ്‍ എല്‍. പി.സ്‌കൂള്‍. ആറാം ക്ലാസ് മുതലുള്ള മറ്റ് സ്‌കൂളുകളൊന്നും അഞ്ച് കിലോമീറ്ററിനുള്ളില്‍ പ്രവര്‍ത്തിക്കുന്നില്ല. സി.എം. എസ്.സ്‌കൂളിലാകട്ടെ ഇനിയും കുട്ടികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുമല്ല.
വിദ്യാഭ്യാസ അവകാശനിയമ പ്രകാരം ഒരു കിലോമീറ്ററിനുള്ളില്‍ എല്‍.പിയും മൂന്ന് കിലോമീറ്ററിനുള്ളില്‍ യു.പിയും വേണം. ഈ മാനദണ്ഡം അടിസ്ഥാനമാക്കിയാലും മുപ്പെനാട് പഞ്ചായത്തില്‍ യു. പി. സ്‌കൂള്‍ അനുവദിക്കേണ്ടതാണ്.

സ്‌കൂളിന് എസ്റ്റേറ്റ് തന്നെ സ്ഥലം നല്‍കാനും പഞ്ചായത്തിന്റെ ഫണ്ടും എം.എല്‍.എ ഫണ്ടും കെട്ടിട നിര്‍മാണത്തിനായി ഉപയോഗപ്പെടുത്താമെന്നും ശ്രേയാംസ്‌കുമാര്‍ നിര്‍ദേശിച്ചു. നിലവില്‍ ഉപരിപഠന സൗകര്യമില്ലാത്തതിനാല്‍ കുട്ടികള്‍ ഇടയ്ക്കുവെച്ച് പഠനം നിര്‍ത്തി പോവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Monday 18 June 2012

സ്‌കൂള്‍ അധ്യാപക ഒഴിവുകള്‍ നികത്താന്‍ അനുമതി


തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇക്കൊല്ലം അധ്യാപകരുടെ മരണം, രാജി, പ്രൊമോഷന്‍, റിട്ടയര്‍മെന്റ് എന്നിവമൂലമുണ്ടാകുന്ന ഒഴിവുകള്‍ നികത്താമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
കുട്ടികളുടെ യു.ഐ.ഡി. എടുത്തശേഷം അവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാഫ്ഫികേ്‌സഷന്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കും.
വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് എല്ലാ സ്‌കൂള്‍ കുട്ടികളുടെയും യു.ഐ.ഡി. എടുക്കുന്നതിനായി ഐ.ടി.അറ്റ് സ്‌കൂള്‍ പ്രോജക്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ അധ്യാപകരെ നിയമിക്കുന്നതിന് ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത മാനദണ്ഡമായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സി.ടി.ഇ.ടി, നെറ്റ്, സെറ്റ് എന്നിവ പാസായിട്ടുള്ളവരും എം.ഫില്‍ പി.എച്ച്ഡി. യോഗ്യതയുള്ളവരും ടെറ്റ് പാസാകേണ്ടതില്ല. സ്ഥിരനിയമനത്തിനായി ടെറ്റ് യോഗ്യതയുള്ള അധ്യാപകര്‍ ലഭ്യമാകുന്നതുവരെ ദിവസവേതനാടിസ്ഥാനത്തില്‍ ടെറ്റ് പാസ്സാകാത്തവരെ നിയമിക്കാവുന്നതാണ്.

Sunday 17 June 2012

കെ.എസ്.ടി.യു. മെംബെര്‍ഷിപ്‌ കാമ്പയയിന്‍

 കോഴിക്കോട് ജില്ല മെംബെര്‍ഷിപ്‌  കാമ്പയയിന്‍ സംസ്ഥാന ട്രഷറര്‍ വി കെ മുസ ഉദ്ഘാടനം ചെയ്യുന്നു
                   ---------------------------------------------------

കെ.എസ്.ടി.യു. കോഴിക്കോട് ജില്ല

കെ.എസ്.ടി.യു. കോഴിക്കോട്  ജില്ലാ കമ്മറ്റിയുടെ അവകാശ പത്രിക ജില്ല പ്രസിഡണ്ട്‌ പി കെ അസീസ്‌
DDE (In-Charge) പി അജയ്കുമാരിനു സമര്‍പ്പിക്കുന്നു.

Saturday 16 June 2012

കുട്ടികളുടെ എണ്ണത്തില്‍ കുറവ് തുടരുന്നു കുട്ടികള്‍ക്കെതിരെയുള്ള പീഡനശ്രമം തടയാന്‍ നിയമം


തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന അധ്യാപകര്‍ക്കെതിരെ കര്‍ശന നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഗുണമേന്മാപരിശോധന സമിതിയോഗത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, വിദ്യാലയങ്ങളില്‍ ഈ വര്‍ഷം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

അധ്യാപകര്‍ കുട്ടികള്‍ക്കുനേരെ നടത്തുന്ന ലൈംഗിക പീഡനക്കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പീഡനശ്രമം നടത്തുന്ന അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനും നിയമത്തില്‍ വ്യവസ്ഥകളുണ്ടാകും. നിയമം സംബന്ധിച്ച സര്‍ക്കുലര്‍ ഉടനെതന്നെ എല്ലാ സ്‌കൂളുകള്‍ക്കും അയച്ചുകൊടുക്കും. സര്‍ക്കുലര്‍ കിട്ടിയാല്‍ സ്റ്റാഫ് കൗണ്‍സില്‍ ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ചചെയ്യണം. ഗുണമേന്മാ പരിശോധന സമിതിയില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച ഈ നിര്‍ദേശത്തെ എല്ലാ അധ്യാപക സംഘടനകളും പിന്തുണച്ചിട്ടുണ്ട്.
പുതുതായി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്ന പ്രവണത ഇക്കൊല്ലവും തുടരുകയാണെന്ന് സമിതി വിലയിരുത്തി. ആറാമത്തെ പ്രവൃത്തിദിവസം നടത്തിയ കണക്കെടുപ്പിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം 3986158 കുട്ടികളുണ്ട്. കഴിഞ്ഞവര്‍ഷം ഇത് 4235285 ആയിരുന്നു. രണ്ടരലക്ഷത്തോളം പേരുടെ കുറവ്. ഒന്നാംക്ലാസില്‍ 302147 പേര്‍ ഇക്കൊല്ലം പ്രവേശനം നേടി.കഴിഞ്ഞവര്‍ഷം ഇത് 323373 ആയിരുന്നു.
എയ്ഡഡ് സ്‌കൂളൂകളിലെ മൊത്തം കുട്ടികളുടെ എണ്ണത്തിലും കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. 2410719 പേരാണ് ഇക്കൊല്ലം എയ്ഡഡ് സ്‌കൂളുകളില്‍ ചേര്‍ന്നത്. കഴിഞ്ഞവര്‍ഷം ഇത് 2598451 ആയിരുന്നു. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്. ഇക്കൊല്ലം 374875 പേര്‍ വിവിധക്ലാസുകളില്‍ പ്രവേശനം നേടി. കഴിഞ്ഞവര്‍ഷം ഇത് 372824 ആയിരുന്നു.

സംസ്ഥാനത്തെ സ്കൂളുകളില്‍ 39,86,188 വിദ്യാര്‍ഥികള്‍




സംസ്ഥാനത്തെ സ്കൂളുകളില്‍ നിന്നു ശേഖരിച്ച കണക്കു പ്രകാരം ഈ അധ്യയന വര്‍ഷം 39,86,188 കുട്ടികളാണു ഗവ./എയ്ഡഡ്/അണ്‍ എയ്ഡഡ് സ്കൂളുകളിലായി പഠിക്കുന്നത്. ഇതില്‍ ഗവ. സ്കൂളുകളില്‍ 12,00,594 കുട്ടികളും, എയ്ഡഡ് സ്കൂളുകളില്‍ 24,10,719 കുട്ടികളും, അണ്‍എയ്ഡഡ് സ്കൂളുകളില്‍ 3,74,875 കുട്ടികളും പഠിക്കുന്നു. ഈ വര്‍ഷം ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 3,02,147 ആണ്. ഇതു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 21,225 കുറവാണ്.

