തിരുവനന്തപുരം: അടുത്തവര്‍ഷം പ്ലസ് വണ്‍ സീറ്റുകള്‍ 20 ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഈ തീരുമാനം ബാധകമാവുമെന്ന് മന്ത്രിസഭായോഗ തിരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.പത്താംക്ലാസ് പാസ്സായ നിരവധി കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് പ്രവേശനം ലഭിക്കാത്ത അവസ്ഥയാണ്. ഇത് സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. പുതിയ സ്‌കൂളുകള്‍ അനുവദിക്കന്‍ നിവേദനങ്ങളുണ്ടെങ്കിലും ഇപ്പോള്‍ അത് പരിഗണിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് എല്ലാ വിദ്യാലയങ്ങളിലും സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മലബാറില്‍ 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള വിവാദം അവസാനിച്ചുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് നിന്നുപോയ സാഹചര്യത്തില്‍ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ കത്തയച്ചിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
KSTU 43th STATE CONFERENCE
2022 MAY 8,9,10 MANNARAKKAD
Thursday, 12 July 2012
പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും
തിരുവനന്തപുരം: അടുത്തവര്‍ഷം പ്ലസ് വണ്‍ സീറ്റുകള്‍ 20 ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഈ തീരുമാനം ബാധകമാവുമെന്ന് മന്ത്രിസഭായോഗ തിരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.പത്താംക്ലാസ് പാസ്സായ നിരവധി കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് പ്രവേശനം ലഭിക്കാത്ത അവസ്ഥയാണ്. ഇത് സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. പുതിയ സ്‌കൂളുകള്‍ അനുവദിക്കന്‍ നിവേദനങ്ങളുണ്ടെങ്കിലും ഇപ്പോള്‍ അത് പരിഗണിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് എല്ലാ വിദ്യാലയങ്ങളിലും സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മലബാറില്‍ 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള വിവാദം അവസാനിച്ചുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് നിന്നുപോയ സാഹചര്യത്തില്‍ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ കത്തയച്ചിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Subscribe to:
Post Comments (Atom)
No comments:
Post a Comment