KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Sunday 26 May 2013

വിദ്യാഭ്യാസ അവകാശനിയമം സംസ്ഥാന താത്‌പര്യത്തിന് വിരുദ്ധമാവരുത് കെ.എസ്.ടി.യു


മലപ്പുറം: വിദ്യാഭ്യാസ അവകാശ നിയമത്തിലെ (ആര്‍.ടി.ഇ) ചില വ്യവസ്ഥകള്‍ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ താത്പര്യങ്ങള്‍ക്ക് എതിരാണെന്നും അത് നടപ്പാക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്നും കെ.എസ്.ടി.യു സംസ്ഥാന നേതൃക്യാമ്പ് ആവശ്യപ്പെട്ടു.

കുട്ടികളുടെ കൊഴിഞ്ഞുപോക്ക് സംബന്ധിച്ച ദേശീയ ശരാശരി മറികടക്കാനുള്ള പല വ്യവസ്ഥകളും ഇക്കാര്യത്തില്‍ അന്തര്‍ദേശീയ നിലവാരത്തിലെത്തിയ കേരളത്തില്‍ അടിച്ചേല്പിക്കുന്നത് അഭികാമ്യമല്ല. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ താത്പര്യങ്ങള്‍ക്കനുസരിച്ചും വികാസത്തിന് ആക്കം കൂട്ടും വിധവും ആയിരിക്കണം ആര്‍.ടി.ഇ നടപ്പാക്കേണ്ടത് സംഘടന ആവശ്യപ്പെട്ടു.

ജൂണ്‍ അഞ്ച് പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ മരം നട്ടുപിടിപ്പിക്കും. ജൂണ്‍ 22ന് കോട്ടയ്ക്കലില്‍ പരിസ്ഥിതി സെമിനാറും സംഘടിപ്പിക്കും. അധ്യാപകര്‍ക്ക് പരിസ്ഥിതി അവാര്‍ഡ് നല്‍കും.

ജൂണ്‍ ആറുമുതല്‍ 20 വരെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സംഘടിപ്പിക്കും. ജില്ലകള്‍തോറും സാമൂഹികസേവന ജീവകാരുണ്യ പദ്ധതികള്‍ നടപ്പാക്കാനും തീരുമാനിച്ചു.

പാക്കേജ് മുഖേന അഗീകാരം ലഭിച്ച അധ്യാപകര്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കുക, 2011 ജൂണ്‍ മുതല്‍ നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കുക, റീട്രഞ്ചഡ് അധ്യാപകര്‍ക്ക് സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ക്യാമ്പ് ഉന്നയിച്ചു.

സമാപന സെഷന്‍ കെ.എസ്.ടി.യു സംസ്ഥാനപ്രസിഡന്റ് സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനംചെയ്തു. ജനറല്‍ സെക്രട്ടറി എ.കെ. സൈനുദ്ദീന്‍ ക്യാമ്പ് തീരുമാനങ്ങള്‍ അവതരിപ്പിച്ചു.

No comments:

Post a Comment