KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Tuesday 31 July 2012

ടെറ്റ്: അപേക്ഷകര്‍ കൂടി; പരീക്ഷ മൂന്നുദിവസം


ടെറ്റ്: അപേക്ഷകര്‍ കൂടി; പരീക്ഷ മൂന്നുദിവസംതിരുവനന്തപുരം: ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന്‍െറ (ടെറ്റ്) അടിസ്ഥാന യോഗ്യതകള്‍ മാറ്റിയപ്പോള്‍ അപേക്ഷകരുടെ എണ്ണം കുത്തനെ വര്‍ധിച്ചു. മൂന്ന് വിഭാഗത്തിലും ഒരേ അപേക്ഷകര്‍ ധാരാളമെത്തി. ഇതിനെത്തുടര്‍ന്ന് പരീക്ഷ മൂന്ന് ദിവസമായി നടത്താന്‍ പരീക്ഷാഭവന്‍ തീരുമാനിച്ചു. അപേക്ഷാ സമയം ആഗസ്റ്റ ് രണ്ട് വരെ നീട്ടിയിട്ടുണ്ട്.ആഗസ്റ്റ് 25ന് രാവിലെയും ഉച്ചക്കും വൈകുന്നേരവുമായി എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളുടെ പരീക്ഷ നടത്താനായിരുന്നു നേരത്തേ വിജ്ഞാപനമിറക്കിയിരുന്നത്. ഇത് മാറ്റാനാണ് പുതിയ തീരുമാനം. പകരം ആഗസ്റ്റ് 25ന് എല്‍.പി വിഭാഗം പരീക്ഷ നടക്കും. യു.പി വിഭാഗം ടെറ്റ് ആഗസ്റ്റ് 27നാകും നടക്കുക. സെപ്റ്റംബര്‍ ഒന്നിന് ഹൈസ്കൂള്‍ വിഭാഗത്തിന്‍െറ പരീക്ഷയും നടക്കും. ഒരേ ഉദ്യോഗാര്‍ഥികള്‍ ഒന്നിലധികം വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുകയും ഇത്തരം അപേക്ഷകരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഈ തീരുമാനം.നേരത്തേ ഏതെങ്കിലും ഒരു വിഭാഗത്തിലേക്ക് അപേക്ഷിച്ചവര്‍ പുതിയ യോഗ്യത പ്രകാരം മറ്റ് വിഭാഗത്തിന് അര്‍ഹരാണെങ്കില്‍ വീണ്ടും അപേക്ഷ നല്‍കണം. ഇവര്‍ പുതിയ ചെലാന്‍ അടച്ച് അപേക്ഷിക്കണമെന്ന് പരീക്ഷാ ഭവന്‍ അറിയിച്ചു. ഇങ്ങനെ അപേക്ഷിക്കുമ്പോഴുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങള്‍ കൂടി പരിഹരിക്കാനായാണ് പരീക്ഷ മൂന്ന് ദിവസമാക്കുന്നത്.

Monday 30 July 2012

ന്യൂനപക്ഷമേഖലയിലെ വിദ്യാലയങ്ങള്‍ക്കെതിരെ കരുനീക്കമെന്ന് കെ.എസ്.ടി.യു

കോഴിക്കോട്: വാസ്തവവിരുദ്ധവും പെരുപ്പിച്ചതുമായ സാമ്പത്തികബാധ്യതാകണക്ക് നിരത്തി ന്യൂനപക്ഷമേഖലയിലെ വിദ്യാലയങ്ങള്‍ക്കുനേരേയുള്ള കരുനീക്കം ശരിയല്ലെന്ന് കെ.എസ്.ടി.യു. സംസ്ഥാനക്കമ്മിറ്റി അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷമേഖലയിലെ ഒമ്പതിനായിരത്തോളം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ എയ്ഡഡ് ആക്കുമ്പോള്‍ അധ്യാപകര്‍ക്കുള്ള അധികബാധ്യത പ്രതിമാസം 15 ലക്ഷത്തില്‍ താഴെമാത്രമാണ്. ഇത് ഒരുകോടിയിലധികമാണ് എന്ന് പ്രചരിപ്പിക്കുന്നത് ദുരുപദിഷ്ടമാണ്.
പ്രസിഡന്റ് സി.പി. ചെറിയമുഹമ്മദ് അധ്യക്ഷതവഹിച്ചു. ജനറല്‍സെക്രട്ടറി എ.കെ. സൈനുദ്ദീന്‍, സെക്രട്ടറി പി.കെ. ഹംസ, ഖജാന്‍ജി വി.കെ. മൂസ, സി.കെ. അഹമ്മദ്കുട്ടി, ബഷീര്‍ ചെറിയാണ്ടി, പി.എ. സീതി, അബ്ദു വാവൂര്‍, എന്‍.എ. ഇസ്മയില്‍, കരീം പടുകുണ്ടില്‍, ടി.പി. അബ്ദുല്‍ഗഫൂര്‍, പി.കെ.സി. അബ്ദുറഹിമാന്‍, കെ. അബ്ദുല്‍കരീം, അബ്ദുല്‍ഹമീദ്, ടി.എം. ജലീല്‍, എന്‍.പി. ഹമീദ്, കെ. അബ്ദുല്‍മജീദ്, കെ.ടി. ചെറിയമുഹമ്മദ്, ടി.കെ. മുഹമ്മദ് റിയാസ്, സിദ്ദിഖ് പാറക്കോട്ടില്‍. സി.എച്ച്. മൊയ്തു, കെ. അബ്ദുലത്തീഫ്, വി.എ. ഗഫൂര്‍, ഷറഫുന്നീസ ടീച്ചര്‍, സി.പി. സൈഫുദ്ദീന്‍, സെക്രട്ടറി പി.പി. സെയ്തലവി എന്നിവര്‍ പ്രസംഗിച്ചു.

ടെറ്റ്: ആശങ്കകള്‍ ദൂരീകരിക്കുമെന്ന് മന്ത്രി അബ്ദുറബ്ബ്

കോഴിക്കോട്: വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി ഈവര്‍ഷം മുതല്‍ നടപ്പാക്കുന്ന ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റുമായി (കെ-ടെറ്റ്) ബന്ധപ്പെട്ട ആശങ്കകള്‍ ദൂരീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു.ഭാഷാധ്യാപകര്‍ക്ക്കൂടി 'ടെറ്റ്' എഴുതാന്‍ അവസരമുണ്ടാക്കും. ജുലായ് 31-ന് ചേരുന്ന കരിക്കുലം കമ്മിറ്റിയോട് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Sunday 29 July 2012

ടെറ്റ്: അവസാന തീയതി ആഗസ്ത് രണ്ട്

  • ചില വിഭാഗങ്ങളെക്കൂടി ഒഴിവാക്കി.

തിരുവനന്തപുരം: അധ്യാപക യോഗ്യതാപരീക്ഷ 'കെടെറ്റ്' എഴുതുന്നതില്‍ നിന്ന് കൂടുതല്‍ വിഭാഗങ്ങളെ ഒഴിവാക്കി. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്ത് രണ്ടുവരെ നീട്ടുകയും ചെയ്തു. ഈവര്‍ഷം മാര്‍ച്ച് 31 ന് മുമ്പ് നിലവിലുണ്ടായിരുന്ന സ്ഥിരം ഒഴിവില്‍ നിയമിതരായവരെ കെടെറ്റില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായി.
ലീവ് വേക്കന്‍സിയില്‍ കയറിയ 51(എ), 51(ബി) അവകാശികളെയും ഒഴിവാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയ ജൂലായ് 25 വരെ ഈ വിഭാഗത്തില്‍പ്പെടുന്നവരാണ് പരീക്ഷ എഴുതേണ്ടാത്തത്.
അംഗീകരിക്കപ്പെടുന്നതിന് മറ്റെല്ലാ യോഗ്യതയുമുണ്ടെങ്കില്‍ 201112ല്‍ അധിക ഡിവിഷനുകള്‍ രൂപവത്കരിച്ചപ്പോഴുണ്ടായ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിതരായ അധ്യപകരും ടെറ്റ് എഴുതേണ്ട. ബയോമെട്രിക് സംവിധാനത്തിലൂടെ കുട്ടികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കി അതടിസ്ഥാനമാക്കി തസ്തിക നിര്‍ണയം നടത്തിയതിനുശേഷമാവുമത്.
201213ല്‍ സ്ഥിരം ഒഴിവുകളില്‍ നിയമിതരാവുന്നവര്‍ കെടെറ്റ് ജയിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ അവര്‍ക്ക് 2012 ജൂണ്‍ ഒന്നുമുതലുള്ള അംഗീകാരം നല്‍കും. എം.എഡുകാരെയും ടെറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബിരുദത്തിന് 50 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന 45 ശതമാനം എന്നാക്കി കുറച്ചിട്ടുണ്ട്. ബിരുദത്തിന് 45 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ ബി.എഡിനു പ്രവേശനം നല്‍കാന്‍ മുമ്പ് പല സര്‍വകലാശാലകളും എന്‍.സി.ടി.ഇയുടെ അനുമതി വാങ്ങിയിരുന്നു. 50 ശതമാനം മാര്‍ക്കോടെ ബിരുദമെന്ന നിബന്ധന ടെറ്റിന് വന്നാല്‍ ഡിഗ്രിക്ക് 45 ശതമാനം മാര്‍ക്ക് നേടി ബി.എഡ് എടുക്കുന്നവര്‍ക്ക് ഒരിക്കലും അധ്യാപകനാവാനാവില്ല. ഇതേ പ്രശ്‌നം പ്ലസ്ടുവിനു 45 ശതമാനം മാര്‍ക്കും ടി.ടി.സിയുമുള്ളവരുടെ കാര്യത്തിലും ഉണ്ടായിരുന്നു. പുതിയ ഇളവോടെ ഈ രണ്ടുവിഭാഗങ്ങളുടെയും പ്രശ്‌നത്തിന് പരിഹാരമാകും.
എസ്.സി./ എസ്.ടി വിഭാഗങ്ങള്‍ക്കുമാത്രം അനുവദിച്ചിരുന്ന മൂന്നു ശതമാനം മാര്‍ക്കിളവ് ഒ.ബി.സി./ ഒ.ഇ.സി വിഭാഗങ്ങള്‍ക്കുകൂടി അനുവദിക്കാനും തീരുമാനമായി. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ www.keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

Thursday 26 July 2012

മലപ്പുറത്ത് 100 കോടിയുടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം- ഇ. അഹമ്മദ്


മലപ്പുറം: കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ വികസന പദ്ധതിയിലുള്‍പ്പെടുത്തി 100 കോടിരൂപ ചെലവില്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം മലപ്പുറത്ത് സ്ഥാപിക്കുമെന്ന് മന്ത്രി ഇ. അഹമ്മദ് പറഞ്ഞു. കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ ഏജന്‍സിയായ എ.ഐ.സി.ടി.ഇയുടെ മേഖലാകേന്ദ്രം ഉടന്‍ തിരുവനന്തപുരത്ത് തുടങ്ങും. കേന്ദ്രം അനുവദിച്ച ഐ.ഐ.ടി കൂടി കേരളത്തിന് നേടിയെടുക്കാമെന്നാണ് പ്രതീക്ഷയെന്നും ജില്ലാതല പട്ടയമേളയില്‍ മുഖ്യപ്രഭാഷണം നടത്തവെ മന്ത്രി പറഞ്ഞു.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം. ഇതിന് പ്ലാനിങ് ബോര്‍ഡിന്റെ ഉള്‍പ്പെടെയുളള അനുമതികിട്ടി. ഏതാനും മാസങ്ങള്‍ക്കകം സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി സ്ഥാപനം യാഥാര്‍ഥ്യമാക്കും. പദ്ധതിയോട് സംസ്ഥാന സര്‍ക്കാരും അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന് 100 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതിനാല്‍തന്നെ ഒട്ടേറെ പദ്ധതികള്‍ കഴിഞ്ഞ കാലത്തിനിടെ സംസ്ഥാനത്ത് കൊണ്ടുവരാന്‍ കഴിഞ്ഞു. എ.ഐ.സി.ടി.ഇ മേഖലാ ഓഫീസ് സെപ്തംബറില്‍ തിരുവനന്തപുരത്ത് തുടങ്ങും. നിലവില്‍ ബാംഗ്ലൂരിലാണ് ഓഫീസ്. കാസര്‍കോട് കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കുന്നതിനുളള നടപടികളുമായും സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. സെപ്തംബറില്‍ തറക്കല്ലിടല്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അഹമ്മദ് അറിയിച്ചു.

