KSTU STATE CONFERENCE

2014 FEB. 23, 24, 25 KOZHIKKODE


Tuesday, 21 May 2013

വൈജ്ഞാനിക വെളിച്ചം വിതറി രണ്ടു വര്‍ഷങ്ങള്‍

- പി.കെ. അബ്ദുറബ്ബ് (വിദ്യാഭ്യാസ വകുപ്പ് മന്ത്രി) 

വിദ്യാഭ്യാസ മേഖലയിലെ കഠിന പ്രയത്‌നരും അദ്ധ്യാപക സമൂഹവും കേരളത്തിന്റെ വിദ്യാഭ്യാസ - വൈജ്ഞാനിക തട്ടകങ്ങളിലെ സുമനസ്സുകളും യു.ഡി.എഫ് മന്ത്രിമാരും എം.എല്‍.എ.മാരും ജനപ്രതിനിധികളും എല്ലാം ഒത്തുചേര്‍ന്നുള്ള ഒരു മുന്നേറ്റമാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ നടത്തിയിട്ടുള്ളത്. അതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് മലയാളനാട് എന്നതില്‍ വിദ്യാഭ്യാസ മന്ത്രി എന്ന നിലക്ക് ഈ ലേഖകനുള്ള സന്തോഷവും സംതൃപ്തിയും ഇവിടെ രേഖപ്പെടുത്തട്ടെ.

മാതൃഭാഷക്ക് ഭാഷാപിതാവിന്റെ നാട്ടില്‍ (തിരൂര്‍ )സ്വന്തമായി മലയാളം സര്‍വകലാശാല യാഥാര്‍ത്ഥ്യമായതും മലപ്പുറത്ത് ഇഫഌ സര്‍വകലാശാലക്ക് 75 ഏക്കര്‍ ഭൂമി കൈമാറിയതും പിന്നിട്ട വര്‍ഷത്തിലെ എടുത്തുപറയേണ്ട നേട്ടമാണ്. മാതൃഭാഷാപഠനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധ ഭാഷയായി പഠിപ്പിക്കുന്നതിനുള്ള ഉത്തരവ് ഇറക്കാനും നടപടികള്‍ സ്വീകരിക്കാനും കഴിഞ്ഞു.

നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ എം.എല്‍.എ.മാരുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച സമഗ്ര വിദ്യാഭ്യാസ പരിപാടി ഈ രംഗത്തുള്ള ശ്രദ്ധേയമായ കാല്‍വെപ്പാണ്. വിവിധ ഏജന്‍സികള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ ഏകോപിപ്പിച്ച് ഗുണമേന്‍മയുള്ള വിദ്യാഭ്യാസവും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യവും ഉറപ്പ് വരുത്തുന്നതിനുള്ള പ്രൊജക്ടുകള്‍ ഇതിന്റെ 'ഭാഗമായി നടപ്പിലാക്കി വരുന്നു. ഇതിനകം 38 നിയോജക മണ്ഡലങ്ങളില്‍ തുടക്കം കുറിച്ച ഈ പരിപാടി ക്രമേണ എല്ലാ നിയോജക മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കും. പൊതു വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് പഠനം കാര്യക്ഷമമാക്കുന്നതിനും നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി തൃശൂരില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഇംഗ്ലീഷിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് ഈ രംഗത്തുള്ള മികച്ച നേട്ടമാണ്. ഇംഗ്ലീഷ് 'ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി പരിശീലന പരിപാടികള്‍ ഇവിടെ നടത്തിവരുന്നു. 2006 മുതല്‍ അംഗീകാരമില്ലാതെ ജോലി ചെയ്തു വരുന്ന പതിനായിരത്തോളം അദ്ധ്യാപകര്‍ക്ക് നിയമനാംഗീകാരവും ജോലി സ്ഥിരതയും ഉറപ്പ് വരുത്തി അദ്ധ്യാപക പാക്കേജ് നടപ്പിലാക്കി.

