
KSTU 43th STATE CONFERENCE
2022 MAY 8,9,10 MANNARAKKAD
Monday, 10 September 2012
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷാ ടൈംടേബിളില്‍ മാറ്റം

Labels:
VHSC
Subscribe to:
Post Comments (Atom)
KSTU 43th STATE CONFERENCE
2022 MAY 8,9,10 MANNARAKKAD
പറയാതെ വയ്യ
ReplyDeleteകൂട്ടിക്കെട്ടിയതു മുഴച്ചിരിക്കും
സെപ്തംബര്‍ 25ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സ്കൂള്‍ പാര്‍ലമെന്റ് ഇലക്ശന്‍ മറ്റെരു ദിവസത്തേക്ക് മാറ്റി വെക്കണം. അതേ ദിവസം പ്ലസ് വണ്‍ സപ്ലിമെന്ററി പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണിത്.
പ്ലസ് അഡ്മിഷന്‍ പൂര്‍ത്തിയായതിനു ശേഷം മാത്രമേ സ്കൂള്‍ പാര്‍ലമെന്റ് ഇലക്ശന്, ജനറല്‍ പി. ടി. എ എന്നിവ നടത്താന്‍ പാടുള്ളൂ എന്ന വ്യവസ്ഥ പാലിക്കപ്പെടേണ്ടതു കൊണ്ട് അദ്ധ്യയന വാര്‍ഷിക പദ്ധതികള്‍ ഒന്നും നടക്കാതെ പോകുന്ന അവസ്ഥയാണ് ഇന്നുള്ളത്. കഴിഞ്ഞ ഒക്ടോബറിലോ, നവംബറിലോ നിലവില്‍ വന്ന പി. ടി. എ. ഭാരവാഹിയുടെ മക്കള്‍ സ്കൂളിലില്ലാത്തതു കൊണ്ട് പി. ടി. എക്ക് കോറം തികയാതെ പോകുന്നു. ശബ്ദമില്ലാത്ത ക്ലാസ് ലീഡറും സ്കൂള്‍ ലീഡറും അധികാരത്തിലെത്തുന്നത് വര്‍ഷാവസാനം മാത്രം. ഹയര്‍സെക്കണ്ടറി അറ്റാച്ഡ് സ്കൂളുകളെയാണ് ഈ ദുരിതം ഏറെ ബാധിക്കുന്നത്. പി ടി എ പ്രസിഡന്റുമാര്‍ക്കുള്ള പരിശീലനം കഴിഞ്ഞ ജൂലൈയില്‍ സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുക്കേണ്ട പി ടി എ പ്രസിഡന്റിനെ നവംബറില്‍ തെരെഞ്ഞെടുത്തിട്ടു വേണം എന്നതാണ് അവസ്ഥ. വകുപ്പിനു കീഴിലുള്ള ഡയറക്ടറേറ്റുകളും ഏജന്‍സികളും പരസ്പരധാരണയില്ലാതെ പ്രവര്‍ത്തിക്കുന്നതാണിതിനു കാരണമായി മനസ്സിലാക്കാവുന്നത്.
കഴിഞ്ഞ ആഗസ്ത് 14 ന് ആരംഭിച്ച ഹൈസ്കൂള്‍ ഓണപ്പരീക്ഷ ഒരു മാസം പിന്നിട്ട് അവസാനിച്ചത് സെപ്തംബര്‍ 11നാണ്. അന്ന് തന്നെ തുടങ്ങിയ ഹയര്‍സെക്കണ്ടറിപരീക്ഷകള്‍ സെപ്തംബര്‍ 26ന് അവസാനിക്കുമെന്ന് കരുതുന്നു. അതുവരെ പല യു പി, ഹൈസ്കൂള്‍ ക്ലാസ്സ് മുറികളും ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്കായി മുടങ്ങിക്കിടക്കുകയാണ്. 'വിദ്യാഭ്യാസാവകാശമുള്ള' കുട്ടികള്‍ക്ക് അവധി നല്‍കിയിട്ടാണ് ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന പല സ്കൂളുകളും പരീക്ഷാ ഹാള്‍ കണ്ടെത്തുന്നത്. ഫെബ്രുവരിയില്‍ മോഡല്‍ പരീക്ഷകള്‍ വരുമ്പോഴും പുറത്താവുന്നത് ഈ അവകാശികളാണ്. ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്കു പിറ്റേ ദിവസം ആരംഭിക്കുന്ന സപ്ലിമെന്ററി പരീക്ഷ വാല്യുവേഷന്‍ ഡ്യൂട്ടി കഴിഞ്ഞു വന്നിട്ടുവേണം സ്കൂള്‍ പാര്‍ലമെന്റ് ഇലക്ശന്, കലാ-കായിക- ശാസ്ത്ര മേളകള്‍, ജനറല്‍ പി. ടി. എ എന്നിവ നടത്താന്‍. ഹയര്‍സെക്കണ്ടറിയെ സ്വതന്ത്രമാക്കലാണ് ഏറ്റവും കൃത്യമായ പരിഹാരം.
2012 സെപ്റ്റംബര്‍ 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന 2012-13 അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 2012 സെപ്റ്റംബര്‍ 27 ാം തീയതിയിലേക്ക് മാറ്റിയതില്‍ സന്തോഷം.
ReplyDelete