Kerala Teachers Eligibility Test: K-TET


ടെറ്റ് ഓര്‍ഡറുകള്‍

സര്‍വകലാശാലാ തലത്തില്‍ പാഠ്യപദ്ധതി പരിഷ്കരണം ആലോചനയില്‍ - മുഖ്യമന്ത്രി

മുഴുവന്‍ എ പ്ലസ് നേടുന്നവര്‍ക്ക് ആഗ്രഹിക്കുന്ന സ്കൂളില്‍ പ്രവേശം
സര്‍വകലാശാലകളുമായി ആലോചിച്ച് പാഠ്യപദ്ധതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൊഴില്‍ക്ഷമത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാവും പാഠ്യപദ്ധതി പരിഷ്കരിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ രൂപകല്പനചെയ്ത വൈദഗ്ദ്ധ്യ വികസന പദ്ധതി (സ്കില്‍ ഡവലപ്മെന്റ് പ്രോജക്ട്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണമേന്മയുള്ള മനുഷ്യവിഭവശേഷിയുണ്ടെങ്കിലും ഗുരുതരമായ തൊഴില്‍ ക്ഷാമമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. അണ്‍സ്കില്‍ഡ് മേഖലയില്‍ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ലാത്ത പ്രശ്നവുമുണ്ട്. ഇവയ്ക്കൊക്കെ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് വൈദഗ്ദ്ധ്യ വികസന പദ്ധതിക്ക് രൂപം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സെമിസ്കില്‍ഡ് ആയവര്‍ക്ക് ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ആദ്യഘട്ടത്തില്‍ തുടങ്ങുന്ന അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിലൂടെ സാധിക്കും. വിവരസാങ്കേതിക വിദ്യയാണ് തുടക്കമെന്ന നിലയില്‍ പദ്ധതിയിലുള്‍പ്പെടുത്തിയിരി ക്കുന്നത്. ഹോസ്പിറ്റാലിറ്റി, ടൂറിസം, റീട്ടെയില്‍, ആരോഗ്യ സംരക്ഷണം തുടങ്ങി വിവിധ മേഖലകള്‍കൂടി പിന്നീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലെ സുപ്രധാന നാഴികക്കല്ലാവുന്ന പദ്ധതിയാണിതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി തലം മുതല്‍ ഏതെങ്കിലും തൊഴിലില്‍ പ്രായോഗിക പരിജ്ഞാനം ലഭിക്കാനും അധിക വൈദഗ്ദ്ധ്യത്തോടെ പുറത്തിറങ്ങാനും പദ്ധതി സഹായകമാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എമര്‍ജിങ് കേരളയുള്‍പ്പെടെ കേരളത്തില്‍ തൊഴില്‍ സാധ്യതയുടെ പുതിയ വാതായനങ്ങള്‍ തുറക്കുമ്പോള്‍ വൈദ്ഗ്ദ്ധ്യം നേടുന്നവര്‍ക്ക് വമ്പിച്ച അവസരങ്ങളാണ് ഉണ്ടാവുകയെന്ന് ആശംസകള്‍ നേര്‍ന്ന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വൈദഗ്ദ്ധ്യത്തെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നുവെന്ന പ്രത്യേകതയുള്ള അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോജക്ട് സര്‍ക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എം. മാണി പറഞ്ഞു. മന്ത്രിമാരായ ഷിബു ബേബിജോണ്‍, ഡോ.എം.കെ. മുനീര്‍, മേയര്‍ അഡ്വ.കെ. ചന്ദ്രിക, ഡോ. ശശി തരൂര്‍ എം.പി, പ്ളാനിങ് കമ്മീഷന്‍ ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍, ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എം. ശിവശങ്കര്‍, നാസ്കോം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്ധ്യ ചിന്താല തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിദ്യാഭ്യാസ കാലഘട്ടം കഴിയുന്നതിനൊപ്പം തന്നെ തൊഴിലിന് യോഗ്യനാകും വിധം സ്കൂളുകളിലും കോളേജുകളിലുമായാണ് അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോജക്ട് നടപ്പാക്കുന്നത്. തുടക്കത്തില്‍ സര്‍ക്കാര്‍ സ്കൂളുകളിലും കോളേജുകളിലും, അടുത്ത ഘട്ടത്തില്‍ എയ്ഡഡ് മേഖലയിലും പരിശീലനം നടപ്പാക്കും. മൂന്നു ലക്ഷത്തില്‍പരം കുട്ടികള്‍ക്ക് പന്ത്രണ്ടാം പദ്ധതിക്കാലത്ത് പരിശീലനം നല്‍കും സ്കൂള്‍ തലത്തില്‍ ഒരു കുട്ടിക്ക് പതിനായിരം രൂപാ ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നു. സര്‍വകലാശാല തലത്തിലും പ്ളസ് ടു തലത്തിലും തൊഴില്‍ നൈപുണ്യകോഴ്സ് പഠിച്ചതിന് സര്‍ട്ടിഫിക്കറ്റ് നല്‍കും. മൂന്ന് മോഡ്യൂളുകളായാണ് പരിശീലനം. ആദ്യ മോഡ്യൂളില്‍ 300 മണിക്കൂര്‍ പഠനമുണ്ട്. ഇതില്‍ 180 മണിക്കൂര്‍ ഐ.ടി.യെക്കുറിച്ചും ബാക്കി 120 മണിക്കൂര്‍ തിരഞ്ഞെടുക്കുന്ന ശാഖകളിലുമാണ് പരിശീലനം. രണ്ടും മൂന്നും മോഡ്യൂളില്‍ 300-500 മണിക്കൂര്‍ വരെയാണ് പഠനം. അപ്രന്റീസ്ഷിപ്പിനുള്ള അവസരവുമൊരുക്കുന്നുണ്ട്. നാഡ്കോം, ഫിക്കി, സി.ഐ.ഐ. തുടങ്ങിയ ഏജന്‍സികള്‍ പരിശീലന രംഗത്ത് സഹായം നല്‍കും. ഓരോ നിയോജക മണ്ഡലത്തിലും ഓരോ സ്കൂളെന്ന നിലയില്‍ 140 സര്‍ക്കാര്‍ സ്കൂളുകളിലും 41 സര്‍ക്കാര്‍ കോളേജുകളിലും ആയിരിക്കും തുടക്കത്തില്‍ പദ്ധതി ആരംഭിക്കുന്നത്.

ഓപ്പണ്‍ സ്കൂള്‍ പാഠപുസ്തക വിതരണം

സംസ്ഥാന സ്റേറ്റ് ഓപ്പണ്‍ സ്കൂളില്‍ 2012-13 ബാച്ചില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സിന് രജിസ്റര്‍ ചെയ്ത രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് വില അടച്ച് രജിസ്റര്‍ ചെയ്ത പ്രകാരമുള്ള പാഠപുസ്തകങ്ങള്‍ വിതരണത്തിനായി ജില്ലാകേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. പാഠപുസ്തകങ്ങള്‍ക്ക് രജിസ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ വില ഒടുക്കിയ ചെലാന്റെ പകര്‍പ്പുമായി ബന്ധപ്പെട്ട ജില്ലാകേന്ദ്രത്തില്‍ നിന്നും ജൂലൈ 31-ന് മുന്‍പായി പാഠപുസ്തകങ്ങള്‍ കൈപ്പറ്റേണ്ടതാണെന്ന് സ്റേറ്റ് കോഡിനേറ്റര്‍ അറിയിച്ചു.

Wednesday 25 July 2012

ഹയര്‍ സെക്കന്‍ഡറി: എല്ലാവര്‍ക്കും പ്രവേശനം നല്‍കുമെന്ന് മുഖ്യമന്ത്രി

മുഴുവന്‍ എ പ്ലസ് നേടുന്നവര്‍ക്ക് ആഗ്രഹിക്കുന്ന സ്കൂളില്‍ പ്രവേശം
തിരുവനന്തപുരം. ഹയര്‍ സെക്കന്‍ഡറി പ്രവേശനം എല്ലാ കുട്ടികള്‍ക്കും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അപേക്ഷിച്ചവര്‍ക്കെല്ലാം അതത് താലൂക്കുകളില്‍ തന്നെ പ്രവേശനം നല്‍കും. പ്രവേശനത്തിനുള്ള സമയം നാളെ ഉച്ച കഴിഞ്ഞ് മൂന്നു മണി വരെ നീട്ടിയിട്ടുണ്ട്.
ആവശ്യമെങ്കില്‍ കൂടുതല്‍ അധ്യാപകരെ നിയമിക്കും. സയന്‍സ് ഒഴികെയുള്ള ഗ്രൂപ്പുകളില്‍ സ്കൂളുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ കൂടുതല്‍ സീറ്റ് അനുവദിക്കും. വേണ്ടിവന്നാല്‍ ചൊവ്വാഴ്ചയ്ക്കകം സര്‍ക്കാര്‍ സ്കൂളുകളില്‍ അധിക ബാച്ചുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എന്‍.സി.സി കേഡറ്റുകളുടെ ആനുകൂല്യവര്‍ധന പരിശോധിക്കും

തിരുവനന്തപുരം :എന്‍.സി.സി കേഡറ്റുകളുടെ റിഫ്രഷ്‌മെന്റ് ആനുകൂല്യം വര്‍ധിപ്പിക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞു. 98 ലാണ് അവസാനമായി നിരക്ക് പുതുക്കിയത്. ഒരു പീരിയഡിന് രണ്ടു രൂപയാണ് ഇപ്പോള്‍ നല്‍കുന്നത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്തുള്ള നിരക്ക് എന്‍.സി.സി ഡയറക്ടര്‍ ജനറല്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും വി.പി സജീന്ദ്രന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.

ടീച്ചര്‍ എലിജിബിലിറ്റി ടെസ്റിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടരുന്നു

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ടീച്ചര്‍ എലിജിബിലിറ്റി ടെസ്റിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂലൈ 30 വരെ നടത്താവുന്നതാണെന്ന് എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ അറിയിച്ചു. കേരളത്തില്‍ ഈ പരീക്ഷ നടത്തുന്നത് എസ്.സി.ഇ.ആര്‍.ടിയും കേരള പരീക്ഷഭവനും സംയുക്തമായാണ്. കെ-റ്റി.ഇ.റ്റി-1,2,3 എന്നീ മൂന്നു വിഭാഗങ്ങളായാണ് പരീക്ഷ. എല്‍.പി. വിഭാഗത്തില്‍ അധ്യാപകരാകാന്‍ യോഗ്യത നേടിയവര്‍ കെ-റ്റി.ഇ.റ്റി-1 ഉം യു.പി. വിഭാഗത്തില്‍ അധ്യാപകരാകാന്‍ യോഗ്യത നേടിയവര്‍ കെ-റ്റി.ഇ.റ്റി-2 ഉം ഹൈസ്കൂള്‍ വിഭാഗത്തില്‍ അധ്യാപകരാകാന്‍ യോഗ്യത നേടിയവര്‍ കെ-റ്റി.ഇ.റ്റി-3 ഉം പരീക്ഷ വിജയിച്ചിരിക്കേണ്ടതാണ്. കേരള പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralapareekshabhavan.in സന്ദര്‍ശിച്ച് ചെലാന്‍ ഫോറം പൂരിപ്പിച്ച് പ്രിന്റ് ചെയ്യുക. ചെലാനില്‍ പറയുന്ന തുക ബാങ്കില്‍ ഒടുക്കുമ്പോള്‍ ലഭിക്കുന്ന നമ്പരും ഐ.ഡിയും കൊടുത്തു ആപ്ളിക്കേഷന്‍ ഫോമിനായി ലോഗിന്‍ ചെയ്യണം. അപേക്ഷ പേജില്‍ ഫോട്ടോ അപ്ലോഡ് ചെയ്ത് ശരിയായ വിവരങ്ങള്‍ പൂരിപ്പിക്കുക. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയശേഷം പ്രിന്റ് ചെയ്ത അപേക്ഷയോടൊപ്പം ചെലാന്റെ ഒരു കോപ്പിയുമൊത്ത് പരീക്ഷാഭവന്റെ അഡ്രസില്‍ തപാലില്‍ അയയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് http://keralapareekshabhavan.in ലോഗിന്‍ ചെയ്യുക.

ഹയര്‍ സെക്കന്‍ഡറിയില്‍ മിനിസ്റ്റീരിയല്‍ നിയമനം: സാധ്യത പരിശോധിക്കും


തിരുവനന്തപുരം :ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞു. ക്ലാര്‍ക്കും പ്യൂണും ഇല്ലാത്തതിനാല്‍ പ്രിന്‍സിപ്പല്‍മാര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ലാബ് അസിസ്റ്റന്റുമാര്‍ മിനിസ്റ്റീരിയല്‍ ജോലി ചെയ്യുന്നതിന് അധിക കൂലി നല്‍കുന്നുണ്ട്. എന്നാല്‍ ഇതിന് അവര്‍ താത്പര്യം കാണിക്കുന്നില്ല. സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതയും പകരം സാധ്യതകളും പരിശോധിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി, വി.എം ഉമ്മറിന്റെ സബ്മിഷന് മറുപടിയായി പറഞ്ഞു.

മലയാള സര്‍വകലാശാലയില്‍ ഗവേഷണത്തിന് പ്രാധാന്യം - മന്ത്രി അബ്ദുറബ്ബ്


 തിരുവനന്തപുരം :സംസ്ഥാനത്ത് സ്ഥാപിതമാകുന്ന മലയാളം സര്‍വകലാശാലയില്‍ ഗവേഷണത്തിനായിരിക്കും പ്രാധാന്യം നല്‍കുകയെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞു. സാധാരണ സര്‍വകലാശാലകള്‍ നടത്തുന്ന ബി.എ, എം.എ കോഴ്‌സുകള്‍ ഇവിടെ നടത്തുന്നത് അഭികാമ്യമല്ല. എം.ഫില്‍, പിഎച്ച്.ഡി കോഴ്‌സുകള്‍ക്കായിരിക്കും പ്രാമുഖ്യം നല്‍കുക. ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കുകയും അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

പ്രണബ് രാഷ്ട്രപതിയായി


ന്യൂഡല്‍ഹി: ഭാരതത്തിന്റെ പതിമൂന്നാമത്തെ രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി ചുമതലയേറ്റു.
പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് എസ് എച്ച് കപാഡിയ ചൊല്ലിക്കൊടുത്ത സത്യവാചകം ദൈവനാമത്തില്‍ ഏറ്റുചൊല്ലിയാണ് അദ്ദേഹം ചുമതലയേറ്റത്. പ്രണബ് മുഖര്‍ജി സത്യപ്രതിജ്ഞാ രജിസ്റ്ററില്‍ ഒപ്പുവെച്ചതോടെ 21 ആചാരവെടികള്‍ മുഴങ്ങി. ചുമതലയൊഴിയുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, വൈസ് പ്രസിഡന്റ് ഹമിദ് അന്‍സാരി, ലോക്‌സഭാസ്പീക്കര്‍ മീരാ കുമാര്‍, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി, കേന്ദ്ര മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tuesday 24 July 2012

പ്രീ സ്‌കൂള്‍ അധ്യാപകര്‍ക്കും ആയമാര്‍ക്കും ഉയര്‍ന്ന ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍


കൊച്ചി: പ്രീ സ്‌കൂള്‍ അധ്യാപകരുടെ ശമ്പളം 5000 രൂപയായും ആയമാരുടേത് 3500 രൂപയായും ഉയര്‍ത്തണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 14 കോടി ഇതിന് വേണ്ടിവരുമെന്നും ധനവകുപ്പിന്റെ അനുമതി തേടണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി സര്‍ക്കാരിന് സമയം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ നായരും ജസ്റ്റിസ് ബി. പി. റേയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ആഗസ്ത് ഒന്നിലേക്ക് മാറ്റി.
പ്രീ പ്രൈമറിഘട്ടത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കാണണമെന്ന് കോടതി വാക്കാല്‍ വിലയിരുത്തി. ഇത്തരത്തില്‍ സ്‌കൂള്‍ സമ്പ്രദായത്തില്‍ ഉടച്ചുവാര്‍ക്കല്‍ ആവശ്യമാണ്. ഇതേപ്പറ്റി പഠിക്കാന്‍ കമ്മീഷനെ വയ്ക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. പ്രീ പ്രൈമറി ടീച്ചര്‍മാരുടെയും ആയമാരുടെയും അസോസിയേഷന് വേണ്ടി സെക്രട്ടറി വിമല മനോഹറും മറ്റും നല്‍കിയ അപ്പീല്‍ പരിഗണിക്കവേയാണിത്. ഹര്‍ജിക്കാരുടെ സംഘടനക്കു വേണ്ടി അഡ്വ. എബ്രഹാം വാക്കനാല്‍ ഹാജരായി. നിലവില്‍ യഥാക്രമം 600 രൂപയും 400 രൂപയുമാണ് ഇവരുടെ ശമ്പളം. തീരെ കുറവാണിത് എന്ന് വിലയിരുത്തിയാണ് കോടതി ഇവരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചത്.

സ്കൂള്‍ കായികമേള: ക്യാഷ് അവാര്‍ഡുകള്‍ വിദ്യാഭ്യാസമന്ത്രി വിതരണം ചെയ്തു

അന്‍പത്തിയേഴാമത് സ്കൂള്‍ കായികമേളയില്‍ സംസ്ഥാനത്തിനുവേണ്ടി മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രിയദര്‍ശിനി പ്ളാനറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ വി.കെ.സരളമ്മ, ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ മുഹമ്മദ് സഹീര്‍, വി.എച്ച് .എസ്. ഇ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കെ.അജിത് തുടങ്ങിയവര്‍ പങ്കെടുത്തു. ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് 25,000, ഇരുപതിനായിരം, പതിനായിരം രൂപ എന്നിങ്ങനെയാണ് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. ഇതിനു പുറമെ കോച്ച്, മാനേജര്‍ എന്നിവര്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു. സ്കൂള്‍ കായികമേളയില്‍ സംസ്ഥാനം തുടരുന്ന മേധാവിത്വം തകര്‍ക്കാന്‍ മറ്റു സംസ്ഥാനങ്ങള്‍ക്കായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ വിദ്യാഭ്യാസമന്ത്രി മികച്ച പ്രകടനം നടത്തിയ കായികതാരങ്ങളെ അനുമോദിച്ചു. ഉത്തര്‍പ്രദേശില്‍ നടക്കുന്ന അടുത്ത ദേശീയ സ്കൂള് കായികമേളയിലും മികച്ച പ്രകടനം നടത്താന്‍ കഴിയട്ടെയെന്ന് കായികതാരങ്ങളെ മന്ത്രി ആശംസിച്ചു.


Monday 23 July 2012

മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യും


imgതൃശ്ശൂരില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന കേരള സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച പ്രഖ്യാപിച്ച മാധ്യമ അവാര്‍ഡുകള്‍ ജൂലൈ 24 വൈകുന്നേരം നാല്മണിക്ക് പി.ആര്‍.ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് വിതരണം ചെയ്യും. അവാര്‍ഡിന് അര്‍ഹരായവരുടെ പേരു വിവരം ചുവടെ. പത്രമാധ്യമം : സമഗ്ര കവറേജ് - ദേശാഭിമാനി, മികച്ച ഫോട്ടോഗ്രാഫര്‍ - ബെന്നിപോള്‍ (മലയാള മനോരമ), പ്രത്യേക പരാമര്‍ശം - ഡയമണ്ട് പോള്‍.എം (ചന്ദ്രിക), ഏറ്റവും നല്ല കാര്‍ട്ടൂണ്‍ - വി.ആര്‍. രാഗേഷ് (മാധ്യമം), ഏറ്റവും നല്ല റിപ്പോര്‍ട്ടര്‍ - എ.കെ. ശ്രീജിത്ത് (മാതൃഭൂമി), പ്രത്യേക പരാമര്‍ശം - ബൈജു ഗോവിന്ദ് (മെട്രോവാര്‍ത്ത). ദൃശ്യമാധ്യമ വിഭാഗം : മികച്ച കവറേജ് - (എ) റിപ്പോര്‍ട്ടര്‍ ടി.വി, (ബി) മനോരമ ചാനല്‍, പ്രത്യേക പരാമര്‍ശം - ടി.സി.വി (തൃശ്ശൂര്‍), മികച്ച റിപ്പോര്‍ട്ട് - എം.എം. രാഗേഷ് (ഇന്ത്യാവിഷന്‍), പ്രത്യേക പരാമര്‍ശം - എസ്. ലല്ലു (ഏഷ്യാനെറ്റ്), മികച്ച ക്യാമറാമാന്‍ - ശശികാന്ത് (അമൃതാ ടി.വി), പ്രത്യേക പരാമര്‍ശം - സജു കാഞ്ഞിരംകുളം (ജയ്ഹിന്ദ്), ശ്രവണ മാധ്യമം : ഏറ്റവും മിച്ച റിപ്പോര്‍ട്ടിങ് - ആകാശവാണി.

Sunday 22 July 2012

വിദ്യാഭ്യാസ വകുപ്പിനെതിരായ വിവാദം വസ്തുതകളറിയാതെ-സി.പി.ചെറിയമുമ്മദ്


കുറ്റ്യാടി: കേരളത്തില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന അദ്ധ്യാപക പാക്കേജിലൂടെ ചരിത്രം സൃഷ്ടിച്ച വിദ്യാഭ്യാവ വകുപ്പിനെതിരായ വിവാദം വസ്തുതകള്‍ മൂടിവെച്ചുകൊണ്ടുള്ള നുണപ്രചരണങ്ങള്‍ മാത്രമാണെന്ന് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് സി.പി. ചെറിയമുഹമ്മദ് പ്രസ്താവിച്ചു.    വിദ്യാഭ്യാസം വീണുടഞ്ഞത് വീണ്ടെടുത്ത് എന്ന പ്രമേയത്തില്‍ കെ.എസ്.ടി.യു ജില്ലാ കമ്മറ്റി വടകരയില്‍  സംഘടിപ്പിച്ച അദ്ധ്യാപകസംഗമം ഉദ്ഘ്ടാനം ചെയ്യുകയായിരുന്നു അദ്ദേഹം.സി.എച്ച്. മൊയ്തു അധ്യക്ഷത വഹിച്ചു. പി. അജയകുമാര്‍, പുത്തൂര്‍  അസീസ്, വി.കെ. മൂസ്സ, പി.കെ. അസീസ്, ടി.പി. ഗഫൂര്‍, കിളിയക്കല്‍ കുഞ്ഞബ്ദുല്ല, ഒ.കെ. കുഞ്ഞബ്ദുല്ല,  ബഷീര്‍ മാണിക്കോത്ത്, ടി.കെ. മുഹമ്മദ് റിയാസ്, കായക്കണ്ടി ഹമീദ്, കെ.സി. ഹമീദ്, വി.കെ. നൌഫല്‍ പ്രസംഗിച്ചു.

കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (KTET)

 കേരളത്തിലെ വിദ്യാലയങ്ങളില്‍ അധ്യാപകരാകാനുള്ള പൊതുയോഗ്യതാ നിര്‍ണയ പരീക്ഷയായ കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (KTET) അപേക്ഷ ക്ഷണിച്ചു. അടി സ്ഥാനയോഗ്യതയോടൊപ്പം എലിജിബിലിറ്റി പരീക്ഷയും ജയിച്ചാല്‍ മാത്രമേ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ ഇനി അധ്യാപകരാകാന്‍ കഴിയൂ. ഹയര്‍ സെക്കന്‍ഡറി അധ്യാപകരാകാന്‍ സെറ്റ് (SET)നിര്‍ബന്ധമാ ക്കിയതു പോലെ തന്നെയാണ് ഇതും. കേരളത്തില്‍ എസ്‌സി ആര്‍ടിയും പരീക്ഷാഭ വനും സംയുക് തമായാണ് ഈ പരീക്ഷ നടത്തുന്നത്. ഓഗസ്റ്റ് 25-നാണു പരീക്ഷ. ഓണ്‍ലൈന്‍ ആയി റജിസ്റ്റര്‍ ചെയ്യണം. പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ ക്ലാസുകളിലേക്കു പ്രത്യേകം പരീക്ഷകളാണ്. പരീക്ഷാഫീസ് 500 രൂപ വീതം. വിശദവിവരങ്ങളും സിലബസും ചുവടെ നല്‍കിയിട്ടുണ്ട്.

അധ്യാപക നിയമനപ്രക്രിയയില്‍ ദേശീയമായി നിശ്ചിത നില വാരം ഉണ്ടാക്കാനും ഗുണനിലവാരമുള്ള അധ്യാപനം ഉറപ്പാ ക്കാനുമായി നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യൂ ക്കേഷന്‍ (എന്‍സിടിഇ) പുറപ്പെടുവിച്ച മാര്‍ഗരേഖ അനുസരി ച്ചാണു വിവിധ സംസ്ഥാനങ്ങളില്‍ സ്സഞ്ഞസ്സ നടപ്പാക്കിയത്. കേരള ത്തില്‍ ഈ പരീക്ഷ കെടിഇടി എന്നാണറിയപ്പെടുന്നത്. കെടിഇടി യോഗ്യതാ നിര്‍ണയപരീക്ഷയാണ്. അതു നിയമനം ഉറപ്പാക്കു ന്നില്ല. ഈ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പിഎസ്‌സിക്കും മാനേജ്‌മെന്റുകള്‍ക്കും സ്‌കൂളുകളില്‍ അധ്യാപകരെ നിയമിക്കാം.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളിലേക്കും ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലേക്കും അധ്യാപകരാകാന്‍ തയാറാകുന്നവര്‍ ഈ യോഗ്യതാ നിര്‍ണയപരീക്ഷ ജയിച്ചിരിക്കണം. മൂന്നുതരം പരീക്ഷകളാണുള്ളത്.

ഒന്നുമുതല്‍ നാലുവരെ ക്ലാസുകള്‍ (പ്രൈമറി)-കാറ്റഗറി ഒന്ന് - KTET I
അഞ്ചുമുതല്‍ ഏഴുവരെ ക്ലാസുകള്‍-(അപ്പര്‍ പ്രൈമറി) കാറ്റഗറി രണ്ട് - KTET II
എട്ടുമുതല്‍ പത്തുവരെ ക്ലാസുകള്‍-(ഹൈസ്‌കൂള്‍) കാറ്റഗറി മൂന്ന് - KTET III
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഈ പരീക്ഷകള്‍ എഴുതാം.

KTET I പരീക്ഷ എഴുതാന്‍ 50% മാര്‍ക്കോടെ ഹയര്‍സെക്കന്‍ഡറി പരീക്ഷ ജയിച്ച സര്‍ട്ടിഫിക്കറ്റും സംസ്ഥാന സര്‍ക്കാര്‍ അംഗീക രിച്ച രണ്ടുവര്‍ഷത്തെ ട്രെയിന്‍ഡ് ടീച്ചേഴ്‌സ് സര്‍ട്ടിഫിക്കറ്റും (ടിടിസി) വേണം.

KTET II എഴുതാന്‍ ബിഎ/ബിഎസ്‌സി/ ബികോം ബിരുദ ങ്ങളില്‍ ഏതെങ്കിലും ഒന്നും രണ്ടു വര്‍ഷത്തെ ട്രെയിന്‍ഡ് ടീ
ച്ചേഴ്‌സ് സര്‍ട്ടിഫിക്കറ്റും വേണം.

KTET III എഴുതാന്‍ വേണ്ട അടിസ്ഥാന യോഗ്യത 45% മാര്‍ക്കോടുകൂടിയ ബിരുദാനന്തരബിരുദവും(എംഎ/എംഎസ്‌സി) ബി എഡും ആണ്. ഹൈസ്‌കൂള്‍ അധ്യാപക രാകാന്‍ ബിരുദാനന്തര ബിരുദവും അതതുവിഷയത്തില്‍ ബിഎഡും വേണമെന്നു ചുരുക്കം.മൂന്നു കാറ്റഗറികളിലേക്കും വേണ്ട അവശ്യയോഗ്യതകള്‍ നേടിയിട്ടുള്ള പരീക്ഷാര്‍ഥി കള്‍ക്കു മൂന്നു പരീക്ഷകളും എഴുതാം. പരീക്ഷ ഒരേ ദിവസം തന്നെ വ്യത്യസ്ത സമയങ്ങളിലായിരിക്കും. ടിടിസി, ബിഎഡ് എന്നീ അംഗീകാരമുള്ള പ്രഫഷനല്‍ കോഴ്‌സ് പഠനം പൂര്‍ത്തി യാക്കി പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും കെടിഇടി എഴുതാം.

150 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് കെടി ഇടി പരീക്ഷകള്‍. ഓരോ ചോദ്യത്തിനും ഓരോ മാര്‍ക്കു വീതം. 150ല്‍ 90 മാര്‍ക്കു നേടുന്നവരെ (60%) കെടിഇടി വിജയിയായി പരിഗണിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കും. പരീക്ഷയ്ക്ക് നെഗറ്റീവ് മാര്‍ക്കില്ല. കെടിഇടി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഏഴു വര്‍ ഷമാണ്. അതിനുള്ളില്‍ അധ്യാപക ജോലിയില്‍ പ്രവേശിച്ചി ല്ലെങ്കില്‍ വീണ്ടും കെടിഇടി എഴുതണം. ഒരിക്കല്‍ ലഭിച്ച സ്‌കോര്‍ വീണ്ടും പരീക്ഷ എഴുതി വര്‍ധിപ്പിക്കാനും സൗകര്യ മുണ്ട്.

വിഷയങ്ങളും മാര്‍ക്കും
KTET I
1. ചൈല്‍ഡ് ഡവലപ്‌മെന്റ് ആന്‍ഡ് പെഡഗോഗി (30 ചോദ്യങ്ങള്‍)

2. ലാംഗ്വേജ് I (മലയാളം/തമിഴ്/കന്നട ഇവയില്‍ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കാം-30 ചോദ്യങ്ങള്‍)
3. ലാംഗ്വേജ് II (ഇംഗ്ലീഷ്)
4. മാത്തമാറ്റിക്‌സ്
5. എന്‍വയണ്‍മെന്റല്‍ സയന്‍സ്.
ഓരോ മേഖലയിലും 30 ചോദ്യങ്ങള്‍ വീതം (ലാംഗ്വേജ് II ആയി അറബിക് തിരഞ്ഞെടുക്കാന്‍ അറബിക് അധ്യാപകര്‍ക്ക് അനുവാദമുണ്ട്.)

