കണ്ണൂര്‍ ഒഴികെ മലബാറിലെ അഞ്ച് ജില്ലകളില്‍ കേന്ദ്രപദ്ധതി പ്രകാരം ആരംഭിച്ച 33 സ്കൂളുകള്‍.. ഇവ മലപ്പുറം ജില്ലയിലെ സ്കൂളുകളാണെന്ന പ്രചാരണത്തിന്‍െറ ഉദ്ദേശ്യം എന്ത്? 'കാവി ട്രൌസര്‍' അടിയിലിട്ടു നടക്കുന്ന മതേതരവാദികലോടാണ് ചോദ്യം.. ഈ സ്കൂളുകള്‍ക്ക് ആദ്യമായി അംഗീകാരം നല്‍കിയത് 1998ല്‍ ഇ.കെ.നായനാര്‍ സര്‍ക്കാര്‍. 2003ലെ യു.ഡി.എഫ് സര്‍ക്കാര്‍ അധ്യാപകര്‍ക്ക് അടിസ്ഥാനശമ്പളം നല്‍കാന്‍ തീരുമാനിച്ചു. 2009 ഫെബ്രുവരി അധ്യാപകര്‍ക്ക് പരിഷ്കരിച്ച ശമ്പളം നല്‍കാനും തീരുമാനിച്ചു. സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിനുള്ള നിര്‍ദേശത്തെ തുടര്‍ന്ന് 2006 ആഗസ്റ്റ് മൂന്നിന് ഡി.ഡി.ഇമാരോട് അഭിപ്രായം തേടി. എം.എ.ബേബി വിദ്യാഭ്യാസമന്ത്രിയായിരിക്കെ സ്കൂളുകളെ എയ്ഡഡ് ആക്കുന്നതിന് കുറിപ്പ് തയാറാക്കി. സ്കൂളുകള്‍ എയ്ഡഡാക്കുന്നതില്‍ പിണറായി വിജയന് നവകേരള യാത്രയില്‍ ലഭിച്ച നിവേദനങ്ങളും കെ.എസ്.ടി.എയുടെ കത്തും പരിഗണിച്ചിണ്ട് എന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി എയ്ഡഡാക്കുന്നത് സംബന്ധിച്ച് ഫയലില്‍ എഴുതി. ഈ സ്കൂളുകളിലെ അധ്യാപകരോടൊപ്പം 'ഏയ്‌ഡഡു പദവി' നല്‍കണം എന്ന നിവേദനം നല്‍കാന്‍ പോയ കെ.ടി.എ. ജലീല്‍ ഇതിനെതിരെ ചാനലുകളില്‍ മറ്റുള്ളവര്‍ കുരയ്ക്കുന്നതിനനുസരിച്ച്ച് കുരയ്ക്കാന്‍ നില്‍ക്കുന്നത് അന്ധമായ ലീഗ് വിരോധം കാരണം മാത്രം. ലീഗ് കോഴ വാങ്ങാനാണ് ഇത് നടത്തുന്നത് എന്ന് പറയുന്ന കെ.ടി.എ. ജലീളിനോദ് ഒരു കാര്യം ചോദിക്കേണ്ടിയിരിക്കുന്നു. ലീഗ് നടത്തുന്ന ഒരേ ഒരു സ്ഥാപനമായ PSMO കൊല്ലെജിലെ നിയമനം ലഭിക്കാന്‍ കെ.ടി.എ. ജലീല്‍ എത്ര രൂപ കോഴ കൊടുത്തു? ഇന്ക്രിമെന്റ് ഒഴികെ എല്ലാ ഏയ്‌ഡഡു പദവിയും ഫലത്തില്‍ ഇതിനകം തന്നെ കിട്ടിയിട്ടുള്ള സ്കൂളുകള്‍ക്ക് ആലംകാരികമായി ഔദ്യോഗിക 'ഏയ്‌ഡഡു പദവി' നല്‍കുമ്പോള്‍ അതിലും വര്‍ഗീയത കണ്ടെത്തുന്ന വര്‍ഗീയ വിഷം തലയില്‍ കയറിയ ' മോഡിയുടെ അനുയായികളെ ' കേരള ജനത തിരിച്ചറിയും..
No comments:
Post a Comment