
വിദ്യാഭ്യാസ അവകാശ നിയമം നടപ്പായതോടെ ഇനി എല്‍.പി.ക്ളാസുകളില്‍ പരമാവധി 30 വിദ്യാര്‍ഥികള്‍ മാത്രമേ ഉണ്ടാകുകയുളളൂ.ഇപ്പോള്‍ ഒരു ക്ളാസില്‍ 55 കുട്ടികള്‍ വരെയാണുളളത്.പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന അന്ന് തന്നെ വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം പാഠപുസ്തകം ലഭ്യമാകും. ഇതിനോടകം പാഠപുസ്തകം വിതരണത്തിനായി എത്തിച്ചുകഴിഞ്ഞു. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയില്ലെങ്കില്‍ സമൂഹത്തില്‍ നിലനില്‍ക്കാനാവില്ലെന്ന ചിന്ത ഇന്ന് മലയാളികളില്‍ വലിയ തോതിലുണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് വിദ്യാഭ്യാസത്തിന്റെ മേന്മയും സൗകര്യങ്ങളും വര്‍ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
No comments:
Post a Comment