* KTET II
1. ചൈല്‍ഡ് ഡവലപ്‌മെന്റ് ആന്‍ഡ് പെഡഗോഗി (30 മാര്‍ക്ക്)
2. ലാംഗ്വേജ് I (മലയാളം/ തമിഴ്/കന്നട/ഇംഗ്ലീഷ്) (30 മാര്‍ക്ക്)
3. ലാംഗ്വേജ് II (മലയാളം/ഇംഗ്ലീഷ്/അറബിക്/ഹിന്ദി/ഉറുദു/സംസ്‌കൃതം-30 മാര്‍ക്ക്)
ലാംഗ്വേജ് I ല്‍ തിരഞ്ഞെടുത്ത വിഷയങ്ങള്‍ ലാംഗ്വേജ് II ല്‍ വീണ്ടും തിരഞ്ഞെടുക്കാന്‍ അനുവാദമില്ല.
4. എ) മാത്തമാറ്റിക്‌സ് ആന്‍ഡ് സയന്‍സ് (മാത്തമാറ്റിക്‌സ്/ സയന്‍സ് അധ്യാപകര്‍ക്ക്) അല്ലെങ്കില്‍
ബി) സോഷ്യല്‍സയന്‍സ് (സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ക്ക്)
സി) മറ്റ് അധ്യാപകര്‍ക്ക് ഇവയില്‍ എ) അല്ലെങ്കില്‍ ബി) തിരഞ്ഞെടുക്കാം.

* KTET III
1. അഡോളസെന്റ് സൈക്കോളജി തിയറീസ് ഓഫ് ലേണിങ്, ടീച്ചിങ് ആപ്റ്റിറ്റിയൂഡ് (40 മാര്‍ക്ക്)
2) (ലാംഗ്വേജ്) മലയാളം /ഇംഗ്ലീഷ് /തമിഴ് /കന്നട എന്നിവയിലേതെങ്കിലും ഒന്ന്-30 മാര്‍ക്ക്.
3. സബ്ജക്ട് സ്‌പെസിഫിക് ഏരിയ-80 മാര്‍ക്ക്-(മലയാളം, തമിഴ്, കന്നട, ഇംഗ്ലീഷ്, )

Kerala Teachers Eligibility Test: K-TET
Notification | Prospectus | Syllabus | How to apply for K-TET | K-TET Site


-------------------------------
വിവരങ്ങള്‍ക്കു കടപ്പാട്: മനോരമ ഓണ്‍ലൈന്‍ & എസ്. രവീന്ദ്രന്‍ നായര്‍, അസി. പ്രഫസര്‍, 
എസ്‌.സി.ഇ.ആ.ര്‍ടി, തിരുവനന്തപുരം.

സ്പെഷ്യല്‍ സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍ക്ക് സീമാറ്റ് പരിശീലനം


സംസ്ഥാനത്തെ അന്ധ, ബധിര വിദ്യാലയങ്ങളിലെ പ്രഥമാദ്ധ്യാപകര്‍ക്ക് സീമാറ്റ് - കേരളയുടെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കുന്നു. ജൂലൈ 23, 24 തീയതികളില്‍ തിരുവനന്തപുരത്ത് സീമാറ്റ് - കേരള ആസ്ഥാനത്ത് നടക്കുന്ന റസിഡന്‍ഷ്യല്‍ പരിശീലനത്തില്‍ സ്കൂള്‍ മാനേജ്മെന്റ്, ക്ളാസ് റൂം മാനേജ്മെന്റ്, വ്യക്തിത്വ വികസനം, തൊഴില്‍ നൈപുണി വികസനം, തുടര്‍ പഠന സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ വിദഗ്ദ്ധര്‍, ഡോക്ടര്‍മാര്‍, മനശാസ്ത്ര വിദഗ്ദ്ധര്‍ എന്നിവര്‍ക്ക് പുറമേ പ്രസ്തുത മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ക്ളാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. ബന്ധപ്പെട്ട പ്രഥമാദ്ധ്യാപകര്‍ ജൂലൈ 23-ാം തീയതി രാവിലെ ഒന്‍പത് മണിക്ക് കിഴക്കേകോട്ട അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്കൂള്‍ ക്യാമ്പസിലെ സീമാറ്റ്-കേരളയുടെ ആസ്ഥാന മന്ദിരത്തില്‍ എത്തിച്ചേരണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

Onam mood: Education Minister P.K. Abdu Rabb

Onam mood: Education Minister P.K. Abdu Rabb and members of the Chief Minister Oommen Chandy's family participating in a tug of war at the Onam celebrations in the School for the Deaf and the Dumb at Jagathy in Thiruvananthapuram

Pranab Mukherjee will be 13th President of India


പ്ളസ് വണ്‍ ഏകജാലക പ്രവേശനം: അപേക്ഷാ തീയതി നീട്ടി

പ്ളസ് വണ്‍ സ്കൂള്‍/കോമ്പിനേഷന്‍ മാറ്റങ്ങള്‍ക്കും രണ്ടാം സപ്ളിമെന്ററി അലോട്ട്മെന്റിനും അപേക്ഷ സമര്‍പ്പിക്കുന്നതിനുമുളള സമയപരിധി ജൂലൈ 23 ന് വൈകിട്ട് നാല് മണിവരെ ദീര്‍ഘിപ്പിച്ചു.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷിക്കാം


വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ നല്‍കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ 23, 24, 25 തീയതികളില്‍ അപേക്ഷ നല്‍കാം. അലോട്ട്മെന്റ് ലഭിച്ച്, അഡ്മിഷന് സ്കൂളില്‍ ഹാജരാകുവാന്‍ കഴിയാതെപോയ അപേക്ഷകര്‍ക്ക് മൂന്നാം സപ്ളിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കപ്പെടുന്നതിന് താല്‍പര്യമുണ്ടെങ്കില്‍, അപേക്ഷ പുതുക്കുന്നതിന് നിശ്ചിത ഫോര്‍മാറ്റ്(ഫോറം 13) പൂരിപ്പിച്ച് അപേക്ഷ നല്‍കിയ സ്കൂളില്‍, ജൂലൈ 25 ന് വൈകുന്നേരം നാല് മണിക്ക് മുമ്പ് നല്‍കണം. ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്ത അപേക്ഷകരും സപ്ളിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കപ്പെടുന്നതിന് താല്‍പര്യമുണ്ടെങ്കില്‍, ഫോം 13 പൂരിപ്പിച്ച് അപേക്ഷ നല്‍കിയ സ്കൂളില്‍ നിശ്ചിത സമയത്തിനുള്ളില്‍ നല്‍കണം. ഫോം 13 പൂരിപ്പിച്ച് നല്‍കുന്ന, മുമ്പ് അപേക്ഷ നല്‍കിയിട്ടും അഡ്മിഷന്‍ ലഭിക്കാത്ത അപേക്ഷകരെയും പുതിയതായി അപേക്ഷ നല്‍കുന്ന അപേക്ഷകരെയും മാത്രമേ മൂന്നാം സപ്ളിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുകയുള്ളൂ. മൂന്നാം സപ്ളിമെന്റി അലോട്ട്മെന്റ് ജൂലൈ 28ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ജൂലായ് 30 മുതല്‍ 31 വൈകുന്നേരം നാല് മണിവരെ അലോട്ട്മെന്റ് ലഭിച്ച സ്കൂളിലേക്ക്/കോഴ്സിലേക്ക് അഡ്മിഷന്‍ നേടാം. അഡ്മിഷനുശേഷം ഓരോ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമുള്ള വേക്കന്‍സി ആഗസ്റ് ഒന്നിന് www.vhscap.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഓരോ സ്കൂളിലെയും ഓരോ കോഴ്സിലേക്കും നിലവിലുള്ള വെയിറ്റിംഗ് ലിസ്റ്, സ്കൂള്‍ കോഡും കോഴ്സ് കോഡും നല്‍കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധിക്കുവാന്‍ കഴിയുന്ന വിധത്തില്‍ ആഗസ്റ് ഒന്നിന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ വെയിറ്റിംഗ് ലിസ്റ് പരിഗണിച്ച്, വേക്കന്‍സികളിലേക്ക് ആഗസ്റ് രണ്ടിന് അഡ്മിഷന്‍ നടത്തും. ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് www.vhscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ജൂലൈ 21 ന് പ്രസിദ്ധീകരിച്ചു. View your Transfer Allotment എന്ന ലിങ്കില്‍ അപേക്ഷാ നമ്പരും ജനനത്തീയതിയും ടൈപ്പ് ചെയ്ത അപേക്ഷകര്‍ക്ക് അലോട്ട്മെന്റ് വിവരങ്ങള്‍ മനസിലാക്കുന്നതിനും അലോട്ട്മെന്റ് സ്ളിപ്പ് ഡൌണ്‍ലോഡ് ചെയ്യുന്നതിനും കഴിയും. സ്കൂള്‍ ലിങ്കില്‍ Click here for Transfer Allotment List എന്ന ലിങ്ക് ഉപയോഗിച്ച് സ്കൂള്‍ അധികൃതര്‍ക്ക് അലോട്ട്മെന്റ് വിവരങ്ങള്‍ മനസിലാക്കുന്നതിനും ഡൌണ്‍ലോഡ് ചെയ്യുന്നതിനും കഴിയും. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജൂലായ് 23 വൈകുന്നേരം നാല് മണി വരെ അലോട്ട്മെന്റ് ലഭിച്ച സ്കൂളിലേക്ക് / കോഴ്സിലേക്ക് ട്രാന്‍സ്ഫര്‍ അഡ്മിഷന്‍ നേടാം. സ്കൂള്‍/ കോഴ്സ് മാറ്റം ലഭിച്ചാല്‍ വിദ്യാര്‍ത്ഥി നിര്‍ബന്ധമായും പുതിയ ഓപ്ഷനിലേക്ക് മാറണം. ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക് അലോട്ട്മെന്റ് ഉപേക്ഷിക്കുവാന്‍ അര്‍ഹതയില്ല. ട്രാന്‍സ്ഫര്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ പുതിയ സ്കൂളില്‍ ഫീസ് അടയ്ക്കേണ്ടതില്ല. എന്നാല്‍ പുതിയതായി ചേരുന്ന കോഴ്സ് ഘടനയില്‍ മാറ്റമുണ്ടെങ്കില്‍, ഫീസ് ഘടനയില്‍ ഉണ്ടാകുന്ന വ്യത്യാസത്തിനനുസരിച്ചുളള ഫീസ് അടയ്ക്കണം.

Saturday 21 July 2012

ഓപ്പണ്‍ സ്കൂള്‍ ഹയര്‍സെക്കന്‍ഡറി : രണ്ടാം വര്‍ഷ പുന:പ്രവേശനം അപേക്ഷ ക്ഷണിച്ചു


ഹയര്‍ സെക്കന്‍ഡറി കോഴ്സിന് ഗ്രേഡിങ് സംവിധാനം നിലവില്‍ വന്നശേഷം റഗുലര്‍ സ്കൂളില്‍ ചേര്‍ന്ന് ഒന്നാം വര്‍ഷ പഠനം പൂര്‍ത്തിയാക്കുകയും അതിനുശേഷം ഏതെങ്കിലും കാരണങ്ങളാല്‍ പഠനം മുടങ്ങുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്പണ്‍ റഗുലര്‍ കോഴ്സില്‍ നിലവിലുള്ള സബ്ജക്ട് കോമ്പിനേഷനുകളില്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി രണ്ടാം വര്‍ഷ പ്രവേശനവും, ഓപ്പണ്‍ സ്കൂളില്‍ രജിസ്റര്‍ ചെയ്തു ഒന്നാം വര്‍ഷം പഠനം പൂര്‍ത്തിയാക്കിയതിനുശേഷം ഏതെങ്കിലും കാരണത്താല്‍ പഠനം മുടങ്ങിയ ഓപ്പണ്‍ റഗുലര്‍, പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പ് രജിസ്റര്‍ ചെയ്തിരുന്ന സബ്ജക്ട് കോമ്പിനേഷനില്‍ പുന:പ്രവേശനവും അനുവദിക്കും. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം ഒന്നാം വര്‍ഷ പരീക്ഷാകേന്ദ്രത്തിലെ പ്രിന്‍സിപ്പാളില്‍ നിന്നും രണ്ടാംവര്‍ഷ പരീക്ഷയ്ക്ക് ഫീസ് അടച്ചിട്ടില്ല എന്നു കാണിക്കുന്ന കത്ത് സഹിതം 2012 ആഗസ്റ് നാലിനകം കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂള്‍ ഹെഡ് ഓഫീസില്‍ നേരിട്ട് ഹാജരായി രജിസ്ട്രേഷന്‍ നടത്തണം. വിശദവിവരംwww.openschool.kerala.gov.in എന്ന വെബ്സൈറ്റിലും 0471-2342271, 2342369 ഫോണ്‍ നമ്പരുകളിലും ലഭിക്കും.

ദേശീയ സ്കൂള്‍ ഗെയിംസ് ജേതാക്കള്‍ക്ക് കാഷ് അവാര്‍ഡ് വിതരണം


2011-12 വര്‍ഷം ദേശീയ സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ നടത്തിയ മത്സരങ്ങളില്‍ കേരളത്തില്‍ നിന്നും പങ്കെടുത്ത് വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള കാഷ് അവാര്‍ഡും, മാനേജര്‍, പരിശീലകര്‍ എന്നിവര്‍ക്കുള്ള പാരിതോഷികവും ജൂലൈ 24 ന് രാവിലെ 11.30 ന് തിരുവനന്തപുരം പി.എം.ജി.യിലുള്ള സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയം (പ്രിയദര്‍ശിനി പ്ളാനിറ്റോറിയം) ഹാളില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് വിതരണം ചെയ്യും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 25,000/-, 20,000/-, 15,000/- എന്നീ നിരക്കില്‍ കാഷ് അവാര്‍ഡും മാനേജര്‍, പരിശീലകര്‍ എന്നിവര്‍ക്ക് 5000/- രൂപ നിരക്കിലുമാണ് പാരിതോഷികം നല്‍കുന്നത്. ദേശീയ മത്സരങ്ങള്‍ വിജയിച്ച കായികതാരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം രാവിലെ 9.30 ന് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

സെറ്റ് - 2012 അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം ജൂലായ് 31

ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ അദ്ധ്യാപക നിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷ (സ്റേറ്റ് എലിജിബിലിറ്റി ടെസ്റ്) സെപ്തംബര്‍ 30-ന് നടത്തും. കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങള്‍ക്ക് സെറ്റ് പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. അപേക്ഷ ഫോറം സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം ജൂലായ് 31 -ാം തീയതി വൈകുന്നേരം അഞ്ച് മണിവരെ. കൂടുതല്‍ വിവരങ്ങള്‍www.lbskerala.com, www.lbscentre.org എന്നീ വെബ്സൈറ്റുകളില്‍ നിന്നും ലഭിക്കും.

