KSTU 43th STATE CONFERENCE
2022 MAY 8,9,10 MANNARAKKAD
Friday, 7 June 2013
ജനാഭിലാഷ വിദ്യാഭ്യാസം
വീണ്ടുമൊരു അധ്യയവര്‍ഷമെത്തി!
അവധിക്കാലത്തിന്റെ ആലസ്യത്തില്‍ നിന്നും അക്കാദമിക പ്രവര്‍ത്തങ്ങളിലേക്കും അുഭവപ്രതിപ്രവര്‍ത്തങ്ങളിലേക്കുമുള്ള ചുവടുമാറ്റം.
വിദ്യാഭ്യാസത്തോളം പ്രസക്തമായ മറ്റൊരു സംഗതിയുണ്ടോ? സ്കൂള്‍ വിദ്യാഭ്യാസമാണേല്‍ പറയാനുമില്ല. മുഷ്യ വികാസ ചരിത്രത്തിലെ ഏറ്റവും നിയാമകമായ പ്രായം അവന്റെ കുട്ടിത്തം തന്നെയാണ്. കണ്ടും കേട്ടും തൊട്ടറിഞ്ഞും സഹവസിച്ചും നേടുന്ന അുഭവങ്ങളെ തന്റെ മുഴുജീവതത്തിനൊരുക്കി വെക്കുന്ന കരുതലിന്റെയും തിരുശേഷിപ്പിന്റെയും ബാലപാഠങ്ങള്‍ കരുപിടിപ്പിക്കുന്നത് ഈയൊരു പ്രായത്തിലാണ്. സ്വാഭാവ സ്പഷ്ടീകരണവും പെരുമാറ്റ ശീലങ്ങളും സാമൂഹികരണത്തിന്റെ നിമിത്തങ്ങളുമെല്ലാം ഇവിടെ നിന്നാണ് രൂപപ്പെടുന്നത്.
ക്ളാസുകളില്‍ നിശബ്ദമാക്കപ്പെട്ടിരുന്ന കുട്ടിയുടെ ശബ്ദം പൊങ്ങിവരികയും സദാമുഴങ്ങിയിരുന്ന ടീച്ചറിന്റെ ശബ്ദം മങ്ങി, സൌണ്ട് ഗ്രാഫ് താഴുകയും ചെയ്യുകയെന്നതായിരുന്നു കുട്ടി കേന്ദ്രീകൃത സമീപത്തിന്റെ കാതല്‍. കേട്ടുപഠിക്കുന്നതിക്കോള്‍ ഫലപ്രദം കണ്ടും ചെയ്തും പഠിക്കലിലാണെന്ന കണ്ടെത്തല്‍. പ്രായോഗവല്കരണമില്ലാത്ത ഒരു സിദ്ധാന്തത്തിനും നില നില്‍പില്ലെന്ന അുമാമായിരുന്നു ആക്ടിവിറ്റി ഓറിയന്റഡിന്റെ അടിസ്ഥാം.
വര്‍ഷങ്ങളിലൂടെ നാം ബഹുദൂരം മുന്നോട്ട് പോയി. മിനിമം ലവലില്‍ നിന്നും ഡി.പി.ഇ.പി.യിലൂടെ റിവൈസ്ഡ് കരിക്കുലത്തിലൂടെ ഇപ്പോഴത്തെ ഗ്രേഡിംഗ് സമ്പ്രദായത്തിലെത്താന്‍ ഒന്നര വ്യാഴവട്ടക്കാലമെടുത്തു. ഇനി പിറകോട്ട് പോവാനാവില്ല. ഇതുപോലെ മുന്നോട്ട് പോയതുകൊണ്ട് കാര്യവുമില്ല. എസ്.എസ്.എല്‍.സി. റിസള്‍ട്ട് വേളയിലുയര്‍ന്ന സംശയം.. സി.ഇ മാര്‍ക്കിന്റെ തണലില്‍ വേണോ കൂട്ടപ്പാസ്? ഭാഗിക ശരിയുടെ ല്ലൊരംശം വന്നു ചേരാവുന്ന സംശയം. പത്തു കഴിഞ്ഞിട്ടും അക്കവും അക്ഷരവും ഉറക്കാത്ത മുതിര്‍ന്ന വിദ്യാര്‍ത്ഥി പൌരന്‍മാര്‍! ഇത് നാടിന്റെ ശാപമല്ലേ.
ഉത്തരവാദികളാരെന്ന് കണ്ടുപിടിക്കുന്നതിനു മുമ്പ് ഒരു സ്വയം വിമര്‍ശനത്തീനു അധ്യാപക സമൂഹം തയ്യാറായേ തീരൂ. പരീക്ഷകളില്‍ തോല്‍ക്കുന്നതും തോല്‍പ്പിക്കുന്നതും ല്ല കാര്യമല്ല. എല്ലാവരും ജയിക്കുകയാണ് വേണ്ടത്. ജയത്തിന്റെ മേന്മയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുമെങ്കിലും ജയിക്കുകയും തോല്‍ക്കുകയും ഇല്ലാത്ത ഒരവസ്ഥയാണ് ഗ്രേഡിംഗിന്റെ പരിപൂര്‍ണ്ണത. അതിലേക്കാണ് മുക്ക് മടങ്ങാുള്ളത്. ബുദ്ധിയുടെ ഒരു കോണിലൊതുങ്ങിയിരുന്ന വൈജ്ഞാനിക മേഖലയെ ബുദ്ധിയുടെ ബഹുമുഖ തലങ്ങള്‍ പ്രയോജപ്പെടുത്തും വിധം പുരെഴുത്തിനു വിധേയമാക്കുകയും, അവ പരിഗണിച്ച് പഠപ്രവര്‍ത്തങ്ങള്‍ വിലയിരുത്തുകയുമായിരുന്നല്ലോ ഗ്രേഡിംഗിലൂടെ ചെയ്തത്. ഭാഷയും ഗണിതവും ശാസ്ത്രവുമെല്ലാം നിത്യജീവിതവുമായി ബന്ധിപ്പിച്ചതും കുട്ടിയുടെ പഠപ്രവര്‍ത്തങ്ങള്‍ക്ക് അുപൂരകമായതും പുതിയ അുഭവമായി. ഈ പഠാനുഭവങ്ങളിലൂടെ കുട്ടിയിലുണ്ടായ വര്‍ത്തുളമായ മാറ്റം അഭിലഷണീയമായ സ്വഭാവ വ്യത്യാസങ്ങളെല്ലാം ഇവാലുവേറ്റ് ചെയ്തും പ്രോജക്ട്, അസയ്ന്റ്മെന്റ്, സെമിനാര്‍, ഫീല്‍ഡ് ട്രിപ്പ്, ഇവിയിലൂടെയെല്ലാം പഠിതാവ് വിജ്ഞാം ആര്‍ജിക്കുന്നത് വിലയിരുത്തിയും റിക്കാര്‍ഡുകളും പോര്‍ട്ട് പോളിയോകളും പരിശോധിച്ചും ഫോര്‍മാറ്റീവ് ഇവ്വാലേഷു കുട്ടിയെ നിരന്തരം വിധേയമാക്കുന്നു. വര്‍ഷാവസാം സമ്മേറ്റീവും.... ഈ ഘട്ടങ്ങളിലെല്ലാം കടന്നു പോയ ഒരു കുട്ടിക്ക് പരമാവധി സ്കോര്‍ ലഭിക്കുന്നതില്‍ തെറ്റില്ല. പക്ഷെ ഓരോ ഘട്ടത്തിലും കുട്ടി അവശ്യം നേടേണ്ടത് നേടിയെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതയും അധ്യാപകര്‍ക്കുണ്ട്. ഫലപ്രദമായ ഗ്രേഡിംഗിലേക്ക് തിരിച്ച് ടത്തം അിവാര്യമായിരിക്കുന്നു. എങ്ങിയൈന്നാല്‍
- ഉള്ളടക്കവും വിനിമയവും, ഫലവത്താകാനായി ടീച്ചര്‍ ടത്തുന്ന ഇടപെടലുകള്‍ക്ക് കൃത്യമായ ദിശാബോധം.
- ക്ളാസ് റൂം മാനേജുമെന്റിലെ വൈദഗ്ധ്യം
- ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ ടെക്നോജിയുടെ അര്‍ഥപൂര്‍ണ്ണമായ പ്രയോഗം.
- ടീച്ചര്‍ മാനുവലിനു പകരം ടീച്ചര്‍ ടെക്സ്റ്
- എല്ലാ കുട്ടികള്‍ക്കും ഉള്ളടക്കവും, പ്രക്രിയയും ഉറപ്പാക്കല്‍.
- എല്ലാ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കും പരിഗണ.
- കുട്ടിയുടെ പഠപുരോഗതി വിലയിരുത്തുകയും ശാസ്ത്രീയമായി രേഖപ്പെടുത്തലും.
- പഠപുരോഗതി സംബന്ധിച്ച വിവരങ്ങല്‍ ശേഖരിക്കലും, അപഗ്രഥിക്കലും, വ്യാഖ്യാനിക്കലും.
അങ്ങഅര്‍ത്ഥവത്തായ സമീപങ്ങളിലൂടെ, ഗ്രേഡിംഗിന്റെ ആത്മാവിതെേടിയുള്ള ഒരു തിരിച്ചുപോക്ക് മാത്രമേ ഇി മുക്ക് കരണീയമായുള്ളൂ.
