
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ പത്താംതരം തുല്യതാ കോഴ്‌സ് എട്ടാം ബാച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിര്‍വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ബഹുമുഖ തുടര്‍വിദ്യാഭ്യാസ പദ്ധതികളിലൊന്നാണ് തുല്യതാ പരിപാടി. നവസാക്ഷരര്‍ക്കും ഔപചാരിക വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാത്തവര്‍ക്കും ഇടക്കുവച്ച് പഠനം നിര്‍ത്തിയവര്‍ക്കും വിദ്യാഭ്യാസ വീണ്ടെടുക്കാന്‍ അവസരം നല്‍കുക എന്നതാണ് തുല്യതാപരിപാടിയുടെ ലക്ഷ്യം. നാല്, ഏഴ്, പത്ത് ക്ലാസുകള്‍ക്ക് തുല്യമായ മൂന്നുതരം തുല്യതാ പഠനപരിപാടിയാണ് സാക്ഷരതാമിഷന്‍ നടപ്പിലാക്കിവരുന്നത്. പാലോട് രവി എം.എല്‍.എ. അധ്യക്ഷനായിരുന്ന ചടങ്ങില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അന്‍സജിതാ റസ്സല്‍, സലിം കുരുവമ്പലം, പ്രൊഫ.ആര്‍.ശശികുമാര്‍, എ.എ.റസാഖ്, വി.എം.അബൂബക്കര്‍, എല്‍.വി.ഹരികുമാര്‍, ഡോ.ആശാ ബാലഗംഗാധരന്‍, കെ.അയ്യപ്പന്‍ നായര്‍, യു.റഷീദ്, ആര്‍.രമേഷ്‌കുമാര്‍, ദീപാ ജെയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു.
No comments:
Post a Comment