ടീച്ചര്‍് എലിജിബിലിറ്റി ടെസ്റ്റ്: പരീക്ഷാ നടത്തിപ്പ് ഉത്തരവാദിത്തം പരീക്ഷാ ഭവന്

അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) ആഗസ്റ്റ് 25ന്
കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ് നടത്തുന്നതിന് പരീക്ഷാ ഭവനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. സ്റേറ്റ് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗിനെ (എസ്.സി.ഇ.ആര്‍.ടി) എന്‍സിടിഇ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ് നടത്തുന്നതിനുള്ള അക്കാദമിക് അഥോറിട്ടിയായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ഇവര്‍ അക്കാദമിക് അഥോറിട്ടിയായി പ്രവര്‍ത്തനം നടത്തുകയും പരീക്ഷയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും സിലബസും തയാറാക്കുകയും ചെയ്യും. എസ്.സി.ഇ.ആര്‍.ടി മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് പരീക്ഷാ ഭവന്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ് നടത്തും. പരീക്ഷയ്ക്കുള്ള നോട്ടിഫിക്കേഷന്‍ പ്രസിദ്ധപ്പെടുത്തുന്നതും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നതും ചോദ്യപ്പേപ്പര്‍ തയാറാക്കുന്നതുമുള്‍പ്പെടെ എസ്.സി.ഇ.ആര്‍.ടിയുടെ മേല്‍നോട്ടത്തില്‍ പരീക്ഷാ ഭവന്‍ തന്നെ നിര്‍വഹിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്.ഇതൊടൊപ്പം തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡാറ്റാ ബേസും പരീക്ഷാ ഭവന്‍ സൂക്ഷിക്കണം. പരീക്ഷാര്‍ഥികള്‍ക്ക് അപേക്ഷയോടൊപ്പം എസ്.സി.ഇ.ആര്‍.ടി ഡയറക്ടറുടെ പേരില്‍ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ പൂജപ്പുര ബ്രാഞ്ചില്‍ അക്കൌണ്ട് നമ്പര്‍ 67186142559-കേരളാ ടിഇടി എന്ന അക്കൌണ്ടില്‍ പരീക്ഷാ ഫീസടയ്ക്കാം.

വിക്ടേഴ്സില്‍ പ്രത്യേക പരിപാടി- നേര്‍ക്കാഴ്ചകള്‍



ഐടി@സ്കൂള്‍ വിക്ടേഴ്സില്‍ ഡോക്യുമെന്ററികളെ പരിചയപ്പെടുത്തുന്ന പരിപാടി നേര്‍ക്കാഴ്ചകള്‍ എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് 12.05 നും രാത്രി 8.35 നും സംപ്രേഷണം ചെയ്യുന്നു. വിദ്യാഭ്യാസം, സംഭവങ്ങള്‍, യുദ്ധങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങി വ്യക്തിജീവിതങ്ങള്‍ വരെയുള്ള ലോക പ്രശസ്തമായ ഡോക്യുമെന്ററികളാണ് ഈ പരിപാടിയില്‍ പ്രശസ്ത ഡോക്യുമെന്ററി ഡയറക്ടര്‍ പി.ബാബുരാജ് അവതരിപ്പിക്കുന്നത്. കൂടെ ഡോക്യുമെന്ററി നിര്‍മ്മാതാക്കളുമായുള്ള അഭിമുഖവും ഉള്‍പ്പെടുത്തിയിരിക്കുന്നു. ജൂലൈ 22 ഞായറാഴ്ച സംപ്രേഷണം ചെയ്യുന്ന നേര്‍ക്കാഴ്ചയില്‍ ഡോക്യുമെന്ററി സംവിധാനകനും നിരൂപകനുമായിരുന്ന ശരത്ചന്ദ്രനെക്കുറിച്ച് റാസി സംവിധാനം ചെയ്ത പോരാട്ടങ്ങളുടെ മൂന്നാം കണ്ണ് (തേര്‍ഡ് ഐ ഓഫ് റസിസ്റന്‍സ്) എന്ന ഡോക്യുമെന്ററിയാണ് പരിചയപ്പെടുത്തുന്നത്. ജൂലൈ 24 ചൊവ്വാഴ്ച രാത്രി 9.30 ന് ഇതിന്റെ പുനഃസംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

കേരളത്തിന്റെ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റില്‍ പങ്കെടുക്കാന്‍ മാഹിക്കാര്‍ക്കും അനുമതി

കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ നിന്നുള്ള പരീക്ഷാര്‍ഥികള്‍ക്കും കേരളം നടത്തുന്ന ടീച്ചര്‍ എലിജിബിലിറ്റി പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി.

Friday 20 July 2012

പാദവാര്‍ഷിക സ്കൂള്‍ പരീക്ഷ ആഗസ്റ്റ് 16ന് തുടങ്ങും.


ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ പാദവാര്‍ഷിക പരീക്ഷ ഓ‌ണത്തിന് മുന്‍പുതന്നെ നടത്താന്‍ തീരുമാനം.  ആഗസ്റ്റ് 16 നും 24നും ഇടയില്‍  പരീക്ഷകള്‍ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അദ്ധ്യാപക പരിശീലന പരിപാടി നടക്കുന്നതിനാലാണ് ഓണത്തിന് ശേഷം പരീക്ഷ നടത്താനായി ആദ്യം തീരുമാനമെടുത്തത്. എന്നാല്‍ പരിശീലന പരിപാടി അദ്ധ്യാപക നേതാക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഓണത്തിന് മുന്‍പു തന്നെ പരീക്ഷകള്‍ നടത്താമെന്ന് തീരുമാനമായത്.

Thursday 19 July 2012

കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ കൗണ്‍സലിങ് തുടങ്ങുന്നു.


തിരുവനന്തപുരം: കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ കൗണ്‍സലിങ് തുടങ്ങുന്നു. വിദ്യാര്‍ഥിനികള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദങ്ങളും പ്രശ്‌നങ്ങളും തുറന്നുപറയാന്‍ തക്കവിധത്തിലുള്ള സംവിധാനമാണ് ഒരുക്കുക. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഈ അധ്യയനവര്‍ഷം തന്നെ കൗണ്‍സലിങ് തുടങ്ങും.
കൗമാരത്തിലേക്കുള്ള വളര്‍ച്ചയുടെ ഘട്ടത്തില്‍ വിദ്യാര്‍ഥിനികള്‍ അനുഭവിക്കുന്ന ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുകയാണ് സ്‌കൂള്‍തല കൗണ്‍സലിങ്ങിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഒപ്പം ശാരീരിക ശുദ്ധിയെക്കുറിച്ചും വൃത്തിയെക്കുറിച്ചും അവരെ ബോധവതികളാക്കും. സൈക്കോ-സോഷ്യല്‍ സര്‍വീസ് സ്‌കീം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ഡി.പി.ഐ. ഉത്തരവ് പുറപ്പെടുവിച്ചു.
സര്‍വശിക്ഷാ അഭിയാന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുക. 11 മുതല്‍ 18 വയസ് വരെയുള്ള പെണ്‍കുട്ടികള്‍ക്കാണ് കൗണ്‍സലിങ് നടത്തുന്നത്. കുട്ടികള്‍ പറയുന്ന വിവരങ്ങള്‍ രഹസ്യമായും സൂക്ഷ്മമായും കൈകാര്യം ചെയ്യും. പി.ടി.എ.യുടെ ആഭിമുഖ്യത്തിലാണ് കൗണ്‍സലിങ് സംവിധാനമൊരുക്കേണ്ടത്. എന്നാല്‍ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ഇത് പ്രവര്‍ത്തിക്കുക.
കൗമാരക്കാരായ വിദ്യാര്‍ഥിനികളുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കപ്പെടാതെ പോകുന്നത് പല ഭവിഷ്യത്തുകളിലേക്കും വഴിതുറക്കുന്നതാണ് കൗണ്‍സലിങ് കേന്ദ്രങ്ങള്‍ അനിവാര്യമാക്കുന്നത്.
ക്ലാസ് ദിവസങ്ങള്‍ക്കു പുറമെ ശനിയാഴ്ചകളില്‍ ഉച്ചവരെയും കൗണ്‍സിലര്‍മാരുടെ സേവനം ലഭിക്കും.
ക്ലാസ് സമയത്താണെങ്കില്‍പോലും അദ്ധ്യാപകന്റെ അനുവാദത്തോടെ കൗണ്‍സലിങ് സേവനം വിദ്യാര്‍ഥികള്‍ക്ക് ആവശ്യപ്പെടാം. വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമുള്ള അദ്ധ്യയന ദിവസങ്ങളില്‍ കൗണ്‍സിലര്‍മാര്‍ രാവിലെ 9 മുതല്‍ 4.30 വരെ സ്‌കൂളിലുണ്ടാകും. പുറത്തുനിന്ന് ഡോക്ടര്‍മാരുടെയും വിദഗ്ദ്ധരുടെയും സേവനം വേണമെങ്കില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം.
തിരഞ്ഞെടുത്ത സ്‌കൂളുകളിലെ അദ്ധ്യാപക- രക്ഷാകര്‍ത്തൃസമിതി, സി.ഡി.പി.ഒ, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ വഴിയാണ് പദ്ധതി നടപ്പാക്കുക. സ്‌കൂള്‍ മാനേജ്‌മെന്റും പി.ടി.എയും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് ഇതിനുള്ള സ്ഥലസൗകര്യവും മറ്റ് സജ്ജീകരണങ്ങളും ചെയ്യണം. ഹെഡ്മാസ്റ്റര്‍മാര്‍ക്കും ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍ക്കും ആയിരിക്കും പ്രോഗ്രാം നടത്തിപ്പിന്റെ ചുമതല.
സാമൂഹ്യക്ഷേമ, വിദ്യാഭ്യാസ ആരോഗ്യ തദ്ദേശ സ്വയംഭരണവകുപ്പുകള്‍, സോഷ്യല്‍വര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനുകള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയുടെ സേവനങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തുമെന്ന് ഡി.പി.ഒ. എ. ഷാജഹാന്‍ പറഞ്ഞു.

കെ.എസ്.ടി.യു. നിര്‍മിച്ച 'ബൈത്തുറഹ്മ'യുടെ താക്കോല്‍ കൈമാറി

Wednesday 18 July 2012

കെ.എസ്.ടി.യു. പാലക്കാട് റവന്യൂ ജില്ലാ നേതൃക്യാമ്പ്


കെ.എസ്.ടി.യു.പാലക്കാട് റവന്യൂ ജില്ലാ നേതൃക്യാമ്പ്  പ്രസിഡണ്ട് കെ.മൊയ്തീന്‍ മാസ്റര്‍ പതാക ഉയര്‍ത്തുന്നു. 

കെ.എസ്.ടി.യു. പാലക്കാട് റവന്യൂ ജില്ലാ നേതൃക്യാമ്പ്  സംസ്ഥാന സെക്രട്ടറി എ.കെ.സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്യുന്നു.
കെ.എസ്.ടി.യു. പാലക്കാട് റവന്യൂ ജില്ലാ നേതൃക്യാമ്പ്, ജില്ലാ സെക്രട്ടറി കരീം പടുക്കുണ്ടില്‍ വിഷയം അവതരിപ്പിക്കുന്നു.

Tuesday 17 July 2012

അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) ആഗസ്റ്റ് 25ന്


അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) ആഗസ്റ്റ് 25ന്


തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന അധ്യാപക യോഗ്യതാ പരീക്ഷ (K-TET) ആഗസ്റ്റ് 25ന് നടത്തും. എല്‍.പി, യു.പി, ഹൈസ്കൂള്‍ അധ്യാപക നിയമനങ്ങള്‍ക്ക് ഈ പരീക്ഷ ജയിച്ചിരിക്കണം. ജൂലൈ 18 മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. 31 വരെ രജിസ്റ്റര്‍ ചെയ്യാം. ആഗസ്റ്റ് നാല് ആണ് പ്രിന്റ് ചെയ്ത അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ആഗസ്റ്റ് 16 മുതല്‍ ഹാള്‍ടിക്കറ്റ് ഓണ്‍ലൈന്‍ ആയി വിതരണം ചെയ്യും. 

ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലം പ്രസിദ്ധീകരിച്ചു


തിരുവനന്തപുരം: മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഫലം :
www.kerala.gov.in,
www.dhsekerala.gov.in,
www.keralaresults.nic.in,
www.prd.kerala. gov.in,
 www.examresults.kerala.gov.in 
 ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഫോട്ടോകോപ്പി ലഭിക്കാനും നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ ഫീസ് സഹിതം മാര്‍ച്ചിലെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത സ്കൂളിലെ പ്രിന്‍സിപ്പലിന് ജൂലൈ 31നകം സമര്‍പ്പിക്കണം.
ഫീസ് വിവരം : പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 400 രൂപ, ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിക്ക് പേപ്പര്‍ ഒന്നിന് 300 രൂപ, സൂക്ഷ്മപരിശോധനക്ക് പേപ്പര്‍ ഒന്നിന് 75 രൂപ. അപേക്ഷകള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. ഫോറം സ്കൂളുകളിലും ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലിലും ലഭ്യമാണ്. സ്കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍ പരീക്ഷാ സെക്രട്ടറി നല്‍കുന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ആഗസ്റ്റ് നാലിനകം പ്രിന്‍സിപ്പല്‍മാര്‍ അപ്ലോഡ് ചെയ്യണം.

കെ.എസ്.ടി.യു. കുന്ദമംഗലം സബ്ജില്ലാ സമ്മേളനം

കെ.എസ്.ടി.യു. കുന്ദമംഗലം സബ്ജില്ലാ സമ്മേളനം കോഴിക്കോട് റവന്യൂ ജില്ലാ പ്രസിഡണ്ട് പി.കെ. അസീസ് ഉദ്ഘാടനം ചെയ്യുന്നു.

