KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Sunday 1 July 2012

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) അപേക്ഷ ജൂലായ് 31വരെ

ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ യോഗ്യതാ പരീക്ഷയായ സെറ്റ്(സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) സപ്തംബര്‍ 30ന് നടക്കും. ജൂലായ് 31 വരെ അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും കേരളത്തിലെ ഹെഡ്‌പോസ്‌റ്റോഫീസുകളില്‍ നിന്ന് ജൂലായ് രണ്ടുമുതല്‍ ലഭിച്ചുതുടങ്ങും. പരീക്ഷാ നടത്തിപ്പുകാരായ എല്‍.ബി.എസിന്റെ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്തുകയും വേണം. 
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള നിര്‍ദേശങ്ങള്‍ പ്രോസ്പക്ടസില്‍ ലഭ്യമാണ്. ജൂലായ് രണ്ടുമുതല്‍ 31 വരെ രജിസ്‌ട്രേഷന് സൗകര്യമുണ്ടാകും. രജിസ്റ്റര്‍ ചെയ്ത ശേഷം ഫോട്ടോ പതിച്ച അപേക്ഷ തിരുവനന്തപുരം എല്‍.ബി.എസ് സെന്ററിലേക്ക് തപാല്‍ മാര്‍ഗം അയക്കണം.
സെറ്റ് പരീക്ഷയില്‍ മുന്‍വര്‍ഷങ്ങളിലെ കൂട്ടത്തോല്‍വി ഒട്ടേറെ മുറവിളിക്ക് ഇടയാക്കിയതാണ്. കടുപ്പമേറിയ പരീക്ഷ വെള്ളം കുടിപ്പിക്കുന്നുവെന്നാണ് പ്രധാനപരാതി. എന്നാല്‍ മികവു പുലര്‍ത്തുന്നവര്‍ തന്നെ ഹയര്‍സെക്കന്‍ഡറി അധ്യാപകരാകണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. നെഗറ്റീവ് മാര്‍ക്ക് കൂട്ടത്തോല്‍വിക്ക് ഇടയാക്കുന്നതിനാല്‍ ഇത് ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നു. എന്നാല്‍ നെഗറ്റീവ് മാര്‍ക്ക് ഇക്കുറിയുമുണ്ടെന്ന് ഓര്‍ക്കുക. 
കഴിഞ്ഞ വര്‍ഷത്തെ അതേ സിലബസ് തന്നെയാണ് ഇക്കുറിയും. എസ്.സി. ആര്‍.ടി തയ്യാറാക്കിയ സിലബസാണിത്. എല്‍.ബി.എസിനാണ് ഇക്കുറിയും പരീക്ഷാനടത്തിപ്പിന്റെ ചുമതല. എല്‍.ബി.എസ് വെബ്‌സൈറ്റില്‍ എല്ലാ വിഷയങ്ങളുടെയും സിലബസ് ലഭ്യമാണ്.എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. 
സപ്തംബര്‍ 20 മുതല്‍ അഡ്മിഷന്‍ ടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

No comments:

Post a Comment