KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Monday 24 June 2013

പരിസ്ഥിതി സെമിനാര്‍

കെ.എസ്.ടി.യു പരിസ്ഥിതി സെമിനാര്‍ കോട്ടക്കലില്‍ അബ്ദുസമദ് സമദാനി എം.എല്‍.. ..എ. ഉദ്ഘാടം ചെയ്യുന്നു. 
സി.ആര്‍..  നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. 

Monday 17 June 2013

JUNE 19-Vayana Dinam (വായനാ ദിനം)


“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… 
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” വാ
യനാ ശീലം വളര്‍ത്തുന്നതോടൊപ്പം തന്നെ പുതിയ എഴുത്തുകാരേയും പുസ്തകങ്ങളേയും പരിചയപ്പെടാന്‍ ഈ ദിവസം സഹായിക്കട്ടെ.

പത്താംതരം തുല്യതാ കോഴ്‌സ് ഉദ്ഘാടനം


പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ പത്താംതരം തുല്യതാ കോഴ്‌സ് എട്ടാം ബാച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിര്‍വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ബഹുമുഖ തുടര്‍വിദ്യാഭ്യാസ പദ്ധതികളിലൊന്നാണ് തുല്യതാ പരിപാടി. നവസാക്ഷരര്‍ക്കും ഔപചാരിക വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാത്തവര്‍ക്കും ഇടക്കുവച്ച് പഠനം നിര്‍ത്തിയവര്‍ക്കും വിദ്യാഭ്യാസ വീണ്ടെടുക്കാന്‍ അവസരം നല്‍കുക എന്നതാണ് തുല്യതാപരിപാടിയുടെ ലക്ഷ്യം. നാല്, ഏഴ്, പത്ത് ക്ലാസുകള്‍ക്ക് തുല്യമായ മൂന്നുതരം തുല്യതാ പഠനപരിപാടിയാണ് സാക്ഷരതാമിഷന്‍ നടപ്പിലാക്കിവരുന്നത്. പാലോട് രവി എം.എല്‍.എ. അധ്യക്ഷനായിരുന്ന ചടങ്ങില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അന്‍സജിതാ റസ്സല്‍, സലിം കുരുവമ്പലം, പ്രൊഫ.ആര്‍.ശശികുമാര്‍, എ.എ.റസാഖ്, വി.എം.അബൂബക്കര്‍, എല്‍.വി.ഹരികുമാര്‍, ഡോ.ആശാ ബാലഗംഗാധരന്‍, കെ.അയ്യപ്പന്‍ നായര്‍, യു.റഷീദ്, ആര്‍.രമേഷ്‌കുമാര്‍, ദീപാ ജെയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുളള വിദ്യാലയങ്ങളിലെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷയില്‍ രക്ഷാകര്‍ത്താവിന്റെ വരുമാന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി നല്‍കണമെന്ന വ്യവസ്ഥ റദ്ദാക്കി. അപേക്ഷകള്‍ മുന്‍കാലങ്ങളിലെപോലെ നല്‍കിയാല്‍ മതി.

Wednesday 12 June 2013

All India Council for Technical Education (AICTE)

Chief Minister Oommen Chandy laying the foundation stone for the new office of the All India Council for Technical Education (AICTE) in Thiruvananthapuram on Tuesday. Union Minister of State for Human Resource Development Shashi Tharoor, Education Minister P.K. Abdu Rabb and AICTE Chairman S.S. Mantha look on. 

അവാര്‍ഡ് വിതരണം

പരപ്പനങ്ങാടി പഞ്ചായത്തിലെ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം .


Monday 10 June 2013

കെ.എസ്.ടി.യു. അംഗത്വ കാമ്പയ്ന്‍ തുടക്കമായി


തിരുവന്തപുരം : കെ.എസ്.ടി.യു. മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഉദ്ഘാടം തിരുവന്തപുരത്ത് വള്ളക്കടവ് എം.ജെ.സ്കൂളില്‍ സംസ്ഥാ പ്രസിഡണ്ട് സി.പി.ചെറിയമുഹമ്മദ്ര്‍ നിര്‍വ്വഹിച്ചു. ജറല്‍ സെക്രട്ടറി എ.കെ.സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജൂണ്‍ 6 മുതല്‍ 20 വരെയാണ് കാമ്പയിന്‍. 2മെമ്പര്‍ഷിപ്പ് വിതരണം പൂര്‍ത്തിയാക്കും. ജൂലൈ 6 ന് സംസ്ഥാന കമ്മിറ്റി മെമ്പര്‍ഷിപ്പ് വിഹിതവും കൌണ്ടര്‍ ഫോയില്‍ ലിസ്റും ഏറ്റുവാങ്ങും. മെമ്പര്‍ഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് ജില്ലാ-വിദ്യാഭ്യാസ ജില്ലാ-ഉപജില്ലാ കണ്‍വെന്‍ഷുകള്‍ പൂര്‍ത്തിയായി. കെ.എസ്.ടി.യു. ട്രഷറര്‍ വി.കെ.മൂസ്സ, എ.കെ.എസ്.ടി.യു. സംസ്ഥാ ട്രഷറര്‍ ശരത്ചന്ദ്രനായര്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് ബീമാ, സി.കെ. മിനികുമാരി, ശശികുമാര്‍, അബുദള്ള വാവൂര്‍, ജി.ജിജിമോന്‍, എസ്. ശിഹാബുദ്ദീന്‍, ബി.അന്‍വര്‍, എസ്. അബുദുസ്സലാം, ബി.സജി എന്നിവര്‍ പ്രസംഗിച്ചു.

Sunday 9 June 2013

നിത്യഹരിതഭൂമി വീണ്ടെടുക്കപ്പെട്ട പ്രകൃതി



kstu malappuram jilla committeeyude maram nadil et mohamaed basheer mp karippol gmup schoolil nirvahikkunnu.
കെ.എസ്.ടി.യു പാലക്കാട് ജില്ലാ പരിസ്ഥിതി ദിനാചരണം കോട്ടോപ്പാടം കെ.എ.എച്ച്.ഹയര്‍ സെക്കണ്ടറി  സ്കൂളില്‍ മുന്‍ എം.എല്‍.എ കല്ലടി മുഹമ്മദ് വൃക്ഷതൈ ട്ട് ഉദ്ഘാടം ചെയ്യുന്നു. 
KSTU പാലക്കാട് വിദ്യാഭ്യാസ ജില്ലാ പരിസ്ഥിതി ദിനാചരണം ആലത്തൂര്‍ ASMMHS- ല്‍ വൃക്ഷതൈ നട്ട് ജബ്ബാര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
കെ.എസ്.ടി.യു മണ്ണാര്‍ക്കാട് ഉപജില്ലാ പരിസ്ഥിതി ദിനാചരണം സംസ്ഥാ അധ്യാപക അവാര്‍ഡ് ജേതാവ് കെ. ഹസ്സന്‍ മാസ്റര്‍ വൃക്ഷതൈ ട്ട് ഉദ്ഘാടം ചെയ്യുന്നു. ഹമീദ് കൊമ്പത്ത്, കരീം പടുകുണ്ടില്‍, സിദ്ദീഖ് പാറക്കോട് സമീപം.

KSTU Kozhikode city sub dist inauguration of june5, by mmlps hm sri. cp muhammed

Friday 7 June 2013

www.kstu.in

ജനാഭിലാഷ വിദ്യാഭ്യാസം


വീണ്ടുമൊരു അധ്യയവര്‍ഷമെത്തി!