Friday 15 June 2012

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ ജില്ലകളില്‍ അദാലത്ത്


തിരുവനന്തപുരം: എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ പിഴവുകളുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനും പകരം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും പരീക്ഷാഭവന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 30ന് രാവിലെ 10ന് മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. തുടര്‍ന്ന് കണ്ണൂരില്‍ ജൂലായ് 19നും ഇടുക്കിയില്‍ ആഗസ്ത് 13നും പത്തനംതിട്ടയില്‍ സപ്തംബര്‍ 26നും അദാലത്ത് നടത്തും. മറ്റ് ജില്ലകളിലെ അദാലത്തുകളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും.
ജനനത്തീയതികളിലെ പിഴവ്, വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പേര്, മാര്‍ക്ക്, ജനനസ്ഥലം, ജാതി, മതം, ലിംഗം, വിലാസം, തിരിച്ചറിയല്‍ അടയാളം തുടങ്ങിയവ തിരുത്തുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നതെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു.
തിരുത്തലിന് ആവശ്യമായ രേഖകള്‍ നേരത്തെ സമര്‍പ്പിക്കണം. അദാലത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ക്ക് രസീത് നല്‍കും. പരമാവധി 30 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് അപേക്ഷ സ്വീകരിച്ച കേന്ദ്രത്തില്‍ വെച്ചുതന്നെ നല്‍കുമെന്നും മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു.
പി.എന്‍. പണിക്കര്‍ അനുസ്മരണാര്‍ഥം സംഘടിപ്പിക്കുന്ന വായനോത്സവത്തിന് ജൂണ്‍ 19ന് തിരിതെളിയും. വായനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10ന് കനകക്കുന്ന് കൊട്ടാരത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷതവഹിക്കും. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രി കെ.എം. മാണി, മന്ത്രി കെ.സി. ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Thursday 14 June 2012

മലപ്പുറം ജില്ലയിലെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി


തിരുവനന്തപുരം: പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാഭ്യാസ വികസന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള മലപ്പുറം ജില്ലയിലെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 

1994 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പ്രത്യേക പദ്ധതി നിര്‍ത്തലാക്കിയതിനെത്തുടര്‍ന്നാണ് സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. ആറ് ഹൈസ്‌കൂളുകള്‍, 11 യു.പി.സ്‌കൂളുകള്‍, 24 എല്‍.പി.സ്‌കൂളുകള്‍ എന്നിവയാണ് ഈ പദ്ധതിയനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നത്. ഇവയില്‍ ആറെണ്ണത്തിന്റെ പ്രവര്‍ത്തനം നിലച്ചു. ശേഷിക്കുന്ന 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും. 2003 ജനവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഈ തീരുമാനം നടപ്പിലാക്കുക. അധ്യാപകരുടേയും ജീവനക്കാരുടേയും ശമ്പളക്കുടിശ്ശിക പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും.

Monday 11 June 2012

പഠനം മുടങ്ങിയവര്‍ക്കു പത്താംക്ളാസ്സ് ജയിക്കാം


സ്കൂള്‍ പഠനം ഇടയ്ക്കു മുടങ്ങിയവര്‍ക്കും നവസാക്ഷരര്‍ക്കും പത്താംക്ളാസ്സ്  തുല്യതാപരീക്ഷ എഴുതാന്‍ സാക്ഷരതാമിഷന്‍ അവസരം നല്‍കുന്നു. ഒന്നേകാല്‍ലക്ഷം പേര്‍ക്ക് പദ്ധതിയുടെ ഗുണം കിട്ടിയിട്ടുണ്ട്. ഉപരിപഠനത്തിനും ഉദ്യാഗത്തിനും ഈ യോഗ്യത തുണയാകും.
ഏഴാം ക്ളാസ്സോ സാക്ഷരതാ മിഷന്റെ ഏഴാം ക്ളാസ്സ് തുല്യതാപരീ ക്ഷയോ ജയിച്ച, 17 വയസ്സു തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. എട്ടിനും പത്തിനും ഇടയില്‍ പഠനം നിര്‍ത്തിയ വര്‍ക്കും പഴയ എസ്എസ്എല്‍സി തോറ്റവര്‍ക്കും എഴുതാം. സര്‍ക്കാര്‍ പരീക്ഷാബോര്‍ഡ് ഗ്രേഡിങ് രീതിയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. കോഴ്സ് ദൈര്‍ഘ്യം പത്തുമാസം. പത്തിലെ വിഷയമെല്ലാം പഠിക്കണം. മുതിര്‍ന്നവര്‍ക്ക് ഇണങ്ങുന്ന പാഠ്യക്രമം. എല്ലാ പൊതുഅവധി ദിവസവും സര്‍ക്കാര്‍/എയ്ഡഡ് സ്കൂളില്‍ സമ്പര്‍ക്ക ക്ളാസ്സുകള്‍. പുസ്തകമടക്കം കോഴ്സ് ഫീ 1500 രൂപ. പരീക്ഷാഫീ 300 രൂപ. പട്ടികവിഭാഗക്കാര്‍ക്ക് ഇളവുകിട്ടും. അപേക്ഷാഫോമും പ്രോസ്പെ ക്റ്റസും ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേ ഷന്‍ ഓഫിസിലെ തുടര്‍വിദ്യാകേന്ദ്രത്തില്‍ 100 രൂപയ്ക്കു കിട്ടും. സാക്ഷരതാമിഷന്‍ ജില്ലാ ഓഫിസിലും ഫോംവിതരണമുണ്ട്. 
www.literacymissionkerala.org      എന്ന വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത ഫോമാണ് അയയ്ക്കുന്നതെങ്കില്‍ 100 രൂപ അധികം അടയ്ക്കണം.  അപേക്ഷയോടൊപ്പമുള്ള ചെലാന്‍ പൂരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ശാഖകളില്‍ പണമടയ്ക്കാം. ചെലാന്റെ   KSLMA  കോപ്പി അപേക്ഷയോടൊപ്പം അയയ്ക്കണം. ജൂലൈ 31വരെ റജിസ്റ്റര്‍ ചെയ്യാം. 
സംശയപരിഹാരത്തിനു ഫോണ്‍: 0471 2322253. 

കെ.എസ്.ടി.യു.അവകാശപത്രിക


1. സംസ്ഥാനത്തെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കേന്ദ്രനിരക്കില്‍  ശമ്പളം നല്‍കുക.

