സ്പെഷ്യല്‍ സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍ക്ക് സീമാറ്റ് പരിശീലനം
സംസ്ഥാനത്തെ അന്ധ, ബധിര വിദ്യാലയങ്ങളിലെ പ്രഥമാദ്ധ്യാപകര്‍ക്ക് സീമാറ്റ് - കേരളയുടെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കുന്നു. ജൂലൈ 23, 24 തീയതികളില്‍ തിരുവനന്തപുരത്ത് സീമാറ്റ് - കേരള ആസ്ഥാനത്ത് നടക്കുന്ന റസിഡന്‍ഷ്യല്‍ പരിശീലനത്തില്‍ സ്കൂള്‍ മാനേജ്മെന്റ്, ക്ളാസ് റൂം മാനേജ്മെന്റ്, വ്യക്തിത്വ വികസനം, തൊഴില്‍ നൈപുണി വികസനം, തുടര്‍ പഠന സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ വിദഗ്ദ്ധര്‍, ഡോക്ടര്‍മാര്‍, മനശാസ്ത്ര വിദഗ്ദ്ധര്‍ എന്നിവര്‍ക്ക് പുറമേ പ്രസ്തുത മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ക്ളാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. ബന്ധപ്പെട്ട പ്രഥമാദ്ധ്യാപകര്‍ ജൂലൈ 23-ാം തീയതി രാവിലെ ഒന്‍പത് മണിക്ക് കിഴക്കേകോട്ട അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്കൂള്‍ ക്യാമ്പസിലെ സീമാറ്റ്-കേരളയുടെ ആസ്ഥാന മന്ദിരത്തില്‍ എത്തിച്ചേരണമെന്ന് ഡയറക്ടര്‍ അറിയിച്ചു.
No comments:
Post a Comment