അവധിക്കാലത്തിന്റെ ആലസ്യത്തില്‍ നിന്നും അക്കാദമിക പ്രവര്‍ത്തങ്ങളിലേക്കും അുഭവപ്രതിപ്രവര്‍ത്തങ്ങളിലേക്കുമുള്ള ചുവടുമാറ്റം.
വിദ്യാഭ്യാസത്തോളം പ്രസക്തമായ മറ്റൊരു സംഗതിയുണ്ടോ? സ്കൂള്‍ വിദ്യാഭ്യാസമാണേല്‍ പറയാനുമില്ല.  മുഷ്യ വികാസ ചരിത്രത്തിലെ ഏറ്റവും നിയാമകമായ പ്രായം അവന്റെ കുട്ടിത്തം തന്നെയാണ്.  കണ്ടും കേട്ടും തൊട്ടറിഞ്ഞും സഹവസിച്ചും നേടുന്ന അുഭവങ്ങളെ തന്റെ മുഴുജീവതത്തിനൊരുക്കി വെക്കുന്ന കരുതലിന്റെയും തിരുശേഷിപ്പിന്റെയും ബാലപാഠങ്ങള്‍ കരുപിടിപ്പിക്കുന്നത് ഈയൊരു പ്രായത്തിലാണ്.  സ്വാഭാവ സ്പഷ്ടീകരണവും പെരുമാറ്റ ശീലങ്ങളും സാമൂഹികരണത്തിന്റെ നിമിത്തങ്ങളുമെല്ലാം ഇവിടെ നിന്നാണ് രൂപപ്പെടുന്നത്. 
ക്ളാസുകളില്‍ നിശബ്ദമാക്കപ്പെട്ടിരുന്ന കുട്ടിയുടെ ശബ്ദം പൊങ്ങിവരികയും സദാമുഴങ്ങിയിരുന്ന ടീച്ചറിന്റെ ശബ്ദം മങ്ങി, സൌണ്ട് ഗ്രാഫ് താഴുകയും ചെയ്യുകയെന്നതായിരുന്നു കുട്ടി കേന്ദ്രീകൃത സമീപത്തിന്റെ കാതല്‍.  കേട്ടുപഠിക്കുന്നതിക്കോള്‍ ഫലപ്രദം കണ്ടും ചെയ്തും പഠിക്കലിലാണെന്ന കണ്ടെത്തല്‍.  പ്രായോഗവല്കരണമില്ലാത്ത ഒരു സിദ്ധാന്തത്തിനും നില നില്‍പില്ലെന്ന അുമാമായിരുന്നു ആക്ടിവിറ്റി ഓറിയന്റഡിന്റെ അടിസ്ഥാം.
വര്‍ഷങ്ങളിലൂടെ നാം ബഹുദൂരം മുന്നോട്ട് പോയി.  മിനിമം ലവലില്‍ നിന്നും ഡി.പി.ഇ.പി.യിലൂടെ റിവൈസ്ഡ് കരിക്കുലത്തിലൂടെ ഇപ്പോഴത്തെ ഗ്രേഡിംഗ് സമ്പ്രദായത്തിലെത്താന്‍ ഒന്നര വ്യാഴവട്ടക്കാലമെടുത്തു.  ഇനി പിറകോട്ട് പോവാനാവില്ല.  ഇതുപോലെ മുന്നോട്ട് പോയതുകൊണ്ട് കാര്യവുമില്ല.  എസ്.എസ്.എല്‍.സി. റിസള്‍ട്ട് വേളയിലുയര്‍ന്ന സംശയം.. സി.ഇ മാര്‍ക്കിന്റെ തണലില്‍ വേണോ കൂട്ടപ്പാസ്? ഭാഗിക ശരിയുടെ ല്ലൊരംശം വന്നു ചേരാവുന്ന സംശയം. പത്തു കഴിഞ്ഞിട്ടും അക്കവും അക്ഷരവും ഉറക്കാത്ത മുതിര്‍ന്ന വിദ്യാര്‍ത്ഥി പൌരന്‍മാര്‍! ഇത് നാടിന്റെ ശാപമല്ലേ.  