തുഛ വേതനം പറ്റി ജോലി ചെയ്തിരുന്ന പ്രീ-പ്രൈമറി മേഖലയിലെ ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും പ്രതിമാസം 5000, 3500 രൂപ ക്രമത്തില്‍ ഓണറേറിയം അനുവദിച്ചു. അടച്ചുപൂട്ടല്‍ 'ഭീഷണിയിലായിരുന്ന 238 ബദല്‍ സ്‌കൂളുകള്‍ നിലനിര്‍ത്തുന്നതിനും അധ്യാപകര്‍ക്ക് ശമ്പളം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചു. പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി അദ്ധ്യാപകരുടെ ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിച്ച് ഉത്തരവിറക്കി. എയ്ഡഡ് പ്രൈമറി, ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാപകരെ നേരിട്ട് ശമ്പളം വാങ്ങി വിതരണം ചെയ്യുന്നതിന് അധികാരമുള്ള ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സ്‌മെന്റ് ഓഫീസര്‍മാരായി ഉയര്‍ത്തി.

150 കുട്ടികളില്‍ കൂടുതലുള്ള സര്‍ക്കാര്‍ എല്‍.പി. സ്‌കൂളുകളിലെയും, 100 കുട്ടികളില്‍ കൂടുതലുള്ള സര്‍ക്കാര്‍ യു.പി. സ്‌കൂളുകളിലെയും പ്രധാനാദ്ധ്യാപകരെ ക്ലാസ്സ് ചുമതലകളില്‍ നിന്ന് ഒഴിവാക്കി പകരം അദ്ധ്യാപകരെ നിയമിക്കുന്നതിനും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യു.ഐ.ഡി നമ്പര്‍ നല്‍കുന്നതിനും നടപടി സ്വീകരിച്ചു. സ്റ്റാഫ് ഫിക്‌സേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ 'ഭാവിയില്‍ യു.ഐ.ഡി. അധിഷ്ഠിതമായിരിക്കും. സാക്ഷരതാമിഷന്‍ പ്രേരക്മാരുടെ അലവന്‍സ് വര്‍ധിപ്പിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ നിര്‍ത്തലാക്കിയ 'ഭാഷാദ്ധ്യാപക പരീക്ഷ പുന:സ്ഥാപിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ മുല്യനിര്‍ണ്ണയം നടത്തുന്നതിനുള്ള പ്രതിഫല തുക വര്‍ദ്ധിപ്പിച്ചു. പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള ദിവസ വേതനക്കാരായ അദ്ധ്യാപകരുടെ വേതനം ഇരട്ടിയാക്കി. പാചക തൊഴിലാളികളുടെ വേതനം കൂട്ടി.

ഗവ. സ്‌കൂളുകളിലെ എ.പി.എല്‍ വിഭാഗത്തിലുള്ള ആണ്‍കുട്ടികള്‍ ഒഴികെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി യൂണിഫോം നല്‍കുന്ന പദ്ധതിക്ക് 2012 - 2013 വര്‍ഷം തുടക്കം കുറിച്ചു. പത്ത് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് സെറ്റ് യൂണിഫോമിന് 400 രൂപാ വീതം അനുവദിച്ചു. 2013 - 2014 അദ്ധ്യയന വര്‍ഷം ഈ ആനുകൂല്യം എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുകൂടി ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാറിന്റെ 80 കോടി രൂപയുടെ ധനസഹായം കൂടി ചേര്‍ത്ത് മൊത്തം 117 കോടി രൂപാ ചെലവിലാണ് ഈ അദ്ധ്യയന വര്‍ഷം പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന 29 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. അദ്ധ്യയന വര്‍ഷാരംഭത്തിന് മുമ്പേ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കൈകളിലെത്തിക്കാന്‍ സാധിച്ചു.

ഗവണ്‍മെന്റ്, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലായി ഹയര്‍ സെക്കന്ററിക്ക് 2011 - 2012 ല്‍ 582 അധിക ബാച്ചുകള്‍ അനുവദിച്ചു. 33000 പ്ലസ് ടു സീറ്റുകളാണ് ഇതിലൂടെ അധികമായി ലഭ്യമായത്. ഇതിന് പുറമെ 2011 - 2012 വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ്ടു പഠനത്തിനാവശ്യമായ സീറ്റുകള്‍ ഉറപ്പുവരുത്തുന്നതിന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 30 ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 32 അധിക ബാച്ചുകള്‍ അനുവദിച്ചു.

