KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Friday 22 February 2013

ഹെഡ്മാസ്റ്റര്‍ നിയമനം: ഭാഷാ അധ്യാപകര്‍ക്ക് അയോഗ്യതയില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: ഹെഡ്മാസ്റ്റര്‍ നിയമനത്തിന് ഭാഷാ അധ്യാപകര്‍ അയോഗ്യരല്ലെന്ന് സര്‍ക്കാര്‍. ഭാഷാ അധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റര്‍മാരായി പ്രമോഷന്‍ നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ മലപ്പുറം മാറഞ്ചേരി ഗവ. സ്കൂള്‍ അധ്യാപകന്‍ പി. കൃഷ്ണകുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിശദീകരണം. എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയും പ്ളസ്ടുവിന് തുല്യമായ പ്രിലിമിനറി കോഴ്സും മൂന്ന് വര്‍ഷത്തെ ബി.എക്ക് തുല്യമായ കോഴ്സും കഴിഞ്ഞവരാണ് ഭാഷാ അധ്യാപകരെന്ന് സര്‍ക്കാറിന് വേണ്ടി അഡീ. അഡ്വക്കറ്റ് ജനറല്‍ കെ. എ. ജലീല്‍ കോടതിയെ അറിയിച്ചു. 10+2+3 എന്ന രീതിയിലാണ് ഇവരും പഠനം നടത്തുന്നത്. അറബിക് പഠച്ചവര്‍ക്ക് അഫ്ദലുല്‍ ഉലമ ബിരുദവും, ഹിന്ദി പഠിച്ചവര്‍ക്ക് വിശാരദ് പ്രവീണ്‍ ബിരുദവുമാണ് ലഭിക്കുന്നത്. അതിനാല്‍ ബിരുദത്തിന് തുല്യ യോഗ്യത ഈ കോഴ്സുകള്‍ക്കില്ലെന്ന വാദത്തില്‍ കഴമ്പില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

1 comment:

  1. ഈ ബ്ലോഗില്‍ ചെയ്യുന്ന commentകള്‍ക്ക് മറുപടിയോ തുടര്‍ച്ച ഉണ്ടാകുന്നില്ല എന്നത് ഒരു വിഷയം തന്നെയൈണ്. സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ ഭരണാധികാരമുള്ള മന്ത്രിമാര്‍ വരെയുള്ള blog എന്ന നിലയില്‍ കുറച്ച് സജീവത പ്രതീക്ഷിക്കുന്നു.
    എസ്.എസ്.എല്‍.സി പരീക്ഷാഡ്യൂട്ടിക്ക് എട്ടുകിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള സ്‌കൂളുകളിലേക്ക് പോകുന്ന അധ്യാപകര്‍ക്ക് ഡി.എ. അനുവദിക്കണം. ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ക്ലാര്‍ക്ക് എന്നിവര്‍ക്ക് ഒരു ഡി.എക്ക് തുല്യമായ സംഖ്യയും അസി.സൂപ്രണ്ടുമാര്‍ക്ക് ഹാഫ് ഡി.എയും തികച്ചും ന്യായമാണ്. ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ആയി ജോലി ചെയ്യേണ്ടിവരുന്നവര്‍ കാലത്ത് 9 മണി മുതല്‍ 6 മണി വരെ ജോലി ചെയ്യേണ്ടി വരുന്നുണ്ട്. കാലത്ത് 9മണിക്ക് തലേ ദിവസത്തെ ഉത്തരക്കെട്ട് അയക്കാനായി വാച്ച്മാനെ വിടുതല്‍ ചെയ്യുന്നതിനാണിത്. ചേദ്യപേപ്പര്‍ സെന്ററുകളില്‍ എത്തിക്കുന്ന അതേ രീതിയില്‍ ഉത്തരക്കെട്ടുകള്‍ ശേഖരിച്ച് വാല്യുവേഷന്‍ കേന്ദ്രത്തിലേക്ക് ഒരുമിച്ച് അയക്കാന്‍ ഡിഇഒ തലത്തില്‍ സംവിധാനമുണ്ടാക്കിയാല്‍ വാച്ച്മാനെ ഒഴിവാക്കിയും തപാല്‍ കൂലിയും ലാഭിക്കാം. ചീഫ് സൂപ്രണ്ട്,(64) ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്,(54) ക്ലാര്‍ക്ക് (38) എന്നിങ്ങനെയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന പ്രതിഫലം. ഇത് അന്യ സ്കൂളിലേക്കുള്ള യാത്രക്ക് പോലും തികയില്ല. ഇതേസ്കൂളില്‍ ഹയര്‍സെക്കന്‍ഡറി ഡ്യൂട്ടി എടുക്കുന്ന അസി.സൂപ്രണ്ടുമാര്‍ക്ക് ലഭിക്കുന്ന തുക എസ്.എസ്.എല്‍.സി ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ക്ലാര്‍ക്ക് എന്നിവര്‍ക്ക് കിട്ടുന്ന തുകയില്‍ വലിയ അന്തരമുണ്ട്. പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക തന്നെ വേണംSSLC Supervision duty

    ReplyDelete