KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Saturday 2 June 2012

പത്താംതരം തുല്യതാപരീക്ഷ മൂല്യനിര്‍ണയത്തില്‍ ഗ്രേഡിങ് വരുന്നു

പത്താംതരം തുല്യതാപരീക്ഷ മൂല്യനിര്‍ണയത്തില്‍ ഗ്രേഡിങ് വരുന്നു
പെരിന്തല്‍മണ്ണ: പത്താംതരം തുല്യതാപരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ ഗ്രേഡിങ് സമ്പ്രദായം നടപ്പാക്കുന്നു. പത്താംതരം തുല്യതാ കോഴ്സിന്‍െറ ആറാം ബാച്ച് മുതലാണ് എസ്.സി.ഇ.ആര്‍.ടിയുമായി സഹകരിച്ച് ഗ്രേഡിങ് നടപ്പാക്കുക. പഠിതാവിന്‍െറ സവിശേഷത, മനോഭാവം, താല്‍പര്യം, ബുദ്ധിവൈഭവം, ഗ്രഹണശേഷി എന്നിവയും പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് ഗ്രേഡ് നിശ്ചയിക്കുന്നത്. ഹാജറിനും മാര്‍ക്ക് ലഭിക്കും.
ജില്ല, ബ്ളോക്ക് തലങ്ങളില്‍ പരീക്ഷാസമിതികള്‍ രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എഴുത്തുപരീക്ഷക്ക് 60 മാര്‍ക്കും നിരന്തര മൂല്യനിര്‍ണയത്തിന് 20 മാര്‍ക്കുമാണ് നിശ്ചയിച്ചിട്ടുള്ളത്. ആകെ 80 മാര്‍ക്കാണ്. മലയാളം, ഇംഗ്ളീഷ് വിഷയങ്ങള്‍ക്ക് പരമാവധി മാര്‍ക്ക് 60ഉം നിരന്തര മൂല്യനിര്‍ണയത്തിന് 20 മാര്‍ക്കുമാണുള്ളത്. ഹിന്ദിക്ക് യഥാക്രമം 40, 10ഉം സാമൂഹികശാസ്ത്രത്തിന് 60, 20ഉം ഭൗതികശാസ്ത്രത്തിന് 30, 10ഉം രസതന്ത്രത്തിന് 30, 10ഉം, ജീവശാസ്ത്രത്തിന് 30, 10ഉം മാത്തമാറ്റിക്സിന് 60, 20ഉം ഐ.ടിക്ക് 30, 10ഉം മാര്‍ക്കുകളാണ് നിശ്ചയിച്ചിട്ടുള്ളത്. എഴുത്തുപരീക്ഷയില്‍ പരമാവധി മാര്‍ക്ക് 60 ആണ്. 60 മാര്‍ക്കുള്ള വിഷയത്തില്‍ ജയിക്കാന്‍ മിനിമം 15 മാര്‍ക്ക് വേണം. 40 മാര്‍ക്കുള്ള വിഷയത്തിന് 10 മാര്‍ക്കും 30 മാര്‍ക്കുള്ള വിഷയത്തിന് എട്ടുമാര്‍ക്കും വേണം. 60 മാര്‍ക്കുള്ള വിഷയത്തിന്‍െറ പരീക്ഷാസമയം രണ്ടരമണിക്കൂറാക്കി. 50 മാര്‍ക്കുള്ള പരീക്ഷക്ക് രണ്ടുമണിക്കൂറും 30 മാര്‍ക്കുള്ള പരീക്ഷക്ക് ഒന്നരമണിക്കൂറുമാണ് നിശ്ചയിച്ചിട്ടുള്ളത്. 90 മാര്‍ക്കിന് മുകളിലുള്ളവര്‍ക്ക് എ പ്ളസും 80 മുതല്‍ 89 വരെ എയും 70 മുതല്‍ 79 വരെ ബി പ്ളസും 60 മുതല്‍ 69 വരെ ബിയും 50 മുതല്‍ 59 വരെ സി പ്ളസും 40 മുതല്‍ 49 വരെ സിയും 30 മുതല്‍ 39 വരെ ഡി പ്ളസും 20 മുതല്‍ 29 വരെ ഡിയും 20ല്‍ താഴെ ഇ ഗ്രേഡുമാണ് നല്‍കുക. ഡി പ്ളസ് ഉള്ളവര്‍വരെ സര്‍ട്ടിഫിക്കറ്റിന് അവകാശികളാവും. ഇ, ഡി ഗ്രേഡ് ലഭിച്ചവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാം.
സംസ്ഥാനത്തൊട്ടാകെ 35,000 പേര്‍ തുല്യതാപരീക്ഷക്ക് പഠിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ കൂടുതല്‍ പേര്‍ മലപ്പുറം ജില്ലയിലാണ്; 4100 പേര്‍. പുതിയ ബാച്ചിന്‍െറ രജിസ്ട്രേഷന്‍ ജൂണില്‍ ആരംഭിക്കും. സെപ്റ്റംബര്‍ ആദ്യത്തിലാണ് പത്താംക്ളാസ് തുല്യതാ പരീക്ഷ തുടങ്ങുക.

No comments:

Post a Comment