
സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും.
ജില്ലാതല പ്രവേശനോത്സവം നടക്കുന്ന തിരുവനന്തപുരം മണക്കാട് ഗവ: സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ കുരുന്നുകള്‍ ചേരുന്നത്. 23 ഡിവിഷനുകളിലായാണ് ഇവിടെ ഒന്നാം ക്ലാസ് പ്രവേശനം നടക്കുക. മന്ത്രി വി. എസ്. ശിവകുമാര്‍ മണക്കാട് സ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
കന്നിക്കാരെ വരവേല്‍ക്കാന്‍ ജില്ലാ, ഉപജില്ലാ, സ്‌കൂള്‍ തലങ്ങളിലും പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മിക്ക സ്‌കൂളുകളിലും വര്‍ണാഭമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്ലാസ് മുറികള്‍ മുതല്‍ സ്‌കൂള്‍ മുറ്റംവരെ അലങ്കരിച്ചിട്ടുണ്ട്. കുട്ടികളെ കൈയിലെടുക്കാന്‍ മിക്ക സ്‌കൂളുകളും സമ്മാനങ്ങളും കരുതിവെച്ചിട്ടുണ്ട്. സര്‍ക്കാര്‍, എയിഡഡ്, അണ്‍എയിഡഡ് സ്‌കൂളുകളിലായാണ് ഇത്രയും കുട്ടികള്‍ ഒന്നാംതരത്തില്‍ ചേരുന്നത്. ഇതില്‍ മൂന്നു ലക്ഷത്തോളവും സര്‍ക്കാര്‍ സ്‌കൂളുകളിലാണ്.
വിദ്യാലയങ്ങളില്‍ രക്ഷിതാക്കളുടെ ധര്‍മസേന
സന്നദ്ധ സേവനത്തിന് തയ്യാറുള്ള പത്ത് രക്ഷാകര്‍ത്താക്കളുടെ സംഘമാണ് സേനയുടെ ഒരു യൂണിറ്റ്. നന്മ കാംക്ഷിക്കുന്നവര്‍ക്കും തെറ്റിനെ തടയാന്‍ മുന്നോട്ടു വരുന്നവര്‍ക്കും സേന കരുത്ത് പകരും. സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിലും സേന നിര്‍ണായക പങ്കുവഹിക്കും.
ഈ സേനയെ പരിശീലിപ്പിക്കാന്‍ എല്ലാ പഞ്ചായത്തിലും 'ക്ഷേമകാരികള്‍' എന്ന പേരില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയോഗിക്കും. ആദ്യഘട്ടത്തില്‍ ഒരുലക്ഷം പേരാണ് സേനയിലുണ്ടാവുക.
No comments:
Post a Comment