KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Friday, 30 March 2012

എട്ടാം ക്ലാസ് വരെ ഇനി തോല്‍വിയില്ല

തിരുവനന്തപുരം: ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെ ഇനി വിദ്യാര്‍ഥികള്‍ക്ക് തോല്‍ക്കാതെ പഠിക്കാം. എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ പരീക്ഷയില്‍ തോല്‍പിക്കുന്ന നടപടി എന്നന്നേക്കുമായി നിര്‍ത്തലാക്കിക്കൊണ്ട് ഉത്തരവിറങ്ങി. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നുമുതല്‍ എട്ട് വരെ ഒരു വിഭാഗമായും എട്ട്, ഒമ്പത് ക്ലാസുകള്‍ രണ്ടാം ഘട്ടത്തിലും 11,12 ക്ലാസുകള്‍ മൂന്നാ ഘട്ടത്തിലുമായി 8,2,2 എന്നാണ് ക്രമീകരിച്ചിരിക്കുന്നത്. നിയമം നടപ്പിലാക്കുന്നതിന്റെ ആദ്യഭാഗമായാണ് ഒന്നു മുതല്‍ എട്ട് ക്ലാസ്സുകള്‍ വരെ തോല്‍വി ഒഴിവാക്കുന്നത്.

Thursday, 29 March 2012

ഹയര്‍സെക്കന്‍ഡറി ഘടനയില്‍ മാറ്റംവരുത്തും: അബ്ദുറബ്ബ്‌


തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി ഘടനയില്‍ കാലോചിതമായ മാറ്റംവരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒന്‍പത്, പത്ത് ക്ലാസുകള്‍ ഹയര്‍സെക്കന്‍ഡറി തലത്തിലേക്ക് ഉയര്‍ത്തും. വി.എച്ച്.എസ്.സി നിര്‍ത്തലാക്കുന്നകാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഹയര്‍സെക്കന്‍ഡറിയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയും ഏകോപിപ്പിക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഷയങ്ങള്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ പഠിക്കാന്‍ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Friday, 23 March 2012

കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത ഏഴ് ശതമാനം കൂട്ടി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്തയില്‍ ഏഴ് ശതമാനത്തിന്റെ വര്‍ധനവ്. നേരത്തെ അടിസ്ഥാന ശമ്പളത്തിന്റെ 58 ശതമാനമാണ് ക്ഷാമബത്തയായി നല്‍കിയിരുന്നത്. ഇത് 65 ശതമാനമാകും. 40 ലക്ഷത്തോളം വരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. പെന്‍ഷന്‍കാര്‍ക്കും ഇതിന് ആനുപാതികമായ ആനുകൂല്യം ലഭിക്കും. ഇതിനായി 7,500 കോടി രൂപയുടെ പ്രത്യേക ഫണ്ട് അനുവദിക്കും. 2012 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന.