KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Thursday 7 February 2013

അധ്യാപകര്‍ സ്വയംവിമര്‍ശനത്തിന് തയ്യാറാവണം - കെ.എസ്.ടി.യു


പാലക്കാട്: അക്കാദമിക് രംഗത്ത് സ്വയംവിമര്‍ശനത്തിന് അധ്യാപകര്‍ തയ്യാറാവണമെന്ന് പാലക്കാട്ട് സമാപിച്ച കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പാഠ്യപദ്ധതി നിലവാരം ഉയരുന്നതിനനുസരിച്ച് എത്താന്‍ അധ്യാപകര്‍ക്കായിട്ടില്ല. ഇത് പരിഹരിക്കാന്‍ കാലികമായ പരിശീലനം ഉറപ്പുവരുത്താനാവുംവിധം വിദ്യാഭ്യാസവകുപ്പ് പരിശീലനകേന്ദ്രം ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സാന്ത്വനപരിചരണമുള്‍പ്പെടെ 14 ജില്ലകളില്‍ കെ.എസ്.ടി.യു. 14 പദ്ധതികള്‍ ഏറ്റെടുക്കും.
പാഠ്യപദ്ധതി സംബന്ധിച്ച് സംസ്ഥാനസമ്മേളനം സമീപനരേഖ തയ്യാറാക്കി. മാര്‍ച്ചില്‍ വിപുലമായ ശില്പശാല സംഘടിപ്പിക്കും. മാനവികവിഷയങ്ങള്‍ക്കായി കെ.എസ്.ടി.യു.വിന്റെ നേതൃത്വത്തില്‍ വിദഗ്ധപരിശീലനകേന്ദ്രം സ്ഥാപിക്കും.
നിയമനാംഗീകാരം ഇനിയും ലഭിക്കാത്ത അധ്യാപകരെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തരുത്. പുതുതായി അനുവദിച്ച ഹയര്‍സെക്കന്‍ഡറി ബാച്ചുകളിലെ അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കണം. അധ്യാപകേതര ജീവനക്കാര്‍ക്കും പാക്കേജ് അനുവദിക്കണം. ബദല്‍സ്‌കൂള്‍ അധ്യാപകരുടെ വേതനം വര്‍ധിപ്പിക്കണം. അധ്യാപകനിയമനത്തില്‍ ഗുണമേന്മ ഉറപ്പുവരുത്തണം തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ചൊവ്വാഴ്ച രാവിലെനടന്ന പ്രതിനിധിസമ്മേളനം സി.പി.ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.കെ.അഹമ്മദ്കുട്ടി അധ്യക്ഷനായി. ബഷീര്‍ ചെറിയാണ്ടി, കെ.ടി.എ. ജബ്ബാര്‍, കെ.കെ. അസീസ്, പൊന്‍പാറ കോയക്കുട്ടി, കെ.വി.എം. താജുദ്ദീന്‍, എ.എം. അബൂബക്കര്‍, കെ. മുഹമ്മദ് ഇസ്മായില്‍, എം.എ. സമദ്, റഷീദ് ആലായന്‍, റിയാസ് നാലകത്ത്, എം.എ. മുസ്തഫ, പി.ടി. മുഹമ്മദ്, അബ്ദുള്‍കരീം മുസ്‌ലിയാര്‍, കരീം പടുകുണ്ടില്‍, ഹമീദ് കൊമ്പത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

1 comment:

  1. HSST അപാകം പരിഹരിച്ചു.
    ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ ശമ്പളപരിഷ്‌കരണത്തിലെ അപാകം പരിഹരിച്ചതായി കേരള ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂണിയന്‍ അറിയിച്ചു. ഇതുസംബന്ധിച്ച ഫയലില്‍ ധനമന്ത്രി കെ.എം. മാണി ഒപ്പുവെച്ചതായി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി. അബ്ദുല്‍ലത്തീഫ് വ്യക്തമാക്കി.
    പുതിയ നിരക്കുകള്‍ എച്ച്.എസ്.എസ്.ടി ജൂനിയര്‍ 16980-31360, ഹയര്‍ഗ്രേഡ് 20740- 36240, സെലക്ഷന്‍ഗ്രേഡ് 21240- 37640 എന്നിങ്ങനെയും എച്ച്.എസ്.എസ്.ടിയുടേത് 20740- 36240, ഹയര്‍ഗ്രേഡ്21240- 37640, സെലക്ഷന്‍ഗ്രേഡ് 22360- 37940 എന്നിങ്ങനെയുമാണ്. സമാന തസ്തികകള്‍ക്ക് നല്‍കിയ വര്‍ധന ഹയര്‍സെക്കന്‍ഡറിക്കാര്‍ക്ക് മുന്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നുവെന്നും ഇത് ഇതോടെ പരിഹരിച്ചുവെന്നും അബ്ദുല്‍ലത്തീഫ് അറിയിച്ചു.
    വാല്‍ക്കഷ്ണം: 22 വര്‍ഷം സര്‍വീസുള്ള ഹൈസ്കൂള്‍ അദ്ധ്യാപകരുടെ ശമ്പളം 19240-34500 ആണ്. തുടക്കക്കാരിയായ എച്ച്.എസ്.എസ്.ടിയുടേത് 20740- 36240. അപാകം പരിഹരിക്കട്ടേ... click here

    ReplyDelete