
സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും വിവിധ സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചും രക്ഷിതാക്കള്‍ക്ക് അറിവ് പകരുന്നതിന് ക്ലാസ് പി.ടി.എകളിലൂടെ സാധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദു റബ്ബ്.തിരുവനന്തപുരത്ത് മണക്കാട് സ്‌കൂളില്‍ 'സ്‌കൂള്‍ സ്‌കോളര്‍ഷിപ്പും സൈബര്‍ കുറ്റകൃത്യങ്ങളും' രക്ഷകര്‍ത്തൃ ബോധവല്‍ക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് ശാസ്ത്ര- സാങ്കേതിക വിദ്യ നല്‍കുന്ന സംഭാവന മഹത്താണ്.എന്നാല്‍ ഇത് ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നതാണ് മറുവശം.വല്ലപ്പോഴും സംഭവിക്കുന്ന കുറ്റകൃത്യമെന്നതില്‍ നിന്നും മാറി സൈബര്‍ കുറ്റകൃത്യങ്ങള്‍ നിത്യസംഭവമായിരിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.കുട്ടികള്‍ സൈബര്‍ ചതിക്കുഴികളിലേക്ക് വഴുതിപ്പോകാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചുള്ള അവബോധമില്ലായ്മ മൂലം പ്രതിവര്‍ഷം ഇതിനുള്ള കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ലാപ്‌സാകുന്ന അവസ്ഥയാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.പൊതുവിദ്യാഭ്യാസ വകുപ്പു സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍, വി.എച്ച്.എസ്.ഇ ഡയറക്ടര്‍ സി.കെ.മോഹനന്‍, എസ്‌സിഇആര്‍ടി ഡയറക്ടര്‍ കെ.എ.ഹാഷിം എന്നിവര്‍ പങ്കെടുത്തു.സീ-മാറ്റ് കേരള തയാറാക്കിയ സ്‌കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍ എന്ന കൈപ്പുസ്തകം വി.എച്ച്.എസ്.ഇ ഡയറക്ടര്‍ സി.കെ.മോഹനന് ആദ്യപ്രതി നല്‍കി മന്ത്രി പ്രകാശനം ചെയ്തു.
No comments:
Post a Comment