തൊഴില്‍പരിശീലനം പാഠ്യപദ്ധതിയിലുള്‍പ്പെടുത്തും- മന്ത്രി അബ്ദുറബ്ബ്
പരപ്പനങ്ങാടി: വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാനാവും വിധം തൊഴില്‍പരിശീലനം നല്‍കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു.ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ തുല്യതാ പഠിതാക്കള്‍ക്ക് തൊഴില്‍പരിശീലനം നല്‍കുന്നതിന്റെ തിരൂരങ്ങാടി ബ്ലോക്ക്തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അടുത്ത നാലുകൊല്ലം കൊണ്ട് പത്താംക്ലാസ് ജയിക്കാത്തവരായി കേരളത്തില്‍ ആരുമില്ലാത്ത അവസ്ഥയുണ്ടാക്കുകയാണ് തുല്യതാപഠനം കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment