തിരുവനന്തപുരം: ഏകജാലകരീതിയിലുള്ള പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാംഘട്ടത്തിലേക്കുള്ള അപേക്ഷകള്‍ ജൂലായ് 6 ന് സ്‌കൂളുകളില്‍ നിന്ന് വിതരണം ചെയ്തുതുടങ്ങും. വൈകി റിസല്‍ട്ട് പ്രഖ്യാപിച്ചതുമൂലം കൃത്യസമയത്ത് അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്കും സേ പരീക്ഷ പാസായവര്‍ക്കും ഇതുവരെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന മറ്റെല്ലാ വിദ്യാര്‍ഥികള്‍ക്കും ഈ ഘട്ടത്തില്‍ അപേക്ഷ നല്‍കാം.
ആദ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും ലഭിച്ച അലോട്ട്‌മെന്റില്‍ സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്തവര്‍ക്കും നിലവിലുള്ള അവരുടെ അപേക്ഷാ ഫോറങ്ങള്‍ പുതുക്കി നല്‍കാവുന്നതാണ്. അവര്‍ക്ക് പുതിയ ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും മാറ്റി നല്‍കാം. അപേക്ഷാഫോറങ്ങള്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലും ലഭ്യമാകും.
ജൂലായ് 6 മുതല്‍ 9 വരെ ഈ സ്‌കൂളുകളില്‍ പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കും. രണ്ടാംഘട്ട പ്രവേശനത്തിന് ലഭ്യമായ ഒഴിവുകളുടെ സ്‌കൂളും വിഷയവും തിരിച്ചുള്ള വിശദാംശങ്ങള്‍ ജൂലായ് 6ന് അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in -ല്‍ പ്രസിദ്ധീകരിക്കും. അപേക്ഷ പുതുക്കാനുള്ള ഫോറവും ജൂലായ് 8 മുതല്‍ നേരത്തെ അപേക്ഷ നല്‍കിയ സ്‌കൂളുകളില്‍ ലഭിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

No comments:
Post a Comment