ദേശീയ സ്കൂള്‍ ഗെയിംസ് ജേതാക്കള്‍ക്ക് കാഷ് അവാര്‍ഡ് വിതരണം
2011-12 വര്‍ഷം ദേശീയ സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ നടത്തിയ മത്സരങ്ങളില്‍ കേരളത്തില്‍ നിന്നും പങ്കെടുത്ത് വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള കാഷ് അവാര്‍ഡും, മാനേജര്‍, പരിശീലകര്‍ എന്നിവര്‍ക്കുള്ള പാരിതോഷികവും ജൂലൈ 24 ന് രാവിലെ 11.30 ന് തിരുവനന്തപുരം പി.എം.ജി.യിലുള്ള സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയം (പ്രിയദര്‍ശിനി പ്ളാനിറ്റോറിയം) ഹാളില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് വിതരണം ചെയ്യും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 25,000/-, 20,000/-, 15,000/- എന്നീ നിരക്കില്‍ കാഷ് അവാര്‍ഡും മാനേജര്‍, പരിശീലകര്‍ എന്നിവര്‍ക്ക് 5000/- രൂപ നിരക്കിലുമാണ് പാരിതോഷികം നല്‍കുന്നത്. ദേശീയ മത്സരങ്ങള്‍ വിജയിച്ച കായികതാരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം രാവിലെ 9.30 ന് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
No comments:
Post a Comment