ാളജ് സമൂഹവും വിദ്യാലയവും
മുഷ്യ വ്യവഹാരങ്ങളത്രയും വിജ്ഞാം നിയന്ത്രിക്കുകയും വ്യക്തികളും വ്യക്തികളും തമ്മിലും രാഷ്ട്രവും രാഷ്ട്രവും തമ്മിലും വിജ്ഞാക്കൈമാറ്റം ടക്കുകയും ചെയ്യുന്ന അത്യപൂര്‍വ്വമായ ഒരു ഘട്ടത്തെയാണ് നാം നേരിടുന്നത്. ഇതിന്റെ പ്രതിഫലം ക്ളാസുമുറികളിലുമുണ്ട്. വിജ്ഞാക്കൈമാറ്റത്തിന്റെ ബാലപാഠങ്ങള്‍ പാഠശാലകളിലൊരുക്കുമ്പോള്‍ ടീച്ചറിന്റെ റോള്‍ ഏറെ വലുതാണ്. അവശ്യാുസരണ വിദ്യാഭ്യാസത്തിലൂന്നിയുള്ള പുതിയ കാഴ്ചപ്പാടുകള്‍ക്ക് നിറം ല്‍കാന്‍ മാജ്േമെന്റ് ട്രിൈങ്ങും അധ്യാപക പരിശീലവും ലഭിച്ച ടീച്ചറിു സാധിക്കേണ്ടതുണ്ട്. ലഭ്യമായ അുഭവങ്ങള്‍ പകര്‍ത്തുന്നതിനും, പുതിയ ഉള്‍ക്കാഴ്ചയോടെ പ്രവര്‍ത്തിക്കുന്നതിനും നാം തയ്യാറാവണം.
പഠിതാവിു ല്‍കുന്ന പഠാുഭവങ്ങളിലൂടെ അടിസ്ഥാപുൈണി കുട്ടി നേടിയെന്നു ഉറപ്പ് വരുത്താനും ടീച്ചറികാൈണ്ട് മാത്രം അതാവുന്നില്ലെങ്കില്‍ മറുമരുന്ന് തേടാനും ഇിയും അമാന്തിച്ചു നിന്നുകൂട. അതേപോലെ ഐ.ടി എാബ്ള്‍ഡ്ലേക്കും വെര്‍ച്വല്‍ ക്ളാസുമുറികളിലേയ്ക്കും എത്തി ാക്കാന്‍ ഇപ്പോഴും എത്രപേര്‍ക്ക് സാധിക്കുന്നുണ്ടെന്നും ഒരാത്മ പരിശോധ ടത്തിയേ തീരൂ.
വിദ്യാഭ്യാസം കുട്ടിയുടെ അവകാശമായി മാറിയ രാജ്യമാണ് മ്മുടേത്. സംസ്ഥാത്തും 2011 മുതല്‍ നിയമമാക്കി. പലതും ടപ്പാക്കി. അദ്ധ്യാപകരുടെ സ്വാതന്ത്യ്രമെന്നത് പഠപ്രവര്‍ത്തങ്ങളിലും കുട്ടിയുടെ അവകാശങ്ങളിലും തട്ടി പരിമിതപ്പെട്ടു കഴിഞ്ഞു. ഇിkയും നാം ഉണര്‍ന്നില്ലെങ്കില്‍ അപരിഹാര്യമായ ഒരു പതത്തിലേക്ക് നാടു 'ീങ്ങും'. കാരണം അധ്യാപക നിലവാരത്തേക്കാളും മീതെ ഒരു നാടും പോവില്ല. വ്യത്യസ്തവും ആകര്‍ഷകവുമായ മൊഡ്യൂളില്‍ സംഘര്‍ഷരഹിതവും അkയാസകരവും നേതൃഗുണസിദ്ധിയുള്ളതുമായ ഒരു മാനേജ്മെന്റ് ട്രെയിനിഗ് നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. അദ്ധ്യാപക പാക്കേജിന്റെ മാസ്മരികതയില്‍ അഭിരമിച്ചു കഴിയുന്ന അദ്ധ്യാപക സമൂഹമേ, കാലിടിയില്‍ മണ്ണൊലിച്ച് പോകുന്നത് കാണാതെ പോകരുത്.
സഫലബോധവും സമര്‍പ്പിത മുന്നേറ്റവുമെന്ന ആശയത്തിലൂന്നി മാറ്റത്തിന്റെ തിരികൊളുത്താം നമുക്ക്.. ജാഭിലാഷ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാം.. KSTU വില്‍ അണിചേരുക, അംഗങ്ങളാകുവിന്‍.....
Vengara upajilla KSTU Camp "refresh"
| Vengara upajilla KSTU Camp refresh jilla panchayath vice president PK Kunhu udgadanam cheyyunnu |
Thursday, 6 June 2013
കുട്ടികള്‍ക്കൊപ്പം നടക്കാന്‍ വിദ്യാലയ സമിതിക്ക് പെരുമാറ്റചട്ടം
വിദ്യയുടെ വെളിച്ചം എല്ലാവരിലേക്കും എന്ന ലക്ഷ്യത്തോടെ 'നമുക്കൊരുമിച്ചു മുന്നേറാം' എന്ന പ്രതിജ്ഞ സര്‍വശിക്ഷാ അഭിയാന്‍ സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച വിദ്യാലയ പരിപാലന സമിതി കൈപുസ്തകം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കുമുള്ള പെരുമാറ്റചട്ടമാണ്.
2010 ഏപ്രില്‍ ഒന്നിനു രാജ്യത്ത് നിലവില്‍വന്ന വിദ്യാഭ്യാസ അവകാശ നിയമം 2011 മെയ് ഒമ്പത് മുതലാണ് സംസ്ഥാനത്ത് നടപ്പാക്കിയത്. വിദ്യാഭ്യാസ മുന്നേറ്റങ്ങളുടെ ചരിത്ര വഴികളില്‍ എക്കാലത്തേയും സ്വപ്‌നസമാനമായ കാല്‍വെപ്പായാണ് വിദ്യാഭ്യാസ അവകാശ നിയമം വിശേഷിപ്പിക്കപ്പെടുന്നത്. ഇതേക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനാണ് 'പരിരക്ഷയുടെ പാഠങ്ങള്‍' എന്ന കൈപുസ്തകത്തിന്റെ പരിഷ്‌കരിച്ച രണ്ടാം പതിപ്പ് പുറത്തിറക്കിയത്.
വിദ്യാഭ്യാസ അവകാശ നിയമ സംഗ്രഹം, കുട്ടിയെ അറിയുക, സ്‌നേഹപൂര്‍വ്വം വിദ്യാഭ്യാസ വകുപ്പ് മന്ത്രി തുടങ്ങിയ അധ്യായങ്ങളാണ് ഉള്‍ക്കൊള്ളിച്ചത്. അവകാശ നിയമത്തില്‍ കുട്ടികള്‍ക്ക് ഉറപ്പുനല്‍കുന്നത്, വിദ്യാലയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍, പ്രാദേശിക സര്‍ക്കാറുകള്‍, അധ്യാപകര്‍ എന്നീ തലവാചകങ്ങളില്‍ വിശദമായി കാര്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്.
എല്ലാ കുട്ടികള്‍ക്കും അയല്‍പക്ക വിദ്യാലയങ്ങള്‍ (ഒരു കിലോമീറ്റര്‍ പരിധിയില്‍ എല്‍.പി സ്‌കൂള്‍, മൂന്നു കിലോമീറ്റര്‍ പരിധിയില്‍ യു.പി സ്‌കൂള്‍), ഭയരഹിതവും വിവേചനരഹിതവുമായ സ്‌കൂള്‍ അന്തരീക്ഷം, പരമാവധി പ്രവൃത്തി ദിനങ്ങളും പഠന സമയവും (എല്‍.പിയില്‍ 200ഉം യു.പിയില്‍ 220ഉം സാധ്യായ ദിനങ്ങള്‍) കുട്ടികളുടെ വിദ്യാലയ പ്രവേശനം, ഹാജര്‍, പ്രൊമോഷന്‍ എന്നിവ ഉറപ്പാക്കാന്‍ ഓരോ കുട്ടിക്കും തിരിച്ചറിയില്‍ നമ്പര്‍ (യു.ഐ.എന്‍) തുടങ്ങിയ കാര്യങ്ങളാണു കുട്ടികള്‍ക്ക് ഉറപ്പുനല്‍കുന്നത്.
വിദ്യാലയം എന്ന തലവാചകത്തില്‍ ശിശുസൗഹാര്‍ദ്ദാന്തരീക്ഷം ഉറപ്പിക്കല്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ക്കെല്ലാം പ്രാതിനിധ്യം, സ്ത്രീപ്രാതിനിധ്യം 50 ശതമാനം എന്നിവയാണു വിശദീകരിക്കുന്നത്.
ദേശീയ പാഠ്യപദ്ധതി വികസിപ്പിക്കുക, ഇതിനനുസൃതമായി സംസ്ഥാന പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തയാറാക്കുക, ഫലപ്രദമായ പാഠ്യപദ്ധതി വിനിമയത്തിനാവശ്യമായ പരിശീലനങ്ങള്‍ അധ്യാപകര്‍ക്ക് ഉറപ്പാക്കല്‍ തുടങ്ങിയവ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എന്ന വിഭാഗത്തില്‍ ചര്‍ച്ച ചെയ്യുന്നു.
ഗൃഹസര്‍വെകള്‍ നടത്തി 14 വയസു വരെയുള്ള മുഴുവന്‍ കുട്ടികളേയും കണ്ടെത്തി റജിസ്റ്റര്‍ തയാറാക്കാല്‍ തുടങ്ങിയവ 'പ്രാദേശിക സര്‍ക്കാറുകള്‍' എന്ന ഭാഗത്ത് കാണാം. സ്‌കൂള്‍ പ്രവര്‍ത്തനങ്ങളില്‍ കൃത്യതയും സമയനിഷ്ഠയും പാലിക്കണമെന്നു 'അധ്യാപകര്‍' എന്ന വിശദീകരണത്തില്‍ പറയുന്നു.
'കുട്ടിയെ അറിയുക' എന്നതില്‍ വ്യത്യസ്തരാണ് കുട്ടികള്‍, കുട്ടികളെ പഠന മികവിലേക്ക് നയിക്കാന്‍, ഒപ്പം നടക്കാം, വ്യക്തിത്വമേകാം എന്നീ കാര്യങ്ങളാണ് പ്രധാനമായും വിശകലനം ചെയ്യുന്നത്. അത്താഴം കഴിഞ്ഞ് കിടക്കുന്നതിനു മുന്‍പ് കുറഞ്ഞത് അഞ്ച് മിനുട്ടെങ്കിലും കുട്ടിയോട് സംസാരിക്കണമെന്നും കുട്ടിയെ അസ്വസ്ഥമാക്കുന്നതോ അരോചകമാകുന്നതോ ആയ യാതൊന്നും സംഭാഷണത്തില്‍ ഉണ്ടാകരുതെന്നും നിര്‍ദ്ദേശമുണ്ട്. മഹാന്മാരുടെ ജീവിതത്തിലെ അനുകരണീയ മാതൃകകള്‍ പരിചയപ്പെടുത്താനും അവ ജീവിതത്തില്‍ പകര്‍ത്തുന്നതിലുള്ള മെച്ചമെന്താണെന്നും കുട്ടിക്കു മനസിലാക്കാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കൗമാരക്കാരോട് കുട്ടികളോട് പെരുമാറുന്നതുപോലെ പെരുമാറരുതെന്നും അവര്‍ മുതിര്‍ന്നവരല്ലാത്തതിനാല്‍ മുതിര്‍ന്നവരോട് പെരുമാറുന്നപോലെ പെരുമാറരുതെന്നും പറയുന്നുണ്ട്. രാത്രിയില്‍ അധിക സമയമിരുന്ന് എന്തു ചെയ്താലും രക്ഷാകര്‍ത്താക്കള്‍ അവരോടൊപ്പമുണ്ടാകണമെന്നും വിശദീകരിക്കുന്നു.
നല്ല രക്ഷിതാവ് മറ്റുള്ള കുട്ടികളുടെ ശരിയും തെറ്റുമനുസരിച്ച് തന്റെ കുട്ടിയെ താരതമ്യപ്പെടുത്തില്ലെന്നും കുടുംബത്തോടൊപ്പം ദിവസം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുമെന്നും കുട്ടികളുടെ ഭാവിക്ക് സദാ പരിശ്രമിക്കുന്നവരാണ് നല്ല രക്ഷിതാവെന്നും വ്യക്തമാക്കുന്നു. മനോഭാവം അനുകൂലമാക്കാമെന്ന വിശകലനത്തില്‍ കുട്ടിയില്‍ അമിത ആത്മവിശ്വാസം പുലര്‍ത്തുന്നതും തെറ്റാണെന്നു വിശകലനം ചെയ്യുന്നു.
ഗവണ്‍മെന്റ്-എയിഡഡ് സ്‌കൂളിലെ പി.ടി.എ പ്രസിഡണ്ടുമാര്‍ക്ക് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് എഴുതിയ മുഴുവന്‍ കത്തുകളും പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക, വിദ്യാലയങ്ങള്‍ മികച്ചതാക്കുക, സമയത്തിന്റെ വില, ഉയര്‍ത്തെഴുന്നേല്‍ക്കട്ടെ വിദ്യാലയങ്ങള്‍, വേലയില്‍ വിളയുന്ന ഗാന്ധിസവും സേവനവാര പുനര്‍ജീവനവും, മൂല്യപുനരുത്ഥാനത്തിനു വിദ്യാലയങ്ങളെ ഉണര്‍ത്തുക തുടങ്ങിയ കത്തുകളും പരിരക്ഷയുടെ പാഠങ്ങളില്‍ കാണാം.
പുതിയ തലമുറയുടെ ഉത്തമമായ ഭാവി ലക്ഷ്യമിട്ട് തയാറാക്കിയ കൈപുസ്തകം ഹെഡ്മാസ്റ്റര്‍, പി.ടി.എ പ്രസിഡണ്ട്, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, മാതൃസമിതി എന്നിവര്‍ക്കാണ് നല്‍കുക. വിദ്യാഭ്യാസ അവകാശ നിയമം സമൂഹത്തിലെത്തിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ സര്‍വശിക്ഷാ അഭിയാനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. വീട് കുട്ടികള്‍ക്ക് തടവറയാകരുതെന്നും വിദ്യാലയം വളര്‍ച്ചക്ക് വേദിയാകണമെന്നും കൈപുസ്തകം നിര്‍ദ്ദേശിക്കുന്നു.
Crtsy: Chandrika Daily
- നടുക്കണ്ടി അബൂബക്കര്‍
നിയമസഭാ 125-ാം വാര്‍ഷികാഘോഷം
കേരളത്തിലെ നിയമനിര്‍മ്മാണസഭകളുടെ 125-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിയമസഭാ സെക്രട്ടേറിയറ്റും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലെ നിയമനിര്‍മ്മാണ സഭകളുടെ ചരിത്രം ആസ്പദമാക്കി അഭിരുചി പരീക്ഷ സംഘടിപ്പിക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ് വിദ്യാലയങ്ങളിലെയും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ് പിന്തുടരുന്ന അംഗീകൃത സ്‌കൂളുകളിലേയും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി തലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും അഭിരുചി പരീക്ഷയില്‍ പങ്കെടുക്കാം. വിദ്യാഭ്യാസസ്ഥാപനതലം, വിദ്യാഭ്യാസജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്ന് തലങ്ങളിലായിട്ടാണ് പരീക്ഷ. സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യഥാക്രമം 15000, 12000, 10000 രൂപ ക്യാഷ് പ്രൈസും മെമന്റോയും, സര്‍ട്ടിഫിക്കറ്റും നിയമസഭാ സെക്രട്ടേറിയറ്റ് നല്‍കും. ക്വിസ് മത്സര രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ അതത് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍/ഹെഡ്മിസ്ട്രസ്/പ്രിന്‍സിപ്പാളില്‍ നിന്നും അറിയാം. അഭിരുചി പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളും മാതൃകാ ചോദ്യങ്ങളും www.niyamasabha.org -ല്‍ ലഭ്യമാണ്.
Tuesday, 4 June 2013
മികച്ച വിദ്യാലയങ്ങള്‍ക്ക് പുരസ്‌കാരം നല്കും - വിദ്യാഭ്യാസ മന്ത്രി
സര്‍ക്കാര്‍ സ്‌കൂളുകളിലേതുപോലെ ഇക്കൊല്ലം മുതല്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും രണ്ട് സെറ്റ് യൂണിഫോം നല്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസം ശാക്തീകരിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. വര്‍ഷം കഴിയുന്തോറും വിദ്യാലയങ്ങള്‍ ഒന്നിനൊന്ന് മെച്ചപ്പെടുകയാണ്. നിരന്തര മൂല്യനിര്‍ണയം ശാസ്ത്രീയമായി നടപ്പാക്കുന്നു. അധ്യാപക പരിശീലനം പൂര്‍ത്തിയായി. അതിനുവേണ്ടി അധ്യയനദിനങ്ങള്‍ നഷ്ടപ്പെടില്ല. വിദ്യാഭ്യാസ അവകാശ നിയമം പൂര്‍ണതോതില്‍ സംസ്ഥാനത്ത് നടപ്പാക്കും. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഇനി 60,000 വിദ്യാര്‍ഥികള്‍ക്കുമാത്രമേ ലഭിക്കാനുള്ളൂ. അതുകൂടി കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ എളുപ്പമാകും. പാഠപുസ്തകങ്ങള്‍ 90 ശതമാനവും എത്തിച്ചുകഴിഞ്ഞു. ബാക്കി രണ്ട് ദിവസത്തിനകം എത്തുമെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ അവകാശം സംബന്ധിച്ച് ചൈല്‍ഡ് റൈറ്റ് കമ്മീഷണറെ ഉടന്‍ നിയമിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്നു മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സാമൂഹിക ക്ഷേമ വകുപ്പ് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തുവരികയാണ്. പോഷകാഹാര നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
Sunday, 2 June 2013
KSTU താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പാഠശാല
| KSTU താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പാഠശാല സി.പി.ചെറിയമുഹമ്മദ് ഉദ്ഘാടം ചെയ്യുന്നു. |
Sunday, 26 May 2013
വിദ്യാഭ്യാസ അവകാശനിയമം സംസ്ഥാന താത്‌പര്യത്തിന് വിരുദ്ധമാവരുത് കെ.എസ്.ടി.യു
മലപ്പുറം: വിദ്യാഭ്യാസ അവകാശ നിയമത്തിലെ (ആര്‍.ടി.ഇ) ചില വ്യവസ്ഥകള്‍ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ താത്പര്യങ്ങള്‍ക്ക് എതിരാണെന്നും അത് നടപ്പാക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്നും കെ.എസ്.ടി.യു സംസ്ഥാന നേതൃക്യാമ്പ് ആവശ്യപ്പെട്ടു.
