|
സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കു മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ബന്ധിത റോഡ് സുരക്ഷാ പരിശീലനവും ബോധവത്കരണവും. പരിശീലനം ഇപ്പോള്‍ അന്ത്യഘട്ടത്തിലാണ്. എല്ലാ ജില്ലകളിലെയും താലൂക്കുകള്‍ കേന്ദ്രീകരിച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ബോധവത് കരണ - പരിശീലന ക്യാംപുകള്‍ സംഘടിപ്പിക്കുന്നത്. ക്യാംപുകളില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാത്ത ഡ്രൈവര്‍മാരെ സ്കൂള്‍ ബസുകള്‍ ഓടിക്കാന്‍ അനുവദിക്കേണ്ടതില്ലന്നാണ് റോഡ് സേഫ്റ്റി കമ്മിഷണറുടെ കര്‍ശന നിര്‍ദേശം. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തവരും സ്കൂള്‍ ബസ് ഓടിക്കാ ന്‍ മതിയായ യോഗ്യതകളില്ലാത്തവരും വാഹനങ്ങളോടിച്ച് അപകടമുണ്ടാക്കുന്നതിന്റെ പശ് ചാത്തലത്തിലാണ് വകുപ്പ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഡ്രൈവിങ് രംഗത്ത് 10 വര്‍ഷത്തെ അനുഭവ പരിചയം, അഞ്ചു വര്‍ഷമെങ്കിലും ഹെവി വാഹനങ്ങളോടിച്ച് പരിചയം തുടങ്ങി സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് അനുശാസിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്കു മാത്രമാണ് പരിശീലനം. സുരക്ഷിത ഡ്രൈവിങ് ബോധവത്കരണം, മോട്ടോര്‍ വാഹന നിയമങ്ങള്‍ എന്നിയെക്കുറിച്ചുള്ള ക്ളാസ് നടക്കും. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന ജൂണ്‍ നാലിനു മുന്‍പ് എല്ലാ ജില്ലകളിലും ക്യാംപ് പൂര്‍ത്തിയാക്കാനാണു തീരുമാനം.
No comments:
Post a Comment