KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Friday 6 July 2012

ഡൗണ്‍ലോഡ് ചെയെ്തടുക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം


തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയെ്തടുക്കാവുന്ന ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ആധികാരിക രേഖയായി കണക്കാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
നിലവില്‍ കേരളത്തില്‍ ജനന, മരണ, വിവാഹ രജിസ്‌ട്രേഷനുകളും അനുബന്ധ സേവനങ്ങളും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സേവന എന്ന സിവില്‍ രജിസ്‌ട്രേഷന്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ് വേര്‍ ഉപയോഗിച്ചാണ് നിര്‍വഹിക്കുന്നത്.
ഇതുപ്രകാരം   www.cr.lsgkerala.gov.in  എന്ന വെബ്‌സൈറ്റില്‍ നിന്നും വാട്ടര്‍മാര്‍ക്ക്, ബാര്‍ക്കോട്, യൂണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുള്ള സുരക്ഷിതമായ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. സര്‍ട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി അധികാരികള്‍ക്ക് വെബ്‌സൈറ്റില്‍ പരിശോധിച്ച് ബോധ്യപ്പെടാം. നിലവില്‍ വിദ്യാഭ്യാസ വകുപ്പും ചീഫ് രജിസ്ട്രാറും (ജനനമരണ രജിസ്‌ട്രേഷന്‍) ഇപ്രകാരം ഡൗണ്‍ലോഡ് ചെയെ്തടുക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ചിട്ടുണ്ട്.

No comments:

Post a Comment