





KSTU 43th STATE CONFERENCE
2022 MAY 8,9,10 MANNARAKKAD






സംസ്ഥാനത്ത് സാങ്കേതിക സര്‍വ്വകലാശാല ആരംഭിക്കുന്നതിനുള്ള നിയമം താമസിയാതെ മന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജില്‍ ഇന്‍ഡസ്ട്രിയല്‍ എഞ്ചിനിയറിംഗ് റിസര്‍ച്ച് ബ്ലോക്കിന്റെ ശിലാസ്ഥാപനകര്‍മ്മവും ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് ബ്ലോക്കിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. വിപുലീകരണവും വൈവിധ്യവല്‍ക്കരണവും നടക്കുന്ന സാങ്കേതിക വിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരമൊരുക്കി അവരെ കാലഘട്ടത്തിനനുസരിച്ച് പ്രാപ്തരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മറ്റ് വ്യവസായ സ്ഥാപനങ്ങള്‍ക്ക് അവരുടെ മേഖലയിലുള്ള ഗവേഷണവും പഠനവും നടത്താനുള്ള സൗകര്യം എഞ്ചിനിയറിംഗ് കോളേജില്‍ ഒരുക്കുക വഴി വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക മേഖലയില്‍ തൊഴില്‍ മികവ് കൈവരിക്കാനാകും. സ്വന്തമായി സംരംഭങ്ങള്‍ ആരംഭിച്ച് അഭ്യസ്തവിദ്യാരായവര്‍ക്ക് തൊഴില്‍ദായകരാകാനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ് സി -എസ് ടി വനിതാ ഹോസ്റ്റലിന്റെ ശിലാസ്ഥാപനകര്‍മ്മവും സി.ഇ.ടി റിസര്‍ച്ച് പാര്‍ക്കിന്റെ ഉദ്ഘാടനവും കേന്ദ്ര മാനവവിഭവശേഷി വകുപ്പു സഹമന്ത്രി ശശിതരൂര്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ജെ ലത, എ.ഐ.സി.ടി.ഇ മെമ്പര്‍ സെക്രട്ടറി കുഞ്ചെറിയ പി ഐസക്, പ്രിന്‍സിപ്പല്‍ ഷീല.എസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
സംസ്ഥാനത്തെ സ്‌ക്കൂള്‍ ഉച്ചഭക്ഷണ വിതരണം കുറ്റമറ്റതാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. ഇതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഓഫീസുകളിലേയ്ക്ക് അയച്ചിട്ടുണ്ട്. പാചകപ്പുരകള്‍ അതീവ വൃത്തിയോടെ സൂക്ഷിക്കണം. പാചകത്തിന് മുമ്പ് ആഹാര പദാര്‍ത്ഥങ്ങളും പാചകപാത്രങ്ങളും ഉപയോഗയോഗ്യമാണെന്ന് ഉറപ്പ് വരുത്തണം. ധാന്യങ്ങള്‍ പാചകത്തിന് മുമ്പ് ചൂടുവെള്ളത്തില്‍ കഴുകണം. പാചകത്തിന് പൊട്ടിയ പാത്രങ്ങള്‍ ഉപയോഗിക്കരുത്. പച്ചക്കറികള്‍, ഫലങ്ങള്‍ തുടങ്ങിയവ നന്നായി കഴുകിയ ശേഷമേ ഉപയോഗിക്കാവൂ. ജന്മദിനം തുടങ്ങിയ ആഘോഷഭാഗമായി സ്‌ക്കൂളുകളില്‍ പുറത്തുനിന്നും കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കള്‍ പരിശോധിച്ച ശേഷം മാത്രമേ നല്‍കാവൂ. കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളം ലഭ്യമാക്കണം. പാചക തൊഴിലാളികളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തണം. ഭക്ഷണം നല്‍കും മുമ്പ് ഭക്ഷ്യവിതരണത്തിന്റെ ചുമതലയുള്ള കമ്മിറ്റിയിലെ രണ്ട് അംഗങ്ങളെങ്കിലും പരിശോധിക്കണം. പ്രഥമാധ്യാപകനാണ് ഇതു സ്ബന്ധിച്ച പൂര്‍ണ ഉത്തരവാദിത്വം. സ്‌ക്കൂള്‍ പരിസരത്തുള്ള ഭക്ഷണപാനീയ വില്പനശാലകളില്‍ പരിശോധനകള്‍ നടത്തി ഭക്ഷണത്തിന്റെ ഗുണമേന്മഉറപ്പുവരുത്താന്‍ അതത് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പുജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തണം. ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമാക്കാന്‍ സ്‌ക്കൂള്‍, ഉപജില്ലാ, ജില്ലാ തലങ്ങളിലുള്ള കമ്മിറ്റികളും പി.ടി.എ, മാതൃ പി.ടി.എ, എസ്.എം.സി, തുടങ്ങിയ കമ്മിറ്റികളും അടിയന്തിരമായി കൂടി ഇതുസംബന്ധിച്ച നടപടി ക്രമങ്ങള്‍ വിശകലനത്തിന് വിധേയമാക്കണം. അവയുടെ റിപ്പോര്‍ട്ട് മാസംതോറും വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അയക്കണമെന്നും, നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