കുട്ടികളുടെ കൊഴിഞ്ഞുപോക്ക് സംബന്ധിച്ച ദേശീയ ശരാശരി മറികടക്കാനുള്ള പല വ്യവസ്ഥകളും ഇക്കാര്യത്തില്‍ അന്തര്‍ദേശീയ നിലവാരത്തിലെത്തിയ കേരളത്തില്‍ അടിച്ചേല്പിക്കുന്നത് അഭികാമ്യമല്ല. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ താത്പര്യങ്ങള്‍ക്കനുസരിച്ചും വികാസത്തിന് ആക്കം കൂട്ടും വിധവും ആയിരിക്കണം ആര്‍.ടി.ഇ നടപ്പാക്കേണ്ടത് സംഘടന ആവശ്യപ്പെട്ടു.
ജൂണ്‍ അഞ്ച് പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ മരം നട്ടുപിടിപ്പിക്കും. ജൂണ്‍ 22ന് കോട്ടയ്ക്കലില്‍ പരിസ്ഥിതി സെമിനാറും സംഘടിപ്പിക്കും. അധ്യാപകര്‍ക്ക് പരിസ്ഥിതി അവാര്‍ഡ് നല്‍കും.
ജൂണ്‍ ആറുമുതല്‍ 20 വരെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സംഘടിപ്പിക്കും. ജില്ലകള്‍തോറും സാമൂഹികസേവന ജീവകാരുണ്യ പദ്ധതികള്‍ നടപ്പാക്കാനും തീരുമാനിച്ചു.
പാക്കേജ് മുഖേന അഗീകാരം ലഭിച്ച അധ്യാപകര്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കുക, 2011 ജൂണ്‍ മുതല്‍ നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കുക, റീട്രഞ്ചഡ് അധ്യാപകര്‍ക്ക് സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ക്യാമ്പ് ഉന്നയിച്ചു.
സമാപന സെഷന്‍ കെ.എസ്.ടി.യു സംസ്ഥാനപ്രസിഡന്റ് സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനംചെയ്തു. ജനറല്‍ സെക്രട്ടറി എ.കെ. സൈനുദ്ദീന്‍ ക്യാമ്പ് തീരുമാനങ്ങള്‍ അവതരിപ്പിച്ചു.
Tuesday, 21 May 2013
വൈജ്ഞാനിക വെളിച്ചം വിതറി രണ്ടു വര്‍ഷങ്ങള്‍
- പി.കെ. അബ്ദുറബ്ബ് (വിദ്യാഭ്യാസ വകുപ്പ് മന്ത്രി)
വിദ്യാഭ്യാസ മേഖലയിലെ കഠിന പ്രയത്‌നരും അദ്ധ്യാപക സമൂഹവും കേരളത്തിന്റെ വിദ്യാഭ്യാസ - വൈജ്ഞാനിക തട്ടകങ്ങളിലെ സുമനസ്സുകളും യു.ഡി.എഫ് മന്ത്രിമാരും എം.എല്‍.എ.മാരും ജനപ്രതിനിധികളും എല്ലാം ഒത്തുചേര്‍ന്നുള്ള ഒരു മുന്നേറ്റമാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ നടത്തിയിട്ടുള്ളത്. അതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് മലയാളനാട് എന്നതില്‍ വിദ്യാഭ്യാസ മന്ത്രി എന്ന നിലക്ക് ഈ ലേഖകനുള്ള സന്തോഷവും സംതൃപ്തിയും ഇവിടെ രേഖപ്പെടുത്തട്ടെ.
മാതൃഭാഷക്ക് ഭാഷാപിതാവിന്റെ നാട്ടില്‍ (തിരൂര്‍ )സ്വന്തമായി മലയാളം സര്‍വകലാശാല യാഥാര്‍ത്ഥ്യമായതും മലപ്പുറത്ത് ഇഫഌ സര്‍വകലാശാലക്ക് 75 ഏക്കര്‍ ഭൂമി കൈമാറിയതും പിന്നിട്ട വര്‍ഷത്തിലെ എടുത്തുപറയേണ്ട നേട്ടമാണ്. മാതൃഭാഷാപഠനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധ ഭാഷയായി പഠിപ്പിക്കുന്നതിനുള്ള ഉത്തരവ് ഇറക്കാനും നടപടികള്‍ സ്വീകരിക്കാനും കഴിഞ്ഞു.
നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ എം.എല്‍.എ.മാരുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച സമഗ്ര വിദ്യാഭ്യാസ പരിപാടി ഈ രംഗത്തുള്ള ശ്രദ്ധേയമായ കാല്‍വെപ്പാണ്. വിവിധ ഏജന്‍സികള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ ഏകോപിപ്പിച്ച് ഗുണമേന്‍മയുള്ള വിദ്യാഭ്യാസവും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യവും ഉറപ്പ് വരുത്തുന്നതിനുള്ള പ്രൊജക്ടുകള്‍ ഇതിന്റെ 'ഭാഗമായി നടപ്പിലാക്കി വരുന്നു. ഇതിനകം 38 നിയോജക മണ്ഡലങ്ങളില്‍ തുടക്കം കുറിച്ച ഈ പരിപാടി ക്രമേണ എല്ലാ നിയോജക മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കും. പൊതു വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് പഠനം കാര്യക്ഷമമാക്കുന്നതിനും നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി തൃശൂരില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഇംഗ്ലീഷിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് ഈ രംഗത്തുള്ള മികച്ച നേട്ടമാണ്. ഇംഗ്ലീഷ് 'ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി പരിശീലന പരിപാടികള്‍ ഇവിടെ നടത്തിവരുന്നു. 2006 മുതല്‍ അംഗീകാരമില്ലാതെ ജോലി ചെയ്തു വരുന്ന പതിനായിരത്തോളം അദ്ധ്യാപകര്‍ക്ക് നിയമനാംഗീകാരവും ജോലി സ്ഥിരതയും ഉറപ്പ് വരുത്തി അദ്ധ്യാപക പാക്കേജ് നടപ്പിലാക്കി.
തുഛ വേതനം പറ്റി ജോലി ചെയ്തിരുന്ന പ്രീ-പ്രൈമറി മേഖലയിലെ ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും പ്രതിമാസം 5000, 3500 രൂപ ക്രമത്തില്‍ ഓണറേറിയം അനുവദിച്ചു. അടച്ചുപൂട്ടല്‍ 'ഭീഷണിയിലായിരുന്ന 238 ബദല്‍ സ്‌കൂളുകള്‍ നിലനിര്‍ത്തുന്നതിനും അധ്യാപകര്‍ക്ക് ശമ്പളം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചു. പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി അദ്ധ്യാപകരുടെ ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിച്ച് ഉത്തരവിറക്കി. എയ്ഡഡ് പ്രൈമറി, ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാപകരെ നേരിട്ട് ശമ്പളം വാങ്ങി വിതരണം ചെയ്യുന്നതിന് അധികാരമുള്ള ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സ്‌മെന്റ് ഓഫീസര്‍മാരായി ഉയര്‍ത്തി.
150 കുട്ടികളില്‍ കൂടുതലുള്ള സര്‍ക്കാര്‍ എല്‍.പി. സ്‌കൂളുകളിലെയും, 100 കുട്ടികളില്‍ കൂടുതലുള്ള സര്‍ക്കാര്‍ യു.പി. സ്‌കൂളുകളിലെയും പ്രധാനാദ്ധ്യാപകരെ ക്ലാസ്സ് ചുമതലകളില്‍ നിന്ന് ഒഴിവാക്കി പകരം അദ്ധ്യാപകരെ നിയമിക്കുന്നതിനും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യു.ഐ.ഡി നമ്പര്‍ നല്‍കുന്നതിനും നടപടി സ്വീകരിച്ചു. സ്റ്റാഫ് ഫിക്‌സേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ 'ഭാവിയില്‍ യു.ഐ.ഡി. അധിഷ്ഠിതമായിരിക്കും. സാക്ഷരതാമിഷന്‍ പ്രേരക്മാരുടെ അലവന്‍സ് വര്‍ധിപ്പിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ നിര്‍ത്തലാക്കിയ 'ഭാഷാദ്ധ്യാപക പരീക്ഷ പുന:സ്ഥാപിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ മുല്യനിര്‍ണ്ണയം നടത്തുന്നതിനുള്ള പ്രതിഫല തുക വര്‍ദ്ധിപ്പിച്ചു. പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള ദിവസ വേതനക്കാരായ അദ്ധ്യാപകരുടെ വേതനം ഇരട്ടിയാക്കി. പാചക തൊഴിലാളികളുടെ വേതനം കൂട്ടി.
ഗവ. സ്‌കൂളുകളിലെ എ.പി.എല്‍ വിഭാഗത്തിലുള്ള ആണ്‍കുട്ടികള്‍ ഒഴികെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി യൂണിഫോം നല്‍കുന്ന പദ്ധതിക്ക് 2012 - 2013 വര്‍ഷം തുടക്കം കുറിച്ചു. പത്ത് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് സെറ്റ് യൂണിഫോമിന് 400 രൂപാ വീതം അനുവദിച്ചു. 2013 - 2014 അദ്ധ്യയന വര്‍ഷം ഈ ആനുകൂല്യം എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുകൂടി ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാറിന്റെ 80 കോടി രൂപയുടെ ധനസഹായം കൂടി ചേര്‍ത്ത് മൊത്തം 117 കോടി രൂപാ ചെലവിലാണ് ഈ അദ്ധ്യയന വര്‍ഷം പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന 29 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. അദ്ധ്യയന വര്‍ഷാരംഭത്തിന് മുമ്പേ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കൈകളിലെത്തിക്കാന്‍ സാധിച്ചു.
ഗവണ്‍മെന്റ്, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലായി ഹയര്‍ സെക്കന്ററിക്ക് 2011 - 2012 ല്‍ 582 അധിക ബാച്ചുകള്‍ അനുവദിച്ചു. 33000 പ്ലസ് ടു സീറ്റുകളാണ് ഇതിലൂടെ അധികമായി ലഭ്യമായത്. ഇതിന് പുറമെ 2011 - 2012 വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ്ടു പഠനത്തിനാവശ്യമായ സീറ്റുകള്‍ ഉറപ്പുവരുത്തുന്നതിന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 30 ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 32 അധിക ബാച്ചുകള്‍ അനുവദിച്ചു.
2011 - 2012, 2012 - 2013 വര്‍ഷങ്ങളിലെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.സി, എന്‍ട്രന്‍സ് പരീക്ഷാഫലങ്ങള്‍ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പ്രസിദ്ധപ്പെടുത്തി. ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കി. 2013 ജനുവരിയില്‍ മലപ്പുറത്ത് നടന്ന 53-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം സംഘാടനാ മികവുകെണ്ടും ജനപങ്കാളിത്തം കൊണ്ടും പുതിയ ചരിത്രം കുറിച്ചു. കേരളത്തിലെ പ്രമുഖ പത്രങ്ങള്‍ ഇതിനെ പ്രശംസിച്ചുകൊണ്ടെഴുതിയ മുഖ പ്രസംഗങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ച വലിയ അംഗീകാരമായി. കലോത്സവങ്ങള്‍, ശാസ്ത്രമേളകള്‍, കായികമേളകള്‍ തുടങ്ങിവക്കു പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് നല്‍കി വരുന്ന സമ്മാനതുക ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു.
58-ാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ചരിത്ര വിജയം നേടിയ കേരളത്തില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് 27.15 ലക്ഷം രൂപ പാരിതോഷികമായി അനുവദിച്ചു. എസ്.എസ്.എല്‍.സി. കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് ജില്ല തോറും നടത്തിയ അദാലത്തുകളില്‍ ഇരുപതിനായിരത്തിലധികം അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിച്ചു. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച മാനദ്ണഡങ്ങള്‍ പാലിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്ത സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. സര്‍ക്കാര്‍ യു.പി. സ്‌കൂളുകള്‍ക്കും, ബി.പി.ഒ.മാര്‍ക്കും ലാപ്‌ടോപ്പും അനുബന്ധ ഉപകരണങ്ങളും നല്‍കി. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം സുസാധ്യമാക്കുന്നതിന് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കാന്‍ എസ്.എസ്.എ പ്രോജക്ടില്‍ 12.5 കോടി രൂപ അനുവദിച്ചു.
പഠനം ഐ.ടി അധിഷ്ഠിതമാക്കുന്നതിനായി പാഠ'ഭാഗങ്ങള്‍ ഇന്ററാക്റ്റീവ് സൗകര്യത്തോടെ അനിമേറ്റഡ് രൂപത്തില്‍ ലഭ്യമാക്കുന്നതിന് പ്രത്യേക വെബ് പോര്‍ട്ടല്‍ തുടങ്ങി. ഇതും ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലായി ജോലി ചെയ്യുന്ന കാഴ്ച ശക്തിയില്ലാത്ത മുഴുവന്‍ അദ്ധ്യാപകര്‍ക്കും ഐ.സി.ടി. പരിശീലനം നല്‍കി. ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാറിന്റെ അഭിനന്ദനം ലഭിച്ചു.
417 കേന്ദ്രങ്ങളില്‍ വച്ച് വിവിധ സ്‌കൂളുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 12526 കുട്ടികള്‍ക്ക് നാല് ദിവസം കൊണ്ട് ഒരേ സമയം നല്‍കിയ അനിമേഷന്‍ ഫിലിം നിര്‍മ്മാണ പരിശീലനം അഖിലേന്ത്യ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. പൊതു വിദ്യാലയങ്ങളില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനായി ഒന്നാം ക്ലാസുമുതല്‍ ഐ.ടി വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലേക്ക് പ്രത്യേക ഐ.സി.ടി. പാഠപുസ്തകം തയാറാക്കി. സംസ്ഥാനത്ത് ഓപണ്‍ സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യുന്നത് മലബാറില്‍ നിന്നുള്ള ജില്ലകളിലാണ്. ഈ സാഹചര്യം പരിഗണിച്ച് കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂളിന്റെ മേഖല കേന്ദ്രം മലപ്പുറത്ത് സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുന്നു. ഓപ്പണ്‍ സ്‌കൂള്‍ ജില്ലാ കേന്ദ്രങ്ങളില്‍, ഐ.ടി. അധിഷ്ഠിത ക്ലാസ് റൂം കം ഓഫീസുകള്‍ നിര്‍മ്മിക്കുന്നതിന് 25 ലക്ഷം രൂപ വീതം അനുവദിച്ചു.
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്.എ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി 36 യു.പി. സ്‌കൂളുകള്‍ ഹൈസ്‌കൂളുകളായി അപ്‌ഗ്രേഡ് ചെയ്തു. 16 യു.പി. സ്‌കൂളുകള്‍ കൂടി അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള നടപടി പുരോഗമിച്ചുവരുന്നു. 2012 - 2013 വര്‍ഷത്തില്‍ ആര്‍.എം.എസ്.എ.യുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 51.71 കോടി രൂപ കേന്ദ്ര സഹായമായി ലഭ്യമാക്കി. സര്‍വ്വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 2011 - 2012 വര്‍ഷം 60 കോടി രൂപയും 2012 - 2013 വര്‍ഷം 150 കോടി രൂപയും ലഭ്യമാക്കി.
130 പ്രൈമറി സ്‌കൂളുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനും 122 അധിക ക്ലാസ്സ് മുറികള്‍, 182 ഹെഡ് മാസ്റ്റര്‍ റൂമുകള്‍, 809 ടോയ്‌ലറ്റുകള്‍, 1165 പെണ്‍കുട്ടികളുടെ ടോയ്‌ലറ്റുകള്‍, 735 പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ടോയ്‌ലറ്റുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനും നടപടി സ്വീകരിച്ചു. 1806 പ്രൈമറി സ്‌കൂളുകളെ ശിശു സൗഹൃദ വിദ്യാലയങ്ങളാക്കുന്നതിന് ഒരു ലക്ഷം രൂപാ വീതം അനുവദിച്ചു. സര്‍ക്കാര്‍ എല്‍.പി./യു.പി. സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് സര്‍വ്വ ശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെയ്ന്റനന്‍സ് ആന്റ് റിപ്പയര്‍ ഗ്രാന്റ് ഇനത്തില്‍ 2011 - 2012 വര്‍ഷം 420 ലക്ഷം രൂപയും 2012 - 2013 വര്‍ഷം 436.73 ലക്ഷം രൂപയും ലഭ്യമാക്കി.
എസ്.എസ്.എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1000 സര്‍ക്കാര്‍ യു.പി. സ്‌കൂളുകളില്‍ ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചു. അഞ്ച് അംഗീകൃത സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കും (അന്ധ-ബധിര) മൂന്ന് എയ്ഡഡ് സ്‌പെഷ്യല്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിനും മൂന്ന് എയ്ഡഡ് സ്‌പെഷ്യല്‍ ഹൈസ്‌കൂളുകളിലെ ഹയര്‍ സെക്കന്ററി വിഭാഗത്തിനും എയ്ഡഡ് പദവി നല്‍കി.കാസര്‍കോട്ടും പരപ്പനങ്ങാടിയിലും 1.16 കോടി രൂപാ ചെലവില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ ടിച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററുകള്‍ അനുവദിച്ചു.
