KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Monday 10 February 2014

1 comment:

  1. 23, 24, 25 തിയ്യതികളില്‍ കോഴിക്കോട്ട് നടക്കുന്ന കെ.എസ്.ടി.യു. 35-ാം വാര്‍ഷിക സമ്മേളനത്തിന് അന്തിമരൂപമായി. 23 ന് രണ്ട് മണിക്ക് പ്രസിഡന്റ് സി.പി.ചെറിയമുഹമ്മദ് പതാക ഉയര്‍ത്തും. 4 ന് നളന്ദ ഓഡിറ്റോറിയത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും.

    എം.കെ. രാഘവന്‍ എം.പി., അഡ്വ. കെ.എന്‍.എ.ഖാദര്‍ പ്രഭാഷണം നടത്തും. എം.സി.മായിന്‍ഹാജി, ടി.പി.എം സാഹിര്‍, എം.എ.റസാഖ് മാസ്റ്റര്‍, വി.എം. ഉമ്മര്‍മാസ്റ്റര്‍ എം.എല്‍.എ, സി.കെ. സുബൈര്‍, ഡോ.പി.പി.അബ്ദുല്‍ ഹമീദ്, പാറക്കല്‍ അബ്ദുള്ള അഭിവാദനം ചെയ്യും. 6.30 സാംസ്‌കാരിക സമ്മേളനം ചന്ദ്രിക ചീഫ് എഡിറ്റര്‍ ടി.പി. ചെറൂപ്പയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം, ഡോ. ഫസല്‍ ഗഫൂര്‍, കെ.പി.സുധീര, ഫൈസല്‍ എളേറ്റില്‍ പ്രസംഗിക്കും.

    24 ന് കാലത്ത് 10ന് ടാഗോര്‍ ഹാളില്‍ നടക്കുന്ന സമ്പൂര്‍ണ്ണ സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം, എം.പി.വീരേന്ദ്രകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കേരള വിദ്യാഭ്യാസ സെമിനാര്‍ ലോഗോ പ്രകാശനം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. നിര്‍വ്വഹിക്കും.

    മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് സുവനീര്‍ പ്രകാശനം നിര്‍വ്വഹിക്കും. പി.വി. അബ്ദുല്‍ വഹാബ് ഏറ്റുവാങ്ങും. ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ, പി.സി.വിഷ്ണുനാഥ് എം.എല്‍.എ, ഡോ. ഷീന ശുക്കൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. പി.കെ.കെ.ബാവ, ഉമ്മര്‍ പാണ്ടികശാല, ടി.ടി. ഇസ്മയില്‍, പി.കുല്‍സു, പി.ജെ. ജോഷ്വ കമാല്‍ വരദൂര്‍, ജെ. ശശി, എ.എം. അബൂബക്കര്‍, ഒ.ഷൗക്കത്തലവി,

    എ.കെ.അബ്ദുസ്സമദ്, കെ.മോയിന്‍കുട്ടി, ജോഷി ആന്റണി സംസാരിക്കും. 2.30 ന് വിദ്യാഭ്യാസ സമ്മേളനം വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാം അദ്ധ്യക്ഷത വഹിക്കും. ഡോ. ദുരൈസ്വാമി, ഒ. അബ്ദു റഹ്മാന്‍, പ്രൊഫ. കെ.എ.ഹാഷിം, ഡോ. റോസമ്മ ഫിലിപ്പ് പ്രസംഗിക്കും. 4 ന് അധ്യാപക പ്രകടനവും, 5 മണിക്ക് പൊതുസമ്മേളനം മുതലക്കുളത്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് ഉദ്ഘാടനം ചെയ്യും.

    പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്യും. എം.ഐ. ഷാനവാസ് എം.പി, കെ.എം.ഷാജി, എം.എല്‍.എ. സി.മോയിന്‍കുട്ടി എം.എല്‍.എ, അഡ്വ. ടി.സിദ്ദീഖ് പ്രസംഗിക്കും.
    25 ന് കാലത്ത് 10 ന് പ്രതിനിധി സമ്മേളനം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്യും. ചന്ദ്രിക എഡിറ്റര്‍ സി.പി.സൈതലവി പ്രഭാഷണം നടത്തും. സി.ഡി.എ ചെയര്‍മാന്‍, എന്‍.സി.അബൂബക്കര്‍, കെ.പി.മുഹമ്മദ് കുട്ടി, കെ.എ.ഖാദര്‍ മാസ്റ്റര്‍, കെ.മൊയ്തീന്‍ കോയ, പി.ജി.മുഹമ്മദ്, നജീബ് കാന്തപുരം, കെ.പി.ബീന പ്രസംഗിക്കും. മുന്‍ സംസ്ഥാന ഭാരവാഹികള്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, കെ.ടി. അബ്ദുറഹിമാന്‍, ഇ.ഉമ്മര്‍ മാസ്റ്റര്‍, ടി.കെ. അഹമ്മദ് മാസ്റ്റര്‍, കള്ളിയില്‍ മുഹമ്മദ് സംബന്ധിക്കും.


    തുടര്‍ന്ന് സംഘടനാ രേഖകള്‍ അവതരിപ്പിച്ചു ചര്‍ച്ച നടക്കും. സംസ്ഥാന കൗണ്‍സിലോടെ സമാപിക്കും.
    സഫലമാം പരിഷ്‌കാരം കരുത്തേകും വിദ്യക്ക് എന്ന പ്രമേയവുമായി നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായുള്ള ജില്ലാ ഉപജില്ല, വിദ്യാഭ്യാസ ജില്ലാസമ്മേളനം 15 നകം പൂര്‍ത്തിയാക്കുമെന്നും സമ്മേളനം വന്‍വിജയമാകുമെന്നും പ്രസിഡന്റ് സി.പി.ചെറിയമുഹമ്മദും ജനറല്‍ സെക്രട്ടറി എ.കെ. സൈനുദ്ദീന്‍ അറിയിച്ചു.

    ReplyDelete