2.നിയമനാംഗീകാരം ലഭിച്ച അധ്യാപകര്‍ക്ക്  അംഗീകാരത്തിന് മുന്‍കാല പ്രാഭല്യം നല്‍കുക.
3. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ എയ്ഡഡ് സര്‍വ്വീസ് ഗ്രേഡിനും മറ്റും ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുക.
4. ജില്ലാന്തര സ്ഥലമാറ്റം അധ്യാപകരുടെ മുഴുവന്‍ സര്‍വ്വീസും സീനിയോരിറ്റിക്ക് പരിഗണിക്കുക.
5. ഏരിയാ ഇന്റര്‍സീവ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുക.
6. ഹൈസ്കൂള്‍ കായിക അധ്യാപകര്‍ക്ക് ഹൈസ്കൂള്‍ അധ്യാപകരുടെ ശമ്പളം നല്‍കുക.
7. ഭാഷാ അധ്യാപകരുടെ എച്ച്.എം.  പ്രമോഷന്‍ വൈകാതെ നടപ്പാക്കുക. 
8. സംസ്ഥാനത്തെ പാഠപദ്ധതിയും സിലബസ്സും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുക.
9. 2011-12 അധിത തസ്തികയില്‍ നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കുക.
10. പുതുതായി അനുവധിച്ച ഹര്‍സെക്കണ്ടറി വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കുക.
11. ഹയര്‍സെക്കണ്ടറി ഇല്ലാത്ത പഞ്ചായത്തുകളില്‍ ഹയര്‍സെക്കണ്ടറി  സ്കൂളുകള്‍ അനുവദിക്കുക.
12. കലാ-കായിക-ശാസ്ത്രമേളകളുടെ മേന്വല്‍ പരിഷ്കരിക്കുക.
13. സ്പെഷല്‍ സ്കൂളുകളെ സംരക്ഷിക്കുക.
14. സ്പെഷ്യല്‍ സ്കൂളിലെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറക്കുക.
15. സ്പെഷ്യലിസ്റ് അധ്യാപകരെ സംരക്ഷിക്കുന്നതിനായി അധ്യാപക പാക്കേജ് കൊണ്ടുവരിക.
16. നിയമനാംഗീകാരം ലഭിക്കാതെ പുറത്തുപോയ അധ്യാപകര്‍ക്ക് അംഗീകാരവും ശമ്പളം നല്‍കുക.
17. ജനസംഖ്യാനുപാതികമായി ഉപജില്ലാ-വിദ്യാഭ്യാസ ജില്ലകളെ വിഭജിക്കുക.
18. ഹയര്‍സെക്കണ്ടറി-വി.എച്ച്.എസ്.സികളിലെ നവീന കോഴ്സുകളും  പുതിയ ബാച്ചുകളും അനുവധിക്കുക.
19. പ്രൈമറി ഡയറക്ട്രേറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുക.
20. വിദ്യാഭ്യാസ വകുപ്പില്‍ വര്‍ഷങ്ങളായി ഒത്തുതീര്‍പ്പാക്കാതെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അദാലത്തുകള്‍ സംഘടിപ്പിക്കുക.
21. സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിലെ നോണ്‍ടീച്ചിംഗ് ജീവനക്കാരെയും പാക്കേജില്‍ കൊണ്ടുവന്ന്  അവര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കുക.

അധ്യാപക പരിശീലനം ജൂലായില്‍ ആരംഭിക്കും

കോട്ടയം: വിവരസാങ്കേതികവിദ്യയും വ്യക്തിത്വവികസനവും ആധുനികമാനേജ്‌മെന്റ് തന്ത്രങ്ങളും പഠിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ അധ്യാപകരും പാഠശാലയിലേക്ക്. ജൂലായില്‍ ആരംഭിക്കുന്ന പരിശീലനം വര്‍ഷം മുഴുവന്‍ തുടരും. പത്ത് അധ്യാപകരുള്ളിടത്തുനിന്ന് ഒരാള്‍ എന്ന നിലയിലാണ് പരിശീലത്തിന് പോവുക. സ്‌കൂളില്‍ അധ്യയനം മുടങ്ങാത്തവിധമാകും ഇത്. പത്ത് ദിവസം മാത്രമാണ് ക്ലാസെന്നതിനാല്‍ പകരക്കാരന്‍ ഉണ്ടാവില്ല. മുന്‍ വര്‍ഷങ്ങളില്‍ ക്ലസ്റ്റര്‍ക്ലാസ്സുകളില്‍ പാഠ്യവിഷയങ്ങള്‍ സംബന്ധിച്ച പരിശീലനമാണ് നല്‍കിയിരുന്നത്. ഈ വര്‍ഷം ക്ലസ്റ്റര്‍ക്ലാസ്സുകള്‍ ഒഴിവാക്കി.പാഠ്യപദ്ധതി പരിശീലനത്തേക്കാള്‍ അധ്യാപകരുടെ വ്യക്തിത്വവികസനമാണ് പുതിയ പരിപാടിയില്‍ ലക്ഷ്യമിടുന്നത്. ഒപ്പം മാറുന്ന ലോകത്തിനൊപ്പം അധ്യാപകരെ മാറ്റിയെടുക്കുകയാണ് ഉദ്ദേശ്യം. സീനിയര്‍ അധ്യാപകരാണ് ആദ്യം പരിശീലനത്തിന് പോവുക.
മൊത്തം 160443 അധ്യാപകരാണ് 4011 ബാച്ചുകളിലായി 250 സെന്ററുകളില്‍ പഠിക്കാനെത്തുക. 16 ഘട്ടങ്ങളിലായാണ് ഇതു നടക്കുക. ആയിരം പരിശീലകരാണ് ഉണ്ടാവുക. തിരുവനന്തപുരം(13165), കൊല്ലം(11562), പത്തനംതിട്ട(6094),ആലപ്പുഴ(9249),കോട്ടയം(9056),ഇടുക്കി(5023), എറണാകുളം(12247), തൃശ്ശൂര്‍(14196), പാലക്കാട്(14180), മലപ്പുറം(23249), കോഴിക്കോട്(16653),വയനാട്(4164), കണ്ണൂര്‍(14709), കാസര്‍കോട്(6896) എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍നിന്ന് പരിശീലനത്തിന് പോകേണ്ട അധ്യാപകരുടെ എണ്ണം. എല്‍.പി. മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള മുഴുവന്‍ അധ്യാപകരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ഇവരെ പരിശീലിപ്പിക്കുന്ന ആയിരം പരിശീലകരുടെ ക്ലാസ്സുകള്‍ ജൂണ്‍ 19 മുതല്‍ 29 വരെ നടക്കും. മൂന്നിടങ്ങളിലായിട്ടാണ് ഇതുനടക്കുക. വടക്കന്‍ ജില്ലകളുടെ ക്ലാസ്സുകള്‍ കോഴിക്കോട്ടും മധ്യജില്ലകളുടെ ക്ലാസ്സുകള്‍ കൊച്ചിയിലും തെക്കന്‍ ജില്ലകളുടേത് തിരുവനന്തപുരത്തും.
മാനേജ്‌മെന്റ് വൈദഗ്ദ്ധ്യം , ഭാവാത്മകസമീപനം, ക്രിയേറ്റിവിറ്റി, ടീം വര്‍ക്ക്, ടൈം മാനേജ്‌മെന്റ്, സ്ട്രസ് നേരിടല്‍, പ്രശ്‌നപരിഹാരം, ജോലി സ്ഥലത്തെ മൂല്യങ്ങള്‍ എന്നിവയടക്കമുള്ള കാര്യങ്ങളാണ് ആദ്യ ഏഴുദിവസം പഠിപ്പിക്കുക. ബാക്കി മൂന്നുനാള്‍ ഐ.ടി.പരിശീലനവും. ഇക്കൊല്ലത്തെ പരിശീലനം പൂര്‍ത്തിയാകുമ്പോള്‍ അധ്യയനവര്‍ഷം അവസാനമാകും. അടുത്തവര്‍ഷം പാഠ്യപദ്ധതിയാകും പരിശീലിപ്പിക്കുക. അതും ഇതേരീതിയിലാകും നടത്തുക.

KSTU Kollam

കെ.എസ്.ടി.യു. കൊല്ലം ജില്ലാ നേതൃപരിശീനല ക്യാമ്പ് സംസ്ഥാന പ്രസിഡണ്ട് സി.പി.ചെറിയമുഹമ്മദ്  ഉദ്ഘാടനം ചെയ്യുന്നു.

Saturday 9 June 2012

Walpapper

സ്‌കൂള്‍ ഉച്ചഭക്ഷണത്തിനുള്ള തുക പ്രധാനാധ്യാപകര്‍ക്ക് നേരിട്ട് നല്‍കും


തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനുള്ള തുക ഇനിമുതല്‍ പ്രധാനാധ്യാപകര്‍ക്ക് നേരിട്ട് ലഭ്യമാക്കാനുള്ള നടപടിയായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ വഴി പ്രധാനാധ്യാപകര്‍ക്ക് പണം അനുവദിക്കുന്നതിന് പകരമായാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. ഡി.പി.ഐയില്‍ നിന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് വഴി പ്രധാനാധ്യാപകര്‍ക്ക് തുക എത്തുമ്പോഴുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും സമയം ലാഭിക്കുന്നതിനുമാണ് പുതിയ രീതി നടപ്പിലാക്കുന്നത്.സ്‌കൂളുകള്‍ക്കുള്ള തുക പ്രധാനാധ്യാപകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കുകയായിരിക്കും ചെയ്യുക. ഇതിനായി പ്രധാനാധ്യാപകരുടെ ബാങ്ക് അക്കൗണ്ട് നമ്പരുകളും മറ്റും പൊതു വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. ഒരു കുട്ടിക്ക് ഉച്ചഭക്ഷണത്തിന് എത്ര രൂപയാകും എന്നത് കണക്കാക്കി കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായിട്ടായിരിക്കും പ്രധാനാധ്യാപകര്‍ക്ക് തുക അനുവദിക്കുക. ഇതുപയോഗിച്ച് ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങള്‍ മാവേലി സ്റ്റോര്‍ വഴിയും മറ്റും പ്രധാനാധ്യാപകര്‍ക്ക് വാങ്ങാനാകും. എന്നാല്‍ പാല്‍ വിതരണത്തിനുള്ള തുക ഇങ്ങനെ നല്‍കണോയെന്ന് തീരുമാനമായിട്ടില്ല.അതോടൊപ്പം സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ഓണ്‍ലൈനായി മോണിട്ടര്‍ ചെയ്യുന്ന സംവിധാനംകൂടുതല്‍ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ചും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്. എ.ഇ.ഒ മാര്‍ മോണിട്ടര്‍ ചെയ്തിരുന്ന ഉച്ചഭക്ഷണ വിതരണം സംബന്ധിച്ച കണക്കും മറ്റും ഡി.പി.ഐയില്‍ നേരിട്ടുതന്നെ മോണിട്ടര്‍ ചെയ്യുന്ന സംവിധാനമായിരിക്കുമിത്. ഇത് എങ്ങനെ വേണമെന്നത് സംബന്ധിച്ച് സംസ്ഥാന ഐ.ടി. മിഷനുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുമുണ്ട്.സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം സംബന്ധിച്ച് പലയിടങ്ങളില്‍ നിന്നും പലപ്പോഴായി പരാതികള്‍ ഉയര്‍ന്നിരുന്നു. കുട്ടികള്‍ക്ക് നല്‍കാത്ത ഭക്ഷണ സാധനങ്ങള്‍ നല്‍കി എന്ന് കണക്കില്‍ വരുത്തുന്നു എന്ന ആരോപണങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ടു മോണിട്ടറിങ് കൂടുതല്‍ കാര്യക്ഷമമാക്കാനാണ് പുതിയ സംവിധാനം ഒരുക്കുന്നത്.

Wallpapper 6




നിര്‍ധന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ഐ പാഡ് നല്‍കും -മന്ത്രി അലി



പെരിന്തല്‍മണ്ണ: ന്യൂനപക്ഷ സമുദായത്തിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് അടുത്ത അധ്യയനവര്‍ഷം മുതല്‍ ഐ പാഡുകള്‍ വിതരണം ചെയ്യുന്നതിന് ശ്രമം നടത്തുമെന്ന് നഗരകാര്യ-ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ന്യൂനപക്ഷ സമുദായ വിദ്യാര്‍ഥികള്‍ക്കുള്ള പഠനമേശ-കസേര വിതരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം പെരിന്തല്‍മണ്ണയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ പഠിച്ച് വളര്‍ന്നാലേ നല്ല പൗരന്‍മാരാകൂ. ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ന്യൂനപക്ഷ ക്ഷേമവകുപ്പ് ഈ പരിപാടി നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. മദ്രസ അധ്യാപകരുടെ ക്ഷേമനിധിയില്‍ രണ്ട് മാസത്തിനുള്ളില്‍ 30,000 പേരെ ചേര്‍ക്കും. മുസ്‌ലിം യുവാക്കള്‍ക്കായുള്ള പരിശീലനകേന്ദ്രം പെരിന്തല്‍മണ്ണയില്‍ തുടങ്ങാന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
നാലുകോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ന്യൂനപക്ഷ സമുദായത്തിലുള്ള 8000 കുട്ടികള്‍ക്കാണ് മേശയും കസേരയും ലഭിക്കുക. ഇത്തവണ 10-ാം തരത്തിലെത്തിയ വിദ്യാര്‍ഥികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പദ്ധതി വിശദീകരിച്ച ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. പി. നസീര്‍ പറഞ്ഞു. മലപ്പുറം ജില്ലയില്‍ 1400 വിദ്യാര്‍ഥികള്‍ പദ്ധതിയിലുണ്ട്. സിഡ്‌കോ വഴിയാണ് മേശയും കസേരയും എത്തിച്ചിട്ടുള്ളത്.

പ്ളസ് വണ്‍ പ്രവേശനം: അനാഥാലയത്തില്‍ നിന്നുള്ളവര്‍ക്ക് പരിഗണന

അനാഥാലയത്തിലെയും ക്ഷേമ സ്ഥാപനങ്ങളിലെയും അന്തേവാസികളായ  വിദ്യാര്‍ഥികളുടെ പ്ളസ് വണ്‍ പ്രവേശനം സുഗമമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി വരുന്നു. ഇതു സംബന്ധിച്ചു പഠനം നടത്തി അലോട് മെന്റ് നടപടികളില്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം ഉടന്‍ വിദ്യാഭ്യാസ വകുപ്പില്‍ എത്തും. സാമൂഹിക ക്ഷേമ വകുപ്പും വിദ്യാഭ്യാസ വകുപ്പും യോജിച്ചാവും ഇതി നു മുന്‍കൈ എടുക്കുക. സംസ്ഥാനത്തെ അനാഥാലയങ്ങളിലെയും ക്ഷേമ സ്ഥാപനങ്ങളിലും അന്തേവാസികളായ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്നതാണ് ഈ തീരുമാനം. 
പ്ളസ് വണ്‍ പ്രവേശനം ഏകജാലക സംവിധാനം വഴിയായതിനാല്‍ അലോട്മെന്റ് ദൂരസ്ഥലങ്ങളില്‍ ലഭിക്കാന്‍ ഇടയുണ്ട് എന്നതിനാ ലാണ് ഇത്. അനാഥാലയത്തിലെയും ക്ഷേമ സ്ഥാപനങ്ങളിലെയും അന്തേവാസികള്‍ക്ക് ഏറെ ദൂരം പോയി പഠിക്കേണ്ട സാഹചര്യം ഇതോടെ ഒഴിവാകും. പത്താം ക്ളാസ് വരെ പഠിച്ച സ്കൂളില്‍ പ്ളസ് വണ്‍ പഠന സൌകര്യം ഉണ്ടെങ്കില്‍ മറ്റൊന്നും പരിഗണിക്കാതെ ഇത്തരം വിദ്യാര്‍ഥികള്‍ക്ക് അതേ സ്കൂളില്‍ തന്നെ തുടര്‍ പഠനത്തിനുള്ള  സൌകര്യം ലഭ്യമാകും. അലോട്മെന്റില്‍ തന്നെ ഇവര്‍ക്കു പ്രത്യേക ഇടം നല്‍കുന്ന രീതിയാവും വരിക. ഇതിനു കഴിഞ്ഞില്ലെങ്കില്‍ ഏറ്റവും അടുത്ത സ്കൂളില്‍ പ്രവേശനം നല്‍കണമെന്നും നിര്‍ദേശമുണ്ട്. പ്ളസ് വണ്‍ പ്രവേശനത്തിനു യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്കു താമസസ്ഥല ത്തു നിന്ന് അകലെയുള്ള സ്ഥലങ്ങളില്‍ അലോട്മെന്റ് ലഭിക്കുമ്പോള്‍ പഠനം നിര്‍ത്തുന്ന പതിവ് ഇത്തരം സ്ഥാപനങ്ങളില്‍ കൂടുതലാണെ ന്നു കണ്ടതിനെ തുടര്‍ന്നാണ് തീരുമാനം. 
അതേസമയം, ഇക്കൊല്ലം ഏക ജാലക സംവിധാനം വഴിയുള്ള അലോട്മെന്റ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞതിനാല്‍ തീരുമാനത്തിന്റെ ആനുകൂല്യം അടുത്ത വര്‍ഷമേ വിദ്യാര്‍ഥികള്‍ക്കു ലഭിക്കൂ. ഓണ്‍ ലൈന്‍ അപേക്ഷ സ്വീകരിച്ചശേഷം വിദ്യാര്‍ഥികള്‍ക്ക് ട്രയല്‍ അലോട്മെന്റും നടത്തിക്കഴിഞ്ഞു.

അധ്യാപക പാക്കേജില്‍ വീഴ്ച: രണ്ടുപേര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ നടപ്പിലാക്കിയ അധ്യാപക പാക്കേജുമായി ബന്ധപ്പെട്ട് നിയമനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ സൂപ്രണ്ട് കെ.ബി. ശ്യാമളകുമാരി, മുന്‍ യു.ഡി.ക്ലാര്‍ക്കായ തോമസ് രാജന്‍ എന്നിവരെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണവിധേയ മായി സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു.

Thursday 7 June 2012

കേരളത്തില്‍ അക്കാദമിക് സിറ്റിക്കു പദ്ധതി

 
വിദേശ സര്‍വകലാശാലകള്‍ക്കു കേരളത്തില്‍ കോഴ്സുകള്‍ നടത്താനായി ദുബായ്  അക്കാദമിക് സിറ്റി മാതൃകയില്‍ സൌകര്യമേര്‍പ്പെടുത്താന്‍ പദ്ധതിയുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വ ത്തിലുള്ള സംഘം വൈകാതെ ദുബായ് സന്ദര്‍ശിച്ച്, അക്കാദമിക് സിറ്റി സ്ഥാപിക്കുന്ന തിനെക്കുറിച്ചു സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും.

കേരളത്തില്‍ വിദേശ സര്‍വകലാശാലാ ക്യാംപസുകള്‍ ആരംഭിക്കാനല്ല, അവരുടെ കോഴ്സുകള്‍ക്കായി ഒരു പൊതുകേന്ദ്രം തുടങ്ങാനാണു നിര്‍ദേശം. പ്രതിപക്ഷവുമായും ആലോചിച്ചാകും ഇതിനു ശ്രമിക്കുക. കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശനത്തിനു ദേശീയ പൊതു പ്രവേശന പരീക്ഷ ബാധകമാക്കണോ എന്ന കാര്യം രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളില്‍ വിശദമായി ചര്‍ച്ച ചെയ്തശേഷമേ തീരുമാനമെടുക്കൂ. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗ അജന്‍ഡയില്‍, കേന്ദ്ര ഫണ്ട് വിനിയോഗിച്ചു പ്രവര്‍ത്തി ക്കുന്ന ഐഐടി, എന്‍ഐടി, ഐഐഐടി സ്ഥാപനങ്ങളുടെ പ്രവേശനത്തിന് ഏകീകൃത പരീക്ഷയെന്നു മാത്രമാണു രേഖപ്പെടുത്തിയിരുന്നത്. സംസ്ഥാന എന്‍ജിനീയറിങ് പ്രവേശനത്തിനും ഏകീകൃത പൊതുപരീക്ഷ അടിസ്ഥാനമാക്കണമെന്ന നിര്‍ദേശം യോഗത്തിലുണ്ടായപ്പോള്‍ സംസ്ഥാനത്തു ചര്‍ച്ച ചെയ്യാതിരുന്നതിനാലാണ് അംഗീകരിക്കാത്തത്.

കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശനത്തിനു സാമുദായിക, പട്ടിക വിഭാഗങ്ങളുടെ സംവരണ വിഷയംകൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഏകീകൃത പ്രവേശന പരീക്ഷ വേണമെന്നുണ്ടെങ്കില്‍ ആലോചിക്കാന്‍ 30 വരെ സമയമുണ്ട്. എന്‍ജിനീയറിങ് പ്രവേശന പരീക്ഷകളുടെ എണ്ണം കുറയുന്നതു വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിനു കൂടുതല്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടാന്‍ ഇടയാക്കുമെന്നും മന്ത്രി വിശദീകരിച്ചു.

Monday 4 June 2012

Flex 7 X 3


വിദ്യാഭ്യാസം വീണുടഞ്ഞത് വീണ്ടെടുത്ത്.....


വീണ്ടുമൊരു അധ്യയന വര്‍ഷത്തിലെത്തി നാം..
പ്രതീക്ഷകളുടെ പുലരിക്കുളിരുമണിഞ്ഞ് പ്രത്യാശയുടെ പുതുനാമ്പുകള്‍ക്ക്  പൊതു സമൂഹം കണ്ണും കാതുമയച്ചു കാത്തിരുന്ന കൌതുക നിമിഷങ്ങള്‍!! തകരുമായിരുന്ന
പൊതുവിദ്യാഭ്യാസത്തെ ജഡാവസ്ഥയില്‍ നിന്നും മൃതസഞ്ജിവനി നല്‍കിയതിന്റെ പുളകോത്മക ഓര്‍മ്മകള്‍ നാം അയവിറക്കുന്നു. വിണുടഞ്ഞുപോയ വിദ്യാപളുങ്കിനെ അടുക്കും ചിട്ടയോടും പെറുക്കിയെടുത്ത്..... വീണ്ടെടുത്ത്.... വിദ്യാഭ്യാസത്തെ വിവാദങ്ങളില്‍ നിന്നും വിവേക വിഭാതത്തിലേക്കാനയിച്ച  വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റെയും യു.ഡി.എഫ് സര്‍ക്കാരിന്റെയും
ഇച്ഛാശക്തിക്ക് മുമ്പില്‍ നമുക്ക് നന്ദി പറയാം. കേരളം ക ണ്ട  എക്കാലത്തെയും സമഗ്ര  വിദ്യാഭ്യാസപരിഷ്കാരം - ടീച്ചേഴ്സ് മാഗ്നകാര്‍ട്ടയായ അധ്യാപക പാക്കേജിലൂടെ പൊതുവിദ്യാഭ്യാസത്തിന് പുതുജീവന്‍.

ഓളങ്ങള്‍ നിലച്ചേക്കും
വേദനകള്‍ മരിക്കില്ല...
വിദ്യാഭ്യാസവകുപ്പില്‍ ആദ്യമായി നിയമന നിരോധനം (Economy Order G.O(P)No.2278/99 Fin 17.11.1999) കൊണ്ടുവന്നത് ഇടതുഭരണത്തിലായിരുന്നു.  അധ്യാപക ദ്രോഹം ഒരു കുലത്തൊഴിലായി ഇവര്‍ സ്വീകരിച്ചുപോന്നു. കുലം
കുത്തികളെന്ന് വിളിച്ചില്ലെന്നേയുള്ളൂ. ഇവരുടെ ശരീരഭാഷ തന്നെ വൈരം നിറഞ്ഞത്.  ഗ്രാമസഭാ മിനുട്സെഴുതാന്‍ അധ്യാപികമാരെ തന്നെ വേണം. ചെക്കു പോസ്റുകളിലേക്കും
പഞ്ചായത്താഫീസിലേക്കും പറഞ്ഞയക്കാന്‍ അവര്‍ തന്നെ!! ഇരുന്നൂറു അധ്യായ  ദിനത്തിന്റേയും ആയിരം മണിക്കൂറിന്റേയും സംഗതി പറഞ്ഞു പേക്കിനാക്കളുണ്ടാക്കി.
വികലമായ പരിഷ്കാരങ്ങള്‍ കൊണ്ട്  വിദ്യാഭ്യാസ വകുപ്പ് പൊറുതിമുട്ടി. 
        വിദ്യാഭ്യാസ  ലണ്ടറുണ്ടാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു മാത്രമുണ്ടായിരുന്ന അധികാരം നാട്ടുകാര്‍ക്കൊക്കെ വിട്ടുകൊടുത്തു. ആലപ്പുഴ ജില്ലാപഞ്ചായത്തുണ്ടാക്കിയ കല ണ്ട റില്‍ പെരുന്നാള്‍ ദിനത്തിലും ചതയദിനത്തിലുമൊക്കെ അധ്യാപകര്‍ക്ക്  ഇംഗ്ളീഷ് പരിശീലനം. കരകുളം ഗ്രാമ പഞ്ചായത്ത് കേരള പാഠാവലിയു ണ്ടാ ക്കി അദ്ഭുതം കാട്ടി. സ്കൂള്‍ സമയമാറ്റം തീരുമാനിച്ചത് കാസര്‍കോട് ജില്ലയിലെ ഒരു സി.പി.എം  ഭരണ പഞ്ചായത്ത്. ജനപ്രതിനിധികളും പഞ്ചായത്തുകാരും വിദ്യാലയങ്ങളില്‍ കിടന്ന്   ഞരങ്ങാനും മിനുങ്ങാനും മെനക്കെട്ടപ്പോള്‍ 'മാനിഷാദ' പാടാന്‍ ജനം നിര്‍ബന്ധിതരായി. വിദ്യാലയങ്ങളെ പഞ്ചായത്തുകളെ ഏല്‍പിക്കല്‍ ചരിത്രപരമായ മ ണ്ട ത്തരമാണെന്ന്
ജസ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ തുറന്നടിച്ചു. മുമ്പ് ഡി.പി.ഇ.പി സിലസിനെ  പറ്റി മ ണ്ട ന്‍മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസമെന്ന് ജസ്റിസ് കൃഷ്ണയ്യരെ കൊണ്ട്  പറയിപ്പിച്ചതും ഇതേ ഇടതു ഭരണം തന്നെ. പ്രഥമ കമ്മ്യൂണിസ്ററ്മന്ത്രിസഭാംഗമായിരുന്നു കൃഷ്ണയ്യരെന്നോര്‍ക്കുക. അധ്യാപക വിരോധത്താല്‍ കലികേറിയ ഒരു സര്‍ക്കാരിനു അധ്യാപക വേദന
കാണാനേ കഴിഞ്ഞില്ല. വര്‍ഷങ്ങളോളം പണിയെടുത്തിട്ടും അംഗീകാരമില്ല, ശമ്പളവുമില്ല. പത്തും പതിമൂന്നും വര്‍ഷം പണിയെടുത്തിട്ടും ഡിവിഷന്‍ ഫാള്‍ മൂലം പുറത്തുപോയവരുടെ കണ്ണീരില്‍ കുതിര്‍ന്ന കഥ, കരളില്ലാത്തവരില്‍ കമ്പനമുണ്ടാക്കിയില്ല. ഇതൊരു  മാനുഷിക പ്രശ്നമായുര്‍ത്താന്‍ കെ.എസ്.ടി.യു പാടുപെട്ടു. ശമ്പളത്തിനും പ്രൊട്ടക്ഷനുംവേണ്ടി പ്രക്ഷോഭങ്ങളുടെ പെരുമഴ സൃഷ്ടിച്ചു. അനന്തപുരിയില്‍ സെക്രട്ടറിയേറ്റ് നടയില്‍
വര്‍ഷാവര്‍ഷം പ്രക്ഷോഭ സംഗമങ്ങള്‍ തീര്‍ത്തു. സംയുക്ത അധ്യാപക സമിതി വിദ്യാഭ്യാസ  കേരളത്തിന്റെ തിരുത്തല്‍ ശക്തിയായി മാറി. ആര്‍ക്കും എപ്പോഴും എടുത്തു കൊട്ടാവുന്ന
പെരുവഴിച്ചെണ്ടയല്ല സാറന്മാരെന്ന് ബേബി സാറിനെ ഓര്‍മപ്പെടുത്തി.
          മതമില്ലാത്ത ജീവനും, ജാതീയത പുന:സൃഷ്ടിച്ച ക്ളാസ് മുറി പാഠങ്ങളും മത  വിരുദ്ധതയും ദേശീയ ചിഹ്നങ്ങളോടുള്ള അനാദരവുമെല്ലാം ഇടതുഭരണത്തിന്റെ നിത്യസംഭവങ്ങളായിരുന്നു. ത്രിവര്‍ണ്ണപ്പതാകയുടെ കളറഞ്ചാക്കി! മഹാത്മജിയുടെ  സ്ഥാനത്ത് വാല്‍മാക്രി 'എന്റെമര'ത്തിലിരിപ്പായി. മദ്ഹബ് നഹി സികാത്ത എന്ന  അല്ലാമാ ഇഖ് ബാലിന്റെ വരികള്‍ക്ക് മുഹമ്മദ് നബി സികാത്ത എന്ന തിരുത്ത് നല്‍കി.  മുഹമ്മദ് നബി വൈരം പഠിപ്പിക്കുന്നുവെന്നായി. വിശ്വാസസമൂഹത്തെ വെല്ലുവിളിച്ച
ഇടതുഭരണത്തോട് പ്രതികാരമുണ്ടായി. വിദ്യാലയങ്ങളില്‍ നിന്നും കുട്ടികള്‍ ലക്ഷക്കണക്കിന് കൂടൊഴിഞ്ഞു. അനാദായാകര വിദ്യാലയങ്ങളുടെ എണ്ണം 3661 ആയി. ശമ്പളവും
ജോലി സുരക്ഷയുമില്ലാത്ത അധ്യാപക കുടുംബം നിത്യവറുതിയിലുമായി. മാന്യമായ ഒരു  തൊഴിലെന്നുകരുതി കെട്ടുതാലി പോലും പണയപ്പെടുത്തി പണിനേടിയവര്‍ വിധിയെ  പഴിച്ചും ഭരണത്തെ ശപിച്ചും ജോലിയുപേക്ഷിച്ചു. ജോലി തുടരുന്നവരോ ഒരു നല്ല  നാളേയ്ക്ക് കണ്ണും നട്ടിരുന്നു.