Monday 16 July 2012

തൊഴില്‍പരിശീലനം പാഠ്യപദ്ധതിയിലുള്‍പ്പെടുത്തും- മന്ത്രി അബ്ദുറബ്ബ്


പരപ്പനങ്ങാടി: വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാനാവും വിധം തൊഴില്‍പരിശീലനം നല്‍കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു.ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ തുല്യതാ പഠിതാക്കള്‍ക്ക് തൊഴില്‍പരിശീലനം നല്‍കുന്നതിന്റെ തിരൂരങ്ങാടി ബ്ലോക്ക്തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അടുത്ത നാലുകൊല്ലം കൊണ്ട് പത്താംക്ലാസ് ജയിക്കാത്തവരായി കേരളത്തില്‍ ആരുമില്ലാത്ത അവസ്ഥയുണ്ടാക്കുകയാണ് തുല്യതാപഠനം കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന് ധനമന്ത്രി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം കൂട്ടാതെ സര്‍ക്കാരിന് മുന്നോട്ടു പോകാനാവില്ലെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയാല്‍ പെന്‍ഷന്‍ പ്രായം 60 വയസുവരെ ഉയര്‍ത്താം. പങ്കാളിത്തയ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങളിലെല്ലാം പെന്‍ഷന്‍ പ്രായം 60 വയസാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജന, സര്‍വീസ് സംഘനടകളുമായി ആലോചിച്ചശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 5,30000 സര്‍ക്കാര്‍ ജീവനക്കാരാണുള്ളത്. അതേസമയം അഞ്ചു ലക്ഷത്തിലധികം പെന്‍ഷന്‍കാരുണ്ട്. ഓരോ വര്‍ഷവും രണ്ടായിരത്തോളം പേര്‍ പെന്‍ഷന്‍ ആകുന്നുണ്ട്. ഇതുമൂലം ഓരോവര്‍ഷവും സാമ്പത്തിക ബാധ്യത വര്‍ധിക്കുകയാണ്. ഇത്തരത്തിലുണ്ടാകുന്ന സ്‌ഫോടനാത്മകമായ സാഹചര്യം അവഗണിക്കാനാവില്ലെന്ന് ധനമന്ത്രി നിയമസഭയെ അറിയിച്ചു പുതുതായി സര്‍വീസില്‍ ചേരുന്നവരെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ത്താം. കേരളവും ബംഗാളും ത്രിപുരയും മാത്രമാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ ബാക്കിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പാദവാര്‍ഷിക സ്കൂള്‍ പരീക്ഷ ഓണാവധിക്ക് ശേഷം


പാദവാര്‍ഷിക സ്കൂള്‍ പരീക്ഷ ഓണാവധിക്ക് ശേഷംതിരുവനന്തപുരം: ഈ വര്‍ഷത്തെ പാദവാര്‍ഷിക സ്കൂള്‍ പരീക്ഷ ഓണാവധിക്ക് ശേഷം നടത്താന്‍ ക്വാളിറ്റി ഇംപ്രൂവ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. സെപ്റ്റംബര്‍ ആദ്യ ആഴ്ചയാകും പരീക്ഷ. ഓണാവധി കഴിഞ്ഞ് സ്കൂള്‍ തുറന്ന ശേഷം രണ്ടാം പ്രവൃത്തിദിവസം പരീക്ഷ നടത്താനാണ് ആലോചന. കൃത്യമായ തീയതി എസ്.സി.ഇ.ആര്‍.ടിയുമായി ആലോചിച്ച് നിശ്ചയിക്കും.അധ്യാപക പരിശീലനത്തിന് യോഗം രൂപരേഖ തയാറാക്കി. ജൂലൈ 30ന് 10 ദിവസത്തെ ആദ്യ പരിശീലനം നടക്കും. സംഘടനാ നേതാക്കള്‍ക്കും പ്രതിനിധികള്‍ക്കുമായിരിക്കും ഇത്. ആഗസ്റ്റ് 10ന് ശേഷം ജില്ലകളില്‍ ഓരോ ബാച്ച് പരിശീലനം നടക്കും. പിന്നീടിത് വിദ്യാഭ്യാസ ജില്ലാതലത്തില്‍ നടത്തും. അതുകഴിഞ്ഞ് പ്രാദേശിക തലത്തിലേക്ക് മാറ്റും. അധ്യയനം മുടങ്ങാതെ പരിശീലനം ക്രമീകരിക്കുന്നതിനായാണ് ഈ സമയക്രമം നിശ്ചയിച്ചത്.സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ ജൂലൈ 30ന് മുമ്പ് രൂപവത്കരിക്കണം.ഇതില്‍ അധ്യാപകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുയര്‍ന്നു. ക്ളാസ് ചുമതലയില്‍നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കാനുള്ള തീരുമാനം പൂര്‍ണാര്‍ഥത്തില്‍ ഉടന്‍ നടപ്പാക്കും. ജൂലൈയില്‍ തന്നെ ഉത്തരവ് ഇറക്കണമെന്ന് ആവശ്യമുയര്‍ന്നു. പൊതു വിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍, ഡി.പി.ഐ എ. ഷാജഹാന്‍, എ.ഡി.പി.ഐ എല്‍. രാജന്‍, കമ്മിറ്റി അംഗങ്ങളായ എ.കെ. സൈനുദ്ദീന്‍, ജെ. ശശി, എം. സലാഹുദ്ദീന്‍, എ. സുകുമാരന്‍, എ.കെ. കൃഷ്ണദാസ്, എം. ഷാജഹാന്‍, സിറിയക് കാവില്‍, ഹരിഗോവിന്ദന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Sunday 15 July 2012

സ്‌കൂളിലും കോളേജിലും തൊഴില്‍ നൈപുണ്യ കോഴ്‌സുകള്‍ ആരംഭിക്കുന്നു


- ഇരട്ട ഡിഗ്രി ലഭിക്കും 
-മൂന്ന് ലക്ഷത്തില്‍പ്പരം വിദ്യാര്‍ഥികള്‍ക്ക് പരിശീലനം 
-കോഴ്‌സുകള്‍ 10 മേഖലകളിലായി 
തിരുവനന്തപുരം : വിദ്യാഭ്യാസ കാലഘട്ടം കഴിയുന്നതിനൊപ്പം തന്നെ തൊഴിലിന് യോഗ്യനാക്കുംവിധം സ്‌കൂളുകളിലും കോളേജുകളിലും നൈപുണ്യ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നു. ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ, ബി.എ, ബി.എസ്‌സി, ബി.കോം തുടങ്ങിയ ബിരുദതലത്തിലുമാണ് തൊഴില്‍ നൈപുണ്യ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുക.
ആദ്യഘട്ടം സര്‍ക്കാര്‍ സ്‌കൂളുകളിലും രണ്ടാംപാദത്തില്‍ എയ്ഡഡ് മേഖലയിലും തൊഴില്‍ പരിശീലനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 3,10,200 കുട്ടികള്‍ക്ക് പന്ത്രണ്ടാം പദ്ധതിക്കാലത്ത് പരിശീലനം നല്‍കത്തക്കവിധമാണ് പരിപാടി തയാറാക്കിയിരിക്കുന്നത്. സ്‌കൂള്‍തലത്തില്‍ ഒരു കുട്ടിക്ക് 10.000 രൂപ ഇതിനായി ചെലവ് വരും. 
ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം രൂപം നല്‍കിയ പദ്ധതിയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി നിലവില്‍ നടന്നുവരുന്ന പന്ത്രണ്ടാം പദ്ധതിയുടെ ഭാഗമായാണ് നടത്തുക. സര്‍വകലാശാല തലത്തില്‍ ഡിഗ്രിയോടൊപ്പം തൊഴില്‍ നൈപുണ്യ കോഴ്‌സ് പഠിച്ചതിന് മറ്റൊരു ബിരുദവും ലഭിക്കും. ഇരട്ട ബിരുദം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. മൂന്ന് പ്രോഗ്രാമായാണ് പരിശീലനം. ആദ്യ മോഡ്യൂളില്‍ 300 മണിക്കൂര്‍ പഠനമുണ്ട്. ഇതില്‍ 180 മണിക്കൂര്‍ ഐ.ടി യെക്കുറിച്ചാണ്. ബാക്കി 120 മണിക്കൂര്‍ തിരഞ്ഞെടുക്കുന്ന ശാഖയിലാണ് പരിശീലനം. 
രണ്ടും മൂന്നും മോഡ്യൂളില്‍ 300  500 മണിക്കൂര്‍ വരെയാണ് പഠനം. ഇരട്ട ബിരുദത്തിന് പുറമെ സര്‍ക്കാര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന വിധത്തിലുള്ള കോഴ്‌സുമുണ്ടാകും. അപ്രന്റീസ്ഷിപ്പിനുള്ള അവസരവും പഠനത്തിന്റെ ഭാഗമായുണ്ട്. 
സ്‌കൂള്‍തലത്തിലുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ കോളേജുകള്‍, സ്‌കൂളുകള്‍, പോളിടെക്‌നിക്കുകള്‍, വി.എച്ച്.എസ്.ഇ എന്നിവിടങ്ങളിലാണ് പരിശീലനം നല്‍കുക. നാസ്‌കോം, ഫിക്കി, സി.ഐ.ഐ. തുടങ്ങിയ ഏജന്‍സികളുടെ സഹായത്തോടെയാണ് പരിശീലനം നല്‍കുക. സ്‌കൂള്‍തലത്തിലുള്ള പരീക്ഷ നടത്തുന്നത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണ്. 
ഹോസ്​പിറ്റാലിറ്റിടൂറിസം, റീട്ടെയ്ല്‍, ആരോഗ്യസംരക്ഷണം, ഐ.ടി., ഇവന്റ് മാനേജ്‌മെന്റ്, ബിസിനസ് സര്‍വീസസ്, മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രി, ബാങ്കിങ്, നിര്‍മാണരംഗം, കൃഷി എന്നീ മേഖലകളിലാണ് തൊഴില്‍ പരിശീലനം നല്‍കുക. ഓരോ രംഗത്തെയും വിദഗ്ദ്ധരും വ്യവസായരംഗത്ത് പരിചയ സമ്പത്തുള്ളവരും സര്‍വകലാശാലാ പ്രതിനിധികളുമടങ്ങുന്ന സമിതിയാണ് കോഴ്‌സിനും സിലബസിനും രൂപം നല്‍കുക. സര്‍വകലാശാലകളുടെ അക്കാദമിക് കൗണ്‍സിലാണ് കോഴ്‌സ് അംഗീകരിക്കേണ്ടത്. 
ആദ്യപടിയായി എല്ലാ നിയോജകമണ്ഡലങ്ങളിലുമായി 140 സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും 40 സര്‍ക്കാര്‍ കോളേജുകളിലുമാണ് പദ്ധതി തുടങ്ങുക. ഓരോ മണ്ഡലത്തിലും സ്‌കില്‍ റിസോഴ്‌സ് സെന്റര്‍ ഉണ്ടാകും. വിവിധ മേഖലകളില്‍നിന്നുള്ള അഞ്ച് പേരടങ്ങുന്ന ടീമായിരിക്കും ഈ കേന്ദ്രം മാനേജ് ചെയ്യുക. ഇവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുകയോ, വി.എച്ച്.സി. അധ്യാപകരില്‍ നിന്ന് തിരഞ്ഞെടുത്ത് നിയമിക്കുകയോ ചെയ്യും. 
സംസ്ഥാനാടിസ്ഥാനത്തില്‍ രൂപവത്കരിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ കീഴിലായിരിക്കും പദ്ധതി നടപ്പാക്കുക. മുഖ്യമന്ത്രിയാണ് കൗണ്‍സില്‍ ചെയര്‍മാന്‍. വിദ്യാഭ്യാസം, വ്യവസായം, തൊഴില്‍, തദ്ദേശസ്ഥാപന വകുപ്പ് മന്ത്രിമാര്‍ കൗണ്‍സിലിന്റെ കോചെയര്‍മാന്‍മാരുമായിരിക്കും.
-മാതൃഭൂമി
                                              

Saturday 14 July 2012

വിവരാവകാശ നിയമം ഇനി സ്‌കൂളില്‍ പഠിക്കാം



ന്യൂദല്‍ഹി: വിവരാവകാശ നിയമത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്താന്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇത് സംബന്ധിച്ച് ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സിലുമായി (എന്‍ സി ഇ ആര്‍ ടി) വിവരാവകാശ നിയമത്തിന്റെ നോഡല്‍ ഏജന്‍സിയായ പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പ് (പി ആന്റ് ടി) ചര്‍ച്ച ചെയ്തു കഴിഞ്ഞു. സര്‍ക്കാരും എന്‍ സി ഇ ആര്‍ ടിയും സംയുക്തമായാണ് വിവരാവകാശ നിയമം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്നത്. പദ്ധതി പ്രാരംഭ ഘട്ടത്തിലാണെന്നും ഇതിന്റെ രൂപരേഖ ഉടന്‍ തയാറാക്കുമെന്നും പി ആന്റ് ടി വകുപ്പിലെ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ എന്‍ സി ഇ ആര്‍ ടിയുമായി ആലോചിച്ച ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂ. 
കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഭരണ നിലവാരം മെച്ചപ്പെടുത്തുന്നതില്‍ വിവരാവകാശ നിയമം ഏറെ സഹായിച്ചിട്ടുണ്ടെന്ന് പേഴ്‌സണല്‍ ആന്റ് ട്രെയിംഗ് വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആര്‍ ടി ഐ അപേക്ഷകള്‍ കാരണം ഭരണത്തിലെ ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളെ ലക്ഷ്യം വെച്ച് ആര്‍ ടി ഐ നിയമം വ്യാപകമായി പ്രചരിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. 
ഏഴാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികളെയായിരിക്കും വിവരാവകാശ നിയമം പഠിപ്പിക്കുക. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് പരീക്ഷകളൊന്നും നടത്തില്ല. അതെസമയം, ഇങ്ങനെ പഠിപ്പിക്കുന്നതിന്റെ ഫലം മനസിലാക്കിയ ശേഷം മാത്രമായിരിക്കും സ്‌കൂള്‍ പാഠ്യദ്ധതിയില്‍ ആര്‍ ടി ഐ നിയമം ഉള്‍പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര സര്‍ക്കാര്‍  നിര്‍ദ്ദേശിക്കുക.  
ധാര്‍മ്മികത, ഐക്യം, സത്യസന്ധ തുടങ്ങിയവ പ്രോത്സാഹിപ്പിക്കാനും അഴിമതിക്കെതിരെ കുട്ടികളെ ബോധവാന്‍മാരുക്കുന്നതിനും പാഠപദ്ധതിയിലൂടെ അഴിമതി വിരുദ്ധ പാഠങ്ങള്‍ പഠിപ്പിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പിന്റെയും പദ്ധതി തയാറാവുന്നത്.