ഉത്തരവാദികളാരെന്ന് കണ്ടുപിടിക്കുന്നതിനു മുമ്പ് ഒരു സ്വയം വിമര്‍ശനത്തീനു അധ്യാപക സമൂഹം തയ്യാറായേ തീരൂ.  പരീക്ഷകളില്‍ തോല്‍ക്കുന്നതും തോല്‍പ്പിക്കുന്നതും ല്ല കാര്യമല്ല.  എല്ലാവരും ജയിക്കുകയാണ് വേണ്ടത്.  ജയത്തിന്റെ മേന്മയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുമെങ്കിലും ജയിക്കുകയും തോല്‍ക്കുകയും ഇല്ലാത്ത ഒരവസ്ഥയാണ് ഗ്രേഡിംഗിന്റെ പരിപൂര്‍ണ്ണത.  അതിലേക്കാണ് മുക്ക് മടങ്ങാുള്ളത്.  ബുദ്ധിയുടെ ഒരു കോണിലൊതുങ്ങിയിരുന്ന വൈജ്ഞാനിക മേഖലയെ ബുദ്ധിയുടെ ബഹുമുഖ തലങ്ങള്‍ പ്രയോജപ്പെടുത്തും വിധം പുരെഴുത്തിനു വിധേയമാക്കുകയും, അവ പരിഗണിച്ച് പഠപ്രവര്‍ത്തങ്ങള്‍ വിലയിരുത്തുകയുമായിരുന്നല്ലോ ഗ്രേഡിംഗിലൂടെ ചെയ്തത്.  ഭാഷയും ഗണിതവും ശാസ്ത്രവുമെല്ലാം നിത്യജീവിതവുമായി ബന്ധിപ്പിച്ചതും കുട്ടിയുടെ പഠപ്രവര്‍ത്തങ്ങള്‍ക്ക് അുപൂരകമായതും പുതിയ അുഭവമായി.  ഈ പഠാനുഭവങ്ങളിലൂടെ കുട്ടിയിലുണ്ടായ വര്‍ത്തുളമായ മാറ്റം അഭിലഷണീയമായ സ്വഭാവ വ്യത്യാസങ്ങളെല്ലാം ഇവാലുവേറ്റ് ചെയ്തും പ്രോജക്ട്, അസയ്ന്റ്മെന്റ്, സെമിനാര്‍, ഫീല്‍ഡ് ട്രിപ്പ്, ഇവിയിലൂടെയെല്ലാം പഠിതാവ് വിജ്ഞാം ആര്‍ജിക്കുന്നത് വിലയിരുത്തിയും റിക്കാര്‍ഡുകളും പോര്‍ട്ട് പോളിയോകളും പരിശോധിച്ചും ഫോര്‍മാറ്റീവ് ഇവ്വാലേഷു കുട്ടിയെ നിരന്തരം വിധേയമാക്കുന്നു.  വര്‍ഷാവസാം സമ്മേറ്റീവും.... ഈ ഘട്ടങ്ങളിലെല്ലാം കടന്നു പോയ ഒരു കുട്ടിക്ക് പരമാവധി സ്കോര്‍ ലഭിക്കുന്നതില്‍ തെറ്റില്ല.  പക്ഷെ ഓരോ ഘട്ടത്തിലും കുട്ടി അവശ്യം നേടേണ്ടത് നേടിയെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതയും അധ്യാപകര്‍ക്കുണ്ട്.  ഫലപ്രദമായ ഗ്രേഡിംഗിലേക്ക് തിരിച്ച് ടത്തം അിവാര്യമായിരിക്കുന്നു.    എങ്ങിയൈന്നാല്‍