അടുത്ത അദ്ധ്യയന വര്‍ഷം ഇവിടെ ഡി.എഡ് കോഴ്‌സുകള്‍ തുടങ്ങുന്നതിന് നടപടി സ്വീകരിച്ചുവരുന്നു. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠനം നടത്തുന്നതിനായി സി.എച്ച്. മുഹമ്മദ് കോയ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദ മെന്റലി ചാലഞ്ച്ഡ് പ്രിന്‍സിപ്പളായ ഡോ. എം.കെ.ജയരാജിനെ നിയമിക്കുകയും അദ്ദേഹം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തു. ഇതിന്റെയടിസ്ഥാനത്തില്‍ തിരുവനന്തപുരം പാങ്ങപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദ മെന്റലി ചാലഞ്ച്ഡ് നെ സ്‌പെഷ്യല്‍ സ്‌കൂളുകളുടെ നോഡല്‍ ഏജന്‍സി/ഡയറക്ടറേറ്റ് ആക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. ഐ.ഇ.ഡി.സി. കുട്ടികളെ പഠിപ്പിക്കുന്നതിന് 1600 റിസോഴ്‌സ് അദ്ധ്യാപകരുടെ സേവനം ല'ഭ്യമാക്കി.
സ്‌പെഷ്യല്‍ സ്‌കൂള്‍ അദ്ധ്യാപകരെ വിദ്യാ'ഭ്യാസ പാക്കേജില്‍ ഉള്‍പ്പെടുത്തി ശമ്പളം നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു.
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ എന്‍.എസ്.എസി.ന്റെ ആഭിമുഖ്യത്തില്‍ സേവ് എ ടീനേജര്‍ പദ്ധതി ആരംഭിച്ചു. എന്‍.സി.സി കേഡറ്റുകള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉദാരമാക്കി; 48,000 കേഡറ്റുകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കി.
പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനും വിതരണത്തിനും സമ്പൂര്‍ണ്ണമായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുകയും നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്തു. 2011 - 2012 വര്‍ഷം 6, 96, 630 വിദ്യാര്‍ത്ഥികള്‍ക്ക് ആകെ 69,663 കോടി രൂപ വിതരണം ചെയ്തു. 2012 - 2013 വര്‍ഷം 9, 44, 918 വിദ്യാര്‍ത്ഥികള്‍ക്ക് ആകെ 94,4918 കോടി രൂപ വിതരണം ചെയ്തു വരുന്നു.
മദ്രസാ നവീകരണ ഫണ്ട് - സ്‌കീം ഫോര്‍ പ്രൊവൈഡിംഗ് ക്വാളിറ്റി എഡ്യുക്കേഷന്‍ ഇന്‍ മദ്രസ - പദ്ധതി പ്രകാരം ഇരുപത്തിരണ്ട് കോടി അറുപത്തിയാറ് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരം രൂപ കേന്ദ്രത്തില്‍ നിന്നും ലഭ്യമാക്കുകയും 547 മദ്രസകള്‍ക്കായി വിതരണം ചെയ്യുകയും ചെയ്തു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 2009 - 2010 വര്‍ഷം 14 സ്ഥാപനങ്ങള്‍ക്കായി 3.12 കോടി രൂപയും 2011 - 2012 വര്‍ഷം 123 സ്ഥാപനങ്ങള്‍ക്ക് 26.59 കോടി രൂപയും കേന്ദ്ര സഹായം ല'ഭ്യമാക്കി.
ഏരിയ ഇന്റന്‍സീവ് പ്രോഗ്രാമില്‍ (എ.ഐ.പി) ഉള്‍പ്പെടുത്തി സംസ്ഥാനത്ത് തുടങ്ങിയതും ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ 35 സ്‌കൂളുകളിലെ 238 ജീവനക്കാര്‍ക്ക് കെ.ഇ.ആര്/കെ.എസ്.ആര്‍ ബാധകമാക്കുന്നതിനും 16.01.2003 മുതല്‍ 31.05.2012 വരെയുള്ള കാലയളവ് നേഷണല്‍ സര്‍വ്വീസ് ആയി കണക്കാക്കി ശമ്പള കുടിശ്ശിക ഒഴികെയുള്ള എല്ലാ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനും ഉത്തരവ് പുറപ്പെടുവിച്ചു.
സംസ്ഥാനത്തെ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ 2012 - 2013 അക്കാദമിക വര്‍ഷം, 55 പുതിയ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ അനുവദിച്ച് ക്ലസുകള്‍ ആരംഭിച്ചു. സംസ്ഥാനത്തെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ ഇത്രയധികം കോഴ്‌സുകള്‍ ഒരേസമയം അനുവദിക്കുന്നത് ആദ്യമായിട്ടാണ്.
അറബിക് കോളജ് അദ്ധ്യാപകര്‍ക്ക് 01.04.2013 മുതല്‍ പ്രാബല്യത്തോടെ യു.ജി.സി ശമ്പളവും ആനുകൂല്യങ്ങളും അനുവദിച്ചു. 11 എയ്ഡഡ് അറബിക് കോളജുകളിലെ 119 അദ്ധ്യാപകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംസ്ഥാനത്തെ ഏഴ് സര്‍ക്കാര്‍ എന്‍ജീനീയറിംഗ് കോളജുകളിലായി ഒന്‍പത് പുതിയ എം.ടെക് കോഴ്‌സുകള്‍ക്കും 3 എയ്ഡഡ് എഞ്ചിനീയറിംഗ് കോളജുകളിലായി ആറ് പുതിയ എം.ടെക് കോഴ്‌സുകള്‍ക്കും അനുമതി നല്‍കി.

Thursday, 16 May 2013
Tuesday, 14 May 2013
Monday, 13 May 2013
അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എസ്.റ്റി./എച്ച്.എസ്.എസ്.റ്റി. (ജൂനിയര്‍) ഒഴിവുകളിലേക്ക് എച്ച്.എസ്.എ./യു.പി.എസ്.എ./എല്‍.പി.എസ്.എ. അധ്യാപകരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.hscap.kerala.gov.in/transfer സൈറ്റില്‍ ലഭിക്കും.
Tuesday, 7 May 2013
Edu.Minister visits Civil Service Exam Topper
20 വര്‍ഷത്തിനിടെ ഒന്നാം റാങ്കു നേടുന്ന മലയാളിയാണ് ഹരിത.
Saturday, 4 May 2013
KSTU KOZHIKKODE EDL DISTRICT LEADERSHIP TRAINING CAMP
| SHRI M.C.MAYIN HAJI INAGURATES KSTU KOZHIKKODE EDL DISTRICT LEADERSHIP TRAINING CAMP HELD AT MAVOOR |
Friday, 3 May 2013
പ്ലസ്ടു ഫലം മെയ് എട്ടിന്
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം മെയ് എട്ടിന് 12.30 ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രഖ്യാപിക്കും. നാലുലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയുടെ മൂല്യനിര്‍ണയം റിക്കാര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു.
വിവിധ ജില്ലകളിലായി 66 കേന്ദ്രങ്ങളിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ടാബുലേഷനും അവസാനവട്ട ഡാറ്റാ എന്‍ട്രി ജോലികളുമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. 26,000 ത്തോളം വിദ്യാര്‍ത്ഥികള്‍ എഴുതിയ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടെ പരീക്ഷാഫലവും എട്ടിന് പ്രഖ്യാപിക്കും.
ആധാര്‍ 'തലയെണ്ണലി'ന് ഒരുക്കങ്ങളായി
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളുടെ തലയെണ്ണല്‍ ആധാറിലൂടെ നടത്താനുള്ള നടപടികള്‍ അന്തിമ ഘട്ടത്തില്‍. സംസ്ഥാന പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ഇതാദ്യമായാണ് നേരിട്ടുള്ള തലയെണ്ണല്‍ നടക്കാതിരിക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പില്‍ അധ്യാപക പാക്കേജ്, സ്റ്റാഫ് തസ്തിക നിര്‍ണയം, സ്‌കോളര്‍ഷിപ്, ഗ്രാന്റ്, സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും ആധാര്‍ അധിഷ്ഠിതമാക്കി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 36 ലക്ഷം കുട്ടികളില്‍ 35 ലക്ഷം പേരും ആധാര്‍ ഏജന്‍സിയായ യു.ഐ.ഡിയില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതായി ഐ.ടി. അറ്റ് സ്‌കൂള്‍ ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരി അറിയിച്ചു.
''ഒരു ലക്ഷം കുട്ടികള്‍ക്ക് കൂടി മെയ് പത്തിനകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും. കുട്ടികളുടെ കൈയില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയ കാര്‍ഡ് കിട്ടിയില്ലെങ്കിലും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. യു.ഐ.ഡിയില്‍ നിന്ന് നേരിട്ട് ഇതിന്റെ വിശദാംശങ്ങള്‍ ഞങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. സ്‌കൂളിലെ വിവരങ്ങള്‍ യു.ഐ.ഡിയിലെ വിവരങ്ങളുമായി ഒത്തുനോക്കി ഉറപ്പുവരുത്താന്‍ സ്‌കൂളധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്''-ഡയറക്ടര്‍ പറഞ്ഞു.
ഒത്തുനോക്കിയശേഷമുള്ള റിപ്പോര്‍ട്ട് മെയ് പത്തിനകം എ.ഇ.ഒ മാരെ അറിയിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. www.education.gov.in, www.itschool.gov.in എന്നീ വെബ്‌സൈറ്റുകളിലാണ് കുട്ടികളുടെ ആധാര്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടുള്ളത്.
അധ്യാപക പാക്കേജ് നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി ഓരോ സ്‌കൂളുകളിലും ആവശ്യമുള്ള തസ്തികകള്‍ മനസ്സിലാക്കുന്ന പ്രക്രിയയും ആധാറിനെ അടിസ്ഥാനമാക്കിയാണ് നടപ്പിലാക്കുന്നത്. മെയ് 20 നകം ഇതുസംബന്ധിച്ച വിശദാംശങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണമെന്ന് പ്രധാനാധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Wednesday, 24 April 2013
എസ്എസ്എല്‍സിക്ക് റെക്കോര്‍ഡ് വിജയം - 94.17 %
44,016 പേര്‍ക്കു ഗ്രേസ് മാര്‍ക്ക് നല്‍കി. 10,073 വിദ്യാര്‍ഥികള്‍ക്ക് എല്ലാ പരീക്ഷയിലും എ പ്ളസ് ലഭിച്ചു. വിജയശതമാനം ഏറ്റവും കൂടുതലുള്ള ജില്ല കോട്ടയം - 97.74%. കുറവുള്ള ജില്ല പാലക്കാട്- 87.99%. സര്‍ട്ടിഫിക്കറ്റുകള്‍ മേയ് 15 മുതല്‍ ലഭിക്കും. സേ പരീക്ഷ മേയ് 13 മുതല്‍ 18 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്അറിയിച്ചു.
ലീവ് സറണ്ടര്‍ നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് അധ്യാപക സംഘടനകള്‍ റിസള്‍ട്ട് പ്രഖ്യാപനത്തില്‍ നിന്നു വിട്ടു നിന്നു. 4,79,650 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷക്കെത്തിയത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതു തിരുവനന്തപുരം പട്ടം സെന്റ് മേരീസില്‍ ആണ് - 1559 പേര്‍.
54 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാംപുകളില്‍ 12,500 അധ്യാപകര്‍ മൂല്യനിര്‍ണ്ണയം നടത്തി. പരീക്ഷാഭവന്‍ ടാബുലേഷന്‍ ജോലികളും സമയബന്ധിതമായി പൂര്‍ത്തിയാക്കി. അങ്ങനെയാണ് ചരിത്രത്തിലേറ്റവും നേരത്തെയുള്ള ഫലപ്രഖ്യാപനത്തിന് വഴിയൊരുങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ 93.64 ശതമാനം വിജയം റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. 2008 മുതല്‍ 90 നു മുകളിലാണ് എസ്എസ്എല്‍സി വിജയശതമാനം.
എസ്എസ്എല്‍സി ജില്ലാതല വിജയശതമാനം
പരീക്ഷയെഴുതിയ കുട്ടികള്‍, വിജയിച്ചവര്‍, വിജയശതമാനം എന്ന ക്രമത്തില്‍
കോട്ടയം 24508, 23953, 97.74
പത്തനംതിട്ട 14199, 13782, 97.06
എറണാകുളം 40448 , 39199, 96.91
ഇടുക്കി 13511, 13033 , 96.46
ആലപ്പുഴ 27288, 26282, 96.31
കണ്ണൂര്‍ 36570, 35189, 96.22
തൃശൂര്‍ 42265, 49497, 95.82
കാസര്‍കോട് 20209, 19298, 95.44
കോഴിക്കോട് 47358, 45192, 95.43
കൊല്ലം 34955 , 33132 , 94.78
തിരുവനന്തപുരം 43213 , 39973, 92.5
മലപ്പുറം 76414, 69862, 91.43
വയനാട് 12077, 11030 , 91.33
പാലക്കാട് 43458 , 38249, 88.01
Tuesday, 23 April 2013
Thursday, 14 March 2013
ഏരിയ ഇന്റസീവ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയ 35 സ്കൂളുകളിലെ 238 ജീവനക്കാര്‍ക്ക് കെ.ഇ.ആര്. -കെ.എസ്.ആര്‍ ബാധകമാക്കി ഉത്തരവ് വന്നു.
കേന്ദ്രാവിഷ്കൃത പദ്ധതിയായഏരിയ ഇന്റസീവ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് തുടങ്ങിയതും ഇപ്പോള്‍ പ്രവര്‍ത്തിവരുന്നതുമായ 35 സ്കൂളുകളിലെ 238 ജീവനക്കാര്‍ക്ക് 16-01-2013 മുതല്‍ കെ.ഇ.ആര്. -കെ.എസ്.ആര്‍ ബാധകമാക്കി ഉത്തരവ് വന്നു. 16-01-2003 മുതല്‍ 31-05-2012 വരെയുള്ള കാലയളവ് നോഷണല്‍ സര്‍വീസായി കണക്കാക്കി ശമ്പള കുടിശ്ശിക ഒഴികെയുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുന്നതോടൊപ്പം 01-0602012 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പണമായി നല്‍കാവുന്നതാണെന്നും ഉത്തതരവില്‍ പറയുന്നു.
Friday, 22 February 2013
ഹെഡ്മാസ്റ്റര്‍ നിയമനം: ഭാഷാ അധ്യാപകര്‍ക്ക് അയോഗ്യതയില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: ഹെഡ്മാസ്റ്റര്‍ നിയമനത്തിന് ഭാഷാ അധ്യാപകര്‍ അയോഗ്യരല്ലെന്ന് സര്‍ക്കാര്‍. ഭാഷാ അധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റര്‍മാരായി പ്രമോഷന്‍ നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ മലപ്പുറം മാറഞ്ചേരി ഗവ. സ്കൂള്‍ അധ്യാപകന്‍ പി. കൃഷ്ണകുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിശദീകരണം. എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയും പ്ളസ്ടുവിന് തുല്യമായ പ്രിലിമിനറി കോഴ്സും മൂന്ന് വര്‍ഷത്തെ ബി.എക്ക് തുല്യമായ കോഴ്സും കഴിഞ്ഞവരാണ് ഭാഷാ അധ്യാപകരെന്ന് സര്‍ക്കാറിന് വേണ്ടി അഡീ. അഡ്വക്കറ്റ് ജനറല്‍ കെ. എ. ജലീല്‍ കോടതിയെ അറിയിച്ചു. 10+2+3 എന്ന രീതിയിലാണ് ഇവരും പഠനം നടത്തുന്നത്. അറബിക് പഠച്ചവര്‍ക്ക് അഫ്ദലുല്‍ ഉലമ ബിരുദവും, ഹിന്ദി പഠിച്ചവര്‍ക്ക് വിശാരദ് പ്രവീണ്‍ ബിരുദവുമാണ് ലഭിക്കുന്നത്. അതിനാല്‍ ബിരുദത്തിന് തുല്യ യോഗ്യത ഈ കോഴ്സുകള്‍ക്കില്ലെന്ന വാദത്തില്‍ കഴമ്പില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
ഭാഷാധ്യാപക കോഴ്സ്: വര്‍ഗീയ പ്രചാരണവുമായി സി.പി.എം, കോണ്‍ഗ്രസ് അധ്യാപക സംഘടനകള്‍