Friday 13 July 2012

എല്ലാ വിഷയത്തിനും എ പ്ളസ് നേടിയവര്‍ക്ക് ആവശ്യപ്പെട്ട സ്കൂളില്‍ പ്രവേശനം നല്‍കും


മുഴുവന്‍ എ പ്ലസ് നേടുന്നവര്‍ക്ക് ആഗ്രഹിക്കുന്ന സ്കൂളില്‍ പ്രവേശം
തിരുവനന്തപുരം. എസ്എസ്എല്‍സി പരീക്ഷയ്ക്കു എല്ലാവിഷയത്തിനും എ പ്ളസ് ലഭിച്ചവര്‍ക്കു ആവശ്യപ്പെടുന്ന സ്കൂളില്‍ തന്നെ പ്ളസ് വണ്‍ പ്രവേശനം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. ഇക്കാര്യത്തില്‍ ഏകജാലക സംവിധാനം ബാധകമാക്കരുതെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്കൂളില്‍ ആവശ്യത്തിനു സീറ്റില്ലെങ്കില്‍ സീറ്റുണ്ടാക്കി പ്രവേശനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Thursday 12 July 2012

അലിഗഡ് സര്‍വകലാശാലയില്‍ സംസ്ഥാനത്തുള്ളവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കും വി. സി.


തിരുവനന്തപുരം: പെരിന്തല്‍മണ്ണയിലുളള അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കേന്ദ്രത്തില്‍ സംസ്ഥാനത്ത് നിന്നുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനും പുതിയ കാലഘട്ടത്തിനനുസൃതമായ പുത്തന്‍ തലമുറ കോഴ്‌സുകള്‍ ആരംഭിക്കാനും നടപടി സ്വീകരിക്കുമെന്ന് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ലഫ. ജനറല്‍ സമീര്‍ ഉദ്ദീന്‍ ഷാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു. മലപ്പുറത്തെ സ്‌പെഷ്യല്‍ സെന്ററിന്റെ പ്രവര്‍ത്തന പുരോഗതിയെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയിലാണ്‌വൈസ് ചാന്‍സലര്‍ ഇതുസംബന്ധിച്ച ഉറപ്പു നല്‍കിയത്. സെന്ററിന്റെ കീഴില്‍ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആരംഭിക്കുന്ന കാര്യവും പരിഗണനയിലാണെന്ന് വൈസ് ചാന്‍സലര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സെന്ററിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എത്രയും വേഗം ലഭ്യമാക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ അബ്ദുറബ്, മഞ്ഞളാംകുഴി അലി,  ആര്യാടന്‍ മുഹമ്മദ്, എം.ഐ.ഷാനവാസ് എം.പി, മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ.പി.മുഹമ്മദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും


തിരുവനന്തപുരം: അടുത്തവര്‍ഷം പ്ലസ് വണ്‍ സീറ്റുകള്‍ 20 ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഈ തീരുമാനം ബാധകമാവുമെന്ന് മന്ത്രിസഭായോഗ തിരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.പത്താംക്ലാസ് പാസ്സായ നിരവധി കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് പ്രവേശനം ലഭിക്കാത്ത അവസ്ഥയാണ്. ഇത് സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. പുതിയ സ്‌കൂളുകള്‍ അനുവദിക്കന്‍ നിവേദനങ്ങളുണ്ടെങ്കിലും ഇപ്പോള്‍ അത് പരിഗണിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് എല്ലാ വിദ്യാലയങ്ങളിലും സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മലബാറില്‍ 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള വിവാദം അവസാനിച്ചുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് നിന്നുപോയ സാഹചര്യത്തില്‍ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ കത്തയച്ചിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്ലാ നിയോജക മണ്ഡലങ്ങളിലും ഉപഗ്രഹ ടെക്‌നോപാര്‍ക്കുകള്‍ : പി.കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സ്ഥലം വിട്ടുകിട്ടിയാല്‍ 140 നിയോജക മണ്ഡലങ്ങളിലും ഉപഗ്രഹ ടെക്‌നോപാര്‍ക്കുകള്‍ തുടങ്ങുമെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹംദേശ നിക്ഷേപം ആകര്‍ഷിക്കാനായി എമേര്‍ജിങ് കേരള എന്ന പേരില്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ നിക്ഷേപകസംഗമം നടത്തും. 
ഇക്കൊല്ലം   സപ്തംബറില്‍ കൊച്ചിയിലാണ് ഇതു നടത്തുക.പൊതുമേഖലാ സ്ഥാപനങ്ങളിലെ ഇടപാടുകള്‍ സുതാര്യമാക്കും. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങി വെച്ച വ്യവസായ സംരംഭങ്ങള്‍ തുടരും. കോഴിക്കോട്ട് സൈബര്‍ പാര്‍ക്കു തുടങ്ങുന്നതിനുള്ള തടസ്സം നീക്കും. ഇ-ഗവേണന്‍സില്‍ കേരളത്തെ ഒന്നാമതെത്തിക്കും- മന്ത്രി പറഞ്ഞു.

Wednesday 11 July 2012

അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ശമ്പളം പരിഷ്‌കരിക്കും - മന്ത്രി


തിരുവനന്തപുരം: അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് മെച്ചപ്പെട്ട സേവന, വേതന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞു. ശമ്പളവും മറ്റാനുകൂല്യങ്ങളും അധ്യാപകരുടെ യോഗ്യത തുടങ്ങിയവ സംബന്ധിച്ച് ഈ മേഖലയില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരും. ഇതിനായി സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ടി.വി.രാജേഷിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകളില്‍ ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാരിന് പരിമിതിയുണ്ട്. എന്നാല്‍ പുതിയ കേന്ദ്ര സിലബസ് സ്‌കൂളുകള്‍ തുടങ്ങുന്നതിന് എന്‍.ഒ.സി. നല്‍കുമ്പോള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ശമ്പളം നല്‍കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ ഉപാധിയായി വയ്ക്കുന്നുണ്ട്. അണ്‍ എയ്ഡഡ് കോളേജുകളിലെ ശമ്പള പരിഷ്‌കരണത്തിനായി കേരള സര്‍വകലാശാലാ വി.സി. അധ്യക്ഷനായ സമിതിയെയും നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Sunday 8 July 2012

വിരട്ടേണ്ട , പിന്തിരിയുന്ന പ്രശ്നമില്ല

ഒ അബ്ദുല്ല

വിദ്യാലയങ്ങളില്‍ സമഗ്ര വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കും -മന്ത്രി 
പരപ്പനങ്ങാടി അവുക്കാദര്‍കുട്ടിനഹയുടെ പുത്രന്‍ അബ്ദുറബ്ബ്    വിദ്യാഭ്യാസമന്ത്രിയായ ഉടനെ അദ്ദേഹത്തിന്റെ സ്ഥാനലബ്ധിക്കെതിരേ ആദ്യ വെടി പൊട്ടിച്ചത് യശ്ശശരീരനായ സുകുമാര്‍ അഴീക്കോട്- വിവരംകെട്ടവന്റെ കൈയിലോ വിദ്യാഭ്യാസവകുപ്പ് എന്നായിരുന്നു ആ പ്രതികരണത്തിന്റെ സ്വരം. 10ാം ക്ളാസ് പാസാവാത്ത, ടൈലറിങ് മാത്രം പഠിച്ച ആള്‍ക്ക് കേരളത്തിന്റെ മുഖ്യമന്ത്രിയാവാം. ഒരു ഡിഗ്രിയുമില്ലാത്തവര്‍ക്കും തേര്‍ഡ് ക്ളാസോടെ ബി എ പാസായവര്‍ക്കും വിദ്യാഭ്യാസമന്ത്രിയാവാം. വിഖ്യാതമായ അലിഗഡ് യൂനിവേഴ്സിറ്റിയില്‍നിന്ന് ബി.എക്കു ശേഷം ഇംഗ്ളീഷില്‍ മാസ്റേഴ്സ് ബിരുദമെടുത്തവനു പക്ഷേ, വിദ്യാഭ്യാസമന്ത്രിയായിക്കൂടാ. സ്വന്തം പാര്‍ട്ടി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അല്‍പ്പം വൈകി അബ്ദുറബ്ബിനെന്താ ഒരു കുറവ്, അദ്ദേഹം എം.എ ഇംഗ്ളീഷ് അല്ലെ കൂട്ടരെ... എന്നു വിളിച്ചുപറയുംവരെ ഏറെപേര്‍ക്കും അബ്ദുറബ്ബിന്റെ വിദ്യാഭ്യാസയോഗ്യത അറിയുമായിരുന്നില്ല എന്നതാണു വാസ്തവം. 

ചരിത്രപരമെന്നു വിശേഷിപ്പിക്കാവുന്ന പല നല്ല കാര്യങ്ങളും മന്ത്രി അബ്ദുറബ്ബ് ഹ്രസ്വകാലത്തിനിടയ്ക്ക് സ്വന്തം വകുപ്പില്‍ ചെയ്തിരിക്കുന്നു; കാക്കയുടെ കഴുത്തില്‍ കെട്ടിത്തൂക്കി കേരളം മുഴുവന്‍ പറഞ്ഞുനടക്കാന്‍ മാത്രമുള്ള മഹദ്കാര്യങ്ങള്‍. ഇത്തവണ സ്കൂള്‍ തുറക്കവെ നിങ്ങള്‍ ശ്രദ്ധിച്ചോ- പാഠപുസ്തകങ്ങള്‍ എത്തിയില്ല എന്ന പതിവു പല്ലവി കേട്ടതേയില്ല. പുതിയ അധ്യയനവര്‍ഷം സ്കൂള്‍ ഗേറ്റ് തുറന്നതും കുട്ടികളുടെ ബാഗുകളില്‍ പുതുപുത്തന്‍ പുസ്തകങ്ങള്‍ നിറഞ്ഞതും ഒന്നിച്ച്. പിന്നിട്ട വര്‍ഷങ്ങളില്‍ ഒന്നാംപാദവര്‍ഷ പരീക്ഷ നടക്കുമ്പോഴും സര്‍ക്കാര്‍ പ്രസ്സുകളില്‍ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാവാറുണ്ടായിരുന്നില്ല. ഇതൊരു ചെറിയ കാര്യം. അല്‍പ്പം ശ്രദ്ധവച്ചാല്‍ ഏതു മന്ത്രിക്കും ചെയ്യാവുന്നത്. എന്നാല്‍, വിദ്യാഭ്യാസവകുപ്പില്‍ വകുപ്പുമന്ത്രി എന്ന നിലയ്ക്ക് അബ്ദുറബ്ബ് നിര്‍വഹിച്ച വിപ്ളവകരമായ സംഭവം അധ്യാപക പാക്കേജ് നടപ്പാക്കി എന്നതാണ്. 

എം എ ബേബി എന്ന രണ്ടാം മുണ്ടശ്ശേരിയുടെ കാലത്ത് വിദ്യാഭ്യാസവകുപ്പ് വക ഓഫിസുകളിലും ടീച്ചേഴ്സ് റൂമുകളിലും ഗതികിട്ടാപ്രേതങ്ങളായി ജോലിസ്ഥിരതയോ വേതനമോ ഇല്ലാതെ അനിശ്ചിതത്വത്തിന്റെ ഉടല്‍രൂപങ്ങളായി നടന്നിരുന്ന വിവിധ തുറകളില്‍പ്പെട്ട ഏഴായിരത്തില്‍പ്പരം അധ്യാപകരാണ് അബ്ദുറബ്ബ് ബട്ടണമര്‍ത്തിയപ്പോള്‍ അധ്യാപക പാക്കേജ് വഴി ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടത്. കാനോത്ത് കഴിഞ്ഞിട്ടും പുതിയാപ്ളയാവാന്‍ കഴിയാത്ത ഹതഭാഗ്യരുടെയും താലി കെട്ടിയെങ്കിലും വധുവാകാന്‍ വിധിയില്ലാത്തവരുടെയും അഥവാ നിയമനം ലഭിച്ചെങ്കിലും നിയമനാംഗീകാരം ലഭിക്കാത്തവരുടെയും ഡിവിഷന്‍ ഫാള്‍ മൂലം അട്ടത്തുനിന്നു നിലത്തുവീണവരുടെയും കാലാകാലം പ്രൊട്ടക്റ്റഡ് ആയി വിദ്യാലയവരാന്തയിലൂടെ തേരാപാരാ നടന്ന് കാല്‍ തേഞ്ഞവരുടെയുമെല്ലാം ജീവിതത്തില്‍ അബ്ദുറബ്ബ് പച്ച മഷികൊണ്ടുള്ള ഒരു ഉത്തരവു വഴി ആശ്വാസത്തിന്റെ ആയിരം നക്ഷത്രങ്ങള്‍ വിരിയിച്ചു. 

ഏതോ ഒരു വിരുതന്‍ ഒപ്പിച്ച, അല്ലാത്തപക്ഷം തീര്‍ത്തും നിര്‍ദോഷകരമായ ഒരു ഉത്തരവിന്റെ പേരില്‍ സവര്‍ണ ഹിന്ദുത്വരും പകല്‍ 'കീണ്‍ഗ്രസും' രാത്രി ആര്‍.എസ്.എസുമായി നടക്കുന്ന യു.ഡി.എഫിലെ ചില ഭൌമീകാമുകന്‍മാരും ചന്ദ്രശേഖരന്‍ വധംമൂലം ചോരയില്‍പൂണ്ട് മുഖം വികൃതമായ മാര്‍ക്സിസ്റുകളും ചേര്‍ന്ന് ചാനല്‍ കാമറകളെ സാക്ഷിനിര്‍ത്തി ഈ റബ്ബിനെയാണു പച്ചനിറത്തിലുള്ള ഷഡ്ഡിയുടുപ്പിച്ചും പച്ചപുതപ്പിച്ചും തങ്ങളുടെ ഹൃദയങ്ങളില്‍ ജ്വലിച്ചുനിന്ന വര്‍ഗീയവിദ്വേഷത്തിന്റെ ലാവകൊണ്ട് കുളിപ്പിച്ചുകിടത്തിയത്. 