ഒരു വര്‍ഷം
ഒരു നൂറു നേട്ടം...
വേദന തിന്നവരുടെ വേദനക്കറുതി. നെഞ്ചകം പിളര്‍ന്നവരുടെ മനസ്സില്‍ ആശ്വാസത്തിന്റെ തുടികൊട്ടി. കേരളത്തില്‍ യു.ഡി.എഫിന്റെ സര്‍ക്കാര്‍ അധികാരത്തിലേക്ക്.
മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി, വിദ്യാഭ്യാസ മന്ത്രിയായി പി.കെ അബ്ദുറബ്ബും. കഴിഞ്ഞ ഒരു  വര്‍ഷം കൊണ്ട് ചരിത്രത്തിലില്ലാത്ത നേട്ടം വിദ്യാഭ്യാസ വകുപ്പ് കൊയ്തു.
  • കുട്ടികള്‍ പാഠപുസ്തകത്തെ കാത്തിരുന്ന ഇന്നലെകള്‍ക്ക് പകരം ഇന്ന്  പാഠപുസ്തകം കുട്ടിയെ കാത്തിരിക്കുന്നു.
  • ടേം പരീക്ഷ വീണ്ടെടുത്തു. ക്വസ്റ്യന്‍ ബാങ്ക് പരീക്ഷിച്ചു.
  • ക്വസ്റ്യന്‍ കച്ചോടക്കട പൂട്ടി.
  • ശമ്പളമില്ലാത്തവര്‍ക്ക് ശമ്പളം, അംഗീകാരം. 3389 അധ്യാപകര്‍ക്ക് ആനുകൂല്യം.
  • 2010-11 സര്‍വ്വീസിലുള്ളവര്‍ക്കെല്ലാം പ്രൊട്ടക്ഷന്‍
  • സര്‍വ്വീസില്‍ നിന്നും പുറത്തുപോയവര്‍ റിട്രഞ്ച്ഡ് ലിസ്റില്‍ ഉള്‍പ്പെടുത്തി 1200 പേര്‍ക്ക് ശമ്പളം. 1700 തസ്തിക നീക്കിവെച്ചു. പക്ഷെ ആളെ കിട്ടിയില്ല.(കെ.എസ്.ടി.എ -ക്കാരന്റെ നാക്കിറങ്ങിപ്പോയി).
  • എസ്.എസ്.എല്‍.സി, പ്ളസ് ടു മൂല്യനിര്‍ണ്ണയ, ഇന്‍വിജിലേഷന്‍ പ്രതിഫലതുകയില്‍ വര്‍ധന കൊണ്ടുവന്നു. അഞ്ചു വര്‍ഷം അനക്കമില്ലാതിരുന്നു,
  • നിത്യവേതനക്കാരുടെ വേതനം ഇരട്ടിയാക്കി. മുമ്പ് ഇരട്ടി വേദന മാത്രം.
  • വി.എച്ച്.എസ്.ഇ - ക്ക് പ്രിന്‍സിപ്പല്‍ പദവി കൊണ്ടുവന്നു.
  • പ്രൈമറി ഹെഡ്മാസ്റര്‍മാരെ ക്ളാസ് ചാര്‍ജില്‍ നിന്നും ഒഴിവാക്കി.
  • ന്യൂലി ഓപ്പണ്‍ഡ്, അണ്‍ എകണോമിക് ടേമുകള്‍ തന്നെ ഇല്ലാതായി.
  • 1:30, 1:35 അധ്യാപക - വിദ്യാര്‍ത്ഥി അനുപാതമായി.
  • 4799 സ്പെഷ്യലിസ്റ് അധ്യാപകര്‍ക്കും ജോലി സംരക്ഷണവും നിയമനാംഗീകാരവും.
  • സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകരെയും പാക്കേജില്‍ ഉള്‍പ്പെടുത്തി.
  • എ.ഐ.പി വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി.
  • ഹയര്‍ സെക്ക ണ്ട റിയില്‍ 550 അധിക ബാച്ച് അനുവദിച്ചു, മലാറില്‍ പുതുതായി അനുവദിച്ച വിദ്യാലയങ്ങളില്‍ തസ്തിക സൃഷ്ടിച്ചു.
  • ണ്ടു ഡിവിഷനുണ്ടങ്കില്‍ ഒന്നു ഇംഗ്ളീഷ് മീഡിയമാക്കാന്‍ ഉത്തരവിറക്കി.
  • തലയെണ്ണല്‍ ഭീഷണിയില്ലാതായി.
  • സി.ബി.എസ്.ഇ - എന്‍.ഒ.സി ക്ക് കര്‍ശനമായ നിബന്ധന കൊ ണ്ടു വന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനിയും നിരത്താനുണ്ട്.  ഇത് ക ണ്ട്  നിലം പരിശാകുന്ന സംഘടനകളുമു  ണ്ട്  . അധികാരമെന്നത് അഹന്ത  വര്‍ദ്ധിപ്പിക്കാനാവരുത്. സംഘടനകളുടെ തിണ്ണലം കാട്ടാനുമല്ല. പകരം 'ഇമേജ്'
വര്‍ദ്ധിപ്പിക്കണം ചെയ്തിയിലൂടെ. കണ്ണീര്‍ കയങ്ങളിലകപ്പെട്ട് കഷ്ടതയനുഭവിച്ചവരുടെ
സാന്ത്വനസ്പര്‍ശമാകണം അധികാരം. ആശ്വാസത്തിന്റെ കൈലേസാണ് വിഷമിക്കുന്നവര്‍ക്ക് വേണ്ടത്, അല്ലാതെ ക്രോധത്തിന്റെ കടലാസല്ല. വിദ്യാഭ്യാസമന്ത്രി ഒരു വര്‍ഷം
കൊ ണ്ട്  അതു തെളിയിച്ചു നൂറു മാര്‍ക്കോടെ, നൂറു  കാര്യങ്ങളിലൂടെ. കെ.എസ്.ടി.യു  അഭിമാനം കൊള്ളുന്നു.
അംഗീകാരം ലഭിച്ചവരുടെ മുന്‍കാല പ്രാബല്യം, ലീവ് വേക്കന്‍സിക്കാരുടെ പ്രശ്നം,
അംഗാകാരം ലഭിക്കാതെ പുറത്തുപോയവരുടെ പ്രശ്നം, യോഗ്യരായ ഭാഷാധ്യാപകരുടെ
എച്ച്.എം പ്രോമോഷന്‍, തളിപ്പറമ്പ്, മണ്ണാര്‍ക്കാട്, തിരൂരങ്ങാടി.... വിദ്യാഭ്യാസ ജില്ലകളുടെ
രൂപീകരണം, അന്തര്‍ദേശീയ നിലവാരമുള്ള പാഠ്യപദ്ധതിയും സിലസ്
പരിഷ്കരണവും, ഘടനമാറ്റം, പ്രൈമറി ഡയറക്ടറേറ്റ് രൂപീകരണം......
KSTU ആവശ്യപ്പെടുന്നു. പോരാട്ടം തുടരാം...
KSTU വില്‍ അണിചേരുക....


സി.പി.ചെറിയ മുഹമ്മദ്
(പ്രസിഡണ്ട്,  KSTU  )