  • ഉള്ളടക്കവും വിനിമയവും, ഫലവത്താകാനായി ടീച്ചര്‍ ടത്തുന്ന ഇടപെടലുകള്‍ക്ക് കൃത്യമായ ദിശാബോധം.
  • ക്ളാസ് റൂം മാനേജുമെന്റിലെ വൈദഗ്ധ്യം
  • ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ ടെക്നോജിയുടെ അര്‍ഥപൂര്‍ണ്ണമായ പ്രയോഗം.
  • ടീച്ചര്‍ മാനുവലിനു പകരം ടീച്ചര്‍ ടെക്സ്റ്
  • എല്ലാ കുട്ടികള്‍ക്കും ഉള്ളടക്കവും, പ്രക്രിയയും ഉറപ്പാക്കല്‍.
  • എല്ലാ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കും പരിഗണ.
  • കുട്ടിയുടെ പഠപുരോഗതി വിലയിരുത്തുകയും ശാസ്ത്രീയമായി രേഖപ്പെടുത്തലും.
  • പഠപുരോഗതി സംബന്ധിച്ച വിവരങ്ങല്‍ ശേഖരിക്കലും, അപഗ്രഥിക്കലും, വ്യാഖ്യാനിക്കലും.


അങ്ങഅര്‍ത്ഥവത്തായ സമീപങ്ങളിലൂടെ, ഗ്രേഡിംഗിന്റെ ആത്മാവിതെേടിയുള്ള ഒരു തിരിച്ചുപോക്ക് മാത്രമേ ഇി മുക്ക് കരണീയമായുള്ളൂ.
ാളജ് സമൂഹവും വിദ്യാലയവും
മുഷ്യ വ്യവഹാരങ്ങളത്രയും വിജ്ഞാം നിയന്ത്രിക്കുകയും വ്യക്തികളും  വ്യക്തികളും തമ്മിലും രാഷ്ട്രവും രാഷ്ട്രവും തമ്മിലും വിജ്ഞാക്കൈമാറ്റം ടക്കുകയും ചെയ്യുന്ന അത്യപൂര്‍വ്വമായ  ഒരു ഘട്ടത്തെയാണ് നാം  നേരിടുന്നത്. ഇതിന്റെ പ്രതിഫലം ക്ളാസുമുറികളിലുമുണ്ട്. വിജ്ഞാക്കൈമാറ്റത്തിന്റെ ബാലപാഠങ്ങള്‍ പാഠശാലകളിലൊരുക്കുമ്പോള്‍ ടീച്ചറിന്റെ റോള്‍ ഏറെ വലുതാണ്. അവശ്യാുസരണ വിദ്യാഭ്യാസത്തിലൂന്നിയുള്ള പുതിയ കാഴ്ചപ്പാടുകള്‍ക്ക് നിറം ല്‍കാന്‍ മാജ്േമെന്റ് ട്രിൈങ്ങും അധ്യാപക പരിശീലവും ലഭിച്ച ടീച്ചറിു സാധിക്കേണ്ടതുണ്ട്. ലഭ്യമായ അുഭവങ്ങള്‍ പകര്‍ത്തുന്നതിനും, പുതിയ ഉള്‍ക്കാഴ്ചയോടെ പ്രവര്‍ത്തിക്കുന്നതിനും  നാം  തയ്യാറാവണം.
പഠിതാവിു ല്‍കുന്ന പഠാുഭവങ്ങളിലൂടെ അടിസ്ഥാപുൈണി കുട്ടി നേടിയെന്നു ഉറപ്പ് വരുത്താനും  ടീച്ചറികാൈണ്ട് മാത്രം അതാവുന്നില്ലെങ്കില്‍ മറുമരുന്ന് തേടാനും  ഇിയും അമാന്തിച്ചു നിന്നുകൂട. അതേപോലെ ഐ.ടി എാബ്ള്‍ഡ്ലേക്കും വെര്‍ച്വല്‍ ക്ളാസുമുറികളിലേയ്ക്കും എത്തി ാക്കാന്‍ ഇപ്പോഴും എത്രപേര്‍ക്ക് സാധിക്കുന്നുണ്ടെന്നും ഒരാത്മ പരിശോധ ടത്തിയേ തീരൂ.
വിദ്യാഭ്യാസം കുട്ടിയുടെ അവകാശമായി മാറിയ രാജ്യമാണ് മ്മുടേത്. സംസ്ഥാത്തും 2011 മുതല്‍ നിയമമാക്കി. പലതും ടപ്പാക്കി. അദ്ധ്യാപകരുടെ സ്വാതന്ത്യ്രമെന്നത് പഠപ്രവര്‍ത്തങ്ങളിലും കുട്ടിയുടെ അവകാശങ്ങളിലും തട്ടി പരിമിതപ്പെട്ടു കഴിഞ്ഞു. ഇിkയും നാം  ഉണര്‍ന്നില്ലെങ്കില്‍ അപരിഹാര്യമായ ഒരു പതത്തിലേക്ക് നാടു 'ീങ്ങും'. കാരണം അധ്യാപക നിലവാരത്തേക്കാളും മീതെ ഒരു നാടും പോവില്ല. വ്യത്യസ്തവും ആകര്‍ഷകവുമായ മൊഡ്യൂളില്‍ സംഘര്‍ഷരഹിതവും അkയാസകരവും നേതൃഗുണസിദ്ധിയുള്ളതുമായ ഒരു മാനേജ്മെന്റ് ട്രെയിനിഗ് മുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. അദ്ധ്യാപക പാക്കേജിന്റെ മാസ്മരികതയില്‍ അഭിരമിച്ചു കഴിയുന്ന അദ്ധ്യാപക സമൂഹമേ, കാലിടിയില്‍ മണ്ണൊലിച്ച് പോകുന്നത് കാണാതെ പോകരുത്. 
സഫലബോധവും സമര്‍പ്പിത മുന്നേറ്റവുമെന്ന ആശയത്തിലൂന്നി മാറ്റത്തിന്റെ തിരികൊളുത്താം മുക്ക്..  ജാഭിലാഷ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാം.. KSTU വില്‍ അണിചേരുക, അംഗങ്ങളാകുവിന്‍.....

Vengara upajilla KSTU Camp "refresh"

Vengara upajilla KSTU Camp refresh jilla panchayath vice president PK Kunhu udgadanam cheyyunnu

Thursday 6 June 2013

കുട്ടികള്‍ക്കൊപ്പം നടക്കാന്‍ വിദ്യാലയ സമിതിക്ക് പെരുമാറ്റചട്ടം


വിദ്യയുടെ വെളിച്ചം എല്ലാവരിലേക്കും എന്ന ലക്ഷ്യത്തോടെ 'നമുക്കൊരുമിച്ചു മുന്നേറാം' എന്ന പ്രതിജ്ഞ സര്‍വശിക്ഷാ അഭിയാന്‍ സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച വിദ്യാലയ പരിപാലന സമിതി കൈപുസ്തകം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കുമുള്ള പെരുമാറ്റചട്ടമാണ്.