| avakasha pathrika kstu kunnamangalam sub dist committe aeo suprent ahanned koyakku kstu edu dist committee president ahammed puthukkudi samarpichu. |
![]() |
| കെ.എസ്.ടി.യു അവകാശ പത്രിക ആലത്തൂര്‍ എ ഇ ഒക്ക് നല്കുന്നു . |

|
![]() |
| കെ.എസ്.ടി.യു പരിസ്ഥിതി സെമിനാര്‍ കോട്ടക്കലില്‍ അബ്ദുസമദ് സമദാനി എം.എല്‍.. ..എ. ഉദ്ഘാടം ചെയ്യുന്നു. |
![]() |
| സി.ആര്‍.. നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. |


![]() |
| Chief Minister Oommen Chandy laying the foundation stone for the new office of the All India Council for Technical Education (AICTE) in Thiruvananthapuram on Tuesday. Union Minister of State for Human Resource Development Shashi Tharoor, Education Minister P.K. Abdu Rabb and AICTE Chairman S.S. Mantha look on. |
![]() |
| പരപ്പനങ്ങാടി പഞ്ചായത്തിലെ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം . |
തിരുവന്തപുരം : കെ.എസ്.ടി.യു. മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഉദ്ഘാടം തിരുവന്തപുരത്ത് വള്ളക്കടവ് എം.ജെ.സ്കൂളില്‍ സംസ്ഥാ പ്രസിഡണ്ട് സി.പി.ചെറിയമുഹമ്മദ്ര്‍ നിര്‍വ്വഹിച്ചു. ജറല്‍ സെക്രട്ടറി എ.കെ.സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജൂണ്‍ 6 മുതല്‍ 20 വരെയാണ് കാമ്പയിന്‍. 2മെമ്പര്‍ഷിപ്പ് വിതരണം പൂര്‍ത്തിയാക്കും. ജൂലൈ 6 ന് സംസ്ഥാന കമ്മിറ്റി മെമ്പര്‍ഷിപ്പ് വിഹിതവും കൌണ്ടര്‍ ഫോയില്‍ ലിസ്റും ഏറ്റുവാങ്ങും. മെമ്പര്‍ഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് ജില്ലാ-വിദ്യാഭ്യാസ ജില്ലാ-ഉപജില്ലാ കണ്‍വെന്‍ഷുകള്‍ പൂര്‍ത്തിയായി. കെ.എസ്.ടി.യു. ട്രഷറര്‍ വി.കെ.മൂസ്സ, എ.കെ.എസ്.ടി.യു. സംസ്ഥാ ട്രഷറര്‍ ശരത്ചന്ദ്രനായര്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് ബീമാ, സി.കെ. മിനികുമാരി, ശശികുമാര്‍, അബുദള്ള വാവൂര്‍, ജി.ജിജിമോന്‍, എസ്. ശിഹാബുദ്ദീന്‍, ബി.അന്‍വര്‍, എസ്. അബുദുസ്സലാം, ബി.സജി എന്നിവര്‍ പ്രസംഗിച്ചു.![]() |
| KSTU പാലക്കാട് വിദ്യാഭ്യാസ ജില്ലാ പരിസ്ഥിതി ദിനാചരണം ആലത്തൂര്‍ ASMMHS- ല്‍ വൃക്ഷതൈ നട്ട് ജബ്ബാര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു. |