KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Wednesday 8 August 2012

കേരള സിലബസ് സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ജനനത്തീയതി തിരുത്താനുള്ള നടപടിക്രമം എന്താണ്?


ഉത്തരം: ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ വിദ്യാര്‍ഥികളുടെ സ്കൂള്‍ രേഖയിലെ ജനനത്തീയതി ഉള്‍പ്പെടെയുള്ള പിശകുകള്‍ തിരുത്താന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കാണ് ഇപ്പോള്‍ അധികാരം. മുന്‍പ് എഇഒമാരും ഡിഇഒമാരും ചെയ്തിരുന്ന ഈ ജോലി ഹെഡ്മാസ്റ്റര്‍മാരെ ഏല്‍പിച്ചു കൊണ്ട് അടുത്ത കാലത്താണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

തിരുത്തല്‍ വേണ്ടയാള്‍ ഹെഡ്മാസ്റ്റര്‍ക്ക് അപേക്ഷ നല്‍കണം. ഈ അപേക്ഷ പരീക്ഷാ ഭവന്റെ വെബ്സൈറ്റില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്ത് എടുക്കാം.  www.keralapareekshabhavan.in   അപേക്ഷയ്ക്ക് ഒപ്പം ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണം. പേരില്‍ തിരുത്തല്‍ വരുത്തണമെങ്കില്‍ അപേക്ഷയുടെ അവസാന ഭാഗത്തു പറയുന്ന രീതിയില്‍ വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തണം. എന്തെങ്കിലും മറ്റു രേഖകള്‍ വേണമെങ്കില്‍ അപേക്ഷ പരിശോധിച്ച ശേഷം ഹെഡ്മാസ്റ്റര്‍ അറിയിക്കും. എസ്എസ്എല്‍സി പരീക്ഷയ്ക്കു മുന്‍പു  വരെ രേഖകളിലെ പിഴവു തിരുത്തേണ്ടത് ഹെഡ്മാസ്റ്ററാണ്. വിദ്യാര്‍ഥി പഠിത്തം നിര്‍ത്തി പോയാലും രേഖ തിരുത്തേണ്ടത് അവന്‍ പഠിച്ചിരുന്ന സ്കൂളിലെ ഹെഡ്മാസ്റ്ററാണ്. കേരള സിലബസില്‍ നിന്ന് മറ്റേതെങ്കിലും സിലബസിലേക്ക് പോയ കുട്ടിയുടെ രേഖകളിലെ പിഴവു തിരുത്താന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം രേഖകളില്‍ തിരുത്തല്‍ വരുത്തണമെങ്കില്‍ പരീക്ഷാ ഭവന് അപേക്ഷ നല്‍കണം. പരീക്ഷാഭവന്‍ വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് തലസ്ഥാനത്തുള്ള പരീക്ഷാ ഭവനില്‍ എത്തിക്കണം. ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള അനുബന്ധ രേഖകളും നല്‍കണം. എന്തൊക്കെ വേണമെന്ന് അപേക്ഷാ ഫോമില്‍ വ്യക്തമാക്കിയിട്ടുണ്ട്.

No comments:

Post a Comment