KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Friday 3 August 2012

അഫ്‌സല്‍ ഉലമാ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്ലസ് ടുവിന് തുല്യമാക്കാന്‍ തീരുമാനം


തിരുവനന്തപുരം: കോഴിക്കോട് സര്‍വകലാശാലാ നടത്തുന്ന അഫ്‌സല്‍ ഉലമാ പ്രിലിമിനറി കോഴ്‌സ് സംസ്ഥാനത്തെ പ്ലസ് ടുവിന് തുല്യമായി അംഗീകരിച്ചു. ഈ കോഴ്‌സ് പ്ലസ് ടു ഹുമാനിറ്റീസ് ഗ്രൂപ്പിന് തുല്യമാക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കരിക്കുലം കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്.
പ്ലസ്ടുവിന് 12 പേപ്പറാണുള്ളത്. അഫ്‌സല്‍ ഉലമ കോഴ്‌സിന് 11 പേപ്പറും. പ്ലസ് ടുവിന് ഇംഗ്ലീഷ്, രണ്ടാം ഭാഷ, സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നിവയില്‍ നിന്നുള്ള കോമ്പിനേഷനുകളാണുള്ളത്. ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ സാമൂഹ്യശാസ്ത്രവും ഭാഷകളുമടങ്ങുന്ന വിഷയങ്ങളാണുള്ളത്.
എന്നാല്‍ അഫ്‌സല്‍ ഉലമ കോഴ്‌സിന്റെ വിഷയങ്ങള്‍ ഇവയാണ് : അറബിക്, ഇംഗ്ലീഷ് എന്നിവയും ക്ലാസിക്കല്‍ അറബിക് ലിറ്ററേച്ചര്‍, ഇസ്‌ലാമിക് ഹിസ്റ്ററി, ഇസ്‌ലാമിക് ജൂറിസ്​പുഡന്‍സ്, ഫിലോസഫി എന്നിവയില്‍ നിന്നുള്ള മൂന്നുവിഷയങ്ങളും.
കരിക്കുലം കമ്മിറ്റി നിയോഗിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഈ കോഴ്‌സ് അംഗീകരിക്കാന്‍ സമിതി തീരുമാനിച്ചത്. കേരള സര്‍വകലാശാലാ അറബിക് വിഭാഗം തലവന്‍ ഡോ. എ. നിസാറുദ്ദീന്‍, യൂണിവേഴ്‌സിറ്റി കോളേജിലെ അറബിക്
വിഭാഗം തലവന്‍ ഡോ. എം. സൈനുദ്ദീന്‍, കരിക്കുലം കമ്മിറ്റി അംഗങ്ങളായ സി.ടി.മുഹമ്മദ്, അബ്ദുള്‍ ഖാദര്‍, എം.എസ്. മൗലവി എന്നിവരടങ്ങുന്ന സമിതിയാണ് അഫ്‌സല്‍ ഉലമ കോഴ്‌സ് പ്ലസ് ടുവിന് തുല്യമാക്കാന്‍ ശുപാര്‍ശ നല്‍കിയത്.

No comments:

Post a Comment