എ.കെ. സൈനുദ്ദീന്‍ 
(ജന. സെക്രട്ടറി, KSTU 

കുട്ടികളിലെ ലഹരിയും ധൂര്‍ത്തും തടയുന്നതിന് ധര്‍മസേന: പി.കെ.അബ്ദുറബ്ബ്



കൊച്ചി: വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി സ്‌കൂളുകളില്‍ ധര്‍മസേന രൂപവത്ക്കരിക്കുമെന്ന് മന്ത്രി പി. കെ. അബ്ദുറബ്ബ് പറഞ്ഞു. സ്‌കൂള്‍ പ്രവേശനോല്‍സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 
പത്ത് രക്ഷിതാക്കള്‍ ഉള്‍പ്പെടുന്ന ധര്‍മസേനയുടെ യൂണിറ്റ് ഓരോ സ്‌കൂളിലും രൂപവത്കരിക്കും. കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി പഞ്ചായത്തടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ ആവിഷ്‌കരിക്കും. അധ്യാപകര്‍ക്കായുള്ള 50 ദിവസത്തെ സമഗ്രപരിശീലന പരിപാടി നടപ്പാക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്താന്‍ അധ്യാപക, രക്ഷകര്‍തൃസമിതികളെ ശാക്തീകരിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ അരിവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി പി. കെ. അബ്ദുറബ് നിര്‍വഹിച്ചു. പ്രധാന അധ്യാപകനും രക്ഷാകര്‍തൃസമിതി പ്രസിഡന്റിനും എസ്. എസ്. എ. സമര്‍പ്പിക്കുന്ന കൈപ്പുസ്തകം 'പഠിപ്പിക്കുക പരിരക്ഷിക്കുക' കെ. പി. ധനപാലന്‍ എം. പി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി ഏറ്റുവാങ്ങി. ഹൈബി ഈഡന്‍ എം. എല്‍. എ. അധ്യക്ഷത വഹിച്ചു. എം. എല്‍. എമാരായ ഡൊമിനിക് പ്രസന്‍േറഷന്‍, വി. പി. സജീന്ദ്രന്‍, ലൂഡി ലൂയിസ്, മേയര്‍ ടോണി ചമ്മണി, ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. ത്യാഗരാജന്‍, ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം. ഡി. മുരളി, എറണാകുളം ഗവ. ഗേള്‍സ് എച്ച്. എസ്. എസ് ഹെഡ്മിസ്ട്രസ് എം. ഇ. സരസ്വതി എന്നിവര്‍ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ സ്വാഗതവും എസ്. എസ്. എ പ്രോജക്ട് ഡയറക്ടര്‍ ഡോ. കെ. എം. രാമാനന്ദന്‍ നന്ദിയും പറഞ്ഞു.

Sunday 3 June 2012

ഇന്ന് സ്‌കൂള്‍ മുറ്റത്തേക്ക് 3.3 ലക്ഷം കുരുന്നുകള്‍

തിരുവനന്തപുരം: മൂന്നു ലക്ഷത്തിലേറെ കുരുന്നുകള്‍ തിങ്കളാഴ്ച സ്‌കൂള്‍ മുറ്റത്ത് കന്നിക്കാരായി അക്ഷരം കുറിക്കാനെത്തും. മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന തിങ്കളാഴ്ച രാവിലെ 3.3 ലക്ഷം കുട്ടികളാണ് സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലായി ഒന്നാം ക്ലാസില്‍ ചേരുന്നത്.
സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും.
ജില്ലാതല പ്രവേശനോത്സവം നടക്കുന്ന തിരുവനന്തപുരം മണക്കാട് ഗവ: സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ കുരുന്നുകള്‍ ചേരുന്നത്. 23 ഡിവിഷനുകളിലായാണ് ഇവിടെ ഒന്നാം ക്ലാസ് പ്രവേശനം നടക്കുക. മന്ത്രി വി. എസ്. ശിവകുമാര്‍ മണക്കാട് സ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
കന്നിക്കാരെ വരവേല്‍ക്കാന്‍ ജില്ലാ, ഉപജില്ലാ, സ്‌കൂള്‍ തലങ്ങളിലും പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മിക്ക സ്‌കൂളുകളിലും വര്‍ണാഭമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്ലാസ് മുറികള്‍ മുതല്‍ സ്‌കൂള്‍ മുറ്റംവരെ അലങ്കരിച്ചിട്ടുണ്ട്. കുട്ടികളെ കൈയിലെടുക്കാന്‍ മിക്ക സ്‌കൂളുകളും സമ്മാനങ്ങളും കരുതിവെച്ചിട്ടുണ്ട്. സര്‍ക്കാര്‍, എയിഡഡ്, അണ്‍എയിഡഡ് സ്‌കൂളുകളിലായാണ് ഇത്രയും കുട്ടികള്‍ ഒന്നാംതരത്തില്‍ ചേരുന്നത്. ഇതില്‍ മൂന്നു ലക്ഷത്തോളവും സര്‍ക്കാര്‍ സ്‌കൂളുകളിലാണ്.



വിദ്യാലയങ്ങളില്‍ രക്ഷിതാക്കളുടെ ധര്‍മസേന
തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ 'ധര്‍മസേന' രൂപവത്കരിക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ് അറിയിച്ചു. സാമൂഹിക മൂല്യങ്ങള്‍ പരിരക്ഷിക്കാന്‍ രക്ഷിതാക്കളുടെ സന്നദ്ധ സേവനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സന്നദ്ധ സേവനത്തിന് തയ്യാറുള്ള പത്ത് രക്ഷാകര്‍ത്താക്കളുടെ സംഘമാണ് സേനയുടെ ഒരു യൂണിറ്റ്. നന്മ കാംക്ഷിക്കുന്നവര്‍ക്കും തെറ്റിനെ തടയാന്‍ മുന്നോട്ടു വരുന്നവര്‍ക്കും സേന കരുത്ത് പകരും. സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിലും സേന നിര്‍ണായക പങ്കുവഹിക്കും.
ഈ സേനയെ പരിശീലിപ്പിക്കാന്‍ എല്ലാ പഞ്ചായത്തിലും 'ക്ഷേമകാരികള്‍' എന്ന പേരില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയോഗിക്കും. ആദ്യഘട്ടത്തില്‍ ഒരുലക്ഷം പേരാണ് സേനയിലുണ്ടാവുക.

Saturday 2 June 2012

ശിശുസൗഹൃദ അന്തരീക്ഷമൊരുക്കി മലപ്പുറം ജില്ലാതല സ്‌കൂള്‍ പ്രവേശനം


മലപ്പുറം: സംസ്ഥാനത്ത് വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ പഠനമികവിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ നാലിന് നടക്കും. വേങ്ങര ഉപജില്ലയിലെ ഊരകം മേല്‍മുറി ജി.എം.എല്‍.പി സ്‌കൂളില്‍ രാവിലെ 9.30 ന് നഗരകാര്യ- ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷയാവും. ഇതോടനുബന്ധിച്ച് വിവിധ ധനസഹായ വിതരണവും കൈപുസ്തകത്തിന്റെ പ്രകാശനവും നടക്കും.
വിദ്യാലയങ്ങളില്‍ ശിശുസൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിന് 362 വിദ്യാലയങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം 3.62 കോടി രൂപയുടെ ധനസഹായം നല്‍കും. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 21,000 കുട്ടികള്‍ക്ക് നാല് കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളും വിതരണം ചെയ്യും.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് സൗജന്യ പാഠപുസ്തകവും എ.പി.എല്‍ വിഭാഗം ആണ്‍കുട്ടികളൊഴികെ ഈ ക്ലാസുകളിലെ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം വിതരണവുമുണ്ടാകും.
ഗവ, എയ്ഡഡ് എല്‍.പി, യു.പി സ്‌കൂളുകള്‍ക്ക് സ്‌കൂള്‍ ഗ്രാന്റും അറ്റകുറ്റപ്പണികള്‍ക്കുള്ള ധനസഹായവും ക്ലാസ് മുറി മെച്ചപ്പെടുത്താന്‍ എല്ലാ അധ്യാപകര്‍ക്കും ധനസഹായമായി 500 രൂപവീതവും നല്‍കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ.പി. ജല്‍സീമിയ, ഊരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അസ്‌ലു, ഡി. ഡി.ഇ. കെ.സി. ഗോപി, ഡയറ്റ് പ്രിന്‍സിപ്പല്‍ പി. അബ്ദുറസാഖ്, നവോദയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുധ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പി.ടി.എ പ്രസിഡന്റുമാര്‍ക്കും പ്രധാനാധ്യാപകര്‍ക്കുമായി തയ്യാറാക്കിയ ' പഠിപ്പിക്കുക, പരിരക്ഷിക്കുക ' എന്ന കൈപ്പുസ്തകവും പ്രകാശനം ചെയ്