
1. കണ്ടിന്‍ജന്റ്റ് ചാര്‍ജ് വര്‍ധിപ്പിച്ചു -(1)150 കുട്ടികള്‍ വരെയുള്ള സ്കൂളുകളില്‍ കുട്ടി ഒന്നിന് 5 രൂപയും, 150 രൂപ പാചകക്കൂലിയും. (2) 151 മുതല്‍ 500 കുട്ടികള്‍ വരെയുള്ള സ്കൂളുകളില്‍ 6 രൂപ , പാചകക്കൂലി ഉള്‍പ്പെടെ. (3) 501 ന് മുകളിലുള്ള സ്കൂളുകളില്‍ 500 വരെ 6 രൂപയും 500 നു മുകളില്‍ 5 രൂപയും, പാചകക്കൂലി ഉള്‍പ്പെടെ.
2. 100 മുതല്‍ 350 വരെ കുട്ടികളുള്ള സ്കൂളുകളില്‍ പാചകതൊഴിലാളിയുടെ കൂലി കുറയുന്നു. (12.50 രൂപ വരെ ഒരു ദിവസം കുറവ് വരാം)
3. ഓരോ മാസത്തെയും മെനു മാസാരംഭത്തില്‍ നൂണ്‍ ഫീഡിംഗ് കമ്മിറ്റി തയ്യാറാക്കണം
4. പലവ്യഞ്ജനങ്ങള്‍ മാവേലിയില്‍ നിന്നും പാല്‍ മില്‍മയില്‍ നിന്നും വാങ്ങുന്നതിനു മുന്‍ഗണന നല്‍കണം. നൂണ്‍ ഫീഡിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം മറ്റിടങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം.
5. കുട്ടികള്‍ക്കാവശ്യമായ ഭക്ഷണത്തിന്‍റെ അളവ് എത്രയെന്നു വിശദീകരിക്കുന്നു. (അരി 100ഗ്രാം, പയറുവര്‍ഗ്ഗം 20 ഗ്രാം, പച്ചക്കറി 50ഗ്രാം, എണ്ണ,കൊഴുപ്പ് 5 ഗ്രാം). പ്രാദേശികസാഹചര്യം, ഫണ്ട് ലഭ്യത എന്നിവ കണക്കാക്കി ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പുവരുത്തുന്ന രീതിയില്‍ സാധനസാമഗ്രികള്‍ വാങ്ങുന്നതിനു നൂണ്‍ ഫീഡിംഗ് കമ്മിറ്റിക്ക് തീരുമാനങ്ങള്‍ കൈക്കൊള്ളം.
6. ഭക്ഷണങ്ങള്‍ വൈവിധ്യവല്ക്കരിക്കണം.
7. സാധനസാമഗ്രികളുടെ സ്റ്റോക്ക് രജിസ്റ്റര്‍, ചെലവായ തുകയുടെ സ്റ്റേറ്റ്മെന്‍റ്, മുട്ടയും പാലും വിതരണം ചെയ്യുന്നതിന്‍റെ രജിസ്റ്റര്‍ എന്നിവ കൂടുതലായി വേണം.
8. ഓരോ മാസവും ചെലവായ തുകയുടെ സ്റ്റേറ്റ്മെന്‍റ്, മെനു എന്നിവ നൂണ്‍ ഫീഡിംഗ് കമ്മിറ്റിയുടെ അംഗീകാരത്തോടെ അടുത്ത മാസം 15 നു മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കു നല്‍കണം.
9. ഉച്ചഭക്ഷണപദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് പരാതികള്‍ സമര്‍പ്പിക്കുന്നതിന് പരാതിപ്പെട്ടി സ്ഥാപിക്കണം.
10. 500 ല്‍ കൂടുതല്‍ കുട്ടികളുള്ള സ്കൂളുകളില്‍ നൂണ്‍ ഫീഡിംഗ് കമ്മിറ്റിയില്‍ 4 അധ്യാപകപ്രതിനിധികലളെങ്കിലും ഉണ്ടാകണം.
--------------------------------------------------------------------
മറ്റു നിര്‍ദ്ദേശങ്ങളില്‍ ചിലത്.
1. നൂണ്‍ മീല്‍ ലോഗോ, മെനു എന്നിവ പ്രദര്‍ശിപ്പിക്കണം.
2. സോപ്പുപയോഗിച്ച് കൈ കഴുകുന്നതിന്നുള്ള സംവിധാനം ഒരുക്കണം.
3. കുടിക്കുന്നതിന് തിളപ്പിച്ചാറിയ വെള്ളം ലഭ്യമാക്കണം.
4. ഒരു മാസത്തേക്കുള്ള തുകയുടെ 25% ത്തില്‍ കൂടാത്ത തുക മാത്രമേ ബാങ്കില്‍ നിന്നും മുന്‍കൂറായി പിന്‍വലിക്കാന്‍ പാടുള്ളൂ.
5. നൂണ്‍ ഫീഡിംഗ് അക്കൗണ്ട് രജിസ്റ്റര്‍ നിര്‍ദ്ധിഷ്ടഫോര്‍മാറ്റില്‍ എഴുതിസൂക്ഷിക്കണം.
6. പ്രാദേശിക സഹായത്തോടെ പ്രഭാതഭക്ഷണം,ലഘുഭക്ഷണം എന്നിവയോടുകൂടി വൈവിധ്യമാര്‍ന്ന തരത്തില്‍ ഭക്ഷണവിതരണം നടത്താന്‍ ശ്രമിക്കണം.
7. മാസം തോറും നൂണ്‍ ഫീഡിംഗ് കമ്മിറ്റി ചേരണം.
No comments:
Post a Comment