KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Friday 6 July 2012

പാക്കേജിലൂടെ നിയമനം ലഭിച്ച അധ്യാപകര്‍ക്ക് ശമ്പളം അനുവദിച്ചു


വിദ്യാലയങ്ങളില്‍ സമഗ്ര വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കും -മന്ത്രി
തിരുവനന്തപുരം: അധ്യാപക പാക്കേജിലൂടെ പുനര്‍നിയമനം ലഭിച്ച റീട്രെഞ്ച്ഡ് അധ്യാപകര്‍ക്ക് ശമ്പളം അനുവദിച്ച് ഡി.പി.ഐ. ഉത്തരവിറക്കി. അവരുടെ തസ്തികയില്‍ നിശ്ചയിച്ചിരിക്കുന്ന പ്രാരംഭ ശമ്പളം മുഴുവനും പ്രതിമാസ ആനുകൂല്യങ്ങളുമാണ് നല്‍കുക. ഡി.എ.യും എച്ച്.ആര്‍.എ.യുമാണ് ആനുകൂല്യ ഇനത്തില്‍ ലഭിക്കുക.
എസ്.എസ്.എ, സി.ആര്‍.സി. കോഓര്‍ഡിനേറ്റര്‍മാരായി നിയോഗിക്കപ്പെട്ട അധ്യാപകര്‍ക്ക് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ വഴിയും സ്‌കൂളുകളില്‍ നിയമിതരായവര്‍ക്ക് അതത് സ്‌കൂളില്‍ നിന്നും ശമ്പളം ലഭിക്കും.
ജോലി നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടും നിയമനം നല്‍കിയ സര്‍ക്കാരിനെ കെ.എസ്.ടി.യു. നേതാക്കളായ സി.പി.ചെറിയമുഹമ്മദ്,  എ.കെ.സൈനുദ്ധീന്‍, കെ.പി.എസ്.ടി.യു. ജനറല്‍ സെക്രട്ടറി എം. ഹരിഗോവിന്ദന്‍, കെ.എസ്.ടി.എഫ്. പ്രസിഡന്റ് സിറിയക് കാവില്‍ എന്നിവര്‍ അഭിനന്ദിച്ചു.

No comments:

Post a Comment