കോണ്‍ഗ്രസ് സംഘടനയായ കെ.പി.എസ്.ടി.യു, സി.പി.എമ്മിന്‍െറ കീഴിലെ കെ.എസ്.ടി.എ എന്നിവയാണ് കടുത്ത എതിര്‍പ്പുമായി രംഗത്തുള്ളത്. സംസ്കൃതം, മലയാളം ഭാഷാധ്യാപക ഡിപ്ളോമകള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ ബി.എഡിന് തുല്യമാക്കിയിരുന്നു. ഹിന്ദി കോഴ്സുകള്‍ക്കും അംഗീകാരം നല്‍കി. അന്നൊന്നുമി ല്ലാതിരുന്ന പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. പുതിയ ഉത്തരവില്‍ അറബിക്കിനും ഉറുദുവിനും പുറമെ ഹിന്ദി അധ്യാപകരുടെ ഡിപ്ളോമ കോഴ്സും ബി.എഡിന് തുല്യമാക്കിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ കാര്യത്തില്‍ വലിയ പ്രശ്നമില്ലെന്നും അറബിക്, ഉറുദു അധ്യാപകര്‍ പ്രധാനാധ്യാപകരാകുന്നതോടെ വിദ്യാഭ്യാസ മേഖലയില്‍ വന്‍ പ്രത്യാഘാതമുണ്ടാകുമെന്നാണ് ഇവരുടെ വാദം. പത്താംതരം വിജയിക്കാത്തവരും മലയാളം വായിക്കാനറിയാത്തവരും പ്രധാനാധ്യാപകരാകുമെന്ന വ്യാജ പ്രചാരണങ്ങളും ഇതിനൊപ്പം നടത്തുന്നുണ്ട്. 10+2+3 ഘടനയില്‍ ഭാഷാധ്യാപക കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേരളത്തിലെ സ്കൂളുകളില്‍ അധ്യാപകരാകാനുള്ള യോഗ്യത നിശ്ചയിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ പരീക്ഷാഭവന്‍ നേരിട്ട് നടത്തുന്ന എല്‍.ടി.ടി.സി കോഴ്സ് ഏര്‍പ്പെടുത്തിയത്. ഇത് പിന്നീട് പരിഷ്കരിച്ച് ഡി.എല്‍.ഇ.ഡി എന്നാക്കി. ഈ കോഴ്സ് വിജയിക്കുന്നവര്‍ക്ക് അധ്യാപകരാകാന്‍ ബി.എഡ് വേണ്ട. കോഴ്സുകള്‍ക്കുശഷം ചെയ്യുന്ന ഡി.എല്‍.ഇ.ഡിയെയാണ് ഇപ്പോള്‍ ബി.എഡിന് തുല്യമാക്കിയത്. ഇത് വിവാദമാക്കുന്നവര്‍ പക്ഷേ പഴയ സര്‍ക്കാര്‍ തീരുമാനങ്ങള്‍ മറച്ചുവെക്കുകയാണ്. 1973ല്‍തന്നെ സംസ്കൃതം അധ്യാപകര്‍ക്ക് ഈ തുല്യത നല്‍കിയിരുന്നു. രാഷ്ട്രീയ സാന്‍സ്കൃത് സനാതന്‍ നടത്തുന്ന ശിക്ഷാ ശാസ്ത്രി കോഴ്സാണ് അന്ന് വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്. ദക്ഷിണ ഹിന്ദി പ്രചാരസഭയുടെ കോഴ്സ് ചെയ്തവര്‍ക്ക് 1988 മാര്‍ച്ചിലും കേരള ഹിന്ദി പ്രചാരസഭയുടെ ശിക്ഷാ സ്നാദക് കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അതേവര്‍ഷം ഒക്ടോബറിലും ബി.എഡ് തുല്യപദവി നല്‍കി. മലയാളം വിദ്വാന്‍ കോഴ്സിനെ 2001ല്‍ ഈ പദവിയിലേക്കുയര്‍ത്തി. അന്നൊന്നും ഒരു എതിര്‍പ്പുമുണ്ടായില്ല. സംസ്കൃതം, മലയാളം, രണ്ട് ഹിന്ദി കോഴ്സുകള്‍ എന്നിവയെയെല്ലാം ബി.എഡിന് തുല്യമാക്കിയത് ഇടത് മുഖ്യമന്ത്രിമാരുടെ കാലത്തായിരുന്നു. ഈ കോഴ്സുകളുടെ കാര്യത്തിലുണ്ടായ തീരുമാനം ഇപ്പോള്‍ ഹിന്ദി പ്രവീണ്‍, ബി.എ അഫ്ദലുല്‍ ഉലമ, അദീബെ ഫാസില്‍ കോഴ്സുകള്‍ക്കും ബാധകമാക്കുകയാണ് ചെയ്തത്. പ്ളസ് ടു/തത്തുല്യ കോഴ്സ് കഴിഞ്ഞ് ഭാഷാപഠനം നടത്തുന്നവര്‍ക്കാണ് ഡി.എല്‍.ഇ.ഡിക്ക് പ്രവേശം ലഭിക്കുക എന്നിരിക്കെയാണ് ഡി.എല്‍.ഇ.ഡിയെ ബി.എഡിന് തുല്യമാക്കുക വഴി പത്താം ക്ളാസ് ജയിക്കാത്തവര്‍ പ്രധാനാധ്യാപകരാകുമെന്ന് പ്രചരിപ്പിക്കുന്നത്. ഇതുന്നയിക്കുന്നതാകട്ടെ അറബിക്, ഉറുദു അധ്യാപകരുടെ കാര്യത്തില്‍ മാത്രവുമാണ്. ഇതാണ് വര്‍ഗീയ സ്വഭാവമുള്ള പ്രചാരണമെന്ന വിമര്‍ശത്തിനിടയാക്കിയത്. കെ.ഇ.ആര്‍ തയാറാക്കുന്ന കാലത്ത് ഡി.എല്‍.ഇ.ഡി കോഴ്സ് ഇല്ലാതിരുന്നതിനാലാണ് അത് ബി.എഡിന് തുല്യമാക്കാതിരുന്നത് എന്നും അത് മാറ്റാത്തത് ഈ വിഭാഗം അധ്യാപകരോടുള്ള വിവേചനമാണെന്നും 2001ല്‍ മലയാളം കോഴ്സ് സംബന്ധിച്ച ഉത്തരവില്‍ ഇടത് സര്‍ക്കാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏത് ഭാഷയില്‍ ഡി.എല്‍.ഇ.ഡി കോഴ്സ് പാസായവര്‍ക്കും ഹയര്‍സെക്കന്‍ഡറിയില്‍ ഒരു വിവേചനവുമില്ല. എന്നാല്‍, തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറില്ലെന്നാണ് വിവരം.
Thursday, 7 February 2013
അധ്യാപകര്‍ സ്വയംവിമര്‍ശനത്തിന് തയ്യാറാവണം - കെ.എസ്.ടി.യു
പാലക്കാട്: അക്കാദമിക് രംഗത്ത് സ്വയംവിമര്‍ശനത്തിന് അധ്യാപകര്‍ തയ്യാറാവണമെന്ന് പാലക്കാട്ട് സമാപിച്ച കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പാഠ്യപദ്ധതി നിലവാരം ഉയരുന്നതിനനുസരിച്ച് എത്താന്‍ അധ്യാപകര്‍ക്കായിട്ടില്ല. ഇത് പരിഹരിക്കാന്‍ കാലികമായ പരിശീലനം ഉറപ്പുവരുത്താനാവുംവിധം വിദ്യാഭ്യാസവകുപ്പ് പരിശീലനകേന്ദ്രം ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സാന്ത്വനപരിചരണമുള്‍പ്പെടെ 14 ജില്ലകളില്‍ കെ.എസ്.ടി.യു. 14 പദ്ധതികള്‍ ഏറ്റെടുക്കും.
പാഠ്യപദ്ധതി സംബന്ധിച്ച് സംസ്ഥാനസമ്മേളനം സമീപനരേഖ തയ്യാറാക്കി. മാര്‍ച്ചില്‍ വിപുലമായ ശില്പശാല സംഘടിപ്പിക്കും. മാനവികവിഷയങ്ങള്‍ക്കായി കെ.എസ്.ടി.യു.വിന്റെ നേതൃത്വത്തില്‍ വിദഗ്ധപരിശീലനകേന്ദ്രം സ്ഥാപിക്കും.
നിയമനാംഗീകാരം ഇനിയും ലഭിക്കാത്ത അധ്യാപകരെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തരുത്. പുതുതായി അനുവദിച്ച ഹയര്‍സെക്കന്‍ഡറി ബാച്ചുകളിലെ അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കണം. അധ്യാപകേതര ജീവനക്കാര്‍ക്കും പാക്കേജ് അനുവദിക്കണം. ബദല്‍സ്‌കൂള്‍ അധ്യാപകരുടെ വേതനം വര്‍ധിപ്പിക്കണം. അധ്യാപകനിയമനത്തില്‍ ഗുണമേന്മ ഉറപ്പുവരുത്തണം തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ചൊവ്വാഴ്ച രാവിലെനടന്ന പ്രതിനിധിസമ്മേളനം സി.പി.ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.കെ.അഹമ്മദ്കുട്ടി അധ്യക്ഷനായി. ബഷീര്‍ ചെറിയാണ്ടി, കെ.ടി.എ. ജബ്ബാര്‍, കെ.കെ. അസീസ്, പൊന്‍പാറ കോയക്കുട്ടി, കെ.വി.എം. താജുദ്ദീന്‍, എ.എം. അബൂബക്കര്‍, കെ. മുഹമ്മദ് ഇസ്മായില്‍, എം.എ. സമദ്, റഷീദ് ആലായന്‍, റിയാസ് നാലകത്ത്, എം.എ. മുസ്തഫ, പി.ടി. മുഹമ്മദ്, അബ്ദുള്‍കരീം മുസ്‌ലിയാര്‍, കരീം പടുകുണ്ടില്‍, ഹമീദ് കൊമ്പത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കെ.എസ്.ടി.യു: ചെറിയ മുഹമ്മദ് പ്രസിഡന്റ്, സൈനുദ്ദീന്‍ സെക്രട്ടറി
പാലക്കാട്: കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു.) സംസ്ഥാന പ്രസിഡന്റായി സി.പി. ചെറിയ മുഹമ്മദിനെയും (കോഴിക്കോട്) ജനറല്‍സെക്രട്ടറിയായി എ.കെ. സൈനുദ്ദീനെയും (മലപ്പുറം) തിരഞ്ഞെടുത്തു. വി.കെ. മൂസയാണ് (വടകര) ഖജാന്‍ജി.
ഹമീദ് കൊമ്പത്ത്, സി.കെ. അഹമ്മദ്കുട്ടി, എ.സി. അത്താഉള്ള, വി.എം.എ. റഷീദ് (വൈ.പ്രസി.), അബ്ദുള്ള വാവൂര്‍, ഷെരീഫ് ചന്ദനത്തോപ്പ്, പി.കെ. ഹംസ, ബഷീര്‍ ചെറിയാണ്ടി, പി.പി. സെയ്തലവി (സെക്ര.) എന്നിവരാണ് മറ്റ് ഭാരവാഹികള്‍..
Subscribe to:
Posts (Atom)