2011 - 2012, 2012 - 2013 വര്‍ഷങ്ങളിലെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.സി, എന്‍ട്രന്‍സ് പരീക്ഷാഫലങ്ങള്‍ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പ്രസിദ്ധപ്പെടുത്തി. ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കി. 2013 ജനുവരിയില്‍ മലപ്പുറത്ത് നടന്ന 53-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം സംഘാടനാ മികവുകെണ്ടും ജനപങ്കാളിത്തം കൊണ്ടും പുതിയ ചരിത്രം കുറിച്ചു. കേരളത്തിലെ പ്രമുഖ പത്രങ്ങള്‍ ഇതിനെ പ്രശംസിച്ചുകൊണ്ടെഴുതിയ മുഖ പ്രസംഗങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ച വലിയ അംഗീകാരമായി. കലോത്സവങ്ങള്‍, ശാസ്ത്രമേളകള്‍, കായികമേളകള്‍ തുടങ്ങിവക്കു പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് നല്‍കി വരുന്ന സമ്മാനതുക ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു.

58-ാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ചരിത്ര വിജയം നേടിയ കേരളത്തില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് 27.15 ലക്ഷം രൂപ പാരിതോഷികമായി അനുവദിച്ചു. എസ്.എസ്.എല്‍.സി. കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് ജില്ല തോറും നടത്തിയ അദാലത്തുകളില്‍ ഇരുപതിനായിരത്തിലധികം അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിച്ചു. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച മാനദ്ണഡങ്ങള്‍ പാലിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്ത സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. സര്‍ക്കാര്‍ യു.പി. സ്‌കൂളുകള്‍ക്കും, ബി.പി.ഒ.മാര്‍ക്കും ലാപ്‌ടോപ്പും അനുബന്ധ ഉപകരണങ്ങളും നല്‍കി. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം സുസാധ്യമാക്കുന്നതിന് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കാന്‍ എസ്.എസ്.എ പ്രോജക്ടില്‍ 12.5 കോടി രൂപ അനുവദിച്ചു.
പഠനം ഐ.ടി അധിഷ്ഠിതമാക്കുന്നതിനായി പാഠ'ഭാഗങ്ങള്‍ ഇന്ററാക്റ്റീവ് സൗകര്യത്തോടെ അനിമേറ്റഡ് രൂപത്തില്‍ ലഭ്യമാക്കുന്നതിന് പ്രത്യേക വെബ് പോര്‍ട്ടല്‍ തുടങ്ങി. ഇതും ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലായി ജോലി ചെയ്യുന്ന കാഴ്ച ശക്തിയില്ലാത്ത മുഴുവന്‍ അദ്ധ്യാപകര്‍ക്കും ഐ.സി.ടി. പരിശീലനം നല്‍കി. ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാറിന്റെ അഭിനന്ദനം ലഭിച്ചു.

417 കേന്ദ്രങ്ങളില്‍ വച്ച് വിവിധ സ്‌കൂളുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 12526 കുട്ടികള്‍ക്ക് നാല് ദിവസം കൊണ്ട് ഒരേ സമയം നല്‍കിയ അനിമേഷന്‍ ഫിലിം നിര്‍മ്മാണ പരിശീലനം അഖിലേന്ത്യ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. പൊതു വിദ്യാലയങ്ങളില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനായി ഒന്നാം ക്ലാസുമുതല്‍ ഐ.ടി വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലേക്ക് പ്രത്യേക ഐ.സി.ടി. പാഠപുസ്തകം തയാറാക്കി. സംസ്ഥാനത്ത് ഓപണ്‍ സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യുന്നത് മലബാറില്‍ നിന്നുള്ള ജില്ലകളിലാണ്. ഈ സാഹചര്യം പരിഗണിച്ച് കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂളിന്റെ മേഖല കേന്ദ്രം മലപ്പുറത്ത് സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുന്നു. ഓപ്പണ്‍ സ്‌കൂള്‍ ജില്ലാ കേന്ദ്രങ്ങളില്‍, ഐ.ടി. അധിഷ്ഠിത ക്ലാസ് റൂം കം ഓഫീസുകള്‍ നിര്‍മ്മിക്കുന്നതിന് 25 ലക്ഷം രൂപ വീതം അനുവദിച്ചു.

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്.എ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി 36 യു.പി. സ്‌കൂളുകള്‍ ഹൈസ്‌കൂളുകളായി അപ്‌ഗ്രേഡ് ചെയ്തു. 16 യു.പി. സ്‌കൂളുകള്‍ കൂടി അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള നടപടി പുരോഗമിച്ചുവരുന്നു. 2012 - 2013 വര്‍ഷത്തില്‍ ആര്‍.എം.എസ്.എ.യുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 51.71 കോടി രൂപ കേന്ദ്ര സഹായമായി ലഭ്യമാക്കി. സര്‍വ്വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 2011 - 2012 വര്‍ഷം 60 കോടി രൂപയും 2012 - 2013 വര്‍ഷം 150 കോടി രൂപയും ലഭ്യമാക്കി. 

130 പ്രൈമറി സ്‌കൂളുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനും 122 അധിക ക്ലാസ്സ് മുറികള്‍, 182 ഹെഡ് മാസ്റ്റര്‍ റൂമുകള്‍, 809 ടോയ്‌ലറ്റുകള്‍, 1165 പെണ്‍കുട്ടികളുടെ ടോയ്‌ലറ്റുകള്‍, 735 പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ടോയ്‌ലറ്റുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനും നടപടി സ്വീകരിച്ചു. 1806 പ്രൈമറി സ്‌കൂളുകളെ ശിശു സൗഹൃദ വിദ്യാലയങ്ങളാക്കുന്നതിന് ഒരു ലക്ഷം രൂപാ വീതം അനുവദിച്ചു. സര്‍ക്കാര്‍ എല്‍.പി./യു.പി. സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് സര്‍വ്വ ശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെയ്ന്റനന്‍സ് ആന്റ് റിപ്പയര്‍ ഗ്രാന്റ് ഇനത്തില്‍ 2011 - 2012 വര്‍ഷം 420 ലക്ഷം രൂപയും 2012 - 2013 വര്‍ഷം 436.73 ലക്ഷം രൂപയും ലഭ്യമാക്കി. 

എസ്.എസ്.എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1000 സര്‍ക്കാര്‍ യു.പി. സ്‌കൂളുകളില്‍ ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചു. അഞ്ച് അംഗീകൃത സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കും (അന്ധ-ബധിര) മൂന്ന് എയ്ഡഡ് സ്‌പെഷ്യല്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിനും മൂന്ന് എയ്ഡഡ് സ്‌പെഷ്യല്‍ ഹൈസ്‌കൂളുകളിലെ ഹയര്‍ സെക്കന്ററി വിഭാഗത്തിനും എയ്ഡഡ് പദവി നല്‍കി.കാസര്‍കോട്ടും പരപ്പനങ്ങാടിയിലും 1.16 കോടി രൂപാ ചെലവില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ ടിച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററുകള്‍ അനുവദിച്ചു. 

അടുത്ത അദ്ധ്യയന വര്‍ഷം ഇവിടെ ഡി.എഡ് കോഴ്‌സുകള്‍ തുടങ്ങുന്നതിന് നടപടി സ്വീകരിച്ചുവരുന്നു. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠനം നടത്തുന്നതിനായി സി.എച്ച്. മുഹമ്മദ് കോയ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദ മെന്റലി ചാലഞ്ച്ഡ് പ്രിന്‍സിപ്പളായ ഡോ. എം.കെ.ജയരാജിനെ നിയമിക്കുകയും അദ്ദേഹം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തു. ഇതിന്റെയടിസ്ഥാനത്തില്‍ തിരുവനന്തപുരം പാങ്ങപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദ മെന്റലി ചാലഞ്ച്ഡ് നെ സ്‌പെഷ്യല്‍ സ്‌കൂളുകളുടെ നോഡല്‍ ഏജന്‍സി/ഡയറക്ടറേറ്റ് ആക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. ഐ.ഇ.ഡി.സി. കുട്ടികളെ പഠിപ്പിക്കുന്നതിന് 1600 റിസോഴ്‌സ് അദ്ധ്യാപകരുടെ സേവനം ല'ഭ്യമാക്കി.
സ്‌പെഷ്യല്‍ സ്‌കൂള്‍ അദ്ധ്യാപകരെ വിദ്യാ'ഭ്യാസ പാക്കേജില്‍ ഉള്‍പ്പെടുത്തി ശമ്പളം നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു. 

