എസ്.സി.ഇ.ആര്‍.ടി വികസിപ്പിച്ച ഇംഗ്ളീഷ് ഡി.വി.ഡി. സെപ്റ്റംബര്‍ 25ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെ മണക്കാട് ഗവണ്‍മെന്റ് ടി.ടി.ഐയില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ് പ്രകാശനം ചെയ്യും. ഒന്ന്, രണ്ട് ക്ളാസുകളിലെ ഇംഗ്ളീഷ് ഭാഷാ പഠനത്തിനായാണ് എസ്.സി.ഇ.ആര്‍.ടി. ഇന്ററാക്ടീവ് ഡി.വി.ഡി. വികസിപ്പിച്ചിട്ടുള്ളത്. പാഠഭാഗങ്ങള്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്ത് പാട്ടുകളും അനിമേഷന്‍ സിനിമകളും ഇന്ററാക്ടീവ് ആക്ടിവിറ്റികളും ഉള്‍പ്പെടുത്തി യാണ് ഡി.വി.ഡി. തയ്യാറാക്കിയിരിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ പ്രത്യേകിച്ചും പ്രൈമറി ക്ളാസുകളിലെ ഇംഗ്ളീഷ് പഠനനിലവാരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് ഡി.വി.ഡി തയാറാക്കിയിട്ടുള്ളത്. സൌജന്യമായാണ് ഡി.വി.ഡി. സ്കൂളുകള്‍ക്ക് നല്‍കുന്നത്