അബ്ദുറബ്ബ് ഒരു അടയാളം മാത്രമാണ്. വെറും ഒരു നിമിത്തം. പ്രകൃതിയുടെ ഉടയാടയാണ് പച്ചയെന്നും അതു പുരോഗമനത്തിന്റെ അടയാളമാണെന്നും അറിയാത്തവരല്ലല്ലോ തങ്ങളുടെ കൌപീനങ്ങളുടെ നിറം അബ്ദുറബ്ബ് പച്ചയാക്കിക്കളയുന്നേ എന്ന് ആശങ്കിച്ച് നെഞ്ചത്തടിച്ചു നിലവിളിച്ചവര്‍. മനുഷ്യസ്നേഹത്തിന്റെയും ആര്‍ദ്രതയുടെയും അഭാവത്തില്‍ വരണ്ടുണങ്ങി വിണ്ടുകീറിയ ഇവരുടെ ഹൃദയം ഹരിതവര്‍ണം നഷ്ടപ്പെട്ട സഹാറയെ തോല്‍പ്പിക്കുമാറ് മരുഭൂമിയായിത്തീര്‍ന്നത് കര്‍മഫലം. 

പച്ചനിറം ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ അടയാളമല്ല എന്ന വസ്തുത സാന്ദര്‍ഭികമായി ഉണര്‍ത്തട്ടെ. ഇതര വര്‍ണങ്ങളില്‍നിന്നു സവിശേഷമായി ഇസ്ലാമിനോ മുസ്ലിംകള്‍ക്കോ പച്ചയോട് ഒരു ആഭിമുഖ്യവുമില്ല. പച്ച പ്രകൃതിയുടെ ഉടുവസ്ത്രമാണ്; അതു മുന്നോട്ടു ഗമിക്കാനുള്ള ആഹ്വാനമാണ്. ചുവപ്പ് മുന്നോട്ടുള്ള പ്രയാണത്തെ തടഞ്ഞുനിര്‍ത്താനും തടസ്സപ്പെടുത്താനുമുള്ളതാണെങ്കില്‍ പച്ച ജീവിതം മുന്നോട്ടെടുക്കാനും തടസ്സമില്ലാതെ കടന്നുപോവാനുമുള്ള അടയാളമാണ്. പക്ഷേ, ഇസ്ലാംമതവുമായി അതിന് ഒരു സവിശേഷ ബന്ധവുമില്ല. നാഗരികതയുടെ പ്രയാണഘട്ടത്തില്‍ എവിടെയോവച്ചു നിറങ്ങള്‍ക്ക് ഇത്തരമൊരു നിറഭേദം സംഭവിച്ചു എന്നല്ലാതെ ഇസ്ലാമിന് ഈ കാര്യത്തില്‍ സവിശേഷമായി ഒന്നുമില്ല. ഇന്ത്യ വിഭജിച്ചു പാകിസ്താന്‍ എന്ന പുതിയ രാഷ്ട്രം ഉണ്ടാക്കാന്‍ നിശ്ചയിച്ച് ഇറങ്ങിയവര്‍ തങ്ങളുടെ പതാകയ്ക്ക് ഹരിതവര്‍ണം നല്‍കിയപ്പോള്‍ ഉപഭൂഖണ്ഡത്തില്‍ പച്ച മുസ്ലിം സാമുദായികതയുടെ വിരലടയാളമായിത്തീര്‍ന്നത് തികച്ചും യാദൃച്ഛികം. 

ഇവിടെ പക്ഷേ, പച്ചയല്ല പ്രശ്നം. മറിച്ച് ഒരു പ്രത്യേക വിഭാഗത്തിന്റെ മാറിടത്തിലെ പച്ച മാംസമാണ്. അഞ്ചാംമന്ത്രിയെന്ന യു.ഡി.എഫിലെ ആറാംവിരലാണു പ്രശ്നത്തിന്റെ ആരംഭബിന്ദു. 'ആത്തോല്‍' കുത്തിയാലും 'ഈത്തോല്‍' കുത്തിയാലും അരി വെളുക്കണം എന്നല്ലാതെ മുസ്ലിം സമുദായത്തിന് ആര്യാടന്റെ കൈകൊണ്ടാവണം വൈദ്യുതി ലഭിക്കുന്നത്, അബ്ദുറബ്ബിന്റെ കൈകൊണ്ടാവണം അറിവുപകരുന്നത് എന്ന് യാതൊരു നിര്‍ബന്ധവുമില്ല. എന്നാല്‍, സമുദായം വക പ്രതിനിധികള്‍ നിയമസഭയുടെ ഓടുപൊളിച്ചല്ല അകത്തുകടന്നതെങ്കില്‍, ജനാധിപത്യത്തില്‍ ജനസംഖ്യാ പ്രാതിനിധ്യത്തിനാണു പരിഗണനയെങ്കില്‍, 19 ശതമാനം വരുന്ന സമുദായത്തിന് എട്ടു മന്ത്രിമാര്‍ ആവാമെങ്കില്‍ 27 ശതമാനം വരുന്ന സമുദായത്തിന് അഞ്ചു മന്ത്രിമാരെ നല്‍കിക്കൂടാ എന്ന ന്യായം അംഗീകരിക്കുക സാധ്യമല്ല. ഇക്കാര്യം നാവു വൃത്തിയാക്കിയും നട്ടെല്ല് അല്‍പ്പം നിവര്‍ത്തിയും പറഞ്ഞതാണു വലിയ വിനയായിത്തീര്‍ന്നതും 'അമ്പടാ വമ്പന്‍മാരെ' എന്ന മട്ടില്‍ നാനാഭാഗത്തുനിന്നും പാഞ്ഞടുത്ത് സമുദായത്തെ വളഞ്ഞിട്ടു തല്ലാന്‍ ചിലര്‍ വളച്ചെടിക്കൊമ്പ് പൊട്ടിച്ചെടുത്തതും. 

പല കാരണങ്ങളാല്‍ സമുദായത്തെ ഇടിച്ചു നിലംപരിശാക്കാന്‍ ഇതാണ് തഞ്ചമെന്ന് ചില തല്‍പ്പരകക്ഷികള്‍ കണക്കുകൂട്ടുന്നു. അല്‍ഖാഇദയ്ക്ക് ഒളിത്താവളം അനുവദിച്ചതിന്റെ പേരിലോ അണ്വായുധനിര്‍മാണത്തിനാവശ്യമായ ധാതുക്കള്‍ കടത്തിക്കൊണ്ടുവന്നതിന്റെ പേരിലോ രാസായുധങ്ങള്‍ നിര്‍മിച്ചതിന്റെ പേരിലോ ഒന്നും ആയിരുന്നില്ലല്ലോ യഥാര്‍ഥത്തില്‍ സദ്ദാം ഹുസയ്ന്‍ വേട്ടയാടപ്പെട്ടതും ഇറാഖ് തകര്‍ത്തു തരിപ്പണമാക്കപ്പെട്ടതും. സപ്തംബര്‍ 11നു ശേഷം മറനീക്കി പുറത്തുവന്ന ഇസ്ലാം ഭയവും ഇസ്ലാമിനെ ഭയപ്പെടുത്തലും ചിലര്‍ക്ക് ഒരു ഹോബിയായിത്തീര്‍ന്നു. കറകളഞ്ഞ സെക്യുലറിസ്റ്റായിരുന്ന സദ്ദാമിനെ തീവ്രവാദമുദ്ര-അല്‍ഖാഇദ ബന്ധം ആരോപിച്ച് വേട്ടയാടിയവരുടെ ഇങ്ങേത്തല അതേ സമുദായത്തിന്റെ ഇന്ത്യയിലെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ദുഷ്ടലാക്കോടെ നോക്കിക്കാണുന്നു. തങ്ങള്‍ കറകളഞ്ഞ മതേതരവാദികളാണെന്നു പ്രവൃത്തികളിലൂടെ തെളിയിച്ചാലും കരള്‍ എടുത്ത് പുറത്തുകാട്ടി പറഞ്ഞാലും അതു ചെമ്പരത്തിപ്പൂവാണെന്നു പറഞ്ഞ് തല്‍പ്പരകക്ഷികള്‍ തള്ളാതിരിക്കില്ല. കാരണം, ഇതു 'രോഗം' മറ്റേതാണ്. ഈ ആശയപ്രപഞ്ചം സൃഷ്ടിച്ചു നല്‍കിയ മാനസികാവസ്ഥമൂലമാണ് സ്വന്തം പാര്‍ട്ടിക്കാരുടെ കൈകള്‍കൊണ്ടുള്ള 51 വെട്ടേറ്റ് ഒഞ്ചിയത്തെ ചന്ദ്രശേഖരന്‍ മലര്‍ന്നുകിടക്കുമ്പോഴും മുസ്ലിംലീഗില്‍ തീവ്രവാദികള്‍ കടന്നുകൂടിയിരിക്കുന്നു എന്ന് കൂടക്കൂടെ ഞൊടിഞ്ഞുകൊണ്ടിരിക്കാന്‍ സി.പി.എം നേതൃത്വത്തിന് ഉള്‍ക്കരുത്തു ലഭിക്കുന്നത്. നിഷ്കരുണം, നിര്‍ദയം അരിയില്‍ അബ്ദുല്‍ഷുക്കൂറിനെയും തലശ്ശേരിയിലെ ഫസലിനെയും അരുംകൊല നടത്തിയത് മഹദ് കൃത്യം, ന്യായമായ കാരണങ്ങളാല്‍ ഒരഞ്ചാംമന്ത്രിക്കായി വിരല്‍പൊക്കുന്നത് തീവ്രവാദം! ഈ വികാരം ഭൂരിപക്ഷസമുദായത്തിന്റെ പൊതുവികാരമാക്കി മാറ്റുകയെന്നത് സവര്‍ണ ഹിന്ദുത്വത്തെപ്പോലെത്തന്നെ താല്‍ക്കാലിക രാഷ്ട്രീയനേട്ടത്തിന് അനിവാര്യമാണെന്ന് ഇടതുപക്ഷവും മനസ്സിലാക്കുന്നു. 

അതുകൊണ്ടാണ് മുസ്ലിം ലീഗിന്റെ കോലം കത്തിക്കാനായി സംഘപരിവാരം ഒഴിച്ച പെട്രോളിലേക്ക് സി.പി.എമ്മുകാരന്‍ ഒരല്‍പ്പംപോലും കാത്തിരിക്കാതെ തീപ്പെട്ടിക്കോല്‍ ഉരസുന്നതും ഓര്‍ക്കാപ്പുറത്ത് പരിസരത്തേക്ക് തീ ആളിപ്പടരാന്‍ ഇടയാവുന്നതും. 

കാലിക്കറ്റ് വി.സി അനര്‍ഹമായി ഇഷ്ടക്കാര്‍ക്ക് ഭൂമി വിതരണംചെയ്തു, വിദ്യാഭ്യാസമന്ത്രിയുടെ സമുദായത്തിന് 32 സ്വാശ്രയ കോളജുകള്‍ അനുവദിച്ചു, മലപ്പുറം ജില്ലയില്‍ 35 എയ്ഡഡ് സ്കൂളുകള്‍ ഒറ്റയടിക്കു നല്‍കി, വിദ്യാഭ്യാസമന്ത്രി പച്ച സാരിയും പച്ച ബ്ളൌസും ധരിക്കാന്‍ ടീച്ചര്‍മാരെ നിര്‍ബന്ധിച്ചു എന്നിത്യാദി ആരോപണങ്ങള്‍ സാധാരണനിലയില്‍ സംഘപരിവാര മുഖപത്രങ്ങളായ ജന്മഭൂമിയിലോ കേസരി വാരികയിലോ മാത്രം പ്രത്യക്ഷപ്പെടേണ്ടതും അതിനാല്‍ത്തന്നെ വര്‍ഗീയത എന്നടയാളപ്പെടുത്തി വേസ്റ് ബോക്സിലേക്ക് വലിച്ചെറിയപ്പെടേണ്ടതുമാണ്. 

പൊതുഖജനാവിലെ പണം മുടക്കി ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ആവര്‍ത്തനവിരസമായ ആഖ്യാനകൃതികളുടെ അനേകായിരം പ്രതികള്‍ അച്ചടിക്കുകയും അവ സ്കൂള്‍ ലൈബ്രറികളെക്കൊണ്ട് വാങ്ങിപ്പിക്കുകയും ചെയ്തവര്‍്, എ കെ ജി സെന്റര്‍ മുതല്‍ സകലതിനും സര്‍ക്കാര്‍ഭൂമി വാരിക്കോരി അനുവദിച്ചവര്‍ സി എച്ചിന്റെ പേരിലുള്ള ഒരു ആതുരകേന്ദ്രത്തിന് ഏതാനും ലക്ഷങ്ങള്‍ പിരിച്ചെടുത്തതിനെ എതിര്‍ക്കുന്നതു ന്യായീകരിക്കാവതല്ല. കാലിക്കറ്റ് സര്‍വകലാശാല ഒരു പ്രത്യേക സമുദായത്തിന് 32 സ്വാശ്രയ കോളജുകള്‍ അനുവദിച്ചു, മറ്റുള്ളവര്‍ക്ക് ഒന്നുപോലും അനുവദിച്ചില്ലെന്നു പരാതി പറയുന്നവര്‍, മറ്റുള്ളവര്‍ ഒരു സ്വാശ്രയ കോളജിനും അപേക്ഷ സമര്‍പ്പിക്കുകയുണ്ടായില്ല എന്ന വസ്തുത മറച്ചുപിടിക്കുന്നു. അപേക്ഷിക്കാതെ എങ്ങനെ നല്‍കും? എന്‍.എസ്.എസ് സെക്രട്ടറിയാണല്ലോ വിമര്‍ശകരിലെ മുമ്പന്‍. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിക്കവെ, സമുദായം സ്വന്തം കീശയില്‍നിന്നു കാശുമുടക്കി നടത്തുന്നവയാണ് സ്വാശ്രയ കോളജുകള്‍ എന്ന വസ്തുത നായര്‍ സൌകര്യപൂര്‍വം മറച്ചുപിടിക്കുന്നു. അപേക്ഷിച്ചാല്‍ സുകുമാരന്‍ നായര്‍ക്കും വെള്ളാപ്പള്ളി നടേശനും ഒരു നൂറു കോളജുകള്‍ ഒറ്റയടിക്ക് സ്വാശ്രയമേഖലയില്‍ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാണ് എന്നിരിക്കെ സ്വാശ്രയത്തിന്റെ പേരില്‍ കുളംകലക്കുന്നത് വര്‍ഗീയ പരുന്തുകളെ ക്ഷണിച്ചുവരുത്താനാണ് എന്നറിയാത്തവര്‍ ആരാണ്?