KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Thursday 6 June 2013

നിയമസഭാ 125-ാം വാര്‍ഷികാഘോഷം 

കേരളത്തിലെ നിയമനിര്‍മ്മാണസഭകളുടെ 125-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിയമസഭാ സെക്രട്ടേറിയറ്റും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലെ നിയമനിര്‍മ്മാണ സഭകളുടെ ചരിത്രം ആസ്പദമാക്കി അഭിരുചി പരീക്ഷ സംഘടിപ്പിക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ് വിദ്യാലയങ്ങളിലെയും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ് പിന്തുടരുന്ന അംഗീകൃത സ്‌കൂളുകളിലേയും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി തലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും അഭിരുചി പരീക്ഷയില്‍ പങ്കെടുക്കാം. വിദ്യാഭ്യാസസ്ഥാപനതലം, വിദ്യാഭ്യാസജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്ന് തലങ്ങളിലായിട്ടാണ് പരീക്ഷ. സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യഥാക്രമം 15000, 12000, 10000 രൂപ ക്യാഷ് പ്രൈസും മെമന്റോയും, സര്‍ട്ടിഫിക്കറ്റും നിയമസഭാ സെക്രട്ടേറിയറ്റ് നല്‍കും. ക്വിസ് മത്സര രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ അതത് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍/ഹെഡ്മിസ്ട്രസ്/പ്രിന്‍സിപ്പാളില്‍ നിന്നും അറിയാം. അഭിരുചി പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളും മാതൃകാ ചോദ്യങ്ങളും www.niyamasabha.org -ല്‍ ലഭ്യമാണ്.

No comments:

Post a Comment