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ എന്‍.എസ്.എസി.ന്റെ ആഭിമുഖ്യത്തില്‍ സേവ് എ ടീനേജര്‍ പദ്ധതി ആരംഭിച്ചു. എന്‍.സി.സി കേഡറ്റുകള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉദാരമാക്കി; 48,000 കേഡറ്റുകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കി. 

പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനും വിതരണത്തിനും സമ്പൂര്‍ണ്ണമായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുകയും നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്തു. 2011 - 2012 വര്‍ഷം 6, 96, 630 വിദ്യാര്‍ത്ഥികള്‍ക്ക് ആകെ 69,663 കോടി രൂപ വിതരണം ചെയ്തു. 2012 - 2013 വര്‍ഷം 9, 44, 918 വിദ്യാര്‍ത്ഥികള്‍ക്ക് ആകെ 94,4918 കോടി രൂപ വിതരണം ചെയ്തു വരുന്നു.

മദ്രസാ നവീകരണ ഫണ്ട് - സ്‌കീം ഫോര്‍ പ്രൊവൈഡിംഗ് ക്വാളിറ്റി എഡ്യുക്കേഷന്‍ ഇന്‍ മദ്രസ - പദ്ധതി പ്രകാരം ഇരുപത്തിരണ്ട് കോടി അറുപത്തിയാറ് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരം രൂപ കേന്ദ്രത്തില്‍ നിന്നും ലഭ്യമാക്കുകയും 547 മദ്രസകള്‍ക്കായി വിതരണം ചെയ്യുകയും ചെയ്തു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 2009 - 2010 വര്‍ഷം 14 സ്ഥാപനങ്ങള്‍ക്കായി 3.12 കോടി രൂപയും 2011 - 2012 വര്‍ഷം 123 സ്ഥാപനങ്ങള്‍ക്ക് 26.59 കോടി രൂപയും കേന്ദ്ര സഹായം ല'ഭ്യമാക്കി.

 ഏരിയ ഇന്റന്‍സീവ് പ്രോഗ്രാമില്‍ (എ.ഐ.പി) ഉള്‍പ്പെടുത്തി സംസ്ഥാനത്ത് തുടങ്ങിയതും ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ 35 സ്‌കൂളുകളിലെ 238 ജീവനക്കാര്‍ക്ക് കെ.ഇ.ആര്‍/കെ.എസ്.ആര്‍ ബാധകമാക്കുന്നതിനും 16.01.2003 മുതല്‍ 31.05.2012 വരെയുള്ള കാലയളവ് നേഷണല്‍ സര്‍വ്വീസ് ആയി കണക്കാക്കി ശമ്പള കുടിശ്ശിക ഒഴികെയുള്ള എല്ലാ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനും ഉത്തരവ് പുറപ്പെടുവിച്ചു.

 സംസ്ഥാനത്തെ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ 2012 - 2013 അക്കാദമിക വര്‍ഷം, 55 പുതിയ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ അനുവദിച്ച് ക്ലസുകള്‍ ആരംഭിച്ചു. സംസ്ഥാനത്തെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ ഇത്രയധികം കോഴ്‌സുകള്‍ ഒരേസമയം അനുവദിക്കുന്നത് ആദ്യമായിട്ടാണ്.

അറബിക് കോളജ് അദ്ധ്യാപകര്‍ക്ക് 01.04.2013 മുതല്‍ പ്രാബല്യത്തോടെ യു.ജി.സി ശമ്പളവും ആനുകൂല്യങ്ങളും അനുവദിച്ചു. 11 എയ്ഡഡ് അറബിക് കോളജുകളിലെ 119 അദ്ധ്യാപകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംസ്ഥാനത്തെ ഏഴ് സര്‍ക്കാര്‍ എന്‍ജീനീയറിംഗ് കോളജുകളിലായി ഒന്‍പത് പുതിയ എം.ടെക് കോഴ്‌സുകള്‍ക്കും 3 എയ്ഡഡ് എഞ്ചിനീയറിംഗ് കോളജുകളിലായി ആറ് പുതിയ എം.ടെക് കോഴ്‌സുകള്‍ക്കും അനുമതി നല്‍കി.

No comments:

Post a Comment