2010 ഏപ്രില്‍ ഒന്നിനു രാജ്യത്ത് നിലവില്‍വന്ന വിദ്യാഭ്യാസ അവകാശ നിയമം 2011 മെയ് ഒമ്പത് മുതലാണ് സംസ്ഥാനത്ത് നടപ്പാക്കിയത്. വിദ്യാഭ്യാസ മുന്നേറ്റങ്ങളുടെ ചരിത്ര വഴികളില്‍ എക്കാലത്തേയും സ്വപ്‌നസമാനമായ കാല്‍വെപ്പായാണ് വിദ്യാഭ്യാസ അവകാശ നിയമം വിശേഷിപ്പിക്കപ്പെടുന്നത്. ഇതേക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനാണ് 'പരിരക്ഷയുടെ പാഠങ്ങള്‍' എന്ന കൈപുസ്തകത്തിന്റെ പരിഷ്‌കരിച്ച രണ്ടാം പതിപ്പ് പുറത്തിറക്കിയത്.

വിദ്യാഭ്യാസ അവകാശ നിയമ സംഗ്രഹം, കുട്ടിയെ അറിയുക, സ്‌നേഹപൂര്‍വ്വം വിദ്യാഭ്യാസ വകുപ്പ് മന്ത്രി തുടങ്ങിയ അധ്യായങ്ങളാണ് ഉള്‍ക്കൊള്ളിച്ചത്. അവകാശ നിയമത്തില്‍ കുട്ടികള്‍ക്ക് ഉറപ്പുനല്‍കുന്നത്, വിദ്യാലയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍, പ്രാദേശിക സര്‍ക്കാറുകള്‍, അധ്യാപകര്‍ എന്നീ തലവാചകങ്ങളില്‍ വിശദമായി കാര്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്.

എല്ലാ കുട്ടികള്‍ക്കും അയല്‍പക്ക വിദ്യാലയങ്ങള്‍ (ഒരു കിലോമീറ്റര്‍ പരിധിയില്‍ എല്‍.പി സ്‌കൂള്‍, മൂന്നു കിലോമീറ്റര്‍ പരിധിയില്‍ യു.പി സ്‌കൂള്‍), ഭയരഹിതവും വിവേചനരഹിതവുമായ സ്‌കൂള്‍ അന്തരീക്ഷം, പരമാവധി പ്രവൃത്തി ദിനങ്ങളും പഠന സമയവും (എല്‍.പിയില്‍ 200ഉം യു.പിയില്‍ 220ഉം സാധ്യായ ദിനങ്ങള്‍) കുട്ടികളുടെ വിദ്യാലയ പ്രവേശനം, ഹാജര്‍, പ്രൊമോഷന്‍ എന്നിവ ഉറപ്പാക്കാന്‍ ഓരോ കുട്ടിക്കും തിരിച്ചറിയില്‍ നമ്പര്‍ (യു.ഐ.എന്‍) തുടങ്ങിയ കാര്യങ്ങളാണു കുട്ടികള്‍ക്ക് ഉറപ്പുനല്‍കുന്നത്.

വിദ്യാലയം എന്ന തലവാചകത്തില്‍ ശിശുസൗഹാര്‍ദ്ദാന്തരീക്ഷം ഉറപ്പിക്കല്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ക്കെല്ലാം പ്രാതിനിധ്യം, സ്ത്രീപ്രാതിനിധ്യം 50 ശതമാനം എന്നിവയാണു വിശദീകരിക്കുന്നത്.

ദേശീയ പാഠ്യപദ്ധതി വികസിപ്പിക്കുക, ഇതിനനുസൃതമായി സംസ്ഥാന പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തയാറാക്കുക, ഫലപ്രദമായ പാഠ്യപദ്ധതി വിനിമയത്തിനാവശ്യമായ പരിശീലനങ്ങള്‍ അധ്യാപകര്‍ക്ക് ഉറപ്പാക്കല്‍ തുടങ്ങിയവ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എന്ന വിഭാഗത്തില്‍ ചര്‍ച്ച ചെയ്യുന്നു.
ഗൃഹസര്‍വെകള്‍ നടത്തി 14 വയസു വരെയുള്ള മുഴുവന്‍ കുട്ടികളേയും കണ്ടെത്തി റജിസ്റ്റര്‍ തയാറാക്കാല്‍ തുടങ്ങിയവ 'പ്രാദേശിക സര്‍ക്കാറുകള്‍' എന്ന ഭാഗത്ത് കാണാം. സ്‌കൂള്‍ പ്രവര്‍ത്തനങ്ങളില്‍ കൃത്യതയും സമയനിഷ്ഠയും പാലിക്കണമെന്നു 'അധ്യാപകര്‍' എന്ന വിശദീകരണത്തില്‍ പറയുന്നു.

'കുട്ടിയെ അറിയുക' എന്നതില്‍ വ്യത്യസ്തരാണ് കുട്ടികള്‍, കുട്ടികളെ പഠന മികവിലേക്ക് നയിക്കാന്‍, ഒപ്പം നടക്കാം, വ്യക്തിത്വമേകാം എന്നീ കാര്യങ്ങളാണ് പ്രധാനമായും വിശകലനം ചെയ്യുന്നത്. അത്താഴം കഴിഞ്ഞ് കിടക്കുന്നതിനു മുന്‍പ് കുറഞ്ഞത് അഞ്ച് മിനുട്ടെങ്കിലും കുട്ടിയോട് സംസാരിക്കണമെന്നും കുട്ടിയെ അസ്വസ്ഥമാക്കുന്നതോ അരോചകമാകുന്നതോ ആയ യാതൊന്നും സംഭാഷണത്തില്‍ ഉണ്ടാകരുതെന്നും നിര്‍ദ്ദേശമുണ്ട്. മഹാന്മാരുടെ ജീവിതത്തിലെ അനുകരണീയ മാതൃകകള്‍ പരിചയപ്പെടുത്താനും അവ ജീവിതത്തില്‍ പകര്‍ത്തുന്നതിലുള്ള മെച്ചമെന്താണെന്നും കുട്ടിക്കു മനസിലാക്കാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കൗമാരക്കാരോട് കുട്ടികളോട് പെരുമാറുന്നതുപോലെ പെരുമാറരുതെന്നും അവര്‍ മുതിര്‍ന്നവരല്ലാത്തതിനാല്‍ മുതിര്‍ന്നവരോട് പെരുമാറുന്നപോലെ പെരുമാറരുതെന്നും പറയുന്നുണ്ട്. രാത്രിയില്‍ അധിക സമയമിരുന്ന് എന്തു ചെയ്താലും രക്ഷാകര്‍ത്താക്കള്‍ അവരോടൊപ്പമുണ്ടാകണമെന്നും വിശദീകരിക്കുന്നു.

നല്ല രക്ഷിതാവ് മറ്റുള്ള കുട്ടികളുടെ ശരിയും തെറ്റുമനുസരിച്ച് തന്റെ കുട്ടിയെ താരതമ്യപ്പെടുത്തില്ലെന്നും കുടുംബത്തോടൊപ്പം ദിവസം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുമെന്നും കുട്ടികളുടെ ഭാവിക്ക് സദാ പരിശ്രമിക്കുന്നവരാണ് നല്ല രക്ഷിതാവെന്നും വ്യക്തമാക്കുന്നു. മനോഭാവം അനുകൂലമാക്കാമെന്ന വിശകലനത്തില്‍ കുട്ടിയില്‍ അമിത ആത്മവിശ്വാസം പുലര്‍ത്തുന്നതും തെറ്റാണെന്നു വിശകലനം ചെയ്യുന്നു.
ഗവണ്‍മെന്റ്-എയിഡഡ് സ്‌കൂളിലെ പി.ടി.എ പ്രസിഡണ്ടുമാര്‍ക്ക് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് എഴുതിയ മുഴുവന്‍ കത്തുകളും പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക, വിദ്യാലയങ്ങള്‍ മികച്ചതാക്കുക, സമയത്തിന്റെ വില, ഉയര്‍ത്തെഴുന്നേല്‍ക്കട്ടെ വിദ്യാലയങ്ങള്‍, വേലയില്‍ വിളയുന്ന ഗാന്ധിസവും സേവനവാര പുനര്‍ജീവനവും, മൂല്യപുനരുത്ഥാനത്തിനു വിദ്യാലയങ്ങളെ ഉണര്‍ത്തുക തുടങ്ങിയ കത്തുകളും പരിരക്ഷയുടെ പാഠങ്ങളില്‍ കാണാം.

പുതിയ തലമുറയുടെ ഉത്തമമായ ഭാവി ലക്ഷ്യമിട്ട് തയാറാക്കിയ കൈപുസ്തകം ഹെഡ്മാസ്റ്റര്‍, പി.ടി.എ പ്രസിഡണ്ട്, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, മാതൃസമിതി എന്നിവര്‍ക്കാണ് നല്‍കുക. വിദ്യാഭ്യാസ അവകാശ നിയമം സമൂഹത്തിലെത്തിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ സര്‍വശിക്ഷാ അഭിയാനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. വീട് കുട്ടികള്‍ക്ക് തടവറയാകരുതെന്നും വിദ്യാലയം വളര്‍ച്ചക്ക് വേദിയാകണമെന്നും കൈപുസ്തകം നിര്‍ദ്ദേശിക്കുന്നു.

Crtsy: Chandrika Daily
- നടുക്കണ്ടി അബൂബക്കര്‍

നിയമസഭാ 125-ാം വാര്‍ഷികാഘോഷം 

കേരളത്തിലെ നിയമനിര്‍മ്മാണസഭകളുടെ 125-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിയമസഭാ സെക്രട്ടേറിയറ്റും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലെ നിയമനിര്‍മ്മാണ സഭകളുടെ ചരിത്രം ആസ്പദമാക്കി അഭിരുചി പരീക്ഷ സംഘടിപ്പിക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ് വിദ്യാലയങ്ങളിലെയും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ് പിന്തുടരുന്ന അംഗീകൃത സ്‌കൂളുകളിലേയും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി തലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും അഭിരുചി പരീക്ഷയില്‍ പങ്കെടുക്കാം. വിദ്യാഭ്യാസസ്ഥാപനതലം, വിദ്യാഭ്യാസജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്ന് തലങ്ങളിലായിട്ടാണ് പരീക്ഷ. സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യഥാക്രമം 15000, 12000, 10000 രൂപ ക്യാഷ് പ്രൈസും മെമന്റോയും, സര്‍ട്ടിഫിക്കറ്റും നിയമസഭാ സെക്രട്ടേറിയറ്റ് നല്‍കും. ക്വിസ് മത്സര രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ അതത് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍/ഹെഡ്മിസ്ട്രസ്/പ്രിന്‍സിപ്പാളില്‍ നിന്നും അറിയാം. അഭിരുചി പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളും മാതൃകാ ചോദ്യങ്ങളും www.niyamasabha.org -ല്‍ ലഭ്യമാണ്.

Tuesday 4 June 2013

മികച്ച വിദ്യാലയങ്ങള്‍ക്ക് പുരസ്‌കാരം നല്കും - വിദ്യാഭ്യാസ മന്ത്രി


കോഴിക്കോട്: സംസ്ഥാനത്തെ മികച്ച പൊതുവിദ്യാലയങ്ങള്‍ക്ക് അവയുടെ പ്രവര്‍ത്തന മികവ് വിലയിരുത്തി അവാര്‍ഡ് നല്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് പറഞ്ഞു.
സര്‍ക്കാര്‍ സ്‌കൂളുകളിലേതുപോലെ ഇക്കൊല്ലം മുതല്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും രണ്ട് സെറ്റ് യൂണിഫോം നല്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസം ശാക്തീകരിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. വര്‍ഷം കഴിയുന്തോറും വിദ്യാലയങ്ങള്‍ ഒന്നിനൊന്ന് മെച്ചപ്പെടുകയാണ്. നിരന്തര മൂല്യനിര്‍ണയം ശാസ്ത്രീയമായി നടപ്പാക്കുന്നു. അധ്യാപക പരിശീലനം പൂര്‍ത്തിയായി. അതിനുവേണ്ടി അധ്യയനദിനങ്ങള്‍ നഷ്ടപ്പെടില്ല. വിദ്യാഭ്യാസ അവകാശ നിയമം പൂര്‍ണതോതില്‍ സംസ്ഥാനത്ത് നടപ്പാക്കും. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഇനി 60,000 വിദ്യാര്‍ഥികള്‍ക്കുമാത്രമേ ലഭിക്കാനുള്ളൂ. അതുകൂടി കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ എളുപ്പമാകും. പാഠപുസ്തകങ്ങള്‍ 90 ശതമാനവും എത്തിച്ചുകഴിഞ്ഞു. ബാക്കി രണ്ട് ദിവസത്തിനകം എത്തുമെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ അവകാശം സംബന്ധിച്ച് ചൈല്‍ഡ് റൈറ്റ് കമ്മീഷണറെ ഉടന്‍ നിയമിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്നു മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സാമൂഹിക ക്ഷേമ വകുപ്പ് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തുവരികയാണ്. പോഷകാഹാര നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

Sunday 2 June 2013

KSTU താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പാഠശാല

KSTU താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പാഠശാല സി.പി.ചെറിയമുഹമ്മദ് ഉദ്ഘാടം ചെയ്യുന്നു.