ആഗസ്റ് 21 നടക്കുന്ന സംസ്ഥാന പണിമുടക്കില്‍ കെ.എസ്.ടി.യു പങ്കെടുക്കുന്നില്ലെന്ന് സംസ്ഥാന പ്രസിഡണ്ട് സി.പി.ചെറിയമുഹമ്മദ് അറിയിച്ചു.മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് KSTU, SETCO, മറ്റു UDFസംഘടനകളും സമരത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയാലുള്ള ആശങ്കകള്‍ കെ.എസ്.ടി.യു ചര്‍ച്ചയില്‍ ഉന്നയിച്ചു. നിലവിലുള്ള അധ്യാപകരെയും ജീവനക്കാരെയും ഒരു നിലക്കും ബാധിക്കരുതെന്നും ഒരു ഗവണ്‍മെന്റ് ഏജന്‍സിയെ ആയിരക്കണം ചുമതലപ്പെടുത്തേണ്ടതെന്നും ഇതില്‍ വ്യക്തമായ ധാരണ വേണമെന്നും സി.പി. ചെറിയമുഹമ്മദ് വ്യക്തമാക്കി.
KSTU 43th STATE CONFERENCE
2022 MAY 8,9,10 MANNARAKKAD
Showing posts with label CP. Show all posts
Showing posts with label CP. Show all posts
Thursday, 16 August 2012
Sunday, 22 July 2012
വിദ്യാഭ്യാസ വകുപ്പിനെതിരായ വിവാദം വസ്തുതകളറിയാതെ-സി.പി.ചെറിയമുമ്മദ്
കുറ്റ്യാടി: കേരളത്തില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന അദ്ധ്യാപക പാക്കേജിലൂടെ ചരിത്രം സൃഷ്ടിച്ച വിദ്യാഭ്യാവ വകുപ്പിനെതിരായ വിവാദം വസ്തുതകള്‍ മൂടിവെച്ചുകൊണ്ടുള്ള നുണപ്രചരണങ്ങള്‍ മാത്രമാണെന്ന് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് സി.പി. ചെറിയമുഹമ്മദ് പ്രസ്താവിച്ചു. വിദ്യാഭ്യാസം വീണുടഞ്ഞത് വീണ്ടെടുത്ത് എന്ന പ്രമേയത്തില്‍ കെ.എസ്.ടി.യു ജില്ലാ കമ്മറ്റി വടകരയില്‍ സംഘടിപ്പിച്ച അദ്ധ്യാപകസംഗമം ഉദ്ഘ്ടാനം ചെയ്യുകയായിരുന്നു അദ്ദേഹം.സി.എച്ച്. മൊയ്തു അധ്യക്ഷത വഹിച്ചു. പി. അജയകുമാര്‍, പുത്തൂര്‍ അസീസ്, വി.കെ. മൂസ്സ, പി.കെ. അസീസ്, ടി.പി. ഗഫൂര്‍, കിളിയക്കല്‍ കുഞ്ഞബ്ദുല്ല, ഒ.കെ. കുഞ്ഞബ്ദുല്ല, ബഷീര്‍ മാണിക്കോത്ത്, ടി.കെ. മുഹമ്മദ് റിയാസ്, കായക്കണ്ടി ഹമീദ്, കെ.സി. ഹമീദ്, വി.കെ. നൌഫല്‍ പ്രസംഗിച്ചു.
Subscribe